For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌

|

ഒരു വ്യക്തിയുടെ ജനന കാലഘട്ടവുമായി ബന്ധപ്പെട്ട രത്‌നമാണ് ജന്‍മനക്ഷത്രക്കല്ല്. ഇത് സാധാരണയായി മാസം അല്ലെങ്കില്‍ രാശിചിഹ്നമാണ് കണക്കിലെടുക്കുന്നത്. ജീവിതത്തില്‍ ഭാഗ്യവും ഐശ്വര്യവും വരുത്താനായി ഒരു പെന്‍ഡന്റ് നെക്ലേസ്, വളകള്‍ അല്ലെങ്കില്‍ കമ്മലുകള്‍ എന്നിവ പോലുള്ള ആഭരണങ്ങളായി ഇത് പലരും ധരിക്കുന്നു. അവയ്ക്കെല്ലാം ഒരു അര്‍ത്ഥവും പ്രാധാന്യവുമുണ്ട് എന്നതാണ് രസകരമായ കാര്യം. പണ്ടുകാലം മുതല്‍ക്കേ, ജന്മനക്ഷത്രക്കല്ലുകള്‍ ധരിക്കുന്നത് സമ്പത്തും ഭാഗ്യവും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ചാണക്യനീതി; ഈ ശീലങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്‍ക്കില്ല

അഞ്ചാം നൂറ്റാണ്ടില്‍, ക്രിസ്ത്യന്‍ പണ്ഡിതര്‍ പന്ത്രണ്ട് രത്‌നങ്ങളും വര്‍ഷത്തിലെ പന്ത്രണ്ട് മാസങ്ങളും പന്ത്രണ്ട് രാശിചിഹ്നങ്ങളും തമ്മില്‍ ഒരു ബന്ധം കണ്ടെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. ഓരോ രത്നത്തിനും ഒരു നിശ്ചിത മാസത്തിലോ ജ്യോതിഷ വിന്യാസത്തിലോ ബന്ധമുണ്ടെന്നും അതിനാല്‍, ഒരു പ്രത്യേക സമയത്ത് അവ ധരിക്കുന്നത് ഗുണം ചെയ്യുമെന്നതും അവരുടെ സിദ്ധാന്തമായിരുന്നു. കാലക്രമേണ വ്യത്യസ്ത മൂല്യങ്ങളും അവയോട് ചേര്‍ന്നു. ഓരോ മാസത്തിലും ജനിച്ചവര്‍ക്കുള്ള ബര്‍ത്ത്‌സ്‌റ്റോണുകള്‍ ഏതൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ജനുവരി - മാണിക്യക്കല്ല്

ജനുവരി - മാണിക്യക്കല്ല്

ജനുവരിയില്‍ ജനിച്ചവരുടെ ജന്‍മനക്ഷത്ര കല്ലാണ് മാണിക്യക്കല്ല്. ഇത് സംരക്ഷണം, വിശ്വാസം, സംരക്ഷണം, സ്‌നേഹം, പ്രതിബദ്ധത എന്നിവയെ സൂചിപ്പിക്കുന്നു. ഇത് ധരിക്കുന്നയാള്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നുവെന്ന് പറയപ്പെടുന്നു. ഈ ആഭരണങ്ങള്‍ സിലിക്കേറ്റില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്, അവ വ്യത്യസ്ത നിറങ്ങളില്‍ വരാം. ഏറ്റവും സാധാരണമായി ലഭ്യമായത് കടും ചുവപ്പ് നിറത്തിലുള്ള മാണിക്യകല്ലുകളാണ്.

ഫെബ്രുവരി - വൈഡൂര്യം

ഫെബ്രുവരി - വൈഡൂര്യം

ഫെബ്രുവരിയില്‍ ജനിച്ചവര്‍ക്ക് വൈഡൂര്യം ഉപയോഗിക്കാം. ഇത് ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ധരിക്കുന്നവര്‍ക്ക് അവരുടെ മികച്ച ഗുണങ്ങള്‍ പുറത്തൈടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇത് ധരിക്കുന്നത് ധൈര്യവും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ആധിപത്യം, അധികാരം, സമ്പത്ത്, രാജകീയത എന്നിവയെ പ്രതീകപ്പെടുത്തുന്ന പര്‍പ്പിള്‍ നിറങ്ങളില്‍ ഇവ ലഭ്യമാണ്.

Most read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

മാര്‍ച്ച് - സമുദ്രനീലക്കല്ല്

മാര്‍ച്ച് - സമുദ്രനീലക്കല്ല്

മാര്‍ച്ചിലെ ജന്‍മനക്ഷത്രക്കല്ലാണ് സമുദ്രനീലക്കല്ല്. ഇത് യുവത്വത്തെയും വിശ്വസ്തതയെയും പ്രതീക്ഷയെയും പ്രതിനിധീകരിക്കുന്നു. ഈ രത്‌നം കടലിന്റെ നിറത്തിന് സമാനമാണ്, സാധാരണയായി ഇളം നീല മുതല്‍ കടുംനീല വരെ നിറങ്ങള്‍ വ്യത്യാസപ്പെടുന്നു. കൂടാതെ, 'അക്വാ', 'മറീന' എന്നീ രണ്ട് ലാറ്റിന്‍ പദങ്ങള്‍ കൂടിച്ചേര്‍ന്നാണ് അക്വാമറൈന്‍ എന്ന പദം ഉരുത്തിരിഞ്ഞത്.

ഏപ്രില്‍ - സ്ഫടികം, വജ്രം

ഏപ്രില്‍ - സ്ഫടികം, വജ്രം

ഏപ്രില്‍ മാസത്തില്‍ സ്ഫടികം അല്ലെങ്കില്‍ ഡയമണ്ട് ജന്‍മനക്ഷത്ര കല്ലായി ഉപയോഗിക്കാം. ഇത് നിത്യസ്‌നേഹത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു. പ്രകൃതിയില്‍ കാണപ്പെടുന്ന മറ്റേതൊരു ധാതുക്കളേക്കാളും ഇത് കാഠിന്യമുള്ളതാണ്. ഇവ കാര്‍ബണില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിറമില്ലാത്ത വജ്രങ്ങള്‍ ഏറ്റവും ജനപ്രിയമാണെങ്കിലും, അവ വ്യത്യസ്ത നിറങ്ങളില്‍ വരുന്നു. വജ്രം ധരിക്കുന്നത് സമ്പത്തിനെ ആകര്‍ഷിക്കുമെന്നും ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ആത്മീയ നേട്ടങ്ങള്‍ നല്‍കുമെന്നും പറയപ്പെടുന്നു.

Most read:ജനനത്തീയതി പ്രകാരം ഭാഗ്യം വരുത്താന്‍ നിങ്ങള്‍ സൂക്ഷിക്കേണ്ടത് ഇതെല്ലാം

മെയ് - മരതകം

മെയ് - മരതകം

മെയ് മാസത്തില്‍ ജനിച്ചവര്‍ക്ക് മരതകം ജന്മനക്ഷത്ര കല്ലായി ഉപയോഗിക്കാം. പച്ച നിറമുള്ള ഈ രത്‌നം സ്‌നേഹത്തിന്റെയും പുനര്‍ജന്മത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇത് വസന്തകാലവുമായി ബന്ധപ്പെട്ട സമൃദ്ധിക്ക് തുല്യമാണ്. അതിന്റെ നിറവും ഉജ്ജ്വലതയും അനുസരിച്ച് മരതകത്തിന്റെ മൂല്യവും മാറുന്നു.

ജൂണ്‍ - മുത്ത്

ജൂണ്‍ - മുത്ത്

മുത്ത്, ചന്ദ്രകാന്തക്കല്ല്, അലക്‌സാണ്ട്രൈറ്റ് എന്നിവയാണ് ജൂണിന്റെ ഔദ്യോഗിക ജന്മനക്ഷത്ര കല്ലുകള്‍. വെള്ള, പിങ്ക്, ഗോള്‍ഡന്‍, കറുപ്പ് തുടങ്ങിയ നിറങ്ങളിലുള്ള മനോഹരമായ നിറങ്ങളില്‍ മുത്ത് വരുന്നു. ഇത് വിശുദ്ധി, വിശ്വസ്തത, ഉദാരത, സമഗ്രത എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെ, ചന്ദ്രകാന്തക്കല്ല് വളര്‍ച്ച, ആന്തരിക ശക്തി, വിജയം, ഭാഗ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. വെളിച്ചത്തിനനുസരിച്ച് നിറം മാറുന്നതിനാല്‍ അലക്‌സാണ്ട്രൈറ്റ് 'നിറം മാറുന്ന രത്‌നം' എന്നറിയപ്പെടുന്നു. ഇത് സര്‍ഗ്ഗാത്മകതയെയും ഭാവനയെയും അവബോധത്തെ ശക്തിപ്പെടുത്തുന്നതിനെയും പ്രതിനിധീകരിക്കുന്നു.

Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

ജൂലൈ - മാണിക്യം

ജൂലൈ - മാണിക്യം

ജൂലൈയില്‍ ജനിച്ചവര്‍ക്ക് അവരുടെ ഔദ്യോഗിക ജന്മനക്ഷത്രക്കല്ല് മാണിക്യമാണ്. അതിന്റെ ഏറ്റവും ശ്രദ്ധേയമായ തിളക്കമുള്ള ചുവപ്പ് നിറത്താല്‍ അതിനെ വേര്‍തിരിച്ചറിയാന്‍ കഴിയും. ഇത് ധൈര്യം, ജ്ഞാനം, സ്‌നേഹം, അഭിനിവേശം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഈ രത്‌നം ജീവിതത്തെയും രക്തത്തെയും സൂചിപ്പിക്കുന്നു, ഇത് ധൈര്യം വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഏറ്റവും വിലപിടിപ്പുള്ളതും കഠിനമായ നിറമുള്ള രത്‌നക്കല്ലുകളിലൊന്നാണ് മാണിക്യം.

ഓഗസ്റ്റ് - പെരിഡോട്ട്

ഓഗസ്റ്റ് - പെരിഡോട്ട്

ഓഗസ്റ്റ് മാസത്തില്‍ ജനിച്ചവരുടെ ബര്‍ത്ത്‌സ്‌റ്റോണ്‍ ആണ് പെരിഡോട്ട്. ക്ലിയോപാട്രയുടെ ഇഷ്ടരത്‌നങ്ങളിലൊന്നായ ഇത് പാവങ്ങളുടെ മരതകം എന്നും അറിയപ്പെടുന്നു. ഈജിപ്തിന്റെ ദേശീയരത്‌നമായും പെരിഡോട്ട് അറിയപ്പെടുന്നു. ബോള്‍ഡ്, നാരങ്ങ പച്ച നിറത്തില്‍ വരുന്ന പെരിഡോട്ട് ശക്തിയെ പ്രതീകപ്പെടുത്തുന്നു. അത് ധരിക്കുന്നവരില്‍ ശക്തിയും സ്വാധീനവും ജ്വലിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

സെപ്റ്റംബര്‍ - ഇന്ദ്രനീലം

സെപ്റ്റംബര്‍ - ഇന്ദ്രനീലം

ഓഗസ്റ്റ് മാസത്തില്‍ ജനിച്ചവരുടെ ബര്‍ത്ത്‌സ്‌റ്റോണ്‍ ആണ് ഇന്ദ്രനീലം അഥവാ സഫയര്‍. ഇത് സത്യസന്ധത, വിശ്വസ്തത, പരിശുദ്ധി, വിശ്വാസം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഇന്ദ്രനീലക്കല്ലിന്റെ ആഭരണങ്ങള്‍ സാധാരണയായി നീല നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ദ്രനീലക്കല്ല് ധരിച്ചാല്‍ മൂന്നാംകണ്ണിലും തൊണ്ടയിലും ഉള്ള ചക്രങ്ങള്‍ സജീവമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഒരാള്‍ക്ക് ആഴത്തിലുള്ള ആത്മബോധം നേടാന്‍ സഹായിക്കുന്നു.

ഒക്ടോബര്‍ - രത്‌നം, മേഘവര്‍ണക്കല്ല്

ഒക്ടോബര്‍ - രത്‌നം, മേഘവര്‍ണക്കല്ല്

രത്‌നം, മേഘവര്‍ണക്കല്ല് എന്നിവയാണ് ഒക്ടോബറില്‍ ജനിച്ചവരുടെ ബര്‍ത്ത്‌സ്റ്റോണ്‍. അനുകമ്പ, ശാന്തത, ആത്മവിശ്വാസം, വിശ്വസ്തത, വിശ്വാസ്യത എന്നിവയെ പ്രതിനിധാനം ചെയ്യുന്നതാണ് ഇത്. ഒരൊറ്റ രത്‌നം നിരവധി നിറങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഒരു വ്യക്തിയുടെ കലാപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ധരിക്കുന്നയാള്‍ക്ക് ആരോഗ്യവും സമ്പത്തും ഭാഗ്യവും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍

നവംബര്‍ - പുഷ്യരാഗം

നവംബര്‍ - പുഷ്യരാഗം

നവംബറില്‍ ജനിച്ചവര്‍ക്ക് പുഷ്യരാഗമാണ് ബര്‍ത്ത്‌സ്റ്റോണ്‍. ഇത് വിജയത്തെയും സമൃദ്ധിയെയും പ്രതിനിധീകരിക്കുന്നു. ഇത് പോസിറ്റീവിറ്റിയെ പ്രേരിപ്പിക്കുന്നതായും അറിയപ്പെടുന്നു. മഞ്ഞ മുതല്‍ തവിട്ട് ഓറഞ്ച് നിറം വരെ ഇതിനുണ്ട്. കൂടാതെ, ഇത് സൂര്യദേവനുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇത് ധരിക്കുന്നയാള്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നു.

ഡിസംബര്‍ - ടാന്‍സാനൈറ്റ്

ഡിസംബര്‍ - ടാന്‍സാനൈറ്റ്

ഡിസംബറില്‍ ജനിച്ചവര്‍ക്ക് നീല പുഷ്യരാഗം, സിര്‍ക്കോണ്‍, ടര്‍ക്കോയ്‌സ്, ടാന്‍സാനൈറ്റ് തുടങ്ങിയ ഒന്നിലധികം ബര്‍ത്ത്‌സ്റ്റോണുകള്‍ ഉണ്ട്. നീല നിറമുള്ള പുഷ്യരാഗം സൗന്ദര്യം, ദീര്‍ഘായുസ്സ്, ബുദ്ധി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ടാന്‍സാനൈറ്റ് ദീര്‍ഘായുസ്സിന്റെയും ന്യായവിധിയുടെയും കല്ലായി അറിയപ്പെടുന്നു. ഇത് ജ്ഞാനവും സത്യവും അന്തസ്സും ആത്മീയ ജ്ഞാനവും പ്രോത്സാഹിപ്പിക്കുമെന്ന് പറയപ്പെടുന്നു. നീല സിര്‍ക്കോണ്‍ ഏറ്റവും സാധാരണമാണെങ്കിലും, ഈ രത്‌നം വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ വരുന്നു.

Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

English summary

Birthstones by Month: History, Facts, Colours And Meanings in Malayalam

Birthstones are gems associated with the month that a person was born. Here's the list of each birthstone by month.
Story first published: Monday, September 27, 2021, 12:30 [IST]
X