Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍
ഭാഗ്യ ശകുനങ്ങളില് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ഭാഗ്യവും നിര്‍ഭാഗ്യവും നല്കുന്ന ശകുനങ്ങളിലുള്ള വിശ്വാസം എല്ലായ്പ്പോഴും നമ്മുടെ മനസ്സിന്റെ ഒരു ഭാഗമാണ്. ലോകമെമ്പാടുമുള്ള വിശ്വാസങ്ങള്‍ അനുസരിച്ച് പല മൃഗങ്ങളെയും പക്ഷികളെയും ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.
പുരാതന കാലം മുതല്‍ തന്നെ പക്ഷികളെ സന്ദേശവാഹകരായി കണക്കാക്കിയിരുന്നു. ചില പക്ഷികളെ നിര്‍ഭാഗ്യകരമായ ശകുനമായും ചിലതിനെ ഭാഗ്യത്തിന്റെ അടയാളമായും കണക്കാക്കുന്നു. ഈ ലേഖനത്തില്‍ ഭാഗ്യത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്ന ചില പക്ഷികളെ പരിചയപ്പെടാം.

പ്രാവ്
പ്രാവുകള്‍ ഭാഗ്യത്തിന്റെ ശകുനമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച്, നിങ്ങളുടെ പ്രണയജീവിതത്തില്‍. സ്നേഹത്തിന്റെ പ്രതീകമായ പ്രാവുകള്‍ പ്രണയ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഒരു നല്ല ശകുനമായി കണക്കാക്കുന്നു. ഒരു ജോടി പ്രാവുകളെ കാണുന്നത് പ്രണയത്തിലെ ഭാഗ്യത്തെ പ്രതീകപ്പെടുത്തുന്നു. ഇത് ഒരു വിവാഹനിശ്ചയത്തിന്റെയോ വിവാഹത്തിന്റെ പ്രഖ്യാപനമോ അല്ലെങ്കില്‍ നിങ്ങളുടെ പ്രണയ ജീവിതവുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ഭാഗ്യമോ ആകാം. നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ ബന്ധത്തിന്റെ തുടക്കമോ ഒരു പുതിയ കണ്ടുമുട്ടലിന്റെ സൂചനയോ ആകാം.

ഹമ്മിംഗ്ബേര്‍ഡ്
ഭൂമിയിലെ ഏറ്റവും ചെറിയ പക്ഷികളാണ് ഹമ്മിംഗ്ബേര്‍ഡുകള്‍. ബീ ഹമ്മിംഗ്ബേഡ് ആണ് ഏറ്റവും ചെറിയ ഹമ്മിംഗ്ബേര്‍ഡ് ഇനം. കേവലം 5 സെന്റീമീറ്റര്‍ നീളവും 2 ഗ്രാമില്‍ കുറവ് ഭാരമുള്ളതുമാണ് ഇവ. ഈ പക്ഷികളെ ഭാഗ്യത്തിന്റെ ശകുനമായി കണക്കാക്കുന്നു. നിങ്ങള്‍ക്ക് അസാധ്യമെന്നു തോന്നുന്ന സ്വപ്നങ്ങളെ പിന്തുടരാനുള്ള ഒരു പ്രോത്സാഹനമാണ് അവ. നിങ്ങളുടെ വഴിയില്‍ ഒരു ഹമ്മിംഗ്ബേഡിനെ കാണുന്നത് നിങ്ങളുടെ ശ്രമങ്ങളില്‍ വിജയത്തിന്റെ സൂചനയായി കണക്കാക്കാം.

മയില്‍
പുരാണങ്ങള്‍ അനുസരിച്ച് സുബ്രഹ്മണ്യ സ്വാമിയുടെ വാഹനമാണ് മയില്‍. ചില വിശ്വാസങ്ങളും അനുസരിച്ച്, വീട്ടില്‍ മയില്പീലികള് സൂക്ഷിക്കുന്നത് ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. അതുപോലെ മയിലുകളെയും വളരെ ഭാഗ്യമുള്ള ശകുനമായി കണക്കാക്കുന്നു. അവ സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. ഒരു മയിലിനെ കാണുന്നത് സമൃദ്ധിയുടെ വരവിന്റെ അടയാളമായി കണക്കാക്കാം. അത് തീര്‍ച്ചയായും ഭാഗ്യവും സന്തോഷവും നിങ്ങള്‍ക്ക് കൊണ്ടുവരുന്നു.

മരംകൊത്തി
വിശ്വാസങ്ങള്‍ അനുസരിച്ച് ഭാഗ്യത്തിന്റെ ശകുനമായി കണക്കാക്കാവുന്ന മറ്റൊരു പക്ഷിയാണ് മരംകൊത്തി. വനങ്ങളിലും മരങ്ങള്‍ ഉള്ള മനുഷ്യ വാസസ്ഥലങ്ങളിലും ഇവ സാധാരണയായി താമസിക്കുന്നു. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് വന്നുചേരുമെന്നതിന്റെ പ്രതീകമാണ് ഒരു മരംകൊത്തി. ഇവ നിങ്ങളുടെ വഴിയില്‍ കണ്ടാല്‍ അത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ ഒരു സന്ദേശം നല്‍കുന്നുവെന്ന് ഉറപ്പാക്കാം.

താറാവ്
പല വിശ്വാസങ്ങളും അനുസരിച്ച് സമ്പത്ത്, സമൃദ്ധി, ഭാഗ്യം എന്നിവയുടെ പ്രതീകങ്ങളാണ് താറാവുകള്‍. അവ സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും അടയാളമാണ്. പ്രത്യേകിച്ചും ചൈന, ജപ്പാന്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ സ്നേഹത്തിന്റെയും ഭക്തിയുടെയും അടയാളമായി പ്രാവുകളെ കണക്കാക്കുന്നു. പലപ്പോഴും ചെറിയ പ്രതിമകളായോ പെയിന്റിംഗുകളായോ വീടുകളില്‍ ഇവയുടെ ചിത്രങ്ങള്‍ വയ്ക്കുന്നു. ജീവിതത്തില്‍ സ്നേഹവും പ്രതിബദ്ധതയും വിശ്വസ്തതയും ആകര്‍ഷിക്കുന്നതിനായി വീടുകള്‍ക്കുള്ളില്‍ താറാവുകളുടെ ചിത്രം സൂക്ഷിക്കുന്നു. നിങ്ങളുടെ വഴിയില്‍ ഒരു താറാവിന്റെ ശബ്ദം കേള്‍ക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് പുരോഗതിയും സമൃദ്ധിയും കൈവരുമെന്ന് പറയപ്പെടുന്നു. നിങ്ങളുടെ ജീവിതം ഉടന്‍ തന്നെ മെച്ചപ്പെടുമെന്നതിന്റെ സൂചനയാണിത്.

റോബിന്
ഒരു ചെറിയ പക്ഷിയാണ് റോബിന്. യൂറോപ്പില്‍ ഇത് ധാരാളമായി കണ്ടുവരുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച് നാടോടിക്കഥകളില്‍ പ്രസിദ്ധമാണ് റോബിനുകള്‍. ഈ പക്ഷി ക്രിസ്മസിന്റെ പ്രതീകവുമാണ്. ചെറുതാണെങ്കിലും, ഇവയെ ഭാഗ്യത്തിന്റെ വാഹകരായി കണക്കാക്കുന്നു. വിശ്വാസങ്ങള്പ്രകാരം അവസരങ്ങള്‍, പുതിയ തുടക്കം, സന്തോഷം, ഭാഗ്യം എന്നിവയെ പ്രതീകപ്പെടുത്തുന്നതാണ് റോബിനുകള്‍. നിങ്ങളുടെ വഴിയില്‍ ഒരു റോബിനെ കണ്ടാല്‍ നിങ്ങള്‍ മനസില്‍ വിചാരിച്ചിരുന്ന കാര്യം നടക്കുമെന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications
