For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാരിദ്ര്യവും കടക്കെണിയും ഫലം; ഈ ജീവികള്‍ വീട്ടില്‍ കയറിയാല്‍

|

വിശ്വാസങ്ങള്‍ക്ക് പേരുകേട്ട നാടാണ് നമ്മുടേത്. വിവിധ മതങ്ങളിലായി ആത്മീയപരമായ പല വിശ്വാസങ്ങളും നിലനില്‍ക്കുന്ന നാട്. പണ്ടുകാലം മുതല്‍ക്കേ കേട്ടുവളര്‍ന്ന ചില വിശ്വാസങ്ങള്‍ ഇന്നും നമ്മുടെ നാട്ടില്‍ നിലിനില്‍ക്കുന്നു. അതില്‍ പലതും മൃഗങ്ങളെയും പക്ഷികളെയും ചുറ്റിപ്പറ്റിയാണ്. ശകുനത്തില്‍ വിശ്വസിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍, ചില മൃഗങ്ങളും പക്ഷികളും നിങ്ങളോട് വരാന്‍ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് മുന്‍കൂട്ടി സൂചന നല്‍കും.

Most read: കടം പെരുകും ഒപ്പം ഐശ്വര്യക്കേടും; ഒരിക്കലും വീട്ടില്‍ പാടില്ല ഇവMost read: കടം പെരുകും ഒപ്പം ഐശ്വര്യക്കേടും; ഒരിക്കലും വീട്ടില്‍ പാടില്ല ഇവ

വിശ്വാസങ്ങള്‍ അനുസരിച്ച് വീട്ടില്‍ ചില പക്ഷികളോ മൃഗങ്ങളോ ജീവികളോ എത്തുന്നത് നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ചില ശകുനങ്ങളായി കണക്കാക്കാം. വാസ്തവത്തില്‍, നല്ലതോ ചീത്തയോ സംഭവിക്കാന്‍ പോകുന്നുവെന്ന് മുന്‍കൂട്ടി പറയുന്ന ചില സൂചനകളോ അടയാളങ്ങളോ ആണിത്. ഇതാ, ഈ ജീവികള്‍ നിങ്ങളുടെ വീട്ടില്‍ വന്നുകയറിയാന്‍ അത് നിങ്ങള്‍ക്ക് ദുസ്സൂചനകളായി കണക്കാക്കാം.

പ്രാവ്

പ്രാവ്

പ്രാവുകള്‍ സാധാരണയായി നിങ്ങളുടെ വാസസ്ഥലങ്ങളിലോ സമീപത്തോ താമസിക്കുന്നു. സാധാരണയായി ഇവ വീടുകളുടെ മേല്‍ക്കൂരകളിലോ മച്ചിലോ കൂടുകൂട്ടുന്നു. എന്നാല്‍, ഒരിക്കലും ഇവയെ നിങ്ങളുടെ വീട്ടില്‍ സ്ഥിരതാമസമാക്കാന്‍ അനുവദിക്കരുത്. നിങ്ങളുടെ വീട്ടില്‍ പ്രാവുകള്‍ കൂടുകൂട്ടി താമസിക്കാന്‍ തുടങ്ങിയാല്‍ അത് വീട്ടുകാര്‍ക്ക് ദോഷകരമായി മാറിയേക്കാം എന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടില്‍ പ്രാവ് കൂടുകൂട്ടുന്നത് ഒരു മോശം ശകുനമായി കണക്കാക്കുന്നു. ഇത് വീട്ടില്‍ വിവിധ പ്രശ്‌നങ്ങളെയും ക്ഷണിച്ചുവരുത്തുന്നു.

തേനീച്ച

തേനീച്ച

തേനീച്ചകളും കടന്നലുകളും സാധാരണയായി നിങ്ങളുടെ വീട്ടിലോ വീട്ടുപറമ്പിലോ കൂടുകൂട്ടുന്നു. എന്നാല്‍, ഇവയുടെ കൂടുകള്‍ നിങ്ങളുടെ വാസസ്ഥലത്ത് കണ്ടാല്‍ അവ ഉടനെ നീക്കം ചെയ്യുന്നതാണ് നല്ലത്. തേനീച്ച, കടന്നല്‍ തുടങ്ങിയവയുടെ കൂടുകള്‍ മോശം ശകുനങ്ങള്‍ കൊണ്ടുവരുമെന്നും വീട്ടമ്മമാര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും പറയപ്പെടുന്നു.

Most read:ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്Most read:ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്

വവ്വാലുകള്‍

വവ്വാലുകള്‍

വവ്വാലുകള്‍ വീട്ടില്‍ പ്രവേശിക്കുന്നത് മറ്റൊരു മോശം ശകുനമായി കണക്കാക്കപ്പെടുന്നു. വവ്വാലുകള്‍ ദു:ഖം വരുത്തുന്നുവെന്ന് പറയപ്പെടുന്നു. വവ്വാലുകള്‍ രാത്രികാലത്ത് സഞ്ചരിക്കുന്നവയായതിനാല്‍, പകല്‍സമയത്ത് നിങ്ങളുടെ വീട്ടിലെത്തുന്നത് കൂടുതല്‍ ദോഷകരമാണെന്ന് പറയപ്പെടുന്നു. വവ്വാലുകള്‍ പലപ്പോഴും മരണവും നെഗറ്റീവ് എനര്‍ജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വീട്ടില്‍ വവ്വാലുകള്‍ താമസമാക്കാന്‍ തുടങ്ങിയാല്‍ അത് സാമ്പത്തിക നഷ്ടത്തിനും വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ക്കും കാരണമാകുമെന്ന് വിശ്വസിക്കുന്നു.

മൂങ്ങ

മൂങ്ങ

സാധാരണയായി നിങ്ങളുടെ വീടിനകത്ത് കടന്നുവരുന്നൊരു പക്ഷിയാണ് മൂങ്ങ. എന്നാല്‍, വീട്ടില്‍ മൂങ്ങകള്‍ കടക്കുന്നതും താമസമാക്കുന്നതും മോശം ശകുനമായി കണക്കാക്കപ്പെടുന്നു. ദൗര്‍ഭാഗ്യം ക്ഷിണിക്കുന്ന പക്ഷിയായാണ് മൂങ്ങയെ കണക്കാക്കപ്പെടുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് ഈ പക്ഷിയെ പലരും നിന്ദ്യമായി കണക്കാക്കുന്നു. മൂങ്ങകള്‍ ദോഷകരമാകാന്‍ ഏറ്റവും സാധാരണമായ കാരണം എന്തെന്നാല്‍, അവ നിര്‍ഭാഗ്യവുമായും മരണവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. അതിനാല്‍ അവയെ വീട്ടില്‍ നിന്ന് ഒഴിവാക്കുക.

Most read:സ്ത്രീകളെ സ്വപ്‌നം കാണാറുണ്ടോ? അതിനര്‍ത്ഥം ഇതാണ് !!Most read:സ്ത്രീകളെ സ്വപ്‌നം കാണാറുണ്ടോ? അതിനര്‍ത്ഥം ഇതാണ് !!

കറുത്ത പൂച്ചകള്‍

കറുത്ത പൂച്ചകള്‍

കറുത്ത പൂച്ചകളെക്കുറിച്ച് ധാരാളം വിശ്വാസങ്ങള്‍ ലോകമെമ്പാടും നിലനില്‍ക്കുന്നുണ്ട്. നിങ്ങളുടെ യാത്രയ്ക്കിടെ കറുത്ത പൂച്ച കുറുകെ വന്നാല്‍ അതൊരു മോശം ശകുനമാണെന്നത് ഇന്ത്യയില്‍ കാലങ്ങളായുള്ള വിശ്വാസമാണ്. അത്തരത്തില്‍, നിങ്ങളുടെ വീട്ടില്‍ ഒരു കറുത്ത പൂച്ച കടന്നുവരികയോ താമസമാക്കുകയോ ചെയ്യുന്നത് നിന്ദ്യമായി കണക്കാക്കപ്പെടുന്നു.

നായ

നായ

ഒരു നായ ഒരു വീടിന് അഭിമുഖമായി അകാരണമായി കുരച്ചാല്‍ വീട്ടുകാര്‍ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് വിശ്വസിക്കുന്നു. വീട്ടിലേക്ക് ഒരു നായ വലിഞ്ഞുകയറി വരുന്നതും ദാരിദ്ര്യത്തിന് കാരണമാകുമെന്ന് വിശ്വസിക്കുന്നു.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

ചിലന്തി

ചിലന്തി

ഒരിക്കലും വീട്ടിനുള്ളില്‍ ചിലന്തികളെയോ ചിലന്തി വലകളെയോ വളരാന്‍ അനുവദിക്കരുത്. ഇവ ദാരിദ്ര്യം ക്ഷണിക്കുന്നവയാണ്. അതിനാല്‍, വീട്ടിലെ പഴയതും പൊടി നിറഞ്ഞതുമായ ഇടങ്ങള്‍ പതിവായി വൃത്തിയാക്കണം.

കാക്ക

കാക്ക

കാക്കകളോ അല്ലെങ്കില്‍ മറ്റു പറവകളോ നിങ്ങളുടെ വീടിന്റെ മേല്‍ക്കൂരയില്‍ ഇരുന്ന് കനത്ത ശബ്ദമുണ്ടാക്കുന്നുവെങ്കില്‍, ചില പ്രശ്നങ്ങള്‍ പെട്ടെന്ന് വരാന്‍ പോകുന്നുവെന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. ഒരു പരിക്കേറ്റ പക്ഷി മുറ്റത്ത് വീണാല്‍, അത് ഒരുതരം അപകടത്തിന്റെ അടയാളമാണെന്ന് കണക്കാക്കാം.

Most read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

ഉറുമ്പുകള്‍

ഉറുമ്പുകള്‍

ഉറുമ്പുകള്‍ നിങ്ങളുടെ വീട്ടില്‍ കൂടുകൂട്ടുന്നത് സമ്പത്തിന്റെ വര്‍ദ്ധനവിനെ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് കുടുംബാംഗങ്ങള്‍ക്കിടയില്‍ അസ്ഥിരത വര്‍ദ്ധിപ്പിക്കുമെന്നും പറയപ്പെടുന്നു.

ആന

ആന

ആനകള്‍ക്ക് അഭിവൃദ്ധി തിരിച്ചറിയാന്‍ കഴിയും. ഒരു ആന നിങ്ങളുടെ വീടിന്റെ വാതിലിനടുത്ത് എത്തി തുമ്പിക്കൈ ഉയര്‍ത്തിയാല്‍, അത് സൂചിപ്പിക്കുന്നത് ആ കുടുംബം നല്ല രീതിയില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ പോകുന്നു എന്നാണ്.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

English summary

Birds and Animals Bring Bad Luck and Bad Omens When They Enter Your House

Astrology says that there are some birds and animals that should not be let to enter your house. Take a look.
Story first published: Tuesday, January 5, 2021, 11:02 [IST]
X
Desktop Bottom Promotion