For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Super Moon 2022: സൂപ്പര്‍മൂണ്‍ വാനവിസ്മയത്തിന് വേണ്ടി കാത്ത് ശാസ്ത്രലോകം

|

സൂപ്പര്‍ മൂണ്‍ എന്ന വാക്ക് പലപ്പോഴായി നാം കേട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ സൂപ്പര്‍ മൂണ്‍ ദൃശ്യമാവുന്നത് 2022 ജൂലൈ 13-നാണ്. ഈ വാനവിസ്മയത്തിന് വേണ്ടി കാത്തിരിക്കുകയാണ് ശാസ്ത്രലോകം അങ്ങോളം. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസം ആകാശ വിസ്മയങ്ങളില്‍ ഒന്ന് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ വരുന്ന ബുധനാഴ്ച 3,57,265 കിലോമീറ്റര്‍ മാത്രമായിരിക്കും ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം. ലോകമെങ്ങും സൂപ്പര്‍മൂണ്‍ കാണുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. ഈ വാനവിസ്മയത്തിന് സാക്ഷ്യം വഹിക്കുന്നതിന് വേണ്ടി വലിയ ഒരുക്കം തന്നെയാണ് നടത്തിയിട്ടുള്ളത്. ഒരു മാസത്തേക്ക് ചന്ദ്രന്‍ ഭൂമിയുടെ അടുത്ത് ഉണ്ടായിരിക്കുന്നതിനുള്ള സാധ്യതയെയും പറയുന്നു.

Biggest Supermoon of the Year

സൂപ്പര്‍ മൂണ്‍ എന്ന ചന്ദ്രന്റെ ഈ പ്രതിഭാസത്തെ ബക്ക് സൂപ്പര്‍മൂണ്‍, തണ്ടര്‍ മൂണ്‍, ഹേ മൂണ്‍ അല്ലെങ്കില്‍ മീഡ് മൂണ്‍ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. എന്നാല്‍ ഇത് എപ്പോഴാണ് നമുക്ക് കാണാന്‍ സാധിക്കുക, എന്തൊക്കെയാണ് ഇക്കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എത്ര സമയം ഈ പ്രതിഭാസം കാണാന്‍ സാധിക്കും, നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കൂ.

എപ്പോള്‍ സൂപ്പര്‍ മൂണ്‍ കാണാം?

എപ്പോള്‍ സൂപ്പര്‍ മൂണ്‍ കാണാം?

നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ജൂലൈ 13 ന് കാണാന്‍ സാധിക്കും. ഇത് ഭൂമിയെ അടിസ്ഥാനമാക്കിയുള്ള രേഖാംശത്തില്‍ സൂര്യന് എതിര്‍വശത്ത് 2:38 pm EDT (12:08 am IST) ന് ദൃശ്യമാകും. ഇന്ത്യന്‍ സമയം അനുസരിച്ച് ജൂലൈ 14-നാണ് ഇത് ദൃശ്യമാവുന്നത്. ഇന്ന് മുതല്‍ അതായത് ചൊവ്വാഴ്ച രാവിലെ മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ ഏകദേശം മൂന്ന് ദിവസത്തേക്ക് ചന്ദ്രന്‍ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ നിലനില്‍ക്കുന്നു. ഇത് നമുക്ക് കാണാന്‍ സാധിക്കും.

എന്താണ് സൂപ്പര്‍മൂണ്‍

എന്താണ് സൂപ്പര്‍മൂണ്‍

സൂപ്പര്‍മൂണിനെക്കുറിച്ച് ഇത്രയും വായിച്ച സ്ഥിതിക്ക് ഇനി അത് എന്താണ് എന്ന് അറിയാന്‍ ആഗ്രഹമില്ലേ? ചന്ദ്രന്‍ അതിന്റെ ഏറ്റവും വലിയ വൃത്താകൃതിയില്‍ വരുകയും ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുകയും ചെയ്യുമ്പോളാണ് സൂപ്പര്‍മൂണ്‍ എന്ന പ്രതിഭാസം ദൃശ്യമാവുന്നത്. സൂപ്പര്‍മൂണ്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1979-ല്‍ റിച്ചാര്‍ഡ് നോലെ എന്ന ഗവേഷകനാണ്. എന്നാല്‍ ഇത് ഒരു ഔദ്യോഗിക പദമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. ചന്ദ്രന്റൈ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഭാഗത്തെ പെരിജിയം എന്നാണ് പറയുന്നത്. സൂപ്പര്‍മൂണ്‍ എന്നത് ചന്ദ്രന്‍ പെരിജിയുടെ 90% ഉള്ളിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണെന്നാണ് പറയപ്പെടുന്നത്.

ഒരു വര്‍ഷത്തില്‍ എത്ര സൂപ്പര്‍മൂണ്‍

ഒരു വര്‍ഷത്തില്‍ എത്ര സൂപ്പര്‍മൂണ്‍

ഒരു വര്‍ഷത്തില്‍ സാധാരണയായി മൂന്നോ നാലോ തവണയാണ് സൂപ്പര്‍മൂണ്‍ സംഭവിക്കുന്നത്. സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ ഫലമായി പലപ്പോഴും കടലിലും ഇതിന്റെ മാറ്റങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. പലപ്പോഴും വേലിയറക്കവും വേലിയേറ്റവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ് എന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. സൂപ്പര്‍ മൂണിന് ബക്ക് മൂണ്‍ എന്നും പേരുണ്ട്, അതിന് കാരരണം ചന്ദ്രന്റെ ദൃശ്യത്തില്‍ മുട്ടനാടിന്റെ കൊമ്പുകള്‍ പോലെ കാണപ്പെടുന്നതിനാലാണ് ഇത്തരത്തില്‍ ഒരു പേര് വന്നത്. സൂപ്പര്‍ മൂണ്‍ സമയത്ത് പൗര്‍ണമി കൂടി വന്നാല്‍ അത് ഏറ്റവും തിളക്കമുള്ള സൂപ്പര്‍ മൂണ്‍ ആയി മാറും. എന്നാല്‍ ഇത് വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ എന്നതാണ്.

ഭൂമിയിലെ മാറ്റങ്ങള്‍

ഭൂമിയിലെ മാറ്റങ്ങള്‍

പലപ്പോഴും സൂപ്പര്‍മൂണ്‍ മൂലം ഭൂമിയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ സമയങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാവുന്നു. ചില ഇടങ്ങളില്‍ ഭൂചലനത്തിനുള്ള സാധ്യതയും ജ്യോതിശാസ്ത്രഞ്ജര്‍ മുന്നോട്ട് വെക്കുന്നു. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിന്റെ ഫലമായി പ്രകൃതിയിലുണ്ടാവുന്ന ചെറുചലനങ്ങളാണ് ഇതിന് ആധാരം. ഭൂമി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തിന്റെ വലയിലാവുന്നു. ഭൂമിയുടെ ഉള്‍ഭാഗം തിളച്ച് മറിഞ്ഞ് ദ്രാവകാവസ്ഥയില്‍ ഉള്ളത് കൊണ്ട് തന്നെ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത വരുന്ന ഈ സമയം അത് പലപ്പോഴും ഭൂമിയുടെ ഉപരിതലത്തേയും പാളികളേയും ബാധിക്കുന്നു. ഇതിന്റെ ഫലമായാണ് പലപ്പോഴും തിരമാലകളുടെ ശക്തി വര്‍ദ്ധിക്കുന്നതും വേലിയേറ്റവും വേലിയിറക്കവും ഉണ്ടാവുന്നത്.

വാസ്തുപ്രകാരം സമാധാനത്തിന് പക്ഷികളുടെ ചിത്രങ്ങള്‍ ഈ ദിക്കില്‍വാസ്തുപ്രകാരം സമാധാനത്തിന് പക്ഷികളുടെ ചിത്രങ്ങള്‍ ഈ ദിക്കില്‍

most read:ദൃഷ്ടിദോഷമകറ്റാന്‍ ഉപ്പും കടുകും മുളകും ഉഴിഞ്ഞിടുന്നതിന് പിന്നില്‍

English summary

Biggest Supermoon of the Year is on July 13: When, Where to Watch the Super Buck Moon in Malayalam

Read on to know about biggest 'Supermoon' of the Year is on July 13: When, Where to Watch the Super Buck Moon and other details in malayalam.
X
Desktop Bottom Promotion