Latest Updates
-
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ
വിവാഹത്തിന് ഏറ്റവും അനുയോജ്യമാസം: ദാമ്പത്യവിജയം ഉറപ്പ്
വിവാഹം എന്നത് എപ്പോഴും ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. ഒറ്റക്കുള്ള ജീവിതത്തില്‍ നിന്ന് മുന്നോട്ട് പോവുന്നതിന് ഒരു പങ്കാളിയാണ് വിവാഹത്തിലൂടെ നമുക്ക് ലഭിക്കുന്നത്. ജീവിതത്തിലെ സുഖദു:ഖങ്ങളെ ഒരുമിച്ച് നേരിടുന്നതിനും അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിനും എല്ലാം ഈ കൂട്ട് പലരും ആഗ്രഹിക്കുന്നു. എന്നാല്‍ വിവാഹത്തിന് വേണ്ടി രണ്ട് പേര് തയ്യാറെടുക്കുമ്പോള്‍ കുടുംബവും അതിനോടൊപ്പം ചേരുന്നു.

വിവാഹം പലപ്പോഴും വിജയത്തിലോ അല്ലെങ്കില്‍ പരാജയത്തിലേക്കോ എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍ വിവാഹവിജയത്തിനും പരാജയത്തിനും വിവാഹം കഴിക്കുന്ന മാസവും വളരെ പങ്ക് വഹിക്കുന്നു എന്നാണ് പറയുന്നത്. ഏത് മാസത്തിലെ വിവാഹമാണ് ദാമ്പത്യ ജീവിതം സന്തോഷകരമാക്കുന്നത് എന്ന് നോക്കാം.

ജനുവരി
ജനുവരി മാസത്തില്‍ വിവാഹം കഴിക്കുന്നവര്‍ ഏത് സുഖത്തിലും ദു:ഖത്തിലും ഒരുമിച്ച് ഉണ്ടാവും എന്നതാണ്. കുംഭം രാശിയുടെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പരസ്പരം ആഴത്തില്‍ മനസ്സിലാക്കുന്ന ദമ്പതിമാരാണ് ഇവര്‍. ഇവര്‍ക്ക് അഭിവൃദ്ധിയും നേട്ടവും ജീവിതത്തില്‍ ഉണ്ടാവും. എന്നാല്‍ അതുപോലെ തന്നെ ദാരിദ്ര്യവും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പരസ്പരം സ്നേഹത്തോടെയും വിശ്വാസത്തോടെയും ഇവര്‍ മുന്നോട്ട് പോവുന്നു. സന്താനസൗഭാഗ്യം വളരെ വൈകി മാത്രമേ ഇവരെ തേടി വരികയുള്ളൂ.

ഫെബ്രുവരി
ഫെബ്രുവരി മാസത്തില്‍ വിവാഹം കഴിച്ചവര്‍ വളരെ വൈകാരികമായി ചിന്തിക്കുന്നവരും അതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും. ഇവര്‍ സ്വാര്‍ത്ഥതയില്ലാതെ പരസ്പരം ആഴത്തില്‍ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. മീനം രാശിയുടെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. നല്കുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഇവര്‍ പരസ്പരം എപ്പോഴും ശ്രമിക്കുന്നു.

മാര്‍ച്ച്
മാര്‍ച്ച് മാസത്തിലാണ് നിങ്ങള്‍ വിവാഹം കഴിച്ചതെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നാണ് പറയുന്നത്. ഇവരുടെ ജീവിതം അവിശ്വസനീയമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. മേടം രാശിയുടെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ നേട്ടങ്ങളോടൊപ്പം തന്നെ ഇവര്‍ക്ക് പലപ്പോഴും പരസ്പരം തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നതിനും അത് വഴി ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നതിനും ഉള്ള സാധ്യതയും ഉണ്ട്.

എപ്രില്‍
ഏപ്രില്‍ മാസത്തില്‍ ആണ് നിങ്ങളുടെ വിവാഹം കഴിഞ്ഞത് എങ്കില്‍ വിവാഹത്തിന് ഏറ്റവും ഉത്തമമായ സമയമാണ് എന്നാണ് ഈ മാസത്തെ കണക്കാക്കുന്നത്. ഇവരുടെ ജീവിതത്തില്‍ പ്രണയവും സന്തോഷവും സ്നേഹവും ഒരുപോലെ പ്രകടമാവുന്നു. സ്വാര്‍ത്ഥതയില്ലാതെ പരസ്പരം സ്നേഹിക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. എടുത്ത ചാട്ടം പലപ്പോഴും ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇടവം രാശിയുടെ സാന്നിധ്യം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.

മെയ്
മെയ് മാസത്തിലാണ് വിവാഹമെങ്കില്‍ ഇവരില്‍ ജീവിതം പലപ്പോഴും ഒരുപോലെയുള്ള ഫലങ്ങളാണ് നല്‍കുന്നത്. വിവാഹം വിജയത്തിലേക്കും പരാജയത്തിലേക്കും ഒരുപോലെ എത്തിപ്പെടുന്നതിനുള്ള സാഹചര്യമുണ്ട്. ദമ്പതികളില്‍ ഒരാളുടെ സ്വഭാവത്തെ ആശ്രയിച്ചാണ് ഇവരുടെ ജീവിതം മുന്നോട്ട് പോവുന്നത്. അത് ചിലപ്പോള്‍ ക്ഷമയാവാം അല്ലെങ്കില്‍ മോശം പെരുമാറ്റവും ആവാം. മിഥുനം രാശിയാണ് ഇവരെ സ്വാധീനിക്കുന്ന രാശി. എന്നാല്‍ പ്രശ്നങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

ജൂണ്‍
ജൂണ്‍ മാസത്തിലാണ് നിങ്ങള്‍ വിവാഹം കഴിച്ചത് എന്നുണ്ടെങ്കില്‍ ഇവര്‍ മാതൃകാ ദമ്പതികള്‍ ആയിരിക്കും. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് വിവാഹത്തിലൂടേയും ജീവിതത്തിലൂടേയും മാതൃക കാണിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കുടുംബത്തിന്റെ കാര്യങ്ങള്‍ക്കായിരിക്കും ഇവര്‍ പ്രാധാന്യം നല്‍കുന്നത്. കര്‍ക്കിടകം രാശിയുടെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കുടുംബത്തിന് ഇവര്‍ വളരെയധികം പ്രാധാന്യം നല്കുന്നു. സമ്പത്ത് ഇവര്‍ക്ക് ജീവിതത്തില്‍ നഷ്ടപ്പെടില്ല.

ജൂലൈ
ജൂലൈ മാസത്തിലാണോ നിങ്ങള്‍ വിവാഹം കഴിച്ചത്, അല്ലെങ്കില്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ നല്ല രീതിയില്‍ വിജയകരമായി ദാമ്പത്യം മുന്നോട്ട് കൊണ്ട് പോവുന്നവരായിരിക്കും. ഇത് കൂടാതെ പ്രശ്നങ്ങളെ എല്ലാം ഒരുമിച്ച് നിന്ന് തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സതൃപ്തമായ കുടുംബ ജീവിതത്തില്‍ ഇവരെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാം. ചിങ്ങം രാശിയുടെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.

ആഗസ്റ്റ്
ആഗസ്റ്റ് മാസത്തില്‍ വിവാഹം കഴിച്ചവര്‍ക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. എങ്കിലും ഒരുമിച്ച് നിന്ന് ജീവിതത്തില്‍ ഏത് പ്രശ്നത്തേയും നേരിടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അത് തന്നെയാണ് ഇവരുടെ ജീവിത വിജയവും. കന്നി രാശിയുടെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് ലോകം ചുറ്റി സഞ്ചരിക്കുന്നതിന് താല്‍പ്പര്യം കൂടുതലായിരിക്കും. പരസ്പരം മനസ്സിലാക്കിയാണ് ഇവരുടെ ദാമ്പത്യം മുന്നോട്ട് പോവുന്നതും.

സെപ്റ്റംബര്‍
വിവാഹം സെപ്റ്റംബര്‍ മാസത്തില്‍ എങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ പല അവസ്ഥകളും ഉണ്ടാവുന്നു. ആ സന്തോഷം ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തുന്നതിന് ഇവര്‍ പ്രയത്നിക്കുന്നു. തുലാം രാശിക്കാരുടെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വഴക്കിനുള്ള സാധ്യതയെ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നില്ല. അഭിപ്രായവ്യത്യാസങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

ഒക്ടോബര്‍
ഒക്ടോബര്‍ മാസത്തിലാണ് നിങ്ങളുടെ വിവാഹം കഴിഞ്ഞത് അല്ലെങ്കില്‍ നടക്കാന്‍ പോവുന്നത് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് വളരെ ശക്തമായ ഒരു ബന്ധം വിവാഹത്തിന് ശേഷം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. എല്ലാത്തിനും അടിസ്ഥാനം സനേഹമാണ് എന്ന് ഇവര്‍ മനസ്സിലാക്കുന്നു. എങ്കിലും പങ്കാളികളില്‍ ഒരാള്‍ ദേഷ്യം നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു. വൃശ്ചികം രാശിക്കാരുടെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.

നവംബര്‍
നവംബര്‍ മാസത്തില്‍ വിവാഹം കഴിച്ചവര്‍ക്ക് ജീവിതം വളരെയധികം ആസ്വദിക്കാന്‍ സാധിക്കുന്നു. പരസ്പരം ഓരോ കാര്യങ്ങളും ശ്രദ്ധാലുക്കളായിരിക്കും. പരിമിതികളെ മറികടന്ന് മുന്നോട്ട് പോവുന്നതിനും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നേറുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതം പ്രയാസകരമല്ലാതെ കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ധനുരാശിയുടെ സ്വാധീനം ഇവരുടെ ജീവതത്തില്‍ കാണാം.

ഡിസംബര്‍
ഡിസംബര്‍ മാസത്തില്‍ വിവാഹം കഴിച്ചവര്‍ക്ക് അവരുടെ ഭാവി ഏറ്റവും മികച്ചതാക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. എന്തിന് വേണ്ടിയും പരസ്പരം സ്നേഹിക്കപ്പെടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പല കാര്യങ്ങളിലും പരസ്പരമുള്ള വിട്ടുവീഴ്ചാ നിയന്ത്രണമാണ് മികച്ച അനുഭവങ്ങള്‍ നല്‍കുന്നത്. സാമ്പത്തികമായി സന്തുലിതമാവുന്നതിന് വേണ്ടി ഇവര്‍ രണ്ട് പേരും പരിശ്രമിക്കേണ്ടി വരും. മകരം രാശിക്കാരുടെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications