Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്കൂ; ഭാഗ്യം ആകര്ഷിച്ചു വരുത്താം
ഹൈന്ദവ സംസ്കാരം പ്രകാരം ഭക്ഷണം എന്നത് വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. അത് പാകം ചെയ്യുന്ന സ്ഥലവും പവിത്രമായിരിക്കണം. വാസ്തു ശാസ്ത്ര പ്രകാരം അടുക്കള എന്നത് പോസിറ്റീവ് എനര്ജിയുടെ ഒരു ശക്തികേന്ദ്രമാണ്. ഇവിടെ പാകം ചെയ്യുന്ന പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ഊര്ജം മുഴുവന് വീട്ടംഗങ്ങളിലേക്കും വ്യാപിക്കുന്നു. വാസ്തു നിര്ദ്ദേശങ്ങള് അനുസരിച്ച് അടുക്കളകള് നിര്മ്മിക്കുമ്പോള്, ഈ ഊര്ജ്ജം നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യവും നിലനിര്ത്തുന്നു.
വീടിനായി നിങ്ങള് ഒരു അടുക്കള ഒരുക്കുമ്പോള് അത് വാസ്തു മാര്ഗ്ഗനിര്ദ്ദേശങ്ങള് അനുസരിച്ചാണ് നിര്മ്മിക്കുന്നതെന്ന് ഉറപ്പാക്കണം. അടുക്കളയ്ക്ക് അനുയോജ്യമായ വാസ്തു നിറങ്ങള് തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങള്ക്ക് ജീവിതത്തില് നിരവധി നേട്ടങ്ങള് കൊയ്യാന് കഴിയും. നിങ്ങളുടെ അടുക്കളയുടെ വിന്യാസവും അതുപോലെ നിങ്ങളുടെ ജീവിതത്തില് നിങ്ങള് ആഗ്രഹിക്കുന്ന മാറ്റവും അറിഞ്ഞുകഴിഞ്ഞാല്, നിങ്ങളുടെ വീടിന് അനുയോജ്യമായ നിറം എളുപ്പത്തില് തിരഞ്ഞെടുക്കാനാകും. വാസ്തു ശാസ്ത്രം അനുസരിച്ച് നിങ്ങളുടെ അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യമായ നിറം ഏതെന്ന് നമുക്ക് നോക്കാം.

കാവി
ശുഭാപ്തിവിശ്വാസം ഇഷ്ടപ്പെടുന്നവര്ക്കും ശക്തമായ ബന്ധങ്ങള് ആഗ്രഹിക്കുന്നവര്ക്കും ഒരു മികച്ച നിറമാണ് കാവി അഥവാ കുങ്കുമം. കിഴക്ക് ദിശയിലേക്ക് അഭിമുഖമായുള്ള അടുക്കളകള്ക്ക് അനുയോജ്യമാണ് ഈ നിറം. കുങ്കുമ നിറം ആളുകളെ കൂടുതല് ധൈര്യശാലികളാക്കാനും പൂര്ണ്ണ ശേഷിയില് പ്രവര്ത്തിക്കാന് അവരെ പ്രാപ്തരാക്കാനും സഹായിക്കുന്നു.

വെള്ള
വെള്ള നിറം നിഷ്കളങ്കതയെയും വിശുദ്ധിയെയും പ്രതീകപ്പെടുത്തുന്നു. വാസ്തു ശാസ്ത്ര പ്രകാരം അടുക്കളയ്ക്ക് വെള്ള നിറം നല്കുന്നത് കുടുംബത്തിന് മുഴുവന് സമാധാനം നല്കും. വീട്ടുകാര് തമ്മിലുള്ള ബന്ധങ്ങള് കൂടുതല് സുസ്ഥിരവും സത്യസന്ധവുമാക്കാനും ഇത് സഹായിക്കും. വടക്കുപടിഞ്ഞാറ് ദിശയിലുള്ള അടുക്കളയ്ക്ക് വെള്ള നിറം നല്കുന്നത് വീട്ടുകാര്ക്ക് ഏറെ ഗുണം ചെയ്യും.

പച്ച
പച്ച നിറം എന്നത് പ്രകൃതിയുടെ പ്രതീകം മാത്രമല്ല, ഐക്യത്തിന്റെ പ്രതീകവുമാണ്. നിങ്ങളുടെ അടുക്കളയ്ക്ക് പച്ച നിറം നല്കുന്നത് വീട്ടില് ശാന്തമായ അന്തരീക്ഷം കൊണ്ടുവരും. ഇത് നിങ്ങളുടെ ജീവിതത്തില് ശാന്തതയ്ക്കും സഹായിക്കും.

പിങ്ക്
പ്രണയത്തെ പ്രതീകപ്പെടുത്തുന്ന നിറമാണ് പിങ്ക്. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില്, നിങ്ങളുടെ അടുക്കളയ്ക്ക് പിങ്ക് നിറം നല്കുക. ഇത് ചെയ്യുന്നതിലൂടെ മറ്റുള്ളവരെ നിങ്ങളിലേക്ക് അടുപ്പിക്കാനാകും.

ഓറഞ്ച്
അടുക്കളയ്ക്ക് വാസ്തുപ്രകാരം ഓറഞ്ച് നിറം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ജീവിതത്തില് കൂടുതല് ഊര്ജ്ജവും ഉത്തേജനവും കൊണ്ടുവരും. നിങ്ങളുടെ അടുക്കളയ്ക്ക് ഈ നിറം നല്കുന്നത് പല പ്രശ്നങ്ങളെയും തരണം ചെയ്യാനും നിങ്ങളുടെ വീട്ടില് ഐശ്വര്യം വരുത്താനും സഹായിക്കും. തെക്കുകിഴക്ക് ദിശ അഭിമുഖീകരിക്കുന്ന അടുക്കളകള്ക്ക് ഓറഞ്ച് നിറം നല്ല രീതിയില് പ്രവര്ത്തിക്കുന്നു.

ബ്രൗണ്
വാസ്തുപ്രകാരം വീടിന് ബ്രൗണ് നിറം നല്കുന്നത് വീട്ടംഗങ്ങള്ക്ക് ഊഷ്മളതയും സംതൃപ്തിയും നല്കുന്നു. സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കാന് നിങ്ങളുടെ അടുക്കളയ്ക്ക് ബ്രൗണ് നിറം നല്കുക. വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് അഭിമുഖീകരിക്കുന്ന അടുക്കളകള്ക്ക് ബ്രൗണ് നിറം നല്ല രീതിയില് പ്രവര്ത്തിക്കുന്നു.

മഞ്ഞ
നിങ്ങളുടെ അടുക്കളയ്ക്ക് നല്കാവുന്ന ഏറ്റവും മികച്ച വാസ്തു നിറങ്ങളില് ഒന്നാണ് മഞ്ഞ. ഇത് കുടുംബാംഗങ്ങള്ക്ക് പുതുമയും സന്തോഷവും പ്രസരിപ്പും നല്കുന്നു. മഞ്ഞ നിറം അടുക്കളയ്ക്ക് നല്കുമ്പോള് അത് നിങ്ങളുടെ ജീവിതത്തില് സന്തോഷം വരാന് സഹായിക്കുന്നു. സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത അടുക്കളയ്ക്ക് മഞ്ഞ നിറം നല്കുന്നത് മികച്ചതാണ്.



Click it and Unblock the Notifications
