ധനു രാശിക്കാരുണ്ടോ കൂടെ; ഇവരോട് ചേര്‍ന്ന് നിന്നാല്‍ മഹാഭാഗ്യം

ധനു രാശിക്കാര്‍ക്ക് എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത് എന്ന് അറിയാമോ? അവരുടെ ജീവിതത്തിലെ പ്രധാന മാറ്റം ഉണ്ടാവുന്നത് എന്തുകൊണ്ടും കരിയറുമായി ബന്ധപ്പെട്ട് തന്നെയാണ്. ഒരു ധനു രാശി എന്ന നിലയില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില മികച്ച കരിയര്‍ തിരഞ്ഞെടുപ്പുകള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുകയാണ് ആദ്യത്തെ പ്രധാന കാര്യം.

കാരണം നിങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ മികച്ചതാണെങ്കില്‍ എന്തുകൊണ്ടും അത് വിജയത്തിലെത്തും എന്നതാണ് സത്യം. സൂര്യ രാശിക്കാരില്‍ ഒന്‍പതാം രാശിക്ക് ഏറ്റവും അനുയോജ്യമായ ചില ജോലികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

സ്വഭാവ സവിശേഷതകള്‍

സ്വഭാവ സവിശേഷതകള്‍

നിങ്ങളുടെ സൂര്യന്‍ ധനുരാശിയിലാണെങ്കില്‍, നിങ്ങള്‍ സ്വാഭാവികമായും ജിജ്ഞാസുക്കളും ശുഭാപ്തി വിശ്വാസികളും സാഹസികരുമായിരിക്കും. ധനു രാശിയിലെ ഒന്‍പതാമത്തെ ചിഹ്നമാണ് ധനു. അത് അഗ്‌നി ചിഹ്നമാണ്. പര്യവേക്ഷണം ചെയ്യേണ്ടതും യാത്ര ചെയ്യേണ്ടതും പഠിക്കേണ്ടതിന്റെ ആവശ്യകതയും ആത്മീയതയിലേക്ക് നോക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഈ രാശിചിഹ്നം നിങ്ങള്‍ക്കായി കാത്തു വെച്ചിട്ടുള്ളത്. ഇവര്‍ക്ക് മികച്ചതായി മാറുന്ന ചില കരിയര്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ട്രാന്‍സ്ലേറ്റര്‍

ട്രാന്‍സ്ലേറ്റര്‍

നിങ്ങള്‍ മികച്ച ഒരു ട്രാന്‍സ്ലേറ്റര്‍ ആയിരിക്കും. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകളെ പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു വ്യക്തിയായിരിക്കും നിങ്ങള്‍. ധനുരാശിക്ക് വിദേശ സംസ്‌കാരത്തോട് അല്‍പം സ്‌നേഹം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ വിദേശ ഭാഷകള്‍ പഠിക്കാനും മികവ് പുലര്‍ത്താനും ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ധനു രാശിക്കാര്‍ക്ക് അവരുടെ ഈ തൊഴില്‍ തിരഞ്ഞെടുക്കല്‍ മികച്ചതായി മാറുന്നത്. ധനുരാശി ഈ ജോലി നന്നായി ചെയ്യും, കാരണം ഇത് വളരെ അനുയോജ്യമായ ഒന്നാണ് എന്നുള്ളതാണ് സത്യം.

കോളേജ് പ്രൊഫസര്‍

കോളേജ് പ്രൊഫസര്‍

അറിവിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നുള്ളതാണ് ഒരു സത്യം. ഇവര്‍ അതുകൊണ്ട് തന്നെ മികച്ച ഒരു വ്യക്തിയായിരിക്കും. ധനു രാശിക്ക് ഉന്നത പഠനവുമായി എന്തെങ്കിലും ചെയ്യാന്‍ ഇഷ്ടമായിരിക്കും. അതുകൊണ്ടാണ് ധനുരാശിയില്‍ സൂര്യരാശിയുള്ള ഒരാള്‍ക്ക് ഈ തൊഴില്‍ ഓപ്ഷന്‍ ഏറ്റവും അനുയോജ്യമാകുന്നത്. അവര്‍ക്ക് പുസ്തകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവരായിരിക്കും. ധനുരാശി ചെയ്യുന്നതെന്തും മറ്റുള്ളവരുമായി അവരുടെ അഭിനിവേശം പങ്കിടാനുള്ള ആഗ്രഹമാണ്. അതുകൊണ്ടാണ് അവര്‍ മികച്ച കോളേജ് പ്രൊഫസര്‍മാരാകുന്നത്.

ട്രാവല്‍ ഏജന്റ്

ട്രാവല്‍ ഏജന്റ്

യാത്രാ ക്രമീകരണത്തിലെ നിങ്ങളുടെ അറിവും വൈദഗ്ധ്യവും ഉപയോഗിച്ച് ഏറ്റവും ഫലപ്രദമായ രീതിയില്‍ അവരുടെ സ്വപ്‌നത്തിലേക്ക് പോവുന്നതിന് ഈ കരിയര്‍ മികച്ചതാണ്. ധനു രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ കരിയര്‍ ഓപ്ഷനുകളില്‍ ഒന്നാണിത്. അവര്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നു, കൂടാതെ യാത്രയുമായി എന്തെങ്കിലും ചെയ്യാനുള്ള കഴിവും ഇവര്‍ക്കുണ്ടാവുന്നുണ്ട്. ഇത് ഇവര്‍ക്ക് കരിയറില്‍ ഒരു മികച്ച ജോലിയായിരിക്കും എന്നുള്ളതാണ് സത്യം. ഈ രാശിക്കാര്‍ യാത്രക്കാണ് ഏത് അവസരത്തിലും പ്രാധാന്യം നല്‍കുന്നത്.

സംരംഭകന്‍

സംരംഭകന്‍

പൂര്‍ത്തീകരിക്കാത്ത ആവശ്യങ്ങളും അവസരങ്ങളും തിരിച്ചറിയുക എന്നതാണ് ഇതിലൂടെ ഇവര്‍ അര്‍ത്ഥമാക്കുന്നത്. എല്ലാവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. ഏതൊരു ബിസിനസ്സിന്റെയും മികച്ച സിഇഒമാരെ ഉണ്ടാക്കുന്നത് പലപ്പോഴും ധനു രാശിക്കാരായിരിക്കും. ഇവര്‍ ബിസിനസില്‍ എപ്പോഴും മുന്നിലേക്ക് എത്തുന്നുണ്ട്. ബിസിനസ്സ് യാത്രകളിലും വിദേശയാത്രകളിലും അവര്‍ എപ്പോഴും മുന്നിലെത്തുന്നുണ്ട്. കൂടാതെ അതില്‍ മികവ് പുലര്‍ത്തുകയും ചെയ്യും. ഏതെങ്കിലും വലിയ കമ്പനിയുടെ സിഇഒ ഒരു ധനു അല്ലെങ്കില്‍ ഒരു മേടം രാശിക്കാരാകുന്നതിനുള്ള സാധ്യതയുണ്ട്.

ഹോട്ടല്‍ ഹോസ്പിറ്റാലിറ്റി

ഹോട്ടല്‍ ഹോസ്പിറ്റാലിറ്റി

ഒരു ഹോട്ടലിന്റെ ടിപ്പ്-ടോപ്പ് സ്വഭാവം അതുപോലെ നിലനിര്‍ത്താന്‍ സഹായിക്കുത എന്നുള്ളതാണ് ഇവര്‍ ചെയ്യുന്ന കാര്യം. എല്ലാവര്‍ക്കും മികച്ച ഊര്‍ജ്ജവും മാനസിക സന്തോഷവും നല്‍കുന്ന സേവനം നല്‍കുക എന്നതാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി കാര്യക്ഷമമായി ഇവര്‍ പ്രവര്‍ത്തിക്കുന്നു.ഒരു ട്രാവല്‍ ഏജന്റ് ആകുന്നതിനുള്ള ഏറ്റവും നല്ല രാശി ധനു രാശി ആണെന്ന് നിങ്ങള്‍ ഇതിനകം മനസ്സിലാക്കി. യാത്രയും ടൂറിസവും എല്ലം ഇതില്‍ വരുന്നതാണ്. ധനുരാശിക്ക് ഒട്ടും ചേരാത്ത ഈ മേഖലയില്‍ ജോലി ചെയ്താലും ഇവര്‍ അഭിവൃദ്ധി പ്രാപിക്കുന്നുണ്ട്.

സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്

സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്

നിങ്ങളുടെ ബ്രാന്‍ഡിനെക്കുറിച്ച് നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ സാധിക്കുമോ? എങ്കില്‍ നമുക്ക് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാം. കാരണം നിങ്ങളുടെ കരിയര്‍ ഏറ്റവും മികച്ച് നില്‍ക്കുന്നത് സെയില്‍സിലും മാര്‍ക്കറ്റിങ്ങിലുമാണ് എന്നുള്ളതാണ്. ധനു രാശിക്കാര്‍ ഇതിന് ഏറ്റവും അനുയോജ്യരാണ് എന്നുള്ളതാണ് സത്യം. എന്ത്, എങ്ങനെ വില്‍ക്കണം എന്നുള്ളത് അവര്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. മാര്‍ക്കറ്റിംഗ് വ്യവസായത്തില്‍ വളരെയധികം താല്‍പ്പര്യമുള്ളവരും എന്നാല്‍ വില്‍പ്പനയിലേക്ക് പോകാന്‍ ആഗ്രഹിക്കാത്തവരും, SEO, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് തുടങ്ങിയ മാര്‍ക്കറ്റിംഗില്‍ മികച്ചതായിരിക്കും. ഇവര്‍ പലപ്പോഴും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംങിനെയാണ് കൈകാര്യം ചെയ്യുന്നത്.

ചാരിറ്റി

ചാരിറ്റി

പലപ്പോഴും ഇതൊരു ജോലിയായി കണക്കാക്കേണ്ടതല്ല. സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവ. ഉയര്‍ന്ന ലക്ഷ്യത്തിനായി ജീവിക്കുക. നിങ്ങളുടെ സംഭാവന ആവശ്യമുള്ള സൊസൈറ്റികളെ സഹായിക്കുകയും സേവിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം. പലപ്പോഴും മതത്തിന്റെ ചുവട് പിടിച്ച് ചാരിറ്റി ചെയ്യുന്നതിന് ഇവര്‍ക്ക് ചെറിയ താല്‍പ്പര്യം ഉണ്ടായിരിക്കും. ഇത്രയും കാര്യങ്ങളാണം ധനു രാശിക്കാര്‍ക്ക് അയനുയോജ്യമായ കരിയര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

Story first published: Thursday, October 14, 2021, 14:30 [IST]
X
Desktop Bottom Promotion