Latest Updates
-
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും
ഈ ആറ് ജോലിയാണ് തുലാം രാശിക്കാരുടെ കരിയര് മാറ്റുന്നത്
തുലാം രാശിക്കാര്ക്ക് അനുയോജ്യമായ ജോലികള് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവരുടെ മികച്ച കരിയര് ഓപ്ഷന് എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. തുലാം രാശിക്കുള്ള മികച്ച കരിയര് ഓപ്ഷനുകളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്, തുലാം രാശിയിലെ സവിശേഷതകളെക്കുറിച്ച് നമുക്ക് നോക്കാം.
തുലാം രാശിചക്രത്തിന്റെ ഏഴാമത്തെ അടയാളമാണ്, അത് വായു ചിഹ്നമാണ്. വിജയിക്കുന്നതിന് വേണ്ടി മാത്രമാണ് ഇവര് എപ്പോഴും ശ്രമിക്കുന്നത്. ജീവിതത്തില് ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഇവരുടെ പങ്ക് നിസ്സാരമല്ല. തുലാം രാശിക്കാര്ക്ക് വിജയിക്കാനുള്ള ഏറ്റവും ഉയര്ന്ന അവസരമുള്ള 7 മികച്ച കരിയര് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഹ്യൂമന് റിസോഴ്സസ് (HR)
ജീവനക്കാര് ഓരോ ഓര്ഗനൈസേഷന്റെയും ജീവനാഡിയാണ്, എന്നാല് എച്ച്ആര് എന്ന് പറയുന്നത് ജീവരക്തത്തോടൊപ്പം പ്രവര്ത്തിക്കുന്ന ഹൃദയമായാണ് കണക്കാക്കുന്നത്. ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും നിയന്ത്രിക്കാനും സഹായിക്കുകയാണ് ഇവര് ചെയ്യുന്നത്. തൊഴിലാളികളുടെ ആനുകൂല്യങ്ങളും തൊഴിലുടമയുടെ താല്പര്യങ്ങളും ശ്രദ്ധിക്കുന്നതിന് ഇവര്ക്ക് എപ്പോഴും സാധിക്കുന്നുണ്ട്. ഇവര്ക്ക് മറ്റുള്ളവരുമായി ഇടപഴകാനും ആശയവിനിമയം നടത്താനുമുള്ള കഴിവുണ്ട്. അതുകൊണ്ടാണ് തുലാം രാശിക്ക് അനുയോജ്യമായ ഒരു തൊഴില് എച്ച്ആര് ആണെന്ന് പറയുന്നത്.

മേക്കപ്പ് ആര്ട്ടിസ്റ്റ് / ഹെയര്സ്റ്റൈലിസ്റ്റ്
ഈ തുലാം ജോലിക്ക്, നിങ്ങളുടെ സര്ഗ്ഗാത്മകതയും അറിവും കുറ്റമറ്റ അഭിരുചിയും ഉപയോഗിച്ച് മറ്റൊരു വ്യക്തിയെ സുന്ദരിയാക്കാന് സാധിക്കുന്നുണ്ട്. സൗന്ദര്യവുമായി ബന്ധപ്പെട്ട എന്തും ഉള്പ്പെടുന്ന ഏതൊരു തൊഴിലിലും സ്വാഭാവിക വൈദഗ്ധ്യമുള്ള രാശിക്കാരാണ് തുലാം രാശിക്കാര്. അതുകൊണ്ടാണ് ഹെയര്സ്റ്റൈലിംഗിലോ മേക്കപ്പ് ആര്ട്ടിസ്റ്റിലോ ഇവര് പലപ്പോഴും മികവ് പുലര്ത്തുകയും നേട്ടങ്ങള് കൊയ്യുകയും ചെയ്യുന്നത്. ക്രിയേറ്റീവായി കാര്യങ്ങള് ചെയ്യുന്നതിന് ഇവര്ക്ക് സാധിക്കുന്നു. അതിലൂടെ ഇവര്ക്ക് ഉപഭോക്താക്കളെ കൂടുതല് ആകര്ഷിക്കുന്നതിന് സാധിക്കുന്നു. ഒരു മേക്കപ്പ് ആര്ട്ടിസ്റ്റ് ആകാന് ആലോചിക്കുന്നുണ്ടോ? എന്നാല് നിങ്ങള് തുലാം രാശിക്കാരായിരിക്കും.

ഗ്രാഫിക് ഡിസൈനര്
ഈ കരിയറിനായി മികച്ച രാശി എപ്പോഴും തുലാം രാശി തന്നെയായിരിക്കും. തുലാം രാശിക്കാര് സൗന്ദര്യത്തോടുള്ള സ്നേഹത്തെ അവരുടെ ജോലിയിലൂടെ പുറത്തേക്കെടുക്കുന്നു. ഇത് അവരുടെ ജോലി കൂടുതല് മനോഹരമാക്കുന്നതിനുള്ള മികച്ച അവസരമാണ് എന്ന കാര്യത്തില് സംശയം വേണ്ട. കൂടാതെ, ചില മേടം, ചിങ്ങം അല്ലെങ്കില് ധനു രാശിക്കാര് തുലാം രാശിക്കാരോടൊപ്പം പ്രവര്ത്തിക്കുന്നത് ഇവരുടെ കരിയറില് മികച്ച മാറ്റങ്ങള് വരുത്തുന്നുണ്ട്. ക്രിയേറ്റീവ് ആയി തന്നെ കാര്യങ്ങള് ചെയ്യുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നുണ്ട്.

കലാകാരന്
കലാകാരന്മാരായിരിക്കും തുലാം രാശിക്കാര് എന്ന കാര്യത്തില് സംശയം വേണ്ട. ഫോട്ടോ, കാവ്യാത്മക വാക്കുകള്, പെയിന്റിംഗുകള് മുതലായവയെല്ലാം തുലാം രാശിക്കാര്ക്ക് അയനുയോജ്യമായ മേഖലയാണ്. സൗന്ദര്യവുമായി ബന്ധപ്പെട്ട എന്തും ഇഷ്ടപ്പെടുന്നുവരായിരിക്കും തുലാം രാശിക്കാര്. ഏറ്റവും മികച്ചതും ക്രിയേറ്റീവ് ആയ കാര്യങ്ങള് എല്ലാം തന്നെ ലോകത്തിന് നല്കുന്നതിന് വേണ്ടി ഇവര് എപ്പോഴും ശ്രമിക്കുന്നുണ്ട്. ജീവിതത്തില് മികച്ച അവസരങ്ങള് അതുകൊണ്ട് തന്നെ തുലാം രാശിക്കാരെ തേടിയെത്തുന്നുണ്ട്. അല്ലാത്ത പക്ഷം ഇവര് തിളങ്ങാന് കഴിയാത്ത വ്യക്തികളായി മാറുന്നുണ്ട്.

ഫാഷന് ഡിസൈനര്
ആളുകള് വസ്ത്രം ധരിക്കുന്നതിനെ സ്വാധീനിക്കുന്നതില് നിങ്ങള് ഇടപെടുന്നവരാണോ? എന്നാല് നിങ്ങളുടെ മേഖല എന്തുകൊണ്ടും ഫാഷന് ഡിസൈനിംഗ് തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില് മികച്ച അവസരങ്ങള് നിങ്ങളെ തേടിയെത്തുന്നു. തുലാം രാശിക്കാര്ക്ക് അനുയോജ്യമായ തൊഴില് ഓപ്ഷന് കണ്ടെത്തുന്നതില് ഡിസൈനിംങ് മുന്നില് തന്നെയുണ്ടായിരിക്കും. വാസ്തവത്തില്, ഈ രാശിചിഹ്നം ഉള്ളവര് വസ്ത്രങ്ങള് ഇഷ്ടപ്പെടുന്നുണ്ട്. അവര് ഏറ്റവും സ്റ്റൈലിഷ് വസ്ത്രങ്ങള് ധരിക്കാന് താല്പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും.

അഭിഭാഷകന്
തുലാം രാശിക്കാര് എന്തുകൊണ്ടും മികച്ച അവസരങ്ങള് ആഗ്രഹിക്കുന്നവരായിരിക്കും. നല്ലതുപോലെ സംസാരിക്കുന്നതിന് ഇവര് ഇഷ്ടപ്പെടുന്നുണ്ടായിരിക്കും. ഇത് ലിസ്റ്റുചെയ്തിരിക്കുന്ന മറ്റു ചിലത് പോലെയുള്ള ഒരു കലാപരമായ ജോലിയല്ല, എന്നിരുന്നാലും, തുലാം രാശിക്കാര് ന്യായവും നീതിയും ആഗ്രഹിക്കുന്നവരും നമുക്ക് ചുറ്റും അത് നിലനില്ക്കണം എന്ന് ആഗ്രഹിക്കുന്നവരും ആയിരിക്കും. ഒന്നാമതായി, ആളുകളുമായി ഇടപഴകുമ്പോള് അവര് സ്വാഭാവികമായും മികച്ചവരായിരിക്കും. കൂടാതെ ഏത് സാഹചര്യവും ന്യായമാക്കാന് അവര് ആവുന്നതെല്ലാം ചെയ്യും.



Click it and Unblock the Notifications
