Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
സ്വപ്നം കാണും ജീവിതം മേടം രാശിക്കാര്‍ക്ക് സ്വന്തം; കരിയറില്‍ മാറ്റങ്ങള്‍ ഇങ്ങനെ
ജീവിതത്തില്‍ എപ്പോഴും മികച്ചതില്‍ ഉറച്ച് നില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. അതുകൊണ്ട് തന്നെയാണ് ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാല്‍ അതില്‍ പലരും തളര്‍ന്ന് പോവുന്നത്. എന്നാല്‍ മേടം രാശിക്കാര്‍ എല്ലാവരില്‍ നിന്നും അല്പം വ്യത്യസ്തരാണ്. കാരണം നിങ്ങളുടെ കരിയറില്‍ അല്ലെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധി നില്ക്കുകയാണെങ്കില് അതിനെ ചവിട്ട് പടിയാക്കി മുകളിലേക്ക് കയറിപ്പോവുന്നതിനാണ് ഇവര്‍ ശ്രമിക്കുക.

സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും ഇവരില്‍ മികച്ച ജോലിയും കരിയറും തന്നെയാണ് ആദ്യം ചിന്തിക്കുന്ന കാര്യം. പക്ഷേ മേടം രാശിക്കാര്‍ക്ക് അനുയോജ്യമായ ചില ജോലികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മേടം രാശിക്കാര്‍ക്ക് യോജിക്കുന്ന ചില ജോലികള്‍ ഉണ്ട്. അവ ഏതൊക്കെയെന്നും അതില്‍ ഇവര്‍ എങ്ങനെ ശോഭിക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്. തന്റെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി മാത്രമായിരിക്കും ഇവര്‍ ജീവിക്കുന്നത്. ഇത്തരത്തില്‍ ചില പ്രത്യേക ജോലികള്‍ മേടം രാശിക്കാര്‍ക്ക് സ്വന്തമായുണ്ട്. അത് എന്താണെന്ന് നോക്കാം

മികച്ച സംരംഭകന്
മേടം രാശിക്കാര്‍ ജനിക്കുന്നത് തന്നെ നേതാക്കളായാണ്. കാരണം അവര്‍ക്ക് മികച്ച നേതൃത്വ നൈപുണ്യമുണ്ട്, കൂടാതെ ബിസിനസ്സ് ആശയങ്ങളും പദ്ധതികളും കൈകാര്യം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും അവര്‍ മിടുക്കരാണ്. ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ അവര്‍ ഒരിക്കലും ഭയപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ റിസ്ക് എടുത്ത് ബിസിനസ് ചെയ്യുന്നതിന് ഇവര്‍ തയ്യാറാവുന്നു. കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. അതിനു പുറമേ, ആളുകളെ പ്രചോദിപ്പിക്കുന്നതില്‍ മേടം രാശിക്കാര്‍ വളരെ പ്രാവീണ്യമുള്ളവരാണ്.

ഡോക്ടര്‍
മേടം രാശിക്കാരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഏറ്റവും നല്ല അനുയോജ്യമായ തൊഴില്‍ ഡോക്ടര്‍/സര്ജന് ആണ്. ഇവര്‍ ഒരിക്കലും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഭയപ്പെടുന്നില്ല. ഏത് സമ്മര്‍ദ്ദത്തേയും മികച്ച രീതിയില്‍ ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ജോലിയില്‍ ആവശ്യമായ ആത്മവിശ്വാസം ഇവര്‍ക്കുണ്ടാവും. അത് കൂടാതെ ഇവരുടെ ഏറ്റവും വലിയ സ്വപ്നമായിരിക്കും ഡോക്ടറാവുക എന്നുള്ളതും. അതിനെ കൈയ്യെത്തിപ്പിടിക്കുന്നതിന് ഇവര്‍ എത്ര കഷ്ടപ്പെടുന്നതിനും തയ്യാറാണ്.

അഗ്നി ശമനസേന
ഇത് ആശ്ചര്യകരമാണെന്ന് തോന്നുമെങ്കിലും, മേടംരാശിക്കാരുടെ കരിയറില്‍ മികച്ച ഒരു ജോലിയാണ് അഗ്നിശമന സേന. ഇവര്‍ അഗ്നി ചിഹ്നമായതിനാല്‍, മേടം രാശിയെക്കാള് നന്നായി ആര്‍ക്കും തീ കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഈ രാശിക്കാര്‍ തൊഴിലുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ഏറ്റെടുക്കാനും വെല്ലുവിളികള്‍ നേരിടാനും എപ്പോഴും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരിക്കും. പെട്ടെന്ന് തന്നെ ഫലപ്രദമായ തീരുമാനങ്ങള്‍ എടുക്കാനും ഇവരെ കഴിഞ്ഞേ ആളുള്ളൂ എന്നുള്ളതാണ് സത്യം. സാഹസികത ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ഇവര്‍ മറ്റൊരു ജോലിയെക്കുറിച്ച് ചിന്തിക്കുന്നത് അപൂര്‍വ്വമാണ്.

സെയില്‍സ് മാനേജര്‍
മേടം രാശിക്കാര്‍ക്ക് ശോഭിക്കാന്‍ സാധിക്കുന്ന മറ്റൊരു ജോലിയാണ് എന്തുകൊണ്ടും സെയില്‍സ് മാനേജര്‍. കാരണം ഇവര്‍ എപ്പോഴും മികച്ച് നില്ക്കുന്ന ഒരു പ്രൊഫഷന് ആയിരിക്കും ഇത്. കാരണം ആരോട് സംസാരിക്കാനും ഇവര്‍ക്ക് ആമുഖത്തിന്റെ ആവശ്യമില്ല എന്നതും ജോലികള്‍ വളരെ പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നു എന്നുള്ളതും ഇവരുടെ കരിയറില്‍ ഒരു മുതല്‍ക്കൂട്ടാണ്. ജീവിതത്തില്‍ ഇവര്‍ക്ക് ശോഭിക്കാന്‍ സാധിക്കുന്ന മറ്റൊരു മേഖലയാണ് സെയില്‍സ് മാനേജര്‍.

ഫാഷന്‍ സ്റ്റൈലിസ്റ്റ്
ക്രിയേറ്റീവായി കാര്യങ്ങള്‍ ചെയ്യുന്നവരാണ് മേടം രാശിക്കാര്‍. അതുകൊണ്ട് തന്നെ ഒരിക്കലും ഇവര്‍ മികച്ച അവസരങ്ങളെ പാഴാക്കില്ല. കലാ -വിനോദങ്ങളില്‍ അവരുടെ കരിയര്‍ അനായാസം പടുത്തുയര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഫാഷന്‍ സ്റ്റൈലിസ്റ്റ് എന്നത് അതുകൊണ്ട് തന്നെ മികച്ച് നില്ക്കുന്ന ഒരു പ്രൊഫഷന് തന്നെയാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും പ്രൊഫഷണല്‍ വിജയത്തിന്റെയും കാര്യത്തില്‍ വളരെ പ്രചോദനം നല്കുന്നു.

പോലീസ് ഓഫീസര്‍
മേടം രാശിക്കാര്‍ക്ക് ഒരിക്കലും ഭയം ഉണ്ടായിരിക്കുകയില്ല. അത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും. അതുകൊണ്ട് തന്നെ പൊലിസ് ഓഫീസര്‍ എന്ന ജോലി ഇവര്‍ക്ക് ഒരിക്കലും വെല്ലുവിൡയാവില്ല. എന്ന് മാത്രമല്ല ഇവര്‍ ഏത് കടുത്ത വെല്ലുവിളികള്‍ ഏറ്റെടുക്കാനും അവരുടെ മൂല്യം തെളിയിക്കാനും ശ്രമിച്ച് കൊണ്ടിരിക്കും. സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തികളാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് കാര്യത്തിനും ആദ്യം തന്നെ ഇറങ്ങിപ്പുറപ്പെടുന്നതിനും അതിന് വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നതിനും ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നതും ഇവരെ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവരാക്കുന്നു.

പബ്ലിക് റിലേഷന്‍സ് എക്സിക്യൂട്ടീവ്
കമ്പനിയുടെയും ക്ലയന്റുകളുടെയും പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിനും കമ്പനി കൈകാര്യം ചെയ്യുന്നതിനും പരിപാലിക്കുന്നതിനും ഉത്സാഹവും അഭിനിവേശവും ആവശ്യപ്പെടുന്ന ജോലിയാണ് പബ്ലിക് റിലേഷന്‍സ്. ഇത് മേടം രാശിക്കാര്‍ വളരെ വൃത്തിയായി ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇവര്‍ക്ക് ആളുകളെ എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനും അവരുടെ മനസ്സില്‍ കയറിപ്പറ്റുന്നതിനും സാധിക്കുന്നുണ്ട്. ഇവരുടെ സംസാരത്തില്‍ തന്നെ ആളുകള്‍ വീഴുന്നു. അതുകൊണ്ട് പി ആര് മേഖല ഇവര്‍ക്ക് മികച്ച ഒന്ന് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ടൂര്‍ ഗൈഡ്
സ്ഥലങ്ങള്‍ കാണുന്നതിനും യാത്ര ചെയ്യുന്നതിനും താല്‍പ്പര്യമുള്ള വ്യക്തികളാണ് മേടം രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും പുതിയ സ്ഥലങ്ങളെക്കുറിച്ച് പര്യവേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്നു. ഒരിക്കലും അതിന്റെ കാര്യത്തില്‍ ഇവര്‍ രണ്ടാമത് ചിന്തിക്കേണ്ടതായി വരുന്നില്ല. പുതിയ ആളുകളുമായി ഇടപഴകാനും അവരുടെ അറിവ് മറ്റുള്ളവരെ അറിയിക്കുന്നതിനും ഇവര്‍ ഇഷ്ടപ്പെടുന്നതിനാല് മേടം രാശിക്കാര്‍ക്ക് ഈ ജോലി നല്ലതു പോലെ ചെയ്യുന്നതിന് സാധിക്കുന്നുണ്ട്.



Click it and Unblock the Notifications
