Just In
- 8 min ago
മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്
- 2 hrs ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്‍; 12 രാശിക്കും ഫലങ്ങള്‍ ഇത്
- 6 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള്‍ പരിഹരിക്കും; രാശിഫലം
- 15 hrs ago
ഈ നാല് രാശിക്കാരെ പറ്റിക്കാന്‍ വളരെ എളുപ്പം: ഇവര്‍ ശ്രദ്ധിച്ചിരിക്കുക
Don't Miss
- Movies
ഹാവൂ...അങ്ങനെ കണ്ണീര് നാടകത്തിന് തിരശ്ശീല വീണു!! ശിവാഞ്ജലിയെ കണ്ട് മനംകുളിര്‍ത്ത് പ്രേക്ഷകര്‍
- Sports
IPL 2022: മുംബൈ മനസ്സ് വച്ചാല്‍ ചെന്നൈയ്ക്ക് എട്ടിന്റെ പണി കിട്ടും! ഇതാ ഇങ്ങനെ
- Automobiles
പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW
- News
മുന്നില്‍ തൃശൂര്‍ തന്നെ; പുതിയ മദ്യശാലകള്‍ കൂടുതല്‍ തൃശൂരില്‍; കണക്കുകള്‍ ഇങ്ങനെ
- Finance
കണ്ണുമടച്ച് മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാ
- Travel
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!
- Technology
ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ
വാസ്തു പറയും ഏത് ദിക്കിലേക്ക് ഉറങ്ങണം എന്ന്; ദോഷം ഈ ദിക്കുകള്‍
ഉറക്കത്തിന് പ്രത്യേകിച്ച് സ്ഥാനമുണ്ടോ, ഉറങ്ങുന്ന സ്ഥലത്ത് ഉറങ്ങുക എന്നതല്ലേ പലരും ചെയ്യുന്ന കാര്യം. എന്നാല്‍ ഇനി ഉറങ്ങുമ്പോള്‍ വാസ്തു ഒന്ന് ശ്രദ്ധിക്കാവുന്നതാണ്. കാരണം വാസ്തുശാസ്ത്രത്തിന് ഉറക്കത്തിന്റെ കാര്യത്തില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഉറക്കത്തിന്റെ കാര്യത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വാസ്തുശാസ്ത്രപ്രകാരം നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഏത് ദിക്കിലേക്കാണ് കിടന്ന് ഉറങ്ങേണ്ടത് എന്ന് നോക്കാവുന്നതാണ്. നീണ്ട് ക്ഷീണിച്ച ദിവസത്തിന് ശേഷം, എങ്ങനെയെങ്കിലും കിടന്നാല്‍ മതി എന്ന് വിചാരിക്കുന്നവരാകും പലരും. എന്നാല്‍ ഇനി അല്പം ശ്രദ്ധിച്ചാല്‍ വാസ്തുപ്രകാരം മികച്ച ഫലത്തിനായി ഉറങ്ങേണ്ട ദിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
most
read:
2021-ലെ
അവസാന
മാസ
ന്യൂമറോളജി
ഫലം;
അറിയാം
സമ്പൂര്‍ണഫലം
നിങ്ങളുടെ ശരീരത്തിലെ നെഗറ്റീവ് എനര്‍ജി കുറക്കുന്നതിനും ഗൃഹനാഥനും ഗൃഹത്തിനും പോസിറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഏത് ദിക്കിലേക്കാണ് ഉറങ്ങേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങള്‍ ഉറങ്ങുന്ന ദിശയും പ്രധാനമാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ, വാസ്തു പറയുന്നത് ഇതെല്ലാമാണ്.

നല്ല ഉറക്കവും ശരീരവും
നല്ല ഉറക്കം നമ്മുടെ ശരീരത്തിന് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നിങ്ങള്‍ ഉറങ്ങുമ്പോള്‍, നിങ്ങളുടെ ശരീരത്തിന് വിശ്രമം നല്‍കുകയും മറ്റെല്ലാ കാര്യങ്ങളില്‍ നിന്നും സ്വയം രക്ഷ നേടുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ ശരീരവും മനസ്സും റീചാര്‍ജ് ചെയ്യുന്നതുപോലെയാണ് ഉറക്കം. ഉറക്കമില്ലായ്മ ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും സമ്മര്‍ദ്ദം, ഉത്കണ്ഠ, മോശം പ്രകടനം എന്നിവയിലേക്ക് നയിച്ചേക്കാം. മനസ്സ് വ്യതിചലിക്കുകയും തെറ്റായ തീരുമാനങ്ങളില്‍ നിങ്ങളെ എത്തിക്കുകയും ചെയ്യും. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് ഉറക്കം വളരെയധികം പ്രധാനപ്പെട്ടതാണ്.

വാസ്തു പ്രകാരം ഉറങ്ങുന്ന ദിശ?
വാസ്തു പറയുന്നത് അനുസരിച്ച്, ഉറങ്ങുന്ന ദിശയ്ക്ക് വളരെ പ്രാധാന്യമുണ്ട്. സന്തോഷവും സംതൃപ്തവുമായ ജീവിതം നയിക്കാന്‍ ഏത് ദിശയിലാണ് ഉറങ്ങേണ്ടതെന്ന് വാസ്തു പറയുന്നു. പോസിറ്റീവോ നെഗറ്റീവോ ആയ ഊര്‍ജം എപ്പോഴും നമുക്ക് ചുറ്റും ഉണ്ടെന്ന് വാസ്തു പറയുന്നുണ്ട്. അതേ സമയം, ഊര്‍ജ്ജം എല്ലാവരുടെയും ഉള്ളിലും ഉണ്ടാവുന്നുണ്ട്. ഓരോ നിമിഷവും, എല്ലാ ജീവജാലങ്ങളും ഊര്‍ജ്ജം സ്വീകരിക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്നുണ്ട്. ഉറങ്ങുമ്പോള്‍ പോലും ഇത് സംഭവിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. അതിനാല്‍, ഊര്‍ജ്ജമണ്ഡലം ഭൂമിയുടെ കാന്തികക്ഷേത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ ദിശയുടെ പ്രാധാന്യം ശ്രദ്ധേയമാണ്.

തെക്കോട്ട് തല വെച്ച് ഉറങ്ങുക
വാസ്തു പ്രകാരം ഉറങ്ങാന്‍ പറ്റിയ പൊസിഷനാണിത്, പ്രത്യേകിച്ച് നിങ്ങള്‍ വടക്കന്‍ അര്ദ്ധഗോളത്തിലാണെങ്കില്. ദിശ ധനം, സന്തോഷം, സമൃദ്ധി എന്നിവ ഈ ദിശയില്‍ ഉറങ്ങുന്നതിലൂടെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, ഈ നിലയിലുള്ള ഉറക്കം മികച്ച ഗുണനിലവാരമുള്ളതാണ്. തെക്ക് പോസിറ്റീവ് എനര്‍ജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ ഈ ദിശയില്‍ ഉറങ്ങുകയാണെങ്കില്‍, ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കും, അവ നിങ്ങളെ ജീവിതത്തെ മികച്ചതാക്കും.

വടക്കോട്ട് തലവെച്ച് ഉറങ്ങുക
നിങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ഒരു ദിശയാണിത്. നമ്മുടെ ഹൃദയം നമ്മുടെ ശരീരത്തിന്റെ ഏതാണ്ട് മധ്യഭാഗത്താണ്, തലച്ചോറിലേക്ക് കയറുന്ന സിരകള്‍ വളരെ സൂക്ഷ്മമായതിനാല്‍ രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. നിങ്ങള്‍ ആ ദിശയില്‍ ഉറങ്ങുകയാണെങ്കില്‍, ഭൂമിയുടെ കാന്തികക്ഷേത്രം കാരണം, നിങ്ങളുടെ രക്തം നിങ്ങളുടെ തലയിലേക്ക് കൂടുതല്‍ ഒഴുകാന്‍ തുടങ്ങും. നിങ്ങളുടെ രക്തത്തില്‍ ഇരുമ്പുണ്ട്. ഭൂമിയുടെ കാന്തിക ശക്തി നിങ്ങള്‍ അറിയാതെ തന്നെ തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഒഴുക്ക് വര്‍ധിച്ചാല്‍ അത് രക്തസ്രാവത്തിന് കാരണമാകും. നമ്മളില്‍ ഭൂരിഭാഗവും അതിന്റെ ചെറിയ അളവിലാണ് ജീവിക്കുന്നത്, പക്ഷേ ഇത് വലിയ തോതില്‍ നടക്കുന്ന അവസ്ഥയെങ്കില്‍ അല്പം ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കാം.

കിഴക്കോട്ട് തലവെച്ച് ഉറങ്ങുക
വാസ്തു പ്രകാരം ഊര്‍ജത്തിന്റെയും ശക്തിയുടെയും ഉറവിടം കിഴക്ക് ഭാഗമാണ്. ഈ ദിശയില്‍ ഉറങ്ങുമ്പോള്‍ തല വയ്ക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും രാവിലെ സുഖം തോന്നും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന പരിഹാരങ്ങളില്‍ ഒന്നാണ് ഇത്. ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്ഥാനം നല്ലതാണ്. അതുകൊണ്ട് കിഴക്കോട്ട് തലവെച്ച് ഉറങ്ങുന്നതിന് സംശയിക്കേണ്ടതില്ല.

പടിഞ്ഞാറോട്ട് തലവെച്ച് ഉറങ്ങുക
ഈ സ്ഥാനം കിഴക്ക് അല്ലെങ്കില്‍ തെക്ക് പോലെ ഗുണകരമല്ല, എന്നാല്‍ നിങ്ങള്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വാസ്തു പ്രകാരം, ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഈ ദിശയിലേക്ക് തല വെക്കേണ്ടതാണ്. അതേ സമയം, ഈ ദിശയ്ക്ക് നിങ്ങളുടെ ജീവിതത്തിലെ അനാവശ്യമായ നെഗറ്റീവ് ഊര്ജ്ജങ്ങളില് നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഇത നിങ്ങളുടെ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

നല്ല ഉറക്കത്തിനുള്ള വാസ്തു ടിപ്പുകള്‍
നിങ്ങള്‍ നല്ല ഉറക്കത്തിന് ശ്രമിക്കുകയാണെങ്കില്‍ ഈ നുറുങ്ങുകള്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും. കിടപ്പുമുറി ഉറങ്ങാനുള്ള വാസ്തു ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവ. എന്തൊക്കെയാണ് വാസ്തുപ്രകാരം നിങ്ങളില്‍ വരുന്ന ഉറക്കത്തിന്റെ മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

നല്ല ഉറക്കത്തിനുള്ള വാസ്തു ടിപ്പുകള്‍
ബീമുകള്‍ക്ക് താഴെ ഉറങ്ങുന്നത് ഒഴിവാക്കുക, കാരണം അവ നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കും. ദോഷകരമായ ഇഫക്റ്റുകള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ കിടക്ക ഏതെങ്കിലും മൂര്‍ച്ചയുള്ള ഭാഗത്ത് വെക്കരുത്. നല്ല വൈബ്രേഷന്‍ ഉപയോഗിക്കുന്നതിന് നിങ്ങളുടെ കട്ടിലിനടിയില്‍ സാധനങ്ങള്‍ ഇടുന്നത് ഒഴിവാക്കുക. നിങ്ങളുടെ കിടപ്പുമുറിയുടെ നിറമായി നീല, പച്ച, പിങ്ക് അല്ലെങ്കില്‍ മഞ്ഞ എന്നിവ ഉപയോഗിക്കുക. നിങ്ങളുടെ കിടക്കയ്ക്ക് ഇരുണ്ട നിറങ്ങളും തലയിണകള്‍ക്ക് വെള്ളയും ഉപയോഗിക്കുക.

നല്ല ഉറക്കത്തിനുള്ള വാസ്തു ടിപ്പുകള്‍
ഉറങ്ങുമ്പോള്‍ കിടപ്പുമുറിയുടെ വാതിലിനു നേരെ കാലുകള്‍ വയ്ക്കരുത്. ഇത് മോശം സ്വപ്നങ്ങളിലേക്ക് നയിച്ചേക്കാം. മെറ്റല്‍ ബെഡ് ഉപയോഗിക്കരുത്, നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശരീരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക. നിങ്ങളുടെ കിടപ്പുമുറി അടുക്കളയുടെ മുകളില്‍ തന്നെ ആക്കരുത്. ഇത് നിങ്ങളെ നല്ല ഉറക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കും. നിങ്ങള്‍ക്ക് ആരോഗ്യകരവും സുഖപ്രദവുമായ ഉറക്കം നല്കാന് വാസ്തു നല്കുന്ന ലളിതമായ ടിപ്സ് ഇതെല്ലമാണ്. ഇതെല്ലാം നിങ്ങളുടെ നല്ല ഉറക്കത്തിന് കാരണമാകുന്നുണ്ട്.