For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴദോഷം നീക്കാന്‍ പഞ്ചമുഖ രുദ്രാക്ഷം

|

ജീവിതചക്രത്തില്‍ പരീക്ഷണങ്ങളില്‍പ്പെട്ട് ഉഴലുന്ന മനുഷ്യന് ദൈവീകമായ ചില പരിഹാരങ്ങള്‍ പ്രകൃതി ഒരുക്കിവച്ചിട്ടുണ്ട്. അത്തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ദൈവീക സാന്നിദ്ധ്യം കുടികൊള്ളുന്നൊരു വസ്തുവാണ് രുദ്രാക്ഷം. രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ്. സ്പര്‍ശിച്ചാല്‍ കോടി പുണ്യവും, ധരിച്ചാല്‍ അതിലേറെയും.

Most read: സമ്പത്ത് വീണ്ടെടുക്കാന്‍ വൈഡൂര്യം അണിയാംMost read: സമ്പത്ത് വീണ്ടെടുക്കാന്‍ വൈഡൂര്യം അണിയാം

ലഭ്യമായ രുദ്രാക്ഷത്തിന്റെ വിവിധ വകഭേദങ്ങളില്‍ 5 മുഖ രുദ്രാക്ഷമാണ് ഏറ്റവും പ്രചാരമുള്ളത്. മൊത്തം രുദ്രാക്ഷ ഉല്‍പാദനത്തിന്റെ 50 ശതമാനം മുതല്‍ 60 ശതമാനം വരെ 5 മുഖ രുദ്രാക്ഷമാണുള്ളത്. 5 മുഖ രുദ്രാക്ഷത്തിന് വളരെയധികം പ്രാധാന്യമുണ്ട്, കാരണം ഈ രുദ്രാക്ഷ തരം ശിവന്‍ തന്നെ കലാഗ്‌നി രുദ്രന്റെ രൂപത്തില്‍ അനുഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രുദ്രാക്ഷത്തെ വളരെയധികം ഭക്തിയോടും ആത്മാര്‍ത്ഥതയോടും കൂടി ധരിക്കുമ്പോള്‍ അവരുടെ എല്ലാ പാപങ്ങളും കഴുകി കളയുന്നു. വ്യാഴ ഗ്രഹം നിയന്ത്രിക്കുന്ന ഈ രുദ്രാക്ഷത്തെ എല്ലാ ദേവന്മാരുടെയും ഗുരു അല്ലെങ്കില്‍ ദേവഗുരു എന്നും വിളിക്കുന്നു.

പഞ്ചമുഖ രുദ്രാക്ഷവും പ്രാധാന്യവും

പഞ്ചമുഖ രുദ്രാക്ഷവും പ്രാധാന്യവും

ഏറ്റവും ജനപ്രിയവും എളുപ്പത്തില്‍ ലഭ്യവുമായ രുദ്രാക്ഷങ്ങളാണ് പഞ്ചമുഖ രുദ്രാക്ഷങ്ങള്‍. ഈ രുദ്രാക്ഷം ശിവന്റെ 5 രൂപങ്ങളെ പ്രതീകപ്പെടുത്തുന്നു. പുരാതന കാലം മുതല്‍ വിശ്വാസികള്‍, മന്ത്രം ചൊല്ലുന്നതിലൂടെയും മതപരമായ പൂര്‍ത്തീകരണത്തിനും നല്ല ആരോഗ്യത്തിനുമായി ഈ രുദ്രാക്ഷം ധരിക്കുന്നു. ഇത് രുദ്ര കലാഗ്‌നിയെ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ കഴുത്തില്‍ ഈ രുദ്രാക്ഷം ധരിക്കുന്നത് ഏറ്റവും പ്രയോജനകരമാണെന്ന് കണക്കാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പിരിമുറുക്കങ്ങള്‍, ഉത്കണ്ഠകള്‍, രക്തസമ്മര്‍ദ്ദം മുതലായവ നിയന്ത്രിക്കാനും സഹായിക്കുന്നു.

Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

പഞ്ചമുഖ രുദ്രാക്ഷം ഭരിക്കുന്ന ഗ്രഹം

പഞ്ചമുഖ രുദ്രാക്ഷം ഭരിക്കുന്ന ഗ്രഹം

വ്യാഴം ഗ്രഹം പഞ്ചമുഖ രുദ്രാക്ഷത്തെ ഭരിക്കുന്നു. ഇത് ഒരാളുടെ അതുല്യതയും പഠനവുമായി ബന്ധപ്പെട്ടതാണ്. ഈ രുദ്രാക്ഷവുമായി ബന്ധപ്പെട്ട രണ്ട് ശക്തമായ ഗുണങ്ങളാണ് മാനസികവും ആത്മീയവുമായ വളര്‍ച്ചയും ശുഭാപ്തിവിശ്വാസവും. 5 മുഖ രുദ്രാക്ഷവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ ചക്രമാണ് വിശുദ്ധ ചക്രം അഥവാ ത്രോട്ട് ചക്രം.

പഞ്ചമുഖ രുദ്രാക്ഷം ധരിച്ചാല്‍

പഞ്ചമുഖ രുദ്രാക്ഷം ധരിച്ചാല്‍

* വ്യാഴം ഗ്രഹത്തിന്റെ ദോഷകരമായ ഫലങ്ങള്‍ നീക്കംചെയ്യുന്നു

* ധരിക്കുന്നവരുടെ ബുദ്ധിയും ആത്മബോധവും വര്‍ദ്ധിപ്പിക്കുന്നു

* മന്ത്രങ്ങള്‍ ചൊല്ലുന്നതിനും പ്രാര്‍ത്ഥനയ്ക്കും ഇത് വ്യാപകമായി ഉപയോഗിക്കുന്നു

* ജ്ഞാനവും ബുദ്ധിയും വളര്‍ത്തുന്നു.

പഞ്ചമുഖ രുദ്രാക്ഷം ധരിച്ചാല്‍

പഞ്ചമുഖ രുദ്രാക്ഷം ധരിച്ചാല്‍

* ആത്മീയ വിശ്വാസവും ഉള്‍ക്കാഴ്ചയും നേടാന്‍ സഹായിക്കുന്നു

* വിദ്യാര്‍ത്ഥികള്‍ക്കും പണ്ഡിതര്‍ക്കും അധ്യാപകര്‍ക്കും എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും വളരെയധികം ഗുണം ചെയ്യുന്നു.

* മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഇത് വളരെ ഗുണം ചെയ്യുന്നു

* ഗായകര്‍ക്കും പൊതുപ്രഭാഷകര്‍ക്കും അതത് മേഖലകളില്‍ മികച്ച വിജയം നല്‍കാന്‍ സഹായിക്കുന്നു.

ചികിത്സാ ഗുണങ്ങള്‍

ചികിത്സാ ഗുണങ്ങള്‍

* ഭീരുവും ലജ്ജാശീലവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും കരകയറാന്‍ ഇത് സഹായിക്കുന്നു. ഇവര്‍ക്ക് അതുല്യത, സ്വയംമൂല്യം, സര്‍ഗ്ഗാത്മകത എന്നിവ കൈവരിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

* ആസ്ത്മ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നു

* തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഭേദമാക്കാന്‍ സഹായിക്കുന്നു.

ചികിത്സാ ഗുണങ്ങള്‍

ചികിത്സാ ഗുണങ്ങള്‍

* രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ള പുരുഷന്മാരും സ്ത്രീകളും 5 മുഖ രുദ്രാക്ഷം ധരിക്കുന്നത് ഗുണം ചെയ്യും.

* ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും ഫലപ്രദമാണ് പഞ്ചമുഖ രുദ്രാക്ഷം.

* എല്ലാ രാത്രിയും മൂന്ന് രുദ്രാക്ഷങ്ങള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ക്കുക. രാവിലെ ഈ വെള്ളം ആദ്യം കഴിക്കുക.

അഞ്ച് മുഖ രുദ്രാക്ഷം എങ്ങനെ ധരിക്കാം

അഞ്ച് മുഖ രുദ്രാക്ഷം എങ്ങനെ ധരിക്കാം

രുദ്രാക്ഷം ധരിക്കുന്നതിനുമുമ്പ് നിങ്ങള്‍ അത് ഊര്‍ജ്ജസ്വലമാക്കുന്നുവെന്ന് ഉറപ്പാക്കുക. പഞ്ചമുഖ രുദ്രാക്ഷം ധരിക്കാനുള്ള ഏറ്റവും നല്ല ദിവസം വ്യാഴാഴ്ചയാണ്. വ്യാഴാഴ്ച അതിരാവിലെ എഴുന്നേല്‍ക്കുക. കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. വടക്ക് ദിശയ്ക്ക് അഭിമുഖമായി ഇരിക്കുക. 'ഓം ഹ്രീം നമ' എന്ന മന്ത്രം 108 തവണ ചൊല്ലുകയും രുദ്രാക്ഷം ധരിക്കുകയും ചെയ്യുക.

അഞ്ച് മുഖ രുദ്രാക്ഷം എങ്ങനെ ധരിക്കാം

അഞ്ച് മുഖ രുദ്രാക്ഷം എങ്ങനെ ധരിക്കാം

ഏറ്റവും നല്ല മാര്‍ഗം സില്‍ക്ക് അല്ലെങ്കില്‍ കമ്പിളി നൂലില്‍ കോര്‍ത്ത് ധരിക്കുക. അല്ലെങ്കില്‍ വെള്ളി. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് ധരിക്കുക. ബ്രേസ്ലെറ്റായും ധരിക്കാം. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ സ്പര്‍ശിക്കണം, അങ്ങനെ അത് പ്രത്യേക പ്രദേശങ്ങളില്‍ സജീവമാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും.

പഞ്ചമുഖ രുദ്രാക്ഷം ധരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

പഞ്ചമുഖ രുദ്രാക്ഷം ധരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

* പഞ്ചമുഖ രുദ്രാക്ഷം എല്ലായ്‌പ്പോഴും ധരിക്കാം. എങ്കിലും, ഒരു ശവസംസ്‌കാരത്തിന് പോകുമ്പോഴോ അല്ലെങ്കില്‍ പുതുതായി ജനിച്ച കുഞ്ഞിന്റെ വീട് സന്ദര്‍ശിക്കുമ്പോഴോ പലരും ഇവ നീക്കംചെയ്യുന്നു. ഇത് ഉയര്‍ന്ന ഊര്‍ജ്ജമുള്ളവയായതിനാല്‍ അത്തരം സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ ഇത് ധരിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

* വൃത്തികെട്ടതോ മലിനമായതോ ആയ കൈകളാല്‍ ഒരിക്കലും രുദ്രാക്ഷയെ തൊടരുത്.

* നിങ്ങള്‍ക്ക് ഇത് ദിവസവും ധരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ പൂജാ മുറിയിലെ വൃത്തിയും വെടിപ്പുമുള്ള ചെറിയ പെട്ടിയില്‍ സുരക്ഷിതമായി സൂക്ഷിക്കുക, ദിവസവും പ്രാര്‍ത്ഥന നടത്തുക.

പഞ്ചമുഖ രുദ്രാക്ഷം ധരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

പഞ്ചമുഖ രുദ്രാക്ഷം ധരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

* എല്ലായ്‌പ്പോഴും നിങ്ങളുടെ സ്വന്തം പണം ഉപയോഗിച്ച് രുദ്രാക്ഷം വാങ്ങുക. പഞ്ചമുഖ രിദ്രാക്ഷം വാങ്ങാന്‍ ഒരിക്കലും പണം കടം വാങ്ങരുത്.

* ഇവ ശക്തമായ ചരടില്‍ കെട്ടിയെന്ന ഉറപ്പാക്കുക. ഇവ നിലത്തു വീഴുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വളരെയധികം ശ്രദ്ധിക്കണം.

* നിങ്ങള്‍ രുദ്രാക്ഷം പതിവായി ധരിക്കുന്നയാളാണെങ്കില്‍ മാംസാഹാരമോ മദ്യമോ കഴിക്കരുത്.

* രുദ്രാക്ഷം പതിവായി വൃത്തിയാക്കുക. അതിന്റെ സുഷിരങ്ങളില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടാന്‍ അനുവദിക്കരുത്. വൃത്തിയാക്കിയ ശേഷം ശുദ്ധ വെള്ളത്തില്‍ കഴുകുക. ഇതിന്റെ പവിത്രത സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.

* എല്ലായ്‌പ്പോഴും രുദ്രാക്ഷം വൃത്തിയാക്കിയ ശേഷം എണ്ണ പുരട്ടി ധൂപവര്‍ഗ്ഗങ്ങള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക.

English summary

Benefits Of Wearing 5 Mukhi Rudraksha

Amongst all the different variants of Rudraksha that are available, the 5 Mukhi Rudraksha is the most popular. Read on to know the benefits of wearing 5 mukhi rudraksha.
Story first published: Tuesday, February 25, 2020, 14:14 [IST]
X
Desktop Bottom Promotion