Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
പശുവിന്റെയും കിടാവിന്റെയും പ്രതിമ; ഈ ദിശയില്‍ വീട്ടില്‍ വച്ചാല്‍ ഭാഗ്യവും സമ്പത്തും വരുന്ന വഴിയറിയില്ല
ഇന്ത്യന്‍ സംസ്കാരത്തില്‍ പശുവിനും കിടാവിനും പുരാണകാലം മുതല്ക്കേ ഒരു പ്രത്യേകമായ സ്ഥാനം നല്‍കിയിട്ടുണ്ട്. പരമ്പരാഗത ഇന്ത്യയില്‍, ഓരോ വീട്ടിലും പശുവിനെ സൂക്ഷിച്ചിരുന്നു. പശുവിനെയും കിടാവിനെയും വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ പുണ്യകരമാണെന്ന് നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചിരുന്നു. കൂടാതെ ഇത് വീട്ടില്‍ നല്ല ഊര്‍ജവും ആകര്‍ഷിക്കുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മള് ആധുനിക സമൂഹങ്ങളിലാണ് ജീവിക്കുന്നത്. യഥാര്‍ത്ഥ പശുവിനെയും പശുക്കിടാവിനെയും നമ്മുടെ വീടുകളില്‍ സൂക്ഷിക്കുക സാധ്യമല്ല.
അതിനാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യത്തിനായി പശുവിന്റെയും കിടാവിന്റെയും പ്രതിമ വീട്ടില്‍ സൂക്ഷിക്കാം. പശുവിന്റെയും കിടാവിന്റെയും പ്രതിമ വളരെ ശുദ്ധവും ദൈവികവുമായ ബന്ധത്തെ പ്രതീകപ്പെടുത്തുന്നു. വാസ്തു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിങ്ങള്‍ ഒരു പശുവിന്റെയും കിടാവിന്റെയും പ്രതിമ വീട്ടില്‍ സൂക്ഷിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ നല്‍കും. പശുവിന്റെയും കിടാവിന്റെയും ഒരു പ്രതിമ വീട്ടില്‍ സൂക്ഷിച്ചാലുള്ള നേട്ടങ്ങളും അവ വയ്ക്കേണ്ട ദിശ എന്തെന്നും അറിയാന്‍ ലേഖനം വായിക്കൂ.

കാമധേനു
ഹിന്ദു പുരാണമനുസരിച്ച് കാമധേനു പശു നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ ശക്തിയുള്ള ഒരു ദിവ്യ പശുവാണ്. കാമധേനു ഉത്ഭവിച്ചത് പാലാഴി മദനത്തിനിടെയാണ്. കാമധേനുവിന് എല്ലാ ദേവന്മാരുടെയും ദേവതകളുടെയും ദിവ്യശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കാമധേനു എല്ലാ മനുഷ്യരുടെയും മാതൃരൂപമാണ്. ഏതൊരു വ്യക്തിക്കും ആജീവനാന്ത സന്തോഷവും സന്തോഷവും നല്കി അനുഗ്രഹിക്കാന്‍ കാമധേനുവിന് ശക്തിയുണ്ട്. കാമധേനു പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നത് ലക്ഷ്മീദേവി, സരസ്വതി ദേവി, ദുര്‍ഗ്ഗാ ദേവി എന്നിവരുടെ അനുഗ്രഹം കൈവരുത്തുമെന്ന് പറയപ്പെടുന്നു.

പശുവിന്റെയും കിടാവിന്റെയും പ്രതിമ
ഹൈന്ദവ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, കാമധേനു പശുവിനെ അതിന്റെ കിടാവിനോടൊപ്പം ആരാധിക്കുന്നത് ഭക്തരുടെ ജീവിതത്തില്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൊണ്ടുവരുന്നു. ഇത് ജീവിതത്തില്‍ ആരോഗ്യം, സമ്പത്ത്, വളര്‍ച്ച, സമൃദ്ധി എന്നിവ വര്‍ഷിക്കുന്നു. ജീവിതത്തില്‍ ആത്മീയവും ഭൗതികവുമായ വളര്‍ച്ച കൈവരിക്കാന്‍ കാമധേനു പശു ഭക്തനെ സഹായിക്കുന്നു. വാസ്തു പ്രകാരം, വെള്ളിനിറത്തിലുള്ള കാമധേനു പശുവിന്റെയും കിടാവിന്റെയും പ്രതിമ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. നിങ്ങള്‍ പതിവായി കുറച്ച് മിനിറ്റെങ്കിലും ഇതിനു മുന്നില്‍ ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം.

പ്രതിമ വീട്ടില്‍ സൂക്ഷിച്ചാലുള്ള ഗുണങ്ങള്‍
കാമധേനുവിന്റെയും കിടാവിന്റെയും പ്രതിമ വീട്ടില്‍ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് ചില പോസിറ്റീവ് ഫലങ്ങള്‍ ജീവിതത്തില്‍ കൈവരുന്നതായിരിക്കും.
* ആരോഗ്യം
* സമ്പത്ത്
* സമൃദ്ധി
* സമാധാനം
* വിജയം
* പോസിറ്റിവിറ്റി
കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ട് നേരിടുന്ന ദമ്പതികള്‍ക്കും ഈ പ്രതിമ ഫലം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

പ്രതിമ സൂക്ഷിക്കുന്നതിനുള്ള മികച്ച ദിശ
വാസ്തു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, നിങ്ങളുടെ വീട്ടില്‍ പശുവിന്റെയും കിടാവിന്റെയും പ്രതിമ സ്ഥാപിക്കുന്നതിനുള്ള ഏറ്റവും നല്ല ദിശ വടക്കുകിഴക്ക് ദിശയാണ്. ഈ ദിശയിലുള്ള വീടിന്റെ മൂലയെ ഈശാന കോണ്‍ എന്ന് വിളിക്കുന്നു. വീടിന്റെ ഈ ഭാഗം വളരെ പവിത്രവും വിശുദ്ധവുമാണ്. ദൈവങ്ങളുടെ വാസസ്ഥലമായും ഇതിനെ കണക്കാക്കുന്നു. പശുവിനെ നമ്മള് മാതാവോ ദേവതയോ ആയി കണക്കാക്കുന്നു. അതിനാല്‍, ഈ പ്രതിമയ്ക്ക് അനുയോജ്യമായ സ്ഥലവും ദൈവങ്ങളുടെ സ്ഥാനമായ വീടിന്റെ വടക്കുകിഴക്ക് ദിശയിലാണ്. നിങ്ങളുടെ വീടിന്റെ വടക്കുകിഴക്ക് ദിശയില്‍ ഈ പ്രതിമ സ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇത് വീടിന്റെ വടക്ക് ദിശയിലോ കിഴക്ക് ദിശയിലോ സ്ഥാപിക്കണം. ഏതെങ്കിലും തെറ്റായ ദിശയില്‍ ഈ പ്രതിമ സ്ഥാപിക്കരുത്.

പശുവിന്റെയും കിടാവിന്റെയും പ്രതിമയുടെ അര്‍ത്ഥം
പശു ഒരു അമ്മയുടെയോ അല്ലെങ്കില്‍ ഒരു ദേവതയുടെയോ രൂപമാണ്. അത് ഒരു രക്ഷാധികാരിയായി പ്രവര്‍ത്തിക്കുകയും ജീവിതത്തില്‍ എപ്പോഴും നിങ്ങളെ കാക്കുകയും ചെയ്യുന്നു. പരമമായ വിശ്വാസത്തോടെ ദൈവിക ശക്തിയുടെ ആഭിമുഖ്യത്തില്‍ സ്വയം സമര്‍പ്പിച്ച ഭക്തന്റെ പ്രതീകമാണ് കിടാവ്. കൂടാതെ ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന് എന്നിവര്‍ വസിക്കുന്ന സ്ഥലമാണ് പശുവിന്റെ തല. ഭക്ഷണം, പോഷണം, സംരക്ഷണം, സ്നേഹം, വാത്സല്യം എന്നിവയെല്ലാം ദൈവത്തില്‍ നിന്ന് ഭക്തന് എങ്ങനെ ലഭിക്കുന്നു എന്ന് കിടാവിന് തീറ്റ നല്കുന്ന രീതി സൂചിപ്പിക്കുന്നു. പശു പശുക്കിടാവിനെ നിരീക്ഷിക്കുന്നത്, ദൈവിക ശക്തി ഭക്തനെ എങ്ങനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്നതിന്റെ പ്രതീകമാണ്.

പശുവിന്റെയും കിടാവിന്റെയും പ്രതിമ
പശു ഒരു അമ്മയുടെയോ അല്ലെങ്കില്‍ ഒരു ദേവതയുടെയോ രൂപമാണ്. അത് ഒരു രക്ഷാധികാരിയായി പ്രവര്‍ത്തിക്കുകയും ജീവിതത്തില്‍ എപ്പോഴും നിങ്ങളെ കാക്കുകയും ചെയ്യുന്നു. പരമമായ വിശ്വാസത്തോടെ ദൈവിക ശക്തിയുടെ ആഭിമുഖ്യത്തില്‍ സ്വയം സമര്‍പ്പിച്ച ഭക്തന്റെ പ്രതീകമാണ് കിടാവ്. കൂടാതെ ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന് എന്നിവര്‍ വസിക്കുന്ന സ്ഥലമാണ് പശുവിന്റെ തല. ഭക്ഷണം, പോഷണം, സംരക്ഷണം, സ്നേഹം, വാത്സല്യം എന്നിവയെല്ലാം ദൈവത്തില്‍ നിന്ന് ഭക്തന് എങ്ങനെ ലഭിക്കുന്നു എന്ന് കിടാവിന് തീറ്റ നല്കുന്ന രീതി സൂചിപ്പിക്കുന്നു. പശു പശുക്കിടാവിനെ നിരീക്ഷിക്കുന്നത്, ദൈവിക ശക്തി ഭക്തനെ എങ്ങനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്നതിന്റെ പ്രതീകമാണ്.

പശുവിന്റെയും കിടാവിന്റെയും പ്രതിമയുടെ പ്രാധാന്യം
പശുവിന്റെയും കിടാവിന്റെയും പ്രതിമയുടെ പ്രാധാന്യവും ശരിയായ സ്ഥാനവും മനസ്സിലാക്കിയ ശേഷം വാസ്തു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ഇത് ഉപയോഗിക്കാവൂ. പശുവിന്റെയും കിടാവിന്റെയും പ്രതിമ തെറ്റായ ദിശയിലോ തെറ്റായ സ്ഥലങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. കാരണം അത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ബിസിനസ്സില്‍ വിജയവും വളര്‍ച്ചയും കൈവരിക്കാന്‍ ഈ പ്രതിമ നിങ്ങളുടെ ഓഫീസിലും സ്ഥാപിക്കാവുന്നതാണ്.



Click it and Unblock the Notifications