Just In
- 3 hrs ago
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് ഇന്ന് പതിവിലും നല്ല നാള്; രാശിഫലം
- 14 hrs ago
കണ്ടക ശനിയും ശനിദോഷവും മറികടക്കാന്‍ ശനി ജയന്തി തുണയാവുന്നവര്‍
- 15 hrs ago
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്നങ്ങള്‍
- 16 hrs ago
രാഹുവും ശുക്രനും ഒരേ രാശിയില്‍; ഈ 3 രാശിക്ക് ഭാഗ്യകാലം
Don't Miss
- News
അമേരിക്കയിലെ സ്കൂളില്‍ 18 കാരന്റെ വെടിവെപ്പ്; 18 വിദ്യാര്‍ത്ഥികളടക്കം 21 പേര് കൊല്ലപ്പെട്ടു
- Movies
മട്ടാഞ്ചേരി മൊയ്തുവിന്റെ ഉമ്മയായി പൂര്‍ണിമ, തുറമുഖത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
- Finance
ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?
- Sports
IPL 2022: ശൊ സിക്സായല്ലോ, തിരിഞ്ഞുനോക്കിയപ്പോള്‍ ക്യാച്ച്! അമ്പരന്ന് മക്കോയ്
- Technology
2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ
- Travel
മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന സെൻവെഞ്ചർ...പോകാം ഈ യാത്രകള്‍ക്ക്
- Automobiles
നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto
ദുഷ്ടശക്തികള്‍ നീങ്ങും സമ്പത്തും കൈവരും; ഗംഗാജലം വീട്ടില്‍ സൂക്ഷിച്ചാലുള്ള നേട്ടം
ഹിന്ദുമത വിശ്വാസപ്രകാരം വളരെ പവിത്രമായി കണക്കാക്കുന്ന ഒന്നാണ് ഗംഗാജലം. പല വീടുകളിലും ആളുകള്‍ ഗംഗാജലം സൂക്ഷിക്കുന്നു. ഗംഗാജലം വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ വീട്ടിലെ നെഗറ്റീവ് എനര്‍ജികളില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടാന്‍ സഹായിക്കുന്നു. ആരാധനയിലും മറ്റും ശുദ്ധീകരണ വസ്തുവായി ഇത് ഉപയോഗിക്കുന്നു. എല്ലാ പുണ്യപ്രവര്‍ത്തനങ്ങളിലും ഗംഗാജലം ഉപയോഗിക്കുന്നു.
Most
read:
ഓഗസ്റ്റ്
2021;
ഈ
മാസം
ഭാഗ്യം
കൂടെയുള്ള
5
രാശിക്കാര്‍
എന്നാല്‍, വീട്ടില്‍ ഗംഗാജലം സൂക്ഷിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ പലരും ശ്രദ്ധിക്കാതെ പോകുന്നു, അതിലൂടെ ഫലങ്ങളും നശിക്കുന്നു. ഗംഗാജലം സൂക്ഷിക്കാന്‍ ചില വേദ നിയമങ്ങളുണ്ട്. അതനുസരിച്ച് വേണം വീട്ടില്‍ ഗംഗാജലം സൂക്ഷിക്കാന്‍. ആ നിയമങ്ങള്‍ ശരിയായി പാലിച്ചില്ലെങ്കില്‍, വലിയ നഷ്ടം അനുഭവിക്കേണ്ടിവരും. വീട്ടില്‍ ഗംഗാജലം സൂക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളും ഗംഗാജലം സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട ചില നിയമങ്ങളും ഇവിടെ വായിച്ചറിയാം.

വീട്ടില്‍ ഗംഗാജലം സൂക്ഷിച്ചാലുള്ള നേട്ടങ്ങള്‍
ദുഷ്ടശക്തികള്‍, കണ്ണേറ് മുതലായ നെഗറ്റീവ് ഊര്ജ്ജങ്ങളില് നിന്ന് വീടിനെ അകറ്റാന്‍, ദിവസവും വീടിന് ചുറ്റും ഗംഗാജലം തളിക്കുക. ദിവസത്തിലെ ഏത് സമയത്തും നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. ഇത് സാധ്യമല്ലെങ്കില്‍, രാവിലെയെങ്കിലും ഗംഗാജലം വീടിന്റെ പ്രധാന വാതിലില്‍ തളിക്കുക. നിങ്ങളുടെ ജോലികളില്‍ തടസം നേരിടുന്നുവെന്ന് തോന്നുന്നുവെങ്കില്‍, നിങ്ങളുടെ വീടിന്റെ അടുക്കളയിലും പൂജാമുറിയിലും എപ്പോഴും ഗംഗാജലം സൂക്ഷിക്കുക.

കടത്തില്‍ നിന്ന് മുക്തി
കടത്തില്‍ നിന്ന് മോചനം നേടണമെങ്കില്‍ ഗംഗാജലം ഒരു പിച്ചള കുപ്പിയില്‍ നിറച്ച് നിങ്ങളുടെ വീടിന്റെ വടക്കുകിഴക്ക് ദിശയില്‍ സൂക്ഷിക്കുക. ഗംഗാജലം വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ എപ്പോഴും സമാധാനമുണ്ടാകുമെന്ന് പറയപ്പെടുന്നു.
Most
read:ശിവപുരാണം
പ്രകാരം
ഏറ്റവും
വലിയ
പാപങ്ങള്‍;
ഒരിക്കലും
പരമേശ്വരന്
മാപ്പുനല്‍കില്ല

സമ്പത്ത് കൈവരാന്‍
ശനിയാഴ്ച വൈകുന്നേരം ഒരു ആല് മരത്തിന്റെ ചുവട്ടില്‍ ഒരു മണ്‍വിളക്കില്‍ കടുക് എണ്ണ ഒഴിച്ച് തിരി കത്തിക്കുക. ഇതിനുശേഷം, ഏതാനും തുള്ളി ഗംഗാജലം ആല്വരത്തിന്റെ വേരുകള്‍ക്ക് സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ സാമ്പത്തിക പ്രശ്നങ്ങള്‍ നീക്കം ചെയ്യുകയും സമ്പത്തിന്റെ പുതിയ വഴികള്‍ തുറക്കുകയും വീട്ടില്‍ സമ്പത്ത് നിലനില്ക്കുകയും ചെയ്യും.

ദു:സ്വപ്നം കാണില്ല
രാത്രി ഉറങ്ങുന്നതിനുമുമ്പ് മുറിയില്‍ ഗംഗാജലം തളിക്കുകയാണെങ്കില്‍, രാത്രിയില്‍ ഭീകരസ്വപ്നങ്ങള്‍ കാണില്ലെന്നും നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുകയും ചെയ്യുമെന്നും വിശ്വാസമുണ്ട്.
Most
read:മുഖത്ത്
ഈ
മറുകുണ്ടോ?
എങ്കില്‍
ഭാഗ്യം
നിങ്ങളുടെ
കൂടെയുണ്ട്

അമൃതിന് തുല്യം
ഗംഗ ഒഴുകുന്ന പാത ദൈവികമായ മരുന്നുകളും സസ്യങ്ങളും നിറഞ്ഞതാണെന്ന് പറയപ്പെടുന്നു. അതിനാല്‍ ഗംഗാജലത്തെ അമൃതിന് തുല്യമായി കണക്കാക്കപ്പെടുന്നു. പ്രമേഹം, വയറുവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദനം, ദഹനപ്രശ്നങ്ങള്‍, അസിഡിറ്റി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ഗംഗാജലം.

ശിവന് പ്രിയപ്പെട്ടത്
ശിവന് ഗംഗാജലം അര്‍പ്പിച്ചാല്‍ അദ്ദേഹം സംപ്രീതനാവുകയും വ്യക്തിക്ക് ഐശ്വര്യവും നേട്ടങ്ങളും നല്‍കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ പൂജകളില്‍ ഗംഗാജലം ഉപയോഗിക്കുക.
Most
read:ഈ
ദിക്കാണ്
സമ്പത്തിന്റെ
വഴി;
അബദ്ധത്തില്‍
പോലും
ഇത്
ചെയ്യരുത്

ലോഹപാത്രത്തില്‍ സൂക്ഷിക്കണം
മിക്ക ആളുകളും ഗംഗാജലം ഒരു പ്ലാസ്റ്റിക് കുപ്പിയിലോ മറ്റേതെങ്കിലും പാത്രത്തിലോ സൂക്ഷിക്കുന്നു, ഇത് ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു. ചെമ്പ്, വെള്ളി അല്ലെങ്കില്‍ മറ്റേതെങ്കിലും ലോഹം കൊണ്ട് നിര്‍മ്മിച്ച പാത്രത്തില്‍ വേണം ഗംഗാജലം എപ്പോഴും സൂക്ഷിക്കാന്‍.

ഗംഗാജലം സൂക്ഷിക്കുന്ന മുറി
ഗംഗാജലം ഒരിക്കലും ഒരു ഇരുണ്ട മുറിയിലോ ഇരുണ്ട മൂലയിലോ സൂക്ഷിക്കരുത്. കൂടാതെ, ഉപയോഗിക്കുന്നതിന് മുമ്പ് കൈ കഴുകുകയും വേണം. കാലാകാലങ്ങളില്‍ ഗംഗാജലം മാറ്റണം, അത് പോസിറ്റീവ് എനര്‍ജി നല്‍കും. ഗംഗാജലം വീട്ടിലെ ഏറ്റവും പവിത്രമായ സ്ഥലത്ത് സൂക്ഷിക്കുകയും ഇടയ്ക്കിടെ ഈ സ്ഥലം വൃത്തിയാക്കുകയും വേണം. നിങ്ങള്‍ ഗംഗാജലം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ ഇരുന്ന് ഒരിക്കലും മാംസമോ മദ്യമോ കഴിക്കരുത്.
Most
read:വാസ്തുനിയമം
പ്രകാരം
ഈ
പക്ഷികളെ
വീട്ടില്‍
സൂക്ഷിച്ചാല്‍
ഭാഗ്യം

സൂക്ഷിക്കേണ്ട ദിശ
ഗംഗാജലമോ മറ്റേതെങ്കിലും പുണ്യനദിയിലെ വെള്ളമോ ആകട്ടെ, ഇത് എല്ലായ്പ്പോഴും വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് സൂക്ഷിക്കുക. വൃത്തികെട്ട കൈകളാല്‍ ഒരിക്കലും ഗംഗാജലം തൊടരുത്.