Just In
- 1 hr ago
നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍
- 3 hrs ago
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- 4 hrs ago
ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍
- 4 hrs ago
പ്രസവ വേദനയെ എളുപ്പത്തിലാക്കും അക്യുപ്രഷര്‍ പോയിന്റുകള്‍
Don't Miss
- Automobiles
ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്
- News
കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി രാജിവച്ചു; ഉപരാഷ്ട്രപതിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍
- Movies
'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന് അനു ജോസഫ്', ആശംസകൾ നേർന്ന് ആരാധകർ
- Finance
വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്സില്‍ 617 പോയിന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 16,000-ല്‍
- Sports
IND vs WI: സഞ്ജു ഏകദിന ടീമില്‍! ധവാന് ക്യാപ്റ്റന്‍- ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു
- Technology
Robin: ഡോക്ടർ റോബിൻ അല്ല, ഇത് റാസ്ബെറി റോബിൻ; പേര് കേട്ടാൽ പ്രേമം തോന്നുന്ന അപകടകാരി
- Travel
മഴക്കാലയാത്രകള്‍ക്ക് സുരക്ഷിതം ഈ ഇടങ്ങള്‍...റാണിപുരം മുതല്‍ വര്‍ക്കല വരെ..
രാഹു-കേതു ദോഷം, ശനിദോഷം പരിഹാരം; നായ്ക്കളെ പരിപാലിച്ചാല്‍ നടക്കുന്നത് ഇത്
നമ്മുടെ സമൂഹത്തില്‍ നായ്ക്കളെ കുറിച്ച് നിരവധി വിശ്വാസങ്ങളുണ്ട്. ഭാവി സംഭവങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കുന്ന മൃഗങ്ങള്‍, പല ഗ്രഹങ്ങളുടെയും ദോഷങ്ങള്‍ നീക്കാന്‍ കഴിയുന്ന മൃഗങ്ങള്‍, ദുഷ്ടശക്തികളെ കാണാന്‍ സാധിക്കുന്നവ തുടങ്ങി പല വിശ്വാസങ്ങളും നായ്ക്കളെ ചുറ്റിപ്പറ്റി നിലനില്ക്കുന്നു. ചില സ്ഥലങ്ങളില്‍, നായ്ക്കളുടെ ക്ഷേത്രങ്ങളുണ്ട്, അവിടെ അവയെ ആരാധിക്കുന്നു. എല്ലാത്തിനുമുപരി, നമ്മുടെ സമൂഹത്തിലും ഹിന്ദുമതത്തിലും എന്തുകൊണ്ടാണ് നായയ്ക്ക് ഇത്രയധികം പ്രാധാന്യം നല്‍കുന്നത്.
Most
read:
നായ്ക്കളെ
സ്വപ്നം
കാണാറുണ്ടോ
നിങ്ങള്‍
?
എങ്കില്‍
നമ്മുടെ വീട്ടില്‍ സ്നേഹവും സന്തോഷവും നിറയ്ക്കുന്ന ഭൂമിയിലെ ഏറ്റവും കരുതലുള്ള, സ്നേഹമുള്ള മൃഗങ്ങളില്‍ ഒന്നാണ് നായ്ക്കള്‍. എല്ലാവരും തന്നെ നായ്ക്കളെ സ്നേഹിക്കുന്നു, അവ ഏറ്റവും വിശ്വസ്തരായ മൃഗങ്ങളില്‍ ഒന്നാണ്. നിങ്ങളുടെ വീട്ടില്‍ ഒരു നായയെ വളര്‍ത്തുന്നതിലൂടെ, എല്ലാ ഗ്രഹദോഷങ്ങളും നീക്കാന്‍ അവ സഹായിക്കുന്നു. അവ നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി കൊണ്ടുവരുന്നു, നായ്ക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ജ്യോതിഷ ഗുണങ്ങളുണ്ട്. ജ്യോതിഷത്തില്‍, പ്രത്യേകിച്ച് കറുത്ത നായ്ക്കളുമായി ബന്ധപ്പെട്ട നിരവധി വിശ്വാസങ്ങളുണ്ട്. നായ്ക്കളെ സേവിക്കുന്നതിലൂടെയോ അവയ്ക്ക് ഭക്ഷണം നല്‍കുന്നതിലൂടെയോ നമ്മുടെ ജീവിതത്തില്‍ വളരെയധികം പ്രയോജനം ചെയ്യുന്നു. അത്തരം ചില നിഗൂഢവുമായ കാര്യങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കറുത്ത നായയ്ക്ക് ഭക്ഷണം കൊടുത്താല്‍
നമ്മളെല്ലാവരും ചിലപ്പോള്‍ തെരുവ് നായ്ക്കള്‍ക്ക് തീറ്റയ്ക്കായി ഭക്ഷണമോ റൊട്ടിയോ നല്‍കാറുണ്ട്. അവര്‍ അത് കഴിക്കുന്നത് കാണുന്നത് നമ്മുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്നു. ശനിയുടെ നിറമാണ് കറുപ്പ്. ജ്യോതിഷമനുസരിച്ച്, ഏതെങ്കിലും കറുത്ത നായയ്ക്ക് റൊട്ടിയോ ഭക്ഷണമോ നല്‍കുന്നത് ജാതകത്തിലോ അല്ലെങ്കില്‍ പൊതുവെ ജീവിതത്തിലോ ഉള്ള ഗ്രഹദോഷങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഒരു നായയ്ക്ക് ഒരു വ്യക്തിയുടെ വിധി മാറ്റാന്‍ കഴിയുമെന്നും പറയപ്പെടുന്നു. കറുത്ത നായ്ക്കള്‍ക്ക് റൊട്ടി നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാനാകുമെന്നും പറയപ്പെടുന്നു.

നായ്ക്കളെ വളര്‍ത്തിയാല്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം
'ഒരു നായയെ വീട്ടില്‍ വളര്‍ത്തിയതിന് ശേഷം, ജീവിതം മാറി, സാമ്പത്തികമായി മെച്ചപ്പെട്ടു, വീടിന്റെ അന്തരീക്ഷം പെട്ടെന്ന് മാറി, ആരോഗ്യകരവും മെച്ചപ്പെട്ടു' എന്നെല്ലാം ആളുകള്‍ പറയുന്ന നിരവധി കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഒരു നായ മൂലം ഭാഗ്യം നേടിയ എത്രയോ ആളുകള്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. പ്രധാന കാരണം നിങ്ങളുടെ വീട്ടില്‍ നായയെ വളര്‍ത്തിയാല്‍ ലക്ഷ്മീദേവിയുടെ പൂര്‍ണ്ണമായ അനുഗ്രഹം ലഭിക്കുമെന്നും അവള് നിങ്ങളുടെ വീട്ടിലേക്ക് വരുമെന്നും പറയപ്പെടുന്നു. അത്തരമൊരു വ്യക്തിക്ക് മെച്ചപ്പെട്ട സാമ്പത്തിക നിലയും വീട്ടില്‍ സമാധാനവും സന്തോഷവും അനുഭവിക്കാന്‍ തുടങ്ങും.
Most
read:വീട്ടില്‍
കണ്ണാടി
ഒരിക്കലും
ഇങ്ങനെ
പാടില്ല

നായയെ വളര്‍ത്തുന്ന വീട്ടില്‍ രോഗങ്ങള്‍ കുറയുന്നു
വീട്ടില്‍ പട്ടിയെ വളര്‍ത്തിയാല്‍ അസുഖം പിടിപെടാനുള്ള സാധ്യത കുറവാണെന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ വീട്ടിലെ നായ രോഗത്തിന്റെ ഊര്‍ജ്ജം കുറയ്ക്കുകയും നിങ്ങളുടെ കുടുംബാംഗങ്ങള്‍ പോലും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്യും. കുടുംബത്തിന്റെ ആരോഗ്യനിലയില്‍ മാറ്റം കണ്ടുതുടങ്ങും. തീര്‍ച്ചയായും, സന്തോഷത്തോടെ കഴിയുന്ന വീട് രോഗങ്ങളെ ചെറുക്കാനുള്ള ഏറ്റവും നല്ല മരുന്നാണ്.

കറുത്ത നായയെ വീട്ടില്‍ വളര്‍ത്തിയാല്‍ നെഗറ്റീവ് എനര്‍ജി ഇല്ലാതാകുന്നു
ജ്യോതിഷവും വേദഗ്രന്ഥങ്ങളും അനുസരിച്ച്, നിങ്ങളുടെ വീട്ടില്‍ ഒരു കറുത്ത നായയെ വളര്‍ത്തുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ, നിങ്ങളുടെ വീട്ടില്‍ നിന്ന് എല്ലാ നെഗറ്റീവ് എനര്‍ജികളെയും ആഗിരണം ചെയ്യാന്‍ ഒരു നായയ്ക്ക് കഴിയുമെന്ന് പറയപ്പെടുന്നു. ഇക്കാരണത്താല്‍, നായയെ വളര്‍ത്തുന്നത് നിങ്ങളുടെ വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജിയും മോശം ഊര്‍ജ്ജവും ഇല്ലാതാക്കുന്നു. ദുഷ്ടശക്തികളെ കാണാനുള്ള കഴിവും നായ്ക്കള്‍ക്ക് ഉണ്ട്.

വീട്ടിലെ കറുത്ത നായയ്ക്ക് ഭക്ഷണം നല്കിയാല് ശനിദേവന്റെ അനുഗ്രഹം
കറുത്ത നായയ്ക്ക് റൊട്ടിയോ ഏതെങ്കിലും ഭക്ഷണമോ നല്‍കുന്നതിലൂടെ ശനിദേവന്റെ പൂര്‍ണ അനുഗ്രഹം ലഭിക്കും. നമുക്കറിയാവുന്നതുപോലെ, ശനി ഗ്രഹത്തിന്റെ ദേവനാണ് ശനി ദേവന്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഗ്രഹമാണ് ശനി. ജോലി ലഭിക്കുന്നതിനുള്ള കാലതാമസം, ബിസിനസ്സിലെ വളര്‍ച്ചാ മുരടിപ്പ്, ജീവിതത്തിലെ മറ്റ് പല തടസ്സങ്ങളും പോലുള്ള പ്രശ്നങ്ങള്‍ ഒരു കറുത്ത നായയ്ക്ക് ഭക്ഷണം നല്‍കുന്നതിലൂടെ ഒഴിവാക്കാനാകും. കൂടാതെ, കറുത്ത നായയെ നിങ്ങളുടെ വീട്ടില്‍ സേവിക്കുകയോ വളര്‍ത്തുകയോ ചെയ്യുന്നത് നിങ്ങളുടെ ജാതകത്തില്‍ ശനി ഗ്രഹത്തെ ശക്തനാക്കുന്നു എന്ന് പറയപ്പെടുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ഗ്രഹം ശക്തമാകുമ്പോള്‍, അത്തരമൊരു വ്യക്തിക്ക് ഇച്ഛാശക്തിയും കഠിനാധ്വാനം ചെയ്യാനും ജീവിതത്തിലും കരിയറിലും വളരെയധികം വിജയിക്കാനുമുള്ള കഴിവ് ലഭിക്കും.
Most
read:ദു:സ്വപ്നം
കാണാറുണ്ടോ?
ഇനി
കാണില്ല

വീട്ടില്‍ നായ്ക്കളെ വളര്‍ത്തിയാല്‍ രാഹു-കേതു ദോഷം ഇല്ലാതാക്കുന്നു
ജ്യോതിഷത്തില്‍ രാഹുവും കേതുവും ദോഷകരമോ മോശമോ ആയ ഗ്രഹങ്ങളില്‍ ചിലതാണ്. ഈ ഗ്രഹങ്ങള്‍ തെറ്റായ ഭവനങ്ങളില്‍ അല്ലെങ്കില്‍ ജാതകത്തില്‍ മോശമായി സ്ഥിതി ചെയ്താല്‍, അത് വ്യക്തിയുടെ ജീവിതത്തില്‍ വളരെയധികം കുഴപ്പങ്ങള്‍ ഉണ്ടാക്കും. അങ്ങനെയുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ അനാവശ്യമായ ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. രാഹുവും കേതുവും സൂര്യനോടോ ചന്ദ്രനോടോ ചേരുമ്പോള്‍, ഒരു ഗ്രഹണദോഷം രൂപം കൊള്ളുന്നു, അത് വ്യക്തികളുടെ ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ കൊണ്ടുവരും. ചികിത്സിക്കാന്‍ കഴിയാത്ത രോഗങ്ങള്‍, വിഷാദം, ദാമ്പത്യബന്ധത്തിലെ തകര്‍ച്ച, ബിസിനസ്സിലോ ജോലിയിലോ തളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ സംഭവിക്കാം. എന്നാല്‍ നിങ്ങളുടെ വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നതിലൂടെ, ഈ മോശം യോഗങ്ങളുടെ പ്രതികൂല ഫലങ്ങള്‍ കുറയുന്നു. ഈ മോശം യോഗങ്ങളുടെ ദോഷഫലങ്ങള്‍ നീക്കം ചെയ്യാനും വ്യക്തിയുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും കൊണ്ടുവരാനും നായ്ക്കള്‍ക്ക് കഴിയുമെന്ന് പറയപ്പെടുന്നു.