Just In
- 2 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
- 8 hrs ago
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
- 18 hrs ago
മരുന്നു വേണ്ട ക്ഷയത്തിന്.. യോഗയില്‍ പരിഹാരമുണ്ട്
- 19 hrs ago
സർവ്വാഭീഷ്ഠസിദ്ധിക്ക് ഗുരുവായൂർ ഏകാദശി വ്രതം
Don't Miss
- News
ഉന്നാവോ കൂട്ടബലാൽസംഗക്കേസ്: ചുട്ടുകൊല്ലാൻ ശ്രമിച്ച യുവതിയുടെ നില അതീവ ഗുരുതരം, വെന്റിലേറ്ററിൽ!
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Movies
യുവനടന്മാരില് ചിലരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം! വെളിപ്പെടുത്തലുമായി മഹേഷ്
- Finance
വർഷാവസാനം കാർ വില വർദ്ധിപ്പിക്കുന്നതിന് പിറകിൽ എന്തെങ്കിലും തന്ത്രങ്ങളുണ്ടോ?
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
- Sports
ട്വന്റി-20 ലോകകപ്പ്: വിരാട് കോലിയുടെ പദ്ധതി ഇങ്ങനെ, 'കുല്‍ചാ' ജോടിയെ കളിപ്പിക്കുമോ?
ഭാര്യാ-ഭര്‍തൃ വഴക്കു മാറാന്‍ ഈ ബെഡ്റൂം ടിപ്സ്
നാം ആഗ്രഹിയ്ക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് സമാധാനവും ശാന്തിയും. എത്ര പണമുണ്ടെങ്കിലും വാങ്ങാന്‍ പറ്റാത്ത സാധനം കൂടിയാണിത്. പ്രത്യേകിച്ചും നമ്മുടെ വീടുകളില്‍ സമാധാനവും ശാന്തിയുമില്ലെങ്കില് ജീവിതം തന്നെ നരകമാകുമെന്നു വേണം, പറയുവാന്‍.
വീടുകളില്‍ പലപ്പോഴും വഴക്കുകളുണ്ടാകാറുണ്ട്. പല ദമ്പതിമാര്‍ തമ്മിലും കുടുംബ വഴക്കുകളുമെല്ലാം പലയിടത്തും പതിവുമാണ്. ചിലപ്പോള്‍ അകാരണമായി, അതായത് പ്രത്യേക കാരണങ്ങളില്ലാതെയാകും, വഴക്ക്. കാരണമില്ലാതെ ദിവസവും ഞങ്ങള്‍ തമ്മില്‍ വഴക്കാണെന്നു പല ദമ്പതിമാരും പറയാറുണ്ട്.
ഇത്തരം വഴക്കുകള്‍ക്കു പുറകില്‍ വിവരിയ്ക്കപ്പെടുന്ന പ്രധാനപ്പെട്ട ഒരു കാരണം ബെഡ്റൂമാണ്. ചില ബെഡ്റൂം ശീലങ്ങള്‍, ചില ബെഡ്റൂം കാര്യങ്ങള്‍ ഇത്തരത്തിലെ വഴക്കുകള്‍ക്കു കാരണമാകുന്നുവെന്നു പറയാം. ഇതെക്കുറിച്ചറിയൂ,

ബെഡ്റൂമില്‍ വയ്ക്കുന്ന ചില ചിത്രങ്ങള്‍
ബെഡ്റൂമില്‍ വയ്ക്കുന്ന ചില ചിത്രങ്ങള്‍ ഇത്തരം വഴക്കിനും കണ്ണുനീരിനും കാരണമാകുന്നു. കുഞ്ഞിന്റെ ചിത്രമാകാം, എന്നാല്‍ കരയുന്ന കുഞ്ഞിന്റെ ചിത്രം പാടില്ല. ഇതു പോലെ മൃഗങ്ങളുടെ ചിത്രം വേണ്ട. പ്രണയം നിറയുന്ന ചിത്രങ്ങള്‍ നല്ലതാണ്. ആയുധ സംബന്ധമായ കാര്യങ്ങളും കിടപ്പു മുറിയില്‍ പാടില്ല. ഇതെല്ലാം കലഹത്തിനു കാരണമാകും.

ബെഡ്ഷീറ്റ്
ബെഡ്ഷീറ്റ് ചുവന്ന നിറത്തിലാകുന്നത് വിശ്വാസ പ്രകാരം വഴക്കുകള്‍ക്കു കാരണമാകുന്നു. ചുവപ്പ് അപകടം എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇത്തരം പെയിന്റും നല്ലതല്ല. ഇളം നിറമാണ് ബെഡ്റൂമിന് നല്ലത്. നല്ല ഉറക്കത്തിനും ഇത് നല്ലതാണ്. കിടപ്പു മുറി ശുദ്ധവും വൃത്തിയുമാകണം.

രാവിലെ എഴുന്നേറ്റാല്‍
രാവിലെ എഴുന്നേറ്റാല്‍ കുളിയ്ക്കും മുന്‍പ് കിടപ്പുമുറി വൃത്തിയാക്കണം. കിടക്ക തട്ടിക്കുടഞ്ഞ് വൃത്തിയായി വിരിയ്ക്കണം. പണ്ടു കാലത്തു പറയും, കിടന്ന പായും തലയിണയും മടക്കി വയ്ക്കണമെന്ന്. ഇതില്‍ കാന്തിക ആകര്‍ഷണമുണ്ട്. പൊട്ടിയ സാധനങ്ങള്‍, പ്രത്യേകിച്ചും കണ്ണാടി പോലുള്ളവ വയ്ക്കരുത്. അലമാര പൂട്ടി വയ്ക്കണം. തുറന്നിടരുത്. ഇതും വഴക്കിനു കാരണമാകും.

കിടപ്പുമുറിയില്‍
കിടപ്പുമുറിയില്‍ മറ്റൊരാളെ കിടത്തരുത്, കയറ്റരുത്. ഇത് നെഗറ്റീവ് ഊര്‍ജം വരാന്‍ കാരണമാകും. ദമ്പതിമാര്‍ തങ്ങളുടെ ബെഡ്റൂമില്‍ ആരേയും കിടത്തരുത്. ഇതു പോലെ നനച്ച തുണി ബെഡ്റൂമില്‍ ഇടുന്നത്. ഇതെല്ലാം തന്നെ നെഗറ്റീവ് ഊര്‍ജം വരുത്തുന്ന ഒന്നാണ്. വേസ്റ്റ് പോലുള്ള കാര്യങ്ങളും ബെഡ്റൂമില്‍ പാടില്ല.

കിടപ്പു മുറിയില്‍ തെക്കോട്ടു തല വയ്ക്കാന്‍
കിടപ്പു മുറിയില്‍ തെക്കോട്ടു തല വയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. കട്ടിലിനും കൃത്യമായ കണക്കുണ്ട്. ഇത്തരം കണക്കുകള്‍ നോക്കി വേണം, കട്ടില് പണിയാന്‍. ഇതുപോലെ ബെഡ്റൂമിനും കൃത്യമായ അളവുണ്ടാകും, ഇതു വാസ്തുശാസ്ത്ര പ്രകാരം കണക്കാക്കിയാല്‍ ഗുണമുണ്ടാകും. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിച്ചാല്‍ കുടുംബവഴക്കും ദാമ്പത്യവഴക്കും കിടപ്പറ വഴക്കുകളുമെല്ലാം നീക്കി നിര്‍ത്താം.