Latest Updates
-
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ!
കഷ്ടകാലം മാറും, സൗഭാഗ്യങ്ങള്‍ തേടിയെത്തും; വസന്ത പഞ്ചമിയില്‍ ഈ വസ്തുക്കള്‍ വീട്ടിലെത്തിക്കൂ
ഹിന്ദു കലണ്ടര്‍ പ്രകാരം എല്ലാ വര്‍ഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ പഞ്ചമി തിഥിയില്‍ വസന്ത പഞ്ചമി ആഘോഷിക്കുന്നു. ഈ ദിവസം വിദ്യയുടെ ദേവതയായ സരസ്വതിയെ ആരാധിക്കുന്നു. ഇന്ത്യയില്‍ ഈ ദിവസം മുതല്‍ വസന്തകാലം ആരംഭിക്കുന്നു. സരസ്വതിയുടെ ആരാധനാ ഉത്സവമായ വസന്ത പഞ്ചമി ഈ വര്‍ഷം ജനുവരി 26ന് വ്യാഴാഴ്ച ആഘോഷിക്കും. ക്ഷേത്രങ്ങളില്‍ മാത്രമല്ല, വിദ്യാലയങ്ങളിലും സരസ്വതി ദേവിയെ ആരാധിക്കാറുണ്ട്.
സരസ്വതി ദേവിയെ ആരാധിക്കുന്ന ആളുകളെ ദേവി അറിവ് നല്കി അനുഗ്രഹിക്കുകയും ജീവിത വിജയത്തിന്റെ വാതിലുകള്‍ തുറക്കുകയും ചെയ്യുന്നു. ജ്യോതിഷ പ്രകാരം, ഈ ദിവസം ചില പ്രത്യേക സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നത് നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുമെന്ന് പറയപ്പെടുന്നു. ഇതിലൂടെ സരസ്വതി ദേവി നിങ്ങളുടെ വീട്ടില്‍ വസിക്കുകയും നിങ്ങളുടെ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വസന്ത പഞ്ചമി നാളില്‍ നിങ്ങളുടെ ഭാഗ്യം വളര്‍ത്താനായി വീട്ടിലേക്ക് കൊണ്ടുവരേണ്ട ചില സാധനങ്ങള്‍ ഇതാ.

വസന്ത പഞ്ചമി ശുഭമുഹൂര്‍ത്തം
ഈ വര്‍ഷം സരസ്വതി പൂജ, അതായത് വസന്തപഞ്ചമി ഉത്സവം വരുന്നത് ജനുവരി 26 വ്യാഴാഴ്ചയാണ്. പഞ്ചാംഗം അനുസരിച്ച്, വസന്തപഞ്ചമിയുടെ മാഘ ശുക്ല പഞ്ചമി തീയതി ജനുവരി 25 ബുധനാഴ്ച ഉച്ചയ്ക്ക് 12:34 മുതല്‍ ആരംഭിക്കുകയും ജനുവരി 26 വ്യാഴാഴ്ച രാവിലെ 10:28 വരെ തുടരുകയും ചെയ്യും. വസന്തപഞ്ചമിയില്‍ സരസ്വതി പൂജ രാവിലെ 07:12 മുതല്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12.34ന് പൂജാ മുഹൂര്‍ത്തം സമാപിക്കും. ഈ ശുഭമുഹൂര്‍ത്തത്തില്‍ സരസ്വതി പൂജ പൂര്‍ത്തിയാക്കണം.

വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കള്‍
വസന്ത പഞ്ചമിയില്‍ ശിവന്റെയും പാര്‍വതി ദേവിയുടെയും വിവാഹത്തിനായി തിലകോത്സവം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഈ ദിവസം വിവാഹ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ തുടങ്ങിയ വിവാഹവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ക്ക് പരിശുദ്ധിയേറുന്നതായി കണക്കാക്കുന്നു. വസന്ത പഞ്ചമി നാളില്‍ ഇവ വാങ്ങുന്നത് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നു.

മഞ്ഞ നിറത്തിലുള്ള പുഷ്പമാല
വസന്ത പഞ്ചമി ദിനത്തില്‍ പാര്‍വതി ദേവിക്ക് മഞ്ഞ നിറത്തിലുള്ള പൂക്കള്‍ അര്‍പ്പിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ദേവിയെ ആരാധിക്കാന്‍ മഞ്ഞ നിറത്തിലുള്ള പുഷ്പ മാല കൊണ്ടുവരിക. നിങ്ങള്‍ക്ക് വേണമെങ്കില്‍, വസന്ത പഞ്ചമി നാളില്‍ വീടിന്റെ പ്രധാന വാതില്‍ മഞ്ഞ നിറത്തിലുള്ള പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്യാം.

മയില്‍ ചെടി
വസന്ത പഞ്ചമി നാളില്‍ നിങ്ങള്‍ക്ക് ഒരു മയില്‍ ചെടിയും വീട്ടിലേക്ക് കൊണ്ടുവരാം. വീടിന്റെ കിഴക്ക് ദിശയില്‍ ജോഡികളായി ഈ ചെടി നട്ടുവളര്‍ത്തുന്നത് വലിയ നേട്ടങ്ങള്‍ നല്‍കുമെന്ന് പറയപ്പെടുന്നു. ഡ്രോയിംഗ് റൂമിലോ വീടിന്റെ പ്രധാന വാതിലിലോ എവിടെ വേണമെങ്കിലും വയ്ക്കാം. ഇതിനെ അറിവിന്റെ ചെടി എന്നും വിളിക്കുന്നു. മയില്‍ ചെടിയുള്ള വീട്ടിലെ കുട്ടികള്‍ക്ക് സരസ്വതി ദേവി അനുഗ്രഹം നല്‍കുന്നതായി പറയപ്പെടുന്നു.

വാദ്യോപകരണം
സരസ്വതിയെ സംഗീതത്തിന്റെ ദേവത എന്നും വിളിക്കുന്നു. അതുകൊണ്ട് വസന്ത പഞ്ചമി നാളില്‍ അവരെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഒരു ചെറിയ സംഗീതോപകരണം വീട്ടിലേക്ക് കൊണ്ടുവരാം. ഒരു ചെറിയ ഓടക്കുഴല്‍ കൊണ്ടുവന്ന് സരസ്വതി ദേവിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കാം. സംഗീതത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വസന്ത പഞ്ചമിയില്‍ നിന്ന് പഠനം ആരംഭിച്ചാല്‍ അത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു.

സരസ്വതി വിഗ്രഹം
വസന്ത പഞ്ചമി ദിനത്തില്‍ നിങ്ങള്‍ക്ക് സരസ്വതി ദേവിയുടെ ഏതെങ്കിലും ചിത്രമോ വിഗ്രഹമോ വീട്ടില്‍ കൊണ്ടുവരാം. വസന്ത പഞ്ചമി ദിനത്തില്‍ വീടിന്റെ വടക്ക് കിഴക്ക് മൂലയില്‍ സരസ്വതി ദേവിയുടെ പുതിയ ചിത്രം സ്ഥാപിക്കുക. പതിവായി പൂജിക്കുക. ഇതിലൂടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി കുടികൊള്ളുകയും വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനില്ക്കുകയും ചെയ്യുന്നു. ഇത് കുട്ടികളില്‍ നല്ല സ്വാധീനം ചെലുത്തുന്നു. പഠനത്തില്‍ ദുര്‍ബ്ബലരായ കുട്ടികള്‍ ഉള്ള വീടുകളില്‍ സരസ്വതി ദേവിയുടെ വിഗ്രഹം വയ്ക്കുന്നത് വളരെ പുണ്യകരമായി കരുതുന്നു.

പഠനോപകരണങ്ങള്‍
സരസ്വതി ദേവിയെ വിദ്യാഭ്യാസത്തിന്റെ ദേവത എന്നാണ് വിളിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഈ ദിവസം കുട്ടികള്‍ക്കായി പുസ്തകങ്ങള്‍, പേനകള്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ വാങ്ങി നല്കി സരസ്വതിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുക. അതിനു ശേഷം ഉപയോഗിക്കുക. ഇത് ചെയ്യുന്നതിലൂടെ കുട്ടികള്‍ക്ക് അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ഒരു തടസ്സവുമുണ്ടാകില്ലെന്ന് പറയപ്പെടുന്നു.

പുതിയ വാഹനം
പുതിയ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വസന്ത പഞ്ചമി നാളില്‍ വാഹനം വീട്ടിലേക്ക് കൊണ്ടുവരാം. ഈ ദിവസം വാങ്ങുന്ന വാഹനം നല്ല ഫലങ്ങള്‍ നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

വസന്ത പഞ്ചമിയുടെ പ്രത്യേകത
കുട്ടികളുടെ വിദ്യാരംഭത്തിന് വസന്ത പഞ്ചമി ദിനം അനുകൂലമായാണ് കണക്കാക്കുന്നത്. കുട്ടികളെ ഉച്ചാരണം പഠിപ്പിക്കുന്ന കാര്യത്തിലും ഈ ദിവസം വളരെ ശുഭകരമാണ്. 6 മാസം തികയുന്ന കുട്ടികള്‍ക്ക് ചോറൂണിനും നല്ല സമയമാണ് ഇത്. വസന്തകാലം പ്രണയത്തിന്റെ കാലമായി കണക്കാക്കപ്പെടുന്നതിനാല്‍ നിരവധിപേര്‍ ഈ ദിവസം വിവാഹ ജീവിതം ആരംഭിക്കുന്നു. ഗൃഹപ്രവേശം മുതല്‍ പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് വരെ ഈ ദിവസം ശുഭകരമായി കണക്കാക്കുന്നു. ഇന്ത്യയിലെ സരസ്വതി, വിഷ്ണു, ശിവക്ഷേത്രങ്ങളില്‍ ഈ ഉത്സവം കൂടുതലായി ആഘോഷിക്കപ്പെടുന്നു.



Click it and Unblock the Notifications
