Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കൈയ്യിലുണ്ടാവുന്ന മോശം രേഖകള്‍ ഇതാണ്; ഭാഗ്യദോഷം ഫലം നല്‍കും
ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നതാണ്. ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങളില്‍ കൈയ്യിലുണ്ടാവുന്ന രേഖകള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള മാറ്റങ്ങളില്‍ നിങ്ങളില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങളില്‍ എന്തൊക്കെയാണ് ഭാഗ്യ ദോഷം നല്കുന്ന രേഖകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഹസ്തരേഖാശാസ്ത്രപ്രകാരം ഇതിനെക്കുറിച്ച് കൂടുതല്‍ നമുക്ക് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യം എന്ന് പറയുന്നത് നിങ്ങളുടെ കൈയ്യില്‍ ഭാഗ്യ ദോഷം വരുത്തുന്ന രേഖകള്‍ എന്തൊക്കെയാണ് എന്നത് തന്നെയാണ്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

പ്രധാന രേഖയില്‍ വിള്ളല്‍
നിങ്ങളുടെ കൈയ്യിലെ പ്രധാന രേഖകകളില്‍ വിള്ളല്‍ സംഭവിച്ചാല്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മോശമായ പല കാര്യങ്ങളും സംഭവിക്കും എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, ദാമ്പത്യരേഖയില് വിള്ളലുണ്ടെങ്കില്‍ നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും, നിങ്ങള്‍ക്ക് വിവാഹമോചനത്തിനുള്ള സാധ്യതയുണ്ടാവും എന്നിവാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വിള്ളല്‍ സംഭവിച്ച ജീവിത രേഖയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് സാധാരണയായി ജീവിതത്തിലെ ഒരു അപ്രതീക്ഷിത അപകടം,ദുരന്തം അല്ലെങ്കില്‍ രോഗം എന്നിവയെയാണ്. ഹൃദയരേഖയില്‍ വിള്ളലെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ വൈകാരിക ജീവിതത്തിലെ വെല്ലുവിളിയെ ആണ്.

പര്‍വ്വതം പോലെ കാണപ്പെടുന്നത്
നിങ്ങളുടെ കൈകളില്‍ പര്‍വ്വതം പോലെ കാണപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അത് കാണിക്കുന്നതാണ് പലപ്പോഴും തടസസങ്ങള്‍ എന്നത്. ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങളുടെ കൈകളില്‍ ഉണ്ടാവുന്ന പ്രധാന രേഖകളിലാണ് ഇത്തരം കുന്നുകള്‍ സാധാരണയായി കാണപ്പെടുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ ഓര്‍മ്മശക്തിക്ക് പ്രതിരോധം തീര്‍ക്കുമെന്നും നിങ്ങളുടെ കരിയറിലെ ബ്ലോക്കുകളെ സൂചിപ്പിക്കുന്നു എന്നതുമാണ്.

ചങ്ങല ഘടന
നിങ്ങളുടെ കൈയ്യിലെ രേഖകള്‍ ചങ്ങല പോലെ കാണപ്പെടുന്നവയാണെങ്കില് അത് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങള്‍ക്ക് മോശം അവസ്ഥകള്‍ ജീവിതത്തില്‍ ഉണ്ടാവാം എന്നാണ്. മോശം കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്ന് ഇത് സാധാരണയായി സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ചങ്ങല പോലെയാണ് നിങ്ങളുടെ ജീവിത രേഖയില്‍ രേഖകള്‍ കാണപ്പെടുന്നത് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മോശം ആരോഗ്യം ഉണ്ടാവുന്നതിനുള്ള സാധ്യതയെയാണ്. പ്രത്യേകിച്ച് ദഹനവ്യവസ്ഥ ദുര്‍ബലമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ നിങ്ങള്‍ക്ക് മസ്തിഷ്ക പ്രശ്നങ്ങള്‍ വരെ ഉണ്ടാകാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കയ്യില്‍ ഗ്രില്ലുകള്‍ പോലെ
നിങ്ങളുടെ കൈയ്യില്‍ ഗ്രില്ലുകള്‍ പോലെയാണ് രേഖകള്‍ കാണപ്പെുന്നത് എന്നുണ്ടെങ്കില്‍ ഇത് നല്‍കുന്നത് പലപ്പോഴും നെഗറ്റീവ് സൂചനകളാണ്. ഇത് സാധാരണയായി തടസ്സങ്ങളെയും പ്രശ്നങ്ങളെയും സൂചിപ്പിക്കുന്നു. ഇത്തരം രേഖകള്‍ പലപ്പോഴും വിവാഹജീവിതത്തില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങള്‍ക്ക് അസാധാരണമായ ലൈംഗിക അവസ്ഥകള്‍ ഉണ്ടായിരിക്കാം. വിവാഹിതരാവാത്തവര്ക്ക് പലപ്പോഴും വിവാഹം കഴിക്കുന്നതനുള്ള സാധ്യത വളരെ കുറവായിരിക്കും. വിവാഹിതര്‍ മധ്യവയസ്സില്‍ വേര്‍പിരിയാന്‍ എളുപ്പമാണ്.

തൊങ്ങലുകള് പോലെ രേഖ
നിങ്ങളുടെ കൈയ്യില്‍ തൊങ്ങലുകള് പോലെ രേഖകള്‍ കാണപ്പെടുകയാണെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതും മോശം രേഖകളായാണ് കണക്കാക്കുന്നത്. ഒരു രേഖ തന്നെ ഒന്നിലധികം ശാഖകളായി വിഭജിക്കുമ്പോള്‍ അവ തൊങ്ങല് പോലെ കാണപ്പെടുന്നു. ഇത് മോശം അനുഭവമാണ് നല്‍കുന്നത് എന്നാണ് പറയുന്നത്. പലപ്പോഴും ശാരീരിക അസ്വസ്ഥതകളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ, വാര്‍ദ്ധക്യത്തില്‍ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ക്ഷീണവും ഏകാന്തതയും അനുഭവപ്പെടാം.

രേഖകളില്‍ കുത്തുകള്‍
നിങ്ങളുടെ രേഖകളില്‍ കുത്തുകളും മറ്റ് മാര്‍ക്കുകളും കാണപ്പെടുകയാണെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അവ സാധാരണയായി പ്രതിസന്ധി, കഠിനമായ രോഗം, അപകടം, എന്നിവയുടെ മുന്നറിയിപ്പ് അടയാളങ്ങളാണ്. ഉദാഹരണത്തിന്, ലൈഫ് ലൈനില്‍ ഒരു കറുത്ത കുത്ത് ഉണ്ടാകുമ്പോള്‍, അത് രോഗത്തെയോ മരണത്തെയോ സൂചിപ്പിക്കുന്നു. ഇത് ഹൃദയരേഖയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ജീവിതത്തില്‍ വൈകാരിക പ്രതിസന്ധി ഉണ്ടാകാം. എന്നാണ് സൂചിപ്പിക്കുന്നത്.

കൈയിലുള്ള ദ്വാരങ്ങള്‍
നിങ്ങളുടെ കൈയ്യില്‍ ദ്വാരങ്ങള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ എന്തോ കുഴപ്പമുണ്ടെന്ന് ഇത് അടയാളപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പ്രധാനപ്പെട്ടത് തന്നെയാണ്. ഇത് കൂടാതെ ഹസ്തരേഖയില്‍ നിന്നുള്ള താഴേയ്ക്കുള്ള ശാഖകള്‍ പ്രത്യേകിച്ചും പ്രധാന വരികളില്‍ നിന്ന് കൈപ്പത്തിയിലേക്ക് വരുന്ന വിധത്തിലെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളും ചിലപ്പോള്‍ ദൗര്‍ഭാഗ്യങ്ങളും ആണ് ഉണ്ടാക്കുന്നത്.



Click it and Unblock the Notifications
