Latest Updates
-
ചന്ദ്രമംഗള യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ബുധമൗഢ്യം 2026: പണമിടപാടുകളിലും യാത്രകളിലും ജാഗ്രത; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും -
രവി പുഷ്യ യോഗം കഴിഞ്ഞു; സ്വർണം വാങ്ങുമ്പോൾ ഇനി അബദ്ധം പറ്റാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ധൻതേരസ്-ദീപാവലി ഷോപ്പിംഗ്: ശുക്രന്റെ വക്രഗതിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
2026 നവംബർ 3: ശുക്ല-ബ്രഹ്മ യോഗത്തിൽ സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമോ? അറിയേണ്ട കാര്യങ്ങൾ -
രാഹുകാലം നോക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്; കേരളത്തിൽ കൃത്യമായ സമയം കണ്ടെത്തുന്നത് എങ്ങനെ? -
നവംബർ 4-10: ദീപാവലി ആഴ്ചയിൽ ഭാഗ്യം തെളിയുന്ന 4 രാശികൾ; ധനവരവും കരിയർ നേട്ടവും തേടിയെത്തും! -
നവംബർ 3 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനിറങ്ങളും ദീപാവലി ഷോപ്പിംഗ് ടിപ്പുകളും; നിങ്ങളുടെ നക്ഷത്രത്തിന് എന്ത് സംഭവിക്കും? -
ധൻതേരാസ് ദിനത്തിൽ ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ; നവംബർ 3-ലെ സമ്പൂർണ്ണ രാശിഫലം -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ധൻതേരസിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാം!
കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും
സമയം എല്ലാവര്ക്കും ഒരുപോലെയാകണമെന്നില്ല. ചിലപ്പോള്‍ ഒരു മോശം സമയം വരാം, ചിലപ്പോള്‍ നിങ്ങളുടെ കര്‍മ്മത്തില്‍ പുരോഗതി ലഭിക്കാം. എന്നാല്‍ ആളുകള്‍ക്ക് നിരവധി മോശം ശീലങ്ങള്‍ ഉണ്ടെന്ന് ജ്യോതിഷം പറയുന്നു, അതിനാല്‍ അവര്‍ക്ക് ജീവിതത്തില്‍ പണം സമ്പാദിക്കാന്‍ കഴിയില്ല. അവയില്‍ ചിലത് അറിയാതെ സംഭവിക്കുന്നതായിരിക്കാം. മാത്രമല്ല ഈ ദുശ്ശീലങ്ങള്‍ നമ്മില്‍ പതിവായി ചെയ്യുന്നതുമായിരിക്കാം.
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ ചില പ്രതികൂല ഫലങ്ങള്‍ പണത്തിന്റെ കാര്യത്തില്‍ ദൃശ്യമാകുന്നു. ഭക്ഷണം, വസ്ത്രം, വീട് എന്നിവ കഴിഞ്ഞാല്‍ ഇന്ന് ജീവിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട നാലാമത്തെ കാര്യമാണ് പണം. എന്നാല്‍ പലപ്പോഴും നാം അജ്ഞത കാരണം ചില തെറ്റുകള്‍ വരുത്തുന്നു, അത് കാരണം സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. ജ്യോതിഷവും വാസ്തുവും ആളുകളുടെ ചില ശീലങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്, ഈ മോശം ശീലങ്ങള്‍ നിങ്ങള്‍ പിന്തുടര്ന്നാല് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമായിരിക്കും ഫലം.

നഖം കടിക്കുന്നത്
കൈയ്യിലെ നഖം കടിച്ച് തുപ്പുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്. ജ്യോതിഷ പ്രകാരം നഖം കടിക്കുന്നത് ദുര്‍ബലമായ സൂര്യന്റെ അടയാളമാണ്. ദേവീഭാഗവത പുരാണമനുസരിച്ച്, നഖം കൊണ്ട് മണ്ണ് മാന്തുന്നതും ലക്ഷ്മി ദേവിയെ കോപിപ്പിക്കുന്ന പ്രവൃത്തിയാണ്.

വീട് അലങ്കോലമാക്കി വയ്ക്കുന്നത്
രാത്രി മലിനമായ പാത്രങ്ങള്‍ സിങ്കില്‍ തന്നെയിട്ട് അടുത്ത ദിവസം വൃത്തിയാക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. ഇതിന് പുറമെ മിക്കവരും വീട്ടില്‍ മലിനമായ വസ്ത്രങ്ങളും കൂട്ടിയിടുന്നു. ഗരുഡപുരാണം അനുസരിച്ച് നിങ്ങളുടെ വീട് ഇങ്ങനെ സൂക്ഷിച്ചാല്‍ ലക്ഷ്മി ദേവി ഒരിക്കലും അങ്ങനെയുള്ള സ്ഥലത്ത് നില്‍ക്കില്ല. ചെരിപ്പുകളും മറ്റും വീടിന് ചുറ്റും ചിതറിയിടുകയും ചെയ്യരുത്.

ദിവസവും കുളിക്കാതിരിക്കുന്നത്
നിങ്ങള്‍ ദിവസവും കുളിക്കുന്നില്ലെങ്കില് നിങ്ങളുടെ വീടിന് ചുറ്റുമുള്ള ശുചിത്വം ശ്രദ്ധിക്കുന്നില്ലെങ്കില്‍, അത്തരമൊരു സാഹചര്യത്തില്‍ ശുക്ര ദോഷം സംഭവിക്കുന്നു. നിങ്ങള്‍ സമ്പന്നനാകാന്‍ പരിശ്രമിക്കുന്നുവെങ്കിലും, ഇത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. അതുകൊണ്ട് ദിവസവും കുളിക്കുന്നത് ശീലമാക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

കാല് കയറ്റി വച്ച് ഇരിക്കുന്നത്
ചിലര്‍ക്ക് കാലുകള്‍ കയറ്റിവച്ച് ഇരിക്കുന്ന ശീലമുണ്ട്. അതിനാല്‍ ആ ശീലം ഉടന്‍ തന്നെ മാറ്റുക. ഇത് ഒരാളുടെ സമ്പത്ത് നശിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതോടൊപ്പം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങള്‍ വരാന്‍ തുടങ്ങും.

വൃത്തികെട്ട പരിസരങ്ങളില്‍ ജീവിക്കുന്നത്
വൃത്തിയുള്ളിടത്ത് ലക്ഷ്മീദേവി വസിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ പലരും വൃത്തികെട്ട പരിസരങ്ങളില്‍ ജീവിക്കുന്നു. ഇത് വ്യക്തിയുടെ ജീവിതത്തില്‍ വളരെ മോശമായ സ്വാധീനം ചെലുത്തുന്നു. ഇത് ദാരിദ്ര്യം കൊണ്ടുവരുന്നു. അതിനാല്‍ നിങ്ങളുടെ ചുറ്റുപാടും ശുചിത്വം പാലിക്കുക.



Click it and Unblock the Notifications
