Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാണെങ്കിലും ഇവയെല്ലാം സമ്പത്ത് വരുന്നതിന്റെ സൂചന
പണ്ടുകാലം മുതല്‍ സ്വപ്നങ്ങള്‍ വളരെ പ്രത്യേതയുള്ള ഒന്നായി കണക്കാക്കപ്പെടുന്നു. സ്വപ്ന ശാസ്ത്രമനുസരിച്ച്, സ്വപ്നങ്ങള്‍ നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വരാനിരിക്കുന്ന കാലത്തെ നല്ലതും ചീത്തയുമായ സംഭവങ്ങളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നതാണ് ഓരോ സ്വപ്നവും. മനുഷ്യന് സ്വപ്നങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ അവന്റെ ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന് പറയപ്പെടുന്നു.
എന്തുതന്നെ ആയാലും സ്വപ്നം ഒരു സ്വകാര്യ അനുഭവമാണ്. എന്നാല്‍ നിങ്ങള്‍ കാണുന്ന ചില സ്വപ്നങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്തെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ചിഹ്നങ്ങളാല്‍ നിര്‍മ്മിച്ചതാണ് സ്വപ്നങ്ങള്‍. അവ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ നടക്കാവുന്ന ചില അവസ്ഥകളുടെ സൂചനകളാണ്. ഇവിടെ നമ്മള് അത്തരം സ്വപ്നങ്ങളെക്കുറിച്ച് പറയാന്‍ പോകുന്നു. ചില സ്വപ്നങ്ങള്‍ നിങ്ങളെ ഭയപ്പെടുത്തും, എന്നാല്‍ വാസ്തവത്തില്‍ ഈ സ്വപ്നങ്ങള്‍ വളരെ ശുഭകരമായ അടയാളങ്ങളാണ്. അത്തരം ചില സ്വപ്നങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് മനസിലാക്കാം.

മരണം
സ്വപ്നത്തില്‍ നിങ്ങളുടെ അടുത്ത ഒരാളുടെ മരണം നിങ്ങള്‍ കാണുകയാണെങ്കില്‍, ആ വ്യക്തിയുടെ പ്രായം വര്‍ദ്ധിച്ചുവെന്നു മനസ്സിലാക്കുക. നിങ്ങളോ അല്ലെങ്കില്‍ മറ്റൊരാളോ സ്വപ്നത്തില്‍ ആത്മഹത്യ ചെയ്യുന്നത് കണ്ടാല്‍ അത് ശുഭസൂചകമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സ്വപ്നം നല്ലതായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സ്വപ്നം കാണുന്നയാള്‍ ഒരു രോഗവുമായി മല്ലിടുകയാണെങ്കില്‍, അയാള്‍ക്ക് ഉടന്‍ സുഖം പ്രാപിക്കാന്‍ കഴിയും.

ശിരച്ഛേദം
സ്വപ്നത്തില്‍ നിങ്ങളുടെ കഴുത്ത് ശിരഛേദം ചെയ്യപ്പെട്ടതായി കണ്ടിട്ടുണ്ടെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ പണം സമ്പാദിക്കാന്‍ പോകുന്നു എന്നാണ്. നിങ്ങളുടെ സ്വപ്നത്തില്‍ തലയ്ക്ക് മുറിവേല്‍ക്കുന്നത് അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ കുടുങ്ങിയ പണം തിരികെ വരാന്‍ പോവുകയോ അല്ലെങ്കില്‍ നിങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ജോലിയില്‍ വിജയം നേടുകയോ ചെയ്യും എന്നാണ്.

അഗ്നി
സ്വപ്നത്തില്‍ ആരെങ്കിലും കത്തുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍, ഇത് ശുഭ സൂചനയാണ്. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ഉടന്‍ പണം ലഭിക്കുമെന്നാണ്. ഒരു സ്വപ്നത്തില്‍ മലം കാണുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ഉടന്‍ പണം ലഭിക്കുമെന്നാണ്.

മുടി മുറിക്കുന്നത്
സ്വപ്നത്തില്‍ മുടി മുറിക്കുന്നത് കാണുന്നതിന് അര്‍ത്ഥം നിങ്ങള്‍ ഉടന്‍ കടത്തില്‍ നിന്ന് മുക്തി നേടുന്നു എന്നാണ്. അതേസമയം, അജ്ഞാതനായ ഒരാള്‍ സ്വപ്നത്തില്‍ മുടി മുറിക്കുന്നത് കാണുകയോ അജ്ഞാതനായ ഒരാളുടെ മുടി മുറിക്കുന്നത് കാണുകയോ ചെയ്യുന്നത് ഒരു ശുഭ സൂചനയാണ്. അത്തരമൊരു സ്വപ്നം അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ എവിടെ നിന്നെങ്കിലും ബിസിനസ്സിനായി പണം സമ്പാദിക്കാന്‍ പോകുന്നു എന്നാണ്. സ്വപ്നത്തില്‍ മുടി മുറിക്കുന്നത് പണം വരുന്നതിന്റെ സൂചനയാണ്.

സ്ത്രീയുടെ മുടി മുറിക്കുന്നത്
സ്വപ്നത്തില്‍ ഒരു സ്ത്രീയുടെ മുടി മുറിക്കുന്നത് കാണുന്നത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും പണവും ഉടന്‍ ലഭിക്കും എന്നാണ്. പുരുഷന്റെ മുടി മുറിക്കുന്നത് കാണുന്നത് നിങ്ങള്‍ക്ക് ഉടന്‍ ഒരു ജോലിയും ഭൂമിയും സ്വത്തും ലഭിക്കുമെന്നാണ്.

രക്തം
സ്വപ്നത്തില്‍ രക്തം കാണുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ഉടന്‍ പണം ലഭിക്കുമെന്നും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും. സ്വപ്നത്തില്‍ ധാരാളം പ്രാണികളെ കാണുന്നത് യഥാര്‍ത്ഥത്തില്‍ പോസിറ്റീവിയെ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് നല്ല ഭാഗ്യമുണ്ടെന്നും നിങ്ങള്‍ പുരോഗമിക്കുമെന്നുമാണ് ഇതിനര്‍ത്ഥം.

പോരാട്ടം
സ്വപ്നത്തില്‍ ഒരു പോരാട്ടം അല്ലെങ്കില്‍ സംഘര്‍ഷം കാണുന്നത് സമ്പത്ത് ലഭിക്കുന്നതിന്റെ അടയാളമാണ്. അതേസമയം സ്വപ്നത്തില്‍ പോരാടുമ്പോള്‍ നിങ്ങള്‍ക്ക് പരിക്കേറ്റതായി കാണുന്നത് ഭാവിയില്‍ നിങ്ങള്‍ക്ക് പണവും ബഹുമാനവും ലഭിക്കുമെന്നതിന്റെ സൂചകമാണ്.

വീട്
സ്വപ്നത്തില്‍ നിങ്ങളുടെ വീട് കത്തുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍, അതിനര്‍ത്ഥം ഭാവിയില്‍ നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ക്ക് ലഭിക്കും എന്നാണ്.

എലി
ഗണപതിയുടെ വാഹനമാണ് എലി. ഗണപതിയുടെ ഈ വാഹനം സ്വപ്നത്തില്‍ കാണുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. സ്വപ്നശാസ്ത്രം അനുസരിച്ച്, ഒരു എലിയെ സ്വപ്നത്തില്‍ കാണുന്നത് പണലാഭത്തിന്റെ സൂചനകളാണ്.



Click it and Unblock the Notifications
