Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
ബാബ വാംഗയുടെ പ്രവചനം: മനുഷ്യരാശിയില്‍ 2046-ന് ശേഷം വരുന്ന മാറ്റം
ബാബ വാംഗ എന്ന പേര് എല്ലാവരും കേട്ടിട്ടുണ്ടാവും. ലോകത്തെ നടുക്കിയ പല പ്രവചനങ്ങളും ബാബ വാംഗയുടെ സംഭാവനയായിരുന്നു എന്നാണ് ലോകം വിശ്വസിക്കുന്നത്. അതീന്ദ്രിയ ഞ്ജാനവും ദിവ്യദൃഷ്ടിയും എല്ലാം കൊണ്ടായിരുന്നു ബാബ വാംഗ തന്റെ പ്രവചനങ്ങള്‍ നടത്തിയിരുന്നത് എന്നാണ് പലരും വിശ്വസിച്ചിരുന്നത്. വാംഗയുടെ മരണശേഷം ഇന്നും പലരും വിശ്വസിക്കുന്നത് വാഗേക്ക് അതീന്ദ്രീയ ഞ്ജാനവും അമാനുഷിക കഴിവുകളും ഉണ്ട് എന്ന് തന്നെയാണ്. പന്ത്രണ്ടാം വയസ്സിലാണ് വാംഗേക്ക് തന്റെ കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. ചുഴലിക്കാറ്റില്‍ പെട്ട് പറന്നെത്തി അബോധാവസ്ഥയിലായതിന് ശേഷമാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത് എന്നാണ് വാംഗേ പറഞ്ഞിരുന്നത്.

എന്നാല്‍ ഇത്തരം ഒരു ചുഴലിക്കാറ്റിനെക്കുറിച്ച് അന്ന് യാതൊരു ഭൗമശാസ്ത്ര രേഖകളിലും രേഖപ്പെടുത്തിയിരുന്നില്ല. തന്റെ പ്രത്യേക കഴിവുകള്‍ ആണ് വാംഗേയം പ്രശസ്തിയിലേക്ക് എത്തിച്ചത്. സോവിയറ്റ് യൂണിയന്റെ പതനം, ചെര്‍ണോബൈല്‍ ദുരന്തം, ജോസഫ് സ്റ്റാലിന്റെ അന്ത്യദിനം, റഷ്യന്‍ മുങ്ങിക്കപ്പലായ കുര്‍സ്ക് കെ-41 നശിക്കാനിടയായ സംഭവം, സെപ്തംബര്‍ 11 ലെ ആക്രമണം തുടങ്ങി 2019-ലെ കൊവിഡ് വരെ വാംഗേ പ്രവചിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന വാംഗേയുടെ പ്രവചനമാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് അറിയാന്‍ വായിക്കൂ.

വാംഗേയുടെ ചരിത്രം
111 വര്‍ഷം മുമ്പ് ബള്‍ഗേറിയയില്‍ ജനിച്ച ബാബ വംഗ എന്ന സ്ത്രീയുടെ പല പ്രവചനങ്ങളും പില്ക്കാലത്ത് സത്യമായി. ഇവരുടെ മരണത്തിന് മുമ്പ്, ബാബ വാംഗ 2022-ലും അതിനുശേഷവും നടക്കാന്‍ പോവുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് സുപ്രധാന പ്രവചനങ്ങള്‍ നടത്തിയിരുന്നുവെന്ന് നാം പലയിടങ്ങളിലും വായിച്ചിട്ടുണ്ട്. ബാബ വംഗയുടെ പ്രവചനമനുസരിച്ച് 2022-ല്‍ ഇന്ത്യയില്‍ വെട്ടുക്കിളി ആക്രമണം ഉണ്ടായേക്കാം എന്നും ഇത് കൂടാതെ ഇന്ത്യയെ പട്ടിണിയും ദാരിദ്ര്യവും ബാധിക്കാം എന്നും വാംഗേ പ്രവചിച്ചിട്ടുണ്ട്. ഇത് കൂടാതെ 2023-ല്‍ വാംഗേ ഭുമിയുടെ ഭ്രമണ പഥം മാറും എന്നും ബഹിരാകാശ സഞ്ചാരികള്‍ 2028-ല്‍ ശുക്രനിലേക്ക് സഞ്ചരിക്കും എന്നും വാംഗേ പ്രവചിച്ചിരുന്നു.

ഞെട്ടിക്കുന്ന പ്രവചനം
എന്നാല്‍ ഇപ്പോള്‍ വാംഗേയുടെ ഞെട്ടിക്കുന്ന പ്രവചനമാണ് പുറത്ത് വന്നിരിക്കുന്നത്. അതില്‍ ഒന്നാണ് 2046-ന് ശേഷം മനുഷ്യന് അവയവ മാറ്റ രംഗത്ത് വന്‍ പുരോഗതി നേടും എന്നും അതിന്റെ സഹായത്തോടെ 2046-ന് ശേഷം മനുഷ്യര്‍ക്ക് നൂറ് വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കാന്‍ സാധിക്കും എന്നുമാണ്. അവയവ മാറ്റ രംഗത്ത് വന്‍ പുരോഗതി കൈവരിച്ച് കൊണ്ടിരിക്കുകയാണ് നമ്മുടെ ആരോഗ്യമേഖല. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കാന്‍ ഇനി അധികം സമയമില്ല എന്നതാണ് സത്യം. എന്നാല്‍ വാംഗയുടെ പ്രവചനമനുസരിച്ച് 100 വര്‍ഷത്തിന് അപ്പുറം മനുഷ്യര്‍ക്ക് ആയുസ്സ് നില്ക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ ബാബ വംഗയുടെ പ്രവചനമനുസരിച്ച്, 2100-ല്‍ ഭൂമിയില്‍ ഒരു രാത്രി പോലും ഉണ്ടാകില്ലെന്നും കൃത്രിമ സൂര്യപ്രകാശം ഭൂമിയെ പ്രകാശിപ്പിക്കുമെന്നുമാണ് പ്രവചനം.

ലോകാവസാനം
ബാബ വംഗയും ലോകാവസാനത്തെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. ബാബ വംഗയുടെ അഭിപ്രായത്തില്‍, 5079-ല്‍ ലോകം അവസാനിക്കും എന്നാണ് ബാബ വാംഗെ പറയുന്നത്. 2022-ഓസ്ട്രേലിയയിലും ഏഷ്യയിലും വെള്ളപ്പൊക്കം ഉണ്ടാവും എന്ന് വാംഗേ പ്രവചിച്ചിരുന്നു. ഇത് തന്നെ സംഭവിക്കുകയും ചെയ്തു. 2022-ലെ രണ്ട് പ്രവചനങ്ങളും അതോടെ സത്യമായി. ഓസ്ട്രേലിയ, വടക്കുകിഴക്കന്‍ ഇന്ത്യ, ബംഗ്ലാദേശ്, തായ്ലന്ഡ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഇപ്പോള്‍ പാകിസ്ഥാനില്‍ വെള്ളപ്പൊക്കം തുടരുകയാണ്. യൂറോപ്പില്‍ വരള്‍ച്ചയുണ്ടാവും എന്നും വാംഗേ പ്രവചിച്ചിരുന്നു. ഇതോടൊപ്പം ഇറ്റലിയിലും ജലക്ഷാമം ഉണ്ടായി. 1950-ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് ഇറ്റലിയില്‍ സംഭവിക്കുന്നത്.

ലോകാവസാനം
ഇന്ത്യയില്‍ വെട്ടുകിളി ആക്രമണം ഉണ്ടാവുമെന്നും ഊഷ്മാവ് താഴുന്നത് വെട്ടുകിളികള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാവും എന്നും വാംഗ മുത്തശ്ശി പ്രവചിച്ചിരുന്നു. ഇത് രാജ്യത്തെ കാര്‍ഷിക മേഖലയെ താഴെയെത്തിക്കുകയും രാജ്യത്ത് ഭക്ഷ്യക്ഷാമം 2022-ല്‍ ഉണ്ടാവും എന്നും പ്രവചനം നടത്തിയിരുന്നു. ലോകത്തെ നിരീക്ഷിക്കുന്നതിന് അന്യഗ്രഹ ജീവികള്‍ എത്തുമെന്നും അവര്‍ ഭൂമിയെ നിരീക്ഷിക്കും എന്നും വാംഗേ മുത്തശ്ശി പ്രവചിച്ചിരുന്നു. ഇതെല്ലാം 2022-ല്‍ നടക്കും എന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ 2022-ല്‍ നടക്കും എന്ന് പറഞ്ഞ രണ്ട് കാര്യവും സത്യമായ സ്ഥിതിക്ക് ആശങ്കയോടെയാണ് ലോകം ഈ പ്രവചനങ്ങളെ കാണുന്നത്.



Click it and Unblock the Notifications