For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ വൈറസ്, വെള്ളപ്പൊക്കം, അന്യഗ്രഹ ജീവികള്‍; 2022ല്‍ ബാബ വാംഗയുടെ പ്രവചനം

|

ഭാവി പ്രവചിക്കാന്‍ കഴിവുള്ള പലരും ഈ ലോകത്ത് ജീവിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വ്യക്തിയായിരുന്നു ബാബ വാംഗ. വംഗെലിയ ഗുഷ്‌തെറോവ എന്നാണ് അവരുടെ യഥാര്‍ത്ഥ പേര്. 'ബാല്‍ക്കന്‍സിലെ നോസ്ട്രഡാമസ്'എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവരുടെ പ്രവചനങ്ങളില്‍ 85 ശതമാനവും സത്യമായെന്നാണ് കരുതപ്പെടുന്നത്. ശാസ്ത്രീയമായി വിശദീകരണം ഒന്നുമില്ലെങ്കിലും ഇവരുടെ പ്രവചനങ്ങളെ പല ആളുകളും ഗൗരവമായാണ് കണക്കാക്കുന്നത്.

Most read: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടുംMost read: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടും

ബള്‍ഗേറിയന്‍ വംശജയായ ബാബ വാംഗയ്ക്ക് പന്ത്രണ്ടാം വയസില്‍ ദുരൂഹ സാഹചര്യത്തിലാണ് കാഴ്ച ശക്തി നഷ്ടമായത്. ഭാവിയിലേക്കുള്ള കാഴ്ചകള്‍ കാണാന്‍ ദൈവം തനിക്ക് അപൂര്‍വ്വ സമ്മാനം തന്നുവെന്നാണ് അവരുടെ അവകാശവാദം. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെയാണ് വാംഗ പ്രശസ്തയായത്. ഡയാന രാജകുമാരിയുടെ മരണം, 2004-ലെ തായ്ലന്‍ഡ് സുനാമി, ബരാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനം, സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടല്‍ എന്നിവയായിരുന്നു അവരുടെ ചില പ്രവചനങ്ങള്‍. 1996ല്‍ 85ാം വയസിലാണ് ബാബ വാംഗ മരിക്കുന്നത്. 5079 വരെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഭാവി അവര്‍ പ്രവചിച്ചുവച്ചിട്ടുണ്ട്. അത്തരത്തില്‍ 2022 വര്‍ഷത്തില്‍ സംഭവിച്ചേക്കാവുന്ന ചില കാര്യങ്ങളും അവര്‍ പ്രവചിച്ചിട്ടുണ്ട്. അത് എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കുടിവെള്ള പ്രതിസന്ധി

കുടിവെള്ള പ്രതിസന്ധി

ബാബ വാംഗയുടെ വിശ്വസനീയമായ പ്രവചനങ്ങളിലൊന്നാണ് 2022 വര്‍ഷത്തില്‍ ജല പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നത്. 2022ല്‍ കുടിവെള്ള ക്ഷാമം ഒരു വലിയ പ്രശ്‌നമായിരിക്കും. ബാബ വാംഗയുടെ അഭിപ്രായത്തില്‍, ലോകത്തിലെ പല നഗരങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെടും. നദികളില്‍ വര്‍ദ്ധിച്ചുവരുന്ന മലിനീകരണം കാരണം ജലം നിലനിര്‍ത്താനുള്ള പോരാട്ടം നടക്കുമെന്നും ലോകത്തെ കുടിവെള്ളക്ഷാമം ബാധിക്കുമെന്നും ബാബ വാംഗ അവകാശപ്പെടുന്നു. പുതിയ ജലസ്രോതസ്സുകള്‍ കണ്ടെത്താനായി നിരവധി ഗവേഷണത്തിലേക്ക് ഇത് നയിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.

വെട്ടുക്കിളി ആക്രമണം

വെട്ടുക്കിളി ആക്രമണം

2020ല്‍ സംഭവിച്ചതുപോലെ ഇന്ത്യ ഒരിക്കല്‍ കൂടി വെട്ടുക്കിളി ആക്രമണത്തിന് വിധേയമായേക്കുമെന്ന് തോന്നുന്നു. മുന്‍ വര്‍ഷം രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വെട്ടുക്കിളികളുടെ വലിയ കൂട്ടം ആക്രമണം നടത്തിയിരുന്നു. ബാബ വാംഗയുടെ പ്രവചനമനുസരിച്ച്, 2022ല്‍ വെട്ടുക്കിളികള്‍ വിളകളെയും കൃഷിയിടങ്ങളെയും ആക്രമിക്കും, ഇത് ഇന്ത്യയില്‍ ക്ഷാമത്തിലേക്ക് നയിച്ചേക്കാം.

Most read:സിനിമാക്കഥ പോലെ വെട്ടുകിളി ആക്രമണം; പകച്ച് ജനംMost read:സിനിമാക്കഥ പോലെ വെട്ടുകിളി ആക്രമണം; പകച്ച് ജനം

2022ല്‍ പുതിയ വൈറസ്

2022ല്‍ പുതിയ വൈറസ്

മാരകമായ കൊറോണ വൈറസ് അവസാനിക്കുന്നതിനായി നമ്മള്‍ കാത്തിരിക്കുകയാണ്. എന്നിരുന്നാലും, ബാബ വാംഗയുടെ പ്രവചനം കേട്ടാല്‍, അത് അടുത്തൊന്നും ഇല്ലാതാകുമെന്ന് തോന്നുന്നില്ല. ബാബ വാംഗയുടെ അഭിപ്രായത്തില്‍, സൈബീരിയയില്‍ ഒരു പുതിയ മാരകമായ വൈറസ് 2022-ല്‍ കണ്ടെത്തും. വൈറസ് ഇപ്പോള്‍ മരവിച്ച നിലയിലാണ്. ഇപ്പോള്‍ അടിക്കടി ഉയര്‍ന്നുവരുന്ന പുതിയ വൈറസുകളെ കണക്കിലെടുക്കുമ്പോള്‍ ഈ പ്രവചനം സത്യമാണ് എന്ന തോന്നല്‍ പലരിലും ഉണ്ടായേക്കാം.

 ഏഷ്യയില്‍ വെള്ളപ്പൊക്കം

ഏഷ്യയില്‍ വെള്ളപ്പൊക്കം

2004-ലെ സുനാമി ബാബ വാംഗ മുന്‍കൂട്ടി കണ്ടിരുന്നു. 2022-ല്‍ ഓസ്ട്രേലിയയും നിരവധി ഏഷ്യന്‍ രാജ്യങ്ങളും പ്രകൃതി ദുരന്തങ്ങളെ നേരിടുമെന്നും തീവ്രമായ വെള്ളപ്പൊക്കത്തില്‍ അകപ്പെടുമെന്ന് ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. ഇത് നൂറുകണക്കിന് ആളുകളുടെ മരണത്തിലേക്ക് നയിക്കും.

Most read:വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാം ഈ വഴിMost read:വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാം ഈ വഴി

അന്യഗ്രഹ ജീവികളുടെ ആക്രമണം

അന്യഗ്രഹ ജീവികളുടെ ആക്രമണം

ബാബ വാംഗയുടെ പ്രവചനമനുസരിച്ച്, 'ഔമുവാമുവ' എന്നറിയപ്പെടുന്ന ഒരു ഛിന്നഗ്രഹം, അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് ജീവന്‍ തേടി അയക്കും. സൗരയൂഥത്തിലൂടെ കടന്നുപോകുന്ന ആദ്യത്തെ നക്ഷത്രാന്തര വസ്തുവായ ഔമുവാമുവയെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് 2017-ലാണ്.

2022-ല്‍ വെര്‍ച്വല്‍ റിയാലിറ്റി

2022-ല്‍ വെര്‍ച്വല്‍ റിയാലിറ്റി

മുന്‍കാലങ്ങളില്‍ വെര്‍ച്വല്‍ റിയാലിറ്റിയുടെ ഉപയോഗത്തില്‍ ദ്രുതഗതിയിലുള്ള വര്‍ദ്ധനവുണ്ടായിട്ടുണ്ട്, വരും വര്‍ഷങ്ങളില്‍ ബാബ വംഗയുടെ പ്രവചനം അനുസരിച്ച് അത് ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നമ്മള്‍ എല്ലാവരും യഥാര്‍ത്ഥ ലോകത്തേക്കാള്‍ കൂടുതല്‍ സമയം ഇവിടെ ചെലവഴിക്കും എന്നാണ് ഇതിനര്‍ത്ഥം. ആളുകളുടെ ഫോണുകളിലും ഗാഡ്ജെറ്റുകളിലും മറ്റും സ്‌ക്രീന്‍ സമയം ക്രമാതീതമായി വര്‍ദ്ധിക്കുന്നതോടെ, ഫാന്റസിയും യാഥാര്‍ത്ഥ്യവും തമ്മില്‍ അപകടകരമായ രീതിയില്‍ ആശയക്കുഴപ്പത്തിലാകാന്‍ തുടങ്ങും.

ഇന്ത്യയെ സംബന്ധിച്ച പ്രവചനങ്ങള്‍

ഇന്ത്യയെ സംബന്ധിച്ച പ്രവചനങ്ങള്‍

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയിലുള്ള കുത്തനെയുള്ള വര്‍ദ്ധനവ് ബാബ വാംഗ മുന്‍കൂട്ടി കാണുന്നു. 2022-ല്‍ വെട്ടുക്കിളി ആക്രമണം ഇന്ത്യയെ ബാധിക്കുമെന്നും ഇത് വിളകളും കൃഷിയിടവും നശിപ്പിക്കുകയും ക്ഷാമം ഉണ്ടാക്കുകയും ചെയ്യുമെന്ന് ബാബ വാംഗ പ്രവചിക്കുന്നു.

Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

എന്തുകൊണ്ടാണ് ബാബ വാംഗയുടെ പ്രവചനം ആളുകള്‍ ഉറ്റുനോക്കുന്നത്?

എന്തുകൊണ്ടാണ് ബാബ വാംഗയുടെ പ്രവചനം ആളുകള്‍ ഉറ്റുനോക്കുന്നത്?

ഭാവി കാണാനുള്ള ദൈവത്തിന്റെ അപൂര്‍വ സിദ്ധി ലഭിച്ചതിന് ശേഷമാണ് ബാബ വാംഗയുടെ കാഴ്ച നഷ്ടപ്പെട്ടതെന്നാണ് അവകാശപ്പെടുന്നത്. മുന്‍കാലങ്ങളില്‍ അവള്‍ പല വിചിത്രമായ പ്രവചനങ്ങളും നടത്തി, അവയില്‍ പലതും സത്യമായി മാറി. ഡയാന രാജകുമാരിയുടെ മരണം, 2004-ലെ തായ്ലന്‍ഡ് സുനാമി, ബരാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനം, സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടല്‍ എന്നിവയായിരുന്നു അവരുടെ ചില പ്രവചനങ്ങള്‍.

English summary

Baba Vanga 2022 Predictions: Alien Attack, New Virus and Natural Disasters in Malayalam

Baba Vanga's prediction for the 2022 year has some unfortunate things. Read on.
X
Desktop Bottom Promotion