Latest Updates
-
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം
മണിപ്ലാന്റ് വെക്കുന്നത് സൂക്ഷിക്കണം: വാസ്തുപ്രകാരം ഐശ്വര്യത്തിന് വേണ്ടത്
ഈ ലോക്ക്ഡൗണില്‍ പലരും പൂന്തോട്ടപരിപാലനത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇതില്‍ തന്നെ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് മണിപ്ലാന്റ് എന്ന ചെടി. എന്നാല്‍ മണിപ്ലാന്റ് വെക്കുമ്പോള്‍ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ വാസ്തുപ്രകാരം വീട്ടില്‍ മണിപ്ലാന്റ് വെക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. വാസ്തു പ്രകാരം മണി പ്ലാന്റ് നടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം അല്ലാത്തപക്ഷം അത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും.
മണിപ്ലാന്റ് നടുമ്പോള്‍ അത് പണം കൊണ്ട് വരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ശ്രദ്ധിക്കാതെ നടക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില ദോഷങ്ങള്‍ വരുന്നുണ്ട്. അവ എന്തൊക്കെയെന്ന് വാസ്തുശാസ്ത്രപ്രകാരം അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ആളുകള്‍ മിക്കവാറും വീട്ടിലോ ഓഫീസിലോ മണി പ്ലാന്റ് നടുന്നു. ചെടികള്‍ നിങ്ങളുടെ വീടിനെ മനോഹരമാക്കുക മാത്രമല്ല, നടാനും എളുപ്പമാണ് എന്നതാണ് സത്യം. കാരണം ഈ ചെടിക്ക് വളരെയധികം പരിചരണം ആവശ്യമില്ല. ഏതെങ്കിലും കുപ്പിയിലോ പൂച്ചട്ടിയിലോ സൂക്ഷിക്കാവുന്നതാണ്.

വാസ്തു പ്രകാരം, നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം നിലനിര്‍ത്താന്‍ മണിപ്ലാന്റ് സഹായിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാനാണ് പലരും മണിപ്ലാന്റ് നടത്തുന്നുണ്ട്. ഒരു മണി പ്ലാന്റ് സൂക്ഷിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും കൈവരിക്കാന്‍ സഹായകമാണ് എന്നതാണ് സത്യം. മണി പ്ലാന്റ് നടുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. വാസ്തു പറയുന്ന കാര്യങ്ങള്‍ ഇതാണ്.

ഏത് ദിക്കില്‍ നടണം
മണി പ്ലാന്റ് എപ്പോഴും ശരിയായ ദിശയില്‍ നടുന്നതിന് ശ്രദ്ധിക്കണം. വടക്ക് കിഴക്ക് ദിശയില്‍ ഒരിക്കലും ഇത് നടരുത്. മണി പ്ലാന്റ് ഈ ദിശയില്‍ നടുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നാണ് പറയുന്നത്. ഇതുകൂടാതെ വീട്ടില്‍ നിഷേധാത്മകത വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. മണി പ്ലാന്റുകള്‍ എപ്പോഴും തെക്ക്-കിഴക്ക് ദിശയിലാണ് സൂക്ഷിക്കേണ്ടത്. ഈ ദിശയില്‍ വസിക്കുകയും സമൃദ്ധി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ദൈവമാണ് ഗണപതി എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ ദിശയില്‍ മണിപ്ലാന്റ് നടുന്നത് അനുഗ്രഹങ്ങള്‍ ഉറപ്പാക്കുന്നു.

മണി പ്ലാന്റ് നിലത്തു തൊടരുത്
മണിപ്ലാന്റ് വളരെ പെട്ടെന്നാണ് വളര്‍ന്ന് വരുന്നത്. ഇത് പലപ്പോഴും നിലത്ത് നടുന്നവരും ഉണ്ട്. എന്നാല്‍ ഒരു കാരണവശാലും മണിപ്ലാന്റ് നിലത്ത് നടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചെടിയുടെ വള്ളി നിലത്തു തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക. അതിന്റെ വള്ളികള്‍ ഒരു കയറിലൂടെ മുകളിലോട്ട് കയറുന്നതിന് സഹായിക്കണം, അങ്ങനെ അത് മുകളിലേക്ക് കയറുന്നു. വാസ്തു പ്രകാരം, വളരുന്ന മുന്തിരിവള്ളികള്‍ വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്. മണി പ്ലാന്റ് ലക്ഷ്മി ദേവിയുടെ ഒരു രൂപമാണെന്ന് വിശ്വസിക്കപ്പെടുന്നു, ഇതാണ് നിലത്ത് തൊടാന്‍ അനുവദിക്കാത്തതിന്റെ കാരണം. അതുകൊണ്ട് ചട്ടിയിലോ കുപ്പിയിലോ ഇത് നടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മണി പ്ലാന്റ് ഉണങ്ങാന്‍ അനുവദിക്കരുത്
ചെടികള്‍ ഉണങ്ങുന്നത് നല്ലതല്ല. നല്ലതുപോലെ പരിപാലിക്കേണ്ടതാണ് മണിപ്ലാന്റ് ഉള്‍പ്പടെയുള്ള ചെടികള്‍. എന്നാല്‍ വാസ്തു പ്രകാരം, ഉണങ്ങിയ മണി പ്ലാന്റ് നിര്‍ഭാഗ്യത്തിന്റെ പ്രതീകമാണ്. ഇത് നിങ്ങളുടെ വീടിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു. ഇതൊഴിവാക്കാന്‍ മണി പ്ലാന്റ് പതിവായി നനയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇലകള്‍ ഉണങ്ങാന്‍ തുടങ്ങിയാല്‍, വെട്ടി നീക്കം ചെയ്യുക. ഒരിക്കലും ഉണങ്ങിയ ഇലകള്‍ ചെടിയില്‍ സൂക്ഷിക്കരുത്. ഇത് കൂടുതല്‍ നെഗറ്റീവ് ഊര്‍ജ്ജം ഉണ്ടാക്കുന്നു.

മണി പ്ലാന്റ് വീടിന് പുറത്ത് വയ്ക്കരുത്
മണി പ്ലാന്റ് എപ്പോഴും വീടിനുള്ളില്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഈ ചെടിക്ക് കൂടുതല്‍ സൂര്യപ്രകാശം ആവശ്യമില്ല. അതുകൊണ്ട് തന്നെ ഇത് ഇന്‍ഡോര്‍ പ്ലാന്റ് ആയി വളര്‍ത്താവുന്നതാണ്. അതിനാല്‍ ഇത് വീടിനുള്ളില്‍ നടണം. വാസ്തു പ്രകാരം മണി പ്ലാന്റ് വീടിന് പുറത്ത് നടുന്നത് ശുഭകരമല്ല. ഇത് പുറത്തെ കാലാവസ്ഥയില്‍ എളുപ്പത്തില്‍ ഉണങ്ങുകയും കൃത്യമായി വളരുകയും ഇല്ല. ചെടിയുടെ വളര്‍ച്ച മുരടിക്കുന്നത് അശുഭകരമായ ഒന്നാണ്. അത് സാമ്പത്തിക ദൗര്‍ലഭ്യത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

മണി പ്ലാന്റുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കരുത്
മണിപ്ലാന്റ് വീട്ടില്‍ നിന്ന് മറ്റുള്ളവര്‍ക്ക് നല്‍കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം വാസ്തു പ്രകാരം മണി പ്ലാന്റുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ശുക്രന്‍ ഗ്രഹത്തെ പ്രകോപിപ്പിക്കുമെന്ന് പറയപ്പെടുന്നു. ശുക്രന്‍ സമൃദ്ധിയുടെയും ക്ഷേമത്തിന്റെയും പ്രതീകമാണ്. അത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം പടിയിറങ്ങി പോവുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.



Click it and Unblock the Notifications











