Just In
- 3 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 12 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 13 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 13 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- Movies
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ഈ അഞ്ച് വസ്തുക്കള് പങ്ക് വെക്കുന്നത് ദൗര്ഭാഗ്യം കൊണ്ട് വരും
പങ്ക് വെക്കല് എപ്പോഴും സന്തോഷം കൊണ്ട് വരുന്നതാണ്. എന്നാല് ചില അവസരങ്ങളില് ചില പങ്കുവെക്കലുകള് വേണ്ടെന്ന് നമുക്ക് നോക്കാം. പലപ്പോഴും വാസ്തുവില് വിശ്വസിക്കുന്നവര്ക്ക് ഇത്തരം ഒരു വിശ്വാസം നിലനില്ക്കുകയും ചെയ്യുന്നു. കുട്ടിക്കാലം മുതല് തന്നെ പലരും പങ്കു വെക്കലിന്റെ ശീലത്തിലേക്ക് എത്തുന്നുണ്ട്. ചില പങ്കു വെക്കലുകള് നമ്മുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നു. ഇവ സാധാരണമായ കാര്യങ്ങളല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. വാസ്തുപ്രകാരം ചില വസ്തുക്കള് പങ്കു വെക്കരുത്. അത് നിങ്ങളെ കൂടുതല് അബദ്ധത്തിലേക്കാണ് എത്തിക്കുന്നത്.
പ്രിയപ്പെട്ടവരാണെങ്കിലും അപരിചിതരാണെങ്കിലും ചില കാര്യങ്ങള് പങ്കു വെക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം വാസ്തു പറയുന്നത് നിങ്ങള്ക്ക് ചില മാറ്റങ്ങള് ഉണ്ടാക്കുന്നു എന്നതാണ്. ചില വസ്തുക്കള് പങ്കു വെക്കുമ്പോള് നിങ്ങളുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ഇവ അസാധാരണമായ കാര്യങ്ങളല്ല, മറിച്ച് നമ്മള് നിത്യേന ഉപയോഗിക്കുന്ന വസ്തുക്കളാണ്. ഇവ എന്തൊക്കെയെന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

വസ്ത്രങ്ങള് പങ്കിടുന്നത്
വസ്ത്രങ്ങള് പങ്കിടുന്നത് പലരുടേയും ശീലമാണ്. കൂട്ടുകാര് തമ്മിലും സഹോദരങ്ങള് തമ്മിലും കുടുംബത്തില് പ്രിയപ്പെട്ടവര് തമ്മിലും വസ്ത്രങ്ങള് പങ്കിടുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം അത് വാസ്തുശാസ്ത്രപ്രകാരം അത്ര നല്ലതല്ല എന്നാണ് പറയുന്നത്. വസ്ത്രങ്ങള് പങ്കിടുന്നവര്ക്കിടയില് ദൗര്ഭാഗ്യവും നിര്ഭാഗ്യവും പ്രശ്നങ്ങളും വര്ദ്ധിക്കുന്നു എന്നാണ് പറയുന്നത്. ഇത് പലപ്പോഴും നിങ്ങളില് മോശം സാമ്പത്തികാവസ്ഥകള് ഉണ്ടാക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നാല് ചിലപ്പോഴെങ്കിലും വസ്ത്രങ്ങള് പരസ്പരം കൈമാറുമ്പോള് അത് ചെറിയ രീതിയില് എങ്കിലും അണുബാധയിലേക്ക് എത്തിക്കുന്നു എന്നുള്ളതും ഒരു യാഥാര്ത്ഥ്യമാണ്.

ചെരിപ്പുകള് പങ്കിടുന്നു
ചെരിപ്പുകള് പങ്കിടുന്നത് അത്ര നല്ലതല്ല എന്നാണ് പറയുന്നത്. കാരണം വസ്ത്രങ്ങള് പോലെ എല്ലാവരും സ്ഥിരമായി പങ്കിടുന്ന ഒന്നല്ല ചെരിപ്പുകള്. കാരണം ഷൂ സൈസ് ഓരോരുത്തരിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഒരാളുടെ ഷൂ സൈസ് ആയിരിക്കില്ല മറ്റൊരാളുടേത്. വാസ്തു ശാസ്ത്രത്തില് അശുഭകരമായി മാറുന്നതിനാല് ഒരിക്കലും ചെരിപ്പുകളും ഷൂസുകളും കൈമാറുന്നത് നല്ലതല്ല. ഇത് നിങ്ങളുടെ മേല് ശനികോപം വര്ദ്ധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. കാരണം ശനി ഒരു വ്യക്തിയുടെ പാദങ്ങളില് വസിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ അയാള്ക്ക് ശനിദോഷം കൂടുതലാണെങ്കില് അത് ആ ചെരിപ്പ് ധരിക്കുന്നവരേയും ബാധിക്കുന്നു എന്നാണ് വിശ്വാസം. കൂടാതെ വീട്ടിലെ ഐക്യവും സമാധാനവും ഇല്ലാതാക്കുന്നതിനും കാരണമാകുന്നു.

പേന കൈമാറുന്നത്
പേന കൈമാറി എഴുതുന്നവര് നിരവധിയാണ്. എന്നാല് യഥാര്ത്ഥത്തില് പേന കൈമാറുമ്പോള് അത് നിങ്ങള്ക്ക് ദോഷഫലമാണ് ഉണ്ടാക്കുന്നത് എന്നുള്ളത് സത്യമാണ്. എന്തിന്റെ പേരിലായയാലും പേനകള് കടം വാങ്ങുന്നത് വാസ്തു ശാസ്ത്രത്തില് തെറ്റായി കണക്കാക്കപ്പെടുന്നു. കാരണം ഒരു വ്യക്തിയുടെ വിധി പലപ്പോഴും അവരുടെ പേനയില് കൂടി മനസ്സിലാക്കാന് സാധിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ടാണ് നിങ്ങള്ക്ക് പലപ്പോഴും പേന വാങ്ങിക്കുന്നത് മോശമായി കണക്കാക്കുന്നത്. മറ്റൊരാളുടെ ഭാഗ്യ നിര്ഭാഗ്യങ്ങളെ പലപ്പോഴും ഇതിലൂടെ നിങ്ങള് കടം വാങ്ങുകയാണ് ചെയ്യുന്നത്. പേന തിരികെ കൊടുക്കുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്.

വാച്ച് കൈമാറുന്നത്
വാച്ച് കൈമാറുന്നത് അത്ര നല്ല ഒരു കാര്യമായല്ല കണക്കാക്കുന്നത്. പലപ്പോഴും വാച്ച് പലരും സുഹൃത്തതുക്കളില് നിന്നോ സഹോദരങ്ങളില് നിന്നോ എല്ലാം വാച്ച് കടം വാങ്ങുന്നതാണ്. എന്നാല് വാച്ച് കടം വാങ്ങുന്നത് നിങ്ങള്ക്ക് വാസ്തുപ്രകാരം നല്ലതല്ല എന്നാണ് പറയുന്നത്. എന്നാല് ഒരു വാച്ച് നിങ്ങളോട് സമയം പറയുക മാത്രമല്ല ചെയ്യുന്നത് ഇത് നിങ്ങളുടെ ജീവിതത്തിലെ വരാനിരിക്കുന്ന നല്ലതും ചീത്തയുമായ സമയങ്ങളേയും കണക്കാക്കുന്നു. നിങ്ങള് കടം വാങ്ങിയ വാച്ചിന്റെ ഉടമക്ക് മോശം അവസ്ഥയാണെങ്കില് അത് നിങ്ങളുടെ സമയത്തേയും പ്രതികൂലമായാണ് ബാധിക്കുന്നത്. അതുകൊണ്ട് വാച്ച് കൈമാറുമ്പോള് അല്പം ശ്രദ്ധിക്കണം.

മോതിരം പങ്കിടുന്നത്
മോതിരം പങ്കിടുന്നത് അല്പം റിസ്കുള്ള കാര്യമാണ്. കാരണം മോതിരം കൈമാറുന്നതിന് മുന്പ് അതിലുള്ള രത്നം നിങ്ങള്ക്ക് അനുയോജ്യമായതാണോ അല്ലയോ എന്നത് മനസ്സിലാക്കണം. കാരണം അനുയോജ്യമല്ലാത്ത മോതിരങ്ങളോ രത്നങ്ങളോ ധരിക്കുന്നത് പലപ്പോഴും മോശം അവസ്ഥയാണ് നിങ്ങള്ക്ക് നല്കുന്നത്. ചിലരില് അതികഠിനമായ ദോഷങ്ങളും സാമ്പത്തിക നഷ്ടങ്ങളും എല്ലാം ഉണ്ടാക്കുന്നു. അതുകൊണ്ട് മോതിരം കൈമാറുമ്പോള് പ്രത്യേകിച്ച് രത്നമോതിരം കൈമാറുമ്പോള് നിങ്ങളുടെ ജന്മനക്ഷത്രത്തിന് അനുസരിച്ച് ഉള്ള രത്നമല്ലെങ്കില് അത് പ്രശ്നം ഉണ്ടാക്കുന്നു.
Diwali
2022:
ദീപങ്ങളുടെ
ദിവസം
ചെയ്യരുതാത്തതും
ചെയ്യേണ്ടതും
സൂര്യഗ്രഹണ
ദിനത്തില്
അശുഭകരമായ
ആരോഗ്യ
മിത്തുകള്:
സത്യമിത്
ശ്രദ്ധിക്കേണ്ടത്: ഇന്റര്നെറ്റില് ലഭ്യമായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങള്, കൃത്യതയോ വിശ്വാസ്യതയോ ഉറപ്പില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്ക്ക് ബോള്ഡ്സ്കൈ മലയാളം ഉത്തരവാദിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ദയവായി ബന്ധപ്പെട്ട വിദഗ്ദ്ധനെ സമീപിക്കുക.