Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ലക്ഷ്മീദേവി കുടികൊള്ളും, ഈ വസ്തുക്കള്‍ വീട്ടില്‍ വയ്ക്കൂ; സമ്പത്തും ഐശ്വര്യവും ഫലം
ഹിന്ദുമതത്തില്‍ ലക്ഷ്മി ദേവിയെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി കണക്കാക്കുന്നു. അതുകൊണ്ടാണ് ഓരോ വ്യക്തിയും ലക്ഷ്മിയെ ആരാധിക്കുകയും ദേവിയെ പ്രീതിപ്പെടുത്തുകയും അനുഗ്രഹം നേടുകയും ചെയ്യേണ്ടത്. എന്നാല്‍ ലക്ഷ്മീദേവിയുടെ സ്വഭാവം ചഞ്ചലമാണ്. അതുകൊണ്ടുതന്നെ ദേവി എപ്പോഴും ഒരിടത്ത് തന്നെ താമസിക്കില്ല.
നിങ്ങളുടെ വീട്ടില്‍ ലക്ഷ്മിദേവി വസിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളില്‍ നിലനില്ക്കും. ഈ വസ്തുക്കള്‍ ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവ വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ ഒരിക്കലും സമ്പത്തിന് കുറവും ഉണ്ടാകില്ല. ലക്ഷ്മീദേവിയെ നിങ്ങള്‍ക്കൊപ്പം കുടിയിരുത്താനായി വീട്ടില്‍ സൂക്ഷിക്കേണ്ട ചില വസ്തുക്കള്‍ ഇതാ.

ദക്ഷിണാവര്‍ത്തി ശംഖ്
ഹിന്ദു പുരാണമനുസരിച്ച്, പാലാഴി മദന സമയത്താണ് ദക്ഷിണവര്‍ത്തി ശംഖ് ലഭിച്ചത്. ലക്ഷ്മീദേവിയുടെ സഹോദരനായും ഇത് കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ഈ അപൂര്‍വ ശംഖ് സൂക്ഷിച്ചിരിക്കുന്ന വീട്ടില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്ന് വിശ്വസിക്കുന്നു. ലക്ഷ്മീ ആരാധനയ്ക്കിടെ ദക്ഷിണാവര്‍ത്തി ശംഖ് ഊതുന്നതും ഐശ്വര്യമായി കരുതുന്നു.

തുളസി ചെടി
ഹിന്ദുമതത്തില്‍ തുളസി ചെടിയെ വിശുദ്ധ സസ്യമായി കണക്കാക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനാണ് തുളസിയെ ഭൂമിയിലേക്ക് കൊണ്ടുവന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ടാണ് വിഷ്ണുവിന്റെയും ശ്രീകൃഷ്ണന്റെയും ഏത് ആരാധനയും തുളസി ഇലകളില്ലാതെ അപൂര്‍ണ്ണമായി കണക്കാക്കപ്പെടുന്നത്. തുളസി ചെടി ഉള്ള വീട്ടില്‍ ലക്ഷ്മി ദേവിയും താമസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ചൂല്
വീട് വൃത്തിയാക്കുന്ന വസ്തുവാണ് ചൂല്. ഇത് ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുചിത്വമുള്ള വീട്ടില്‍ ലക്ഷ്മീദേവിയും കുടികൊള്ളുന്നുവെന്നാണ് പറയപ്പെടുന്നത്. ലക്ഷ്മീദേവിയുടെ രൂപമായാണ് ചൂലിനെ കണക്കാക്കുന്നത്. അതിനാല്‍ത്തന്നെ ഹിന്ദുമതത്തില്‍ ചൂല് പരിപാലിക്കുന്നത് സംബന്ധിച്ച് നിയമങ്ങള്‍ തന്നെയുണ്ട്.

ലക്ഷ്മിയുടെ കാല്‍പ്പാടുകള്‍
വീടിന്റെ പ്രധാന വാതിലിനു മുകളില്‍ ലക്ഷ്മി ദേവിയുടെ കാല്‍പ്പാടുകള്‍ വയ്ക്കുന്നത് വീടിന് സന്തോഷവും ഐശ്വര്യവും നല്കുന്നു. അത്തരമൊരു വീട്ടിലേക്ക് ലക്ഷ്മിദേവി വരുന്നു. വീടിന്റെ പ്രധാന വാതിലിനു മുകളില്‍ ലക്ഷ്മിയുടെ പാദമുദ്ര പതിപ്പിച്ചാല്‍ പിന്നെ പ്രധാന വാതില്‍ അഴുക്കില്ലാതെ സൂക്ഷിക്കണം. ദിവസവും ഈ സ്ഥലം വൃത്തിയാക്കി വൈകുന്നേരം നെയ്യ് വിളക്ക് കത്തിക്കുക.

വിഷ്ണു വിഗ്രഹം
ലക്ഷ്മി ദേവിക്കൊപ്പം വിഷ്ണുവിന്റെ ഒരു വിഗ്രഹമോ ചിത്രമോ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കുക. ദിവസവും വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുക. മഹാവിഷ്ണുവിന്റെ ഭാര്യയാണ് ലക്ഷ്മിദേവി. അതുകൊണ്ടുതന്നെ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മീദേവിയെ ആരാധിക്കുന്ന വീട്ടില്‍ ദേവി കുടികൊള്ളുന്നു. അത്തരമൊരു വീട്ടില്‍ പണത്തിനും കുറവുണ്ടാകില്ല.

ശാലിഗ്രാം
വീട്ടില്‍ ഒരു ശാലിഗ്രാം സൂക്ഷിക്കുന്നതും ഐശ്വര്യപ്രദമാണ്. തുളസിയില കലക്കിയ വെള്ളത്തില്‍ ദിവസവും ഇത് കഴുകണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വിഷ്ണുവിന്റെ എല്ലാ അവതാരങ്ങളുടെയും അനുഗ്രഹം ലഭിക്കും. പുരാണ വിശ്വാസമനുസരിച്ച്, ശാലിഗ്രാം ദിവസവും ആരാധിക്കുന്ന വീടുകളില്‍ ഒരിക്കലും ദാരിദ്ര്യമുണ്ടാകില്ല. ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും വീട്ടില്‍ നിലനില്ക്കും.



Click it and Unblock the Notifications