For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022-ല്‍ ഒരു തരി പൊന്നെങ്കിലും ഈ നാളില്‍ വാങ്ങണം: സമ്പല്‍സമൃദ്ധിഫലം

|

ഏറ്റവും വിലപിടിപ്പുള്ളതും അപൂര്‍വവുമായ ലോഹങ്ങളില്‍ ഒന്നാണ് സ്വര്‍ണ്ണം. ഏറ്റവും വിശ്വസനീയമായ നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ് സ്വര്‍ണം എന്ന് നമുക്കെല്ലാം അറിയാം. ദൈനംദിന ഉപയോഗത്തിനും പ്രത്യേക അവസരങ്ങള്‍ക്കും പോലും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ പലരും താല്‍പ്പര്യപ്പെടുന്നു. അക്ഷയതൃദീയ പോലുള്ള ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങിക്കുന്നതിന് വേണ്ടി പലരും ജ്വല്ലറിയില്‍ എത്തുന്നുണ്ട്. 2022ല്‍ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ദിവസങ്ങള്‍ ഏതൊക്കെയെന്ന് നോക്കാവുന്നതാണ്.

2022-ല്‍ സ്വര്‍ണം വാങ്ങാനുള്ള ശുഭദിനങ്ങള്‍ ഇനി പറയുന്നതാണ്. സ്വര്‍ണം വാങ്ങുന്നത് പലരും അഭിമാനാമായാണ് കണക്കാക്കുന്നത്. എന്നാല്‍ മികച്ച ഒരു നിക്ഷേപമാണ് സ്വര്‍ണം എന്നത് നമുക്കെല്ലാം അറിയാം. എന്നാല്‍ സ്വര്‍ണം ലക്ഷ്മിദേവിയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണം ഐശ്വര്യത്തിന് വാതില്‍ തുറക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഏതൊക്കെ ദിനങ്ങളിലാണ് ഐശ്വര്യത്തിന് വേണ്ടി സ്വര്‍ണം വാങ്ങിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. മകരസംക്രാന്തി, അക്ഷയ തൃതീയ, ധന്തേരാസ് തുടങ്ങിയ ദിവസങ്ങളാണ് സ്വര്‍ണം വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഈ ദിവസങ്ങളില്‍ അല്ലെങ്കില്‍ ഈ ദിവസങ്ങളില്‍ ഒരു പ്രത്യേക സമയത്ത് സ്വര്‍ണം വാങ്ങുന്നത് സമൃദ്ധി നല്‍കുന്നു. അറിയാന്‍ ഈ ലേഖനം വായിക്കൂ.

 2022-ല്‍ സ്വര്‍ണം വാങ്ങിക്കാന്‍ ഈ ദിനങ്ങള്‍

2022-ല്‍ സ്വര്‍ണം വാങ്ങിക്കാന്‍ ഈ ദിനങ്ങള്‍

പൂയ്യം നക്ഷത്രം 18 ജനുവരി 2022, 14, 15 ഫെബ്രുവരി 2022, 14 മാര്‍ച്ച് 2022, 10 ഏപ്രില്‍ 2022, 7, 8 മെയ് 2022, 4 ജൂണ്‍ 2022, 1, 8, 29 ജൂലൈ 2022, സെപ്റ്റംബര്‍ 21, 2022 ഓഗസ്റ്റ് 2022, 14, 15 നവംബര്‍ 2022, 12 ഡിസംബര്‍ 2022 എന്നീ ദിനങ്ങളിലാണ് സ്വര്‍ണം വാങ്ങിക്കേണ്ടത്. ഇത് കൂടാതെ മകര സംക്രാന്തി 14 ജനുവരി 2022, ഉഗാദിയും ഗുഡി പദ്വയും 2 ഏപ്രില്‍ 2022, അക്ഷയ തൃതീയ 2 മെയ് 2022, 2022 സെപ്റ്റംബര്‍ 26 മുതല്‍ 2022 ഒക്ടോബര്‍ 4 വരെ നവരാത്രി, 2022 ഒക്ടോബര്‍ 5 ദസറ, 2022 ഒക്ടോബര്‍ 23 ധന്‍തേരാസ്, ബലിപ്രതിപദ 2022 ഒക്ടോബര്‍ 26 എന്നീ ദിനങ്ങളാണ് സ്വര്‍ണം വാങ്ങിക്കുന്നതിന് മികച്ച ദിനങ്ങള്‍.

ശുഭകരമായ നക്ഷത്രം

ശുഭകരമായ നക്ഷത്രം

2022-ല്‍ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും അനുകൂലമായ നക്ഷത്രം ഏതാണെന്ന് നോക്കാവുന്നതാണ്. ഇതാണ് ഏറ്റവും ശുഭകരമായ നക്ഷത്രം. സ്വര്‍ണ്ണം, ഭൂമി അല്ലെങ്കില്‍ മറ്റ് ബിസിനസ്സ് ഉപകരണങ്ങള്‍ വാങ്ങല്‍ പോലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ഏറ്റവും നല്ല ദിവസമാണ് പൂയ്യം നക്ഷത്രം. ഈ ദിനം ജ്യോതിഷികളുടെ അഭിപ്രായത്തില്‍ ശുഭസൂചകമായാണ് കണക്കാക്കുന്നത്. വ്യാഴാഴ്ചയാണ് പൂയ്യം നക്ഷത്രം വരുന്നതെങ്കില്‍, അത് ഗുരു പൂയ്യ അമൃത് യോഗ എന്നറിയപ്പെടുന്നു, കൂടുതല്‍ ശുഭകരമായി കണക്കാക്കപ്പെടുന്നു.

2022 പൂയ്യം നക്ഷത്രത്തില്‍ സ്വര്‍ണം വാങ്ങേണ്ട ദിനങ്ങള്‍

2022 പൂയ്യം നക്ഷത്രത്തില്‍ സ്വര്‍ണം വാങ്ങേണ്ട ദിനങ്ങള്‍

18 ജനുവരി 2022, 14 ഫെബ്രുവരി 2022, 15 ഫെബ്രുവരി 2022 14 മാര്‍ച്ച് 2022, 10 ഏപ്രില്‍ 2022 7 മെയ് 2022, 8 മെയ് 2022 4 ജൂണ്‍ 2022, 1 ജൂലൈ 2022 8 ജൂലൈ 2022, 29 ജൂലൈ 2022 24 ഓഗസ്റ്റ് 2022, 25 ഓഗസ്റ്റ് 2022 21 സെപ്റ്റംബര്‍ 2022, 18 ഒക്ടോബര്‍ 2022 14 നവംബര്‍ 2022, 15 നവംബര്‍ 2022 12 ഡിസംബര്‍ 2022 എന്നീ ദിനങ്ങളിലാണ് പൂയ്യം നക്ഷത്രത്തില്‍ വരുന്നത്.

മകര സംക്രാന്തി - 14 ജനുവരി 2022

മകര സംക്രാന്തി - 14 ജനുവരി 2022

ഒരു പ്രമുഖ വിളവെടുപ്പ് ഉത്സവമായ മകരസംക്രാന്തി സ്വര്‍ണം വാങ്ങുന്നതിന് ഒരു ശുഭദിനമാണ്. രാജ്യത്തുടനീളം ആഘോഷിക്കപ്പെടുന്ന ഇത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പൊങ്കല്‍ എന്നും അറിയപ്പെടുന്നു. മകരസംക്രാന്തി എല്ലാ വര്‍ഷവും ജനുവരി 14-ന് വരുന്നു, ഈ ദിവസം വിളവെടുപ്പ് സീസണിന്റെ ആരംഭം കുറിക്കുന്നു. പഞ്ചാബില്‍, ആളുകള്‍ ജനുവരി 13 ലോഹ്റി ആയി ആഘോഷിക്കുകയും സ്വര്‍ണ്ണം വാങ്ങുന്നതിന് ആ ദിവസം അനുകൂലമായി കണക്കാക്കുകയും ചെയ്യുന്നു. മകരസംക്രാന്തി ദിനത്തിലോ അതിനടുത്തോ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ഈ ദിനത്തില്‍ ഓഫറുകള്‍ പലതും ലഭിക്കുന്നുമുണ്ട്.

ഉഗാദിയും ഗുഡി പദ്വയും - 2 ഏപ്രില്‍ 2022

ഉഗാദിയും ഗുഡി പദ്വയും - 2 ഏപ്രില്‍ 2022

ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത് ചിങ്ങമാസത്തിലാണ്. ഗുഡി പദ്വ, ഉഗാദി, വൈശാഖി എന്നീ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു. ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ ഈ ദിവസം ഉഗാദിയായി ആഘോഷിക്കുമ്പോള്‍ കേരളത്തിലെ ആളുകള്‍ ഈ ദിനം ഓണമായാണ് ആഘോഷിക്കുന്നത്. ഈ വിളവെടുപ്പുത്സവങ്ങളും ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. ആളുകള്‍ പുതുവര്‍ഷം ആഘോഷിക്കുന്ന ഈ ദിവസങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ വില്‍പ്പനയും കൂടുതലായി നടക്കുന്നുണ്ട്.

അക്ഷയ തൃതീയ - 2 മെയ് 2022

അക്ഷയ തൃതീയ - 2 മെയ് 2022

അക്ഷയ തൃതീയ 2022-ല്‍ സ്വര്‍ണ്ണം വാങ്ങാന്‍ ഏറ്റവും അനുകൂലമായ ദിവസങ്ങളില്‍ ഒന്നാണ്. പാരമ്പര്യമനുസരിച്ച്, സമ്പത്തിന്റെ ദൈവമായ കുബേരന്‍ അക്ഷയ തൃതീയയില്‍ തങ്ങളുടെ കുടുംബത്തെ ഐശ്വര്യം കൊണ്ട് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ഈ ദിനം എന്ത് വാങ്ങിയാലും അത് ഐശ്വര്യത്തോടെ ഇരട്ടിക്കും എന്നാണ് പറയുന്നത്. ഈ ദിവസം നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണ്ണം ഭാഗ്യമായും പുരോഗതിയുടെ അടയാളമായും കണക്കാക്കപ്പെടുന്നു. വരും വര്‍ഷങ്ങളില്‍ സ്വര്‍ണം ഇരട്ടിയാക്കുമെന്ന പ്രതീക്ഷയിലാണ് ആളുകള്‍ ഈ ദിനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്.

നവരാത്രി - 26 സെപ്റ്റംബര്‍ 2022 മുതല്‍ 4 ഒക്ടോബര്‍ 2022

നവരാത്രി - 26 സെപ്റ്റംബര്‍ 2022 മുതല്‍ 4 ഒക്ടോബര്‍ 2022

നവരാത്രി ഒമ്പത് ദിവസം ഇന്ത്യയിലുടനീളം വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന ഒന്നാണ്. രാക്ഷസനായ മഹിഷാസുരനെതിരേ ദുര്‍ഗ്ഗാദേവി നിഗ്രഹിച്ച ദിനത്തെയാണ് നവരാത്രി ദിനത്തില്‍ അനുസ്മരിക്കുന്നത്. ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഭാഗ്യത്തിന്റെ പ്രതീകമായാണ് പലരും കണക്കാക്കുന്നത്. ഇത് ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹമായി കണക്കാക്കപ്പെടുന്നു. നവരാത്രി കാലത്ത് മിക്ക ആളുകളും വിവാഹ ആഭരണങ്ങള്‍ വാങ്ങുന്നതിനാല്‍ ഈ ദിവസങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുന്നു.

ദസറ - 5 ഒക്ടോബര്‍ 2022

ദസറ - 5 ഒക്ടോബര്‍ 2022

നവരാത്രിയുടെ അവസാന ദിവസം ആഘോഷിക്കുന്ന ദിനത്തെയായണ് ദസ്‌റ എന്ന് പറയുന്നത്. തങ്ങളുടെ വിജയവും നല്ല സമയത്തിന്റെ തുടക്കവും ആഘോഷിക്കാന്‍ ആളുകള്‍ സ്വര്‍ണ്ണം വാങ്ങുന്ന ദിനം കൂടിയാണ് ഈ ദിനത്തില്‍. 2022-ല്‍ സ്വര്‍ണം വാങ്ങാന്‍ നവരാത്രിയിലെ ഒമ്പത് ദിവസവും ശുഭസൂചകമാണ്. എന്നിരുന്നാലും, ചിലര്‍ ദസറയ്ക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് പ്രാധാന്യം നല്‍കുന്നു. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളില്‍ സ്വര്‍ണ്ണ വില ഉയരുന്നു. ഈ സമയത്ത് ജ്വല്ലറികള്‍ പുതിയ ഉത്സവ, വിവാഹ ഡിസൈനുകള്‍ അവതരിപ്പിക്കുന്നു. ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യം കൊണ്ട് വരും എന്നാണ് പറയുന്നത്.

 ധന്‍തേരാസ് - 23 ഒക്ടോബര്‍ 2022

ധന്‍തേരാസ് - 23 ഒക്ടോബര്‍ 2022

എല്ലാ വര്‍ഷവും ദീപാവലിക്ക് രണ്ട് ദിവസം മുമ്പ് വരുന്ന ആഘോഷമാണ് ധന്‍തേരസ്. ആരോഗ്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയെയാണ് ഈ ദിനത്തില്‍ ആരാധിക്കുന്നത്. ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കുന്നതിനും അവരുടെ വീടുകളിലേക്ക് ക്ഷണിക്കുന്നതിനുമായി പലരും ഈ ദിനത്തില്‍ സ്വര്‍ണ്ണം വാങ്ങുന്നു. സാധാരണയായി, ഈ ദിവസത്തെ ഏറ്റവും ഉയര്‍ന്ന വിലയായി സ്വര്‍ണവില മാറുന്നുണ്ട്.

ഈ സംക്രാന്തി ദിനം അപൂര്‍വ്വം: 3 ഗ്രഹങ്ങളുടെ സംക്രമണം, അറിയാംഈ സംക്രാന്തി ദിനം അപൂര്‍വ്വം: 3 ഗ്രഹങ്ങളുടെ സംക്രമണം, അറിയാം

ജനുവരി - 2022 പുതുവര്‍ഷത്തിലെ സമ്പൂര്‍ണ ന്യൂമറോളജി ഫലംജനുവരി - 2022 പുതുവര്‍ഷത്തിലെ സമ്പൂര്‍ണ ന്യൂമറോളജി ഫലം

English summary

Auspicious days and time to buy gold in 2022 in Malayalam

Shubh Muhurat For Gold Purchase in 2022 : Here is the list of Most auspicious days and time to buy gold in 2022 in malayalam. Take a look.
Story first published: Wednesday, January 5, 2022, 13:57 [IST]
X
Desktop Bottom Promotion