For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 നവംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

|

വര്‍ഷത്തിലെ പതിനൊന്നാമത്തെ മാസമാണ് നവംബര്‍. ദേശീയമായും അന്തര്‍ദേശീയമായും ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്ന വിവിധ സുപ്രധാന ദിനങ്ങള്‍ ഈ മാസത്തില്‍ വരുന്നുണ്ട്. ഹിന്ദു കലണ്ടര്‍ അനുസരിച്ച് ശുഭകരമായി കണക്കാക്കപ്പെടുന്ന കാര്‍ത്തിക മാസമാണിത്. നിരവധി മേളകളും മതപരമായ ആഘോഷങ്ങളും ഈ കാലത്ത് നടക്കുന്നു. സംസ്‌കാരത്താലും മൂല്യങ്ങളാലും സമ്പന്നമാണ് ഇന്ത്യ. വിവിധ ഇടങ്ങളില്‍ വിവിധ ആഘോഷങ്ങള്‍ ഓരോ കാലത്തും നടക്കുന്നു. 2021 നവംബര്‍ മാസത്തിലെ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: 2021 നവംബറിലെ ആഘോഷ ദിനങ്ങളും വ്രതദിനങ്ങളുംMost read: 2021 നവംബറിലെ ആഘോഷ ദിനങ്ങളും വ്രതദിനങ്ങളും

നവംബര്‍ 1 - ലോക വെജിറ്റേറിയന്‍ ദിനം

നവംബര്‍ 1 - ലോക വെജിറ്റേറിയന്‍ ദിനം

സസ്യാഹാരത്തിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നവംബര്‍ 1-ന് ലോക വെജിറ്റേറിയന്‍ ദിനം ആചരിക്കുന്നു. യുകെ വെഗന്‍ സൊസൈറ്റിയുടെ 50-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി 1994 നവംബര്‍ 1 നാണ് ആദ്യത്തെ വെഗന്‍ ദിനം ആചരിച്ചത്.

നവംബര്‍ 1 - കേരളപ്പിറവി

നവംബര്‍ 1 - കേരളപ്പിറവി

നവംബര്‍ 1 ന് കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. ഐതിഹ്യങ്ങളും മിത്തും ചരിത്രങ്ങളും കൂടിക്കുഴഞ്ഞ കേരളം ഒന്നായത മലയാളഭാഷയുടെ പേരിലാണ്. 1956 നവംബര്‍ 1നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്.

Most read:പാപങ്ങളകറ്റും കാര്‍ത്തിക മാസം; ഈ നിയമങ്ങള്‍ പാലിച്ച് വ്രതമെടുത്താല്‍ ഫലമുറപ്പ്Most read:പാപങ്ങളകറ്റും കാര്‍ത്തിക മാസം; ഈ നിയമങ്ങള്‍ പാലിച്ച് വ്രതമെടുത്താല്‍ ഫലമുറപ്പ്

നവംബര്‍ 2 - പരുമല പെരുന്നാള്‍

നവംബര്‍ 2 - പരുമല പെരുന്നാള്‍

കേരളത്തില്‍ ക്രൈസ്തവ സമൂഹം ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ് ഇത്. കേരളത്തില്‍ നടക്കുന്ന ഏറ്റവും പ്രശസ്തമായ ആഘോഷങ്ങളില്‍ ഒന്നാണ് പരുമല പെരുന്നാള്‍. നവംബര്‍ 2 മുതല്‍ ഇത് ആഘോഷിക്കും.

4 നവംബര്‍ - ദീപാവലി

4 നവംബര്‍ - ദീപാവലി

ഈ വര്‍ഷം നവംബര്‍ 4 നാണ് ഇന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. അഞ്ച് ദിവസത്തെ ഉത്സവമാണ് ദീപാവലി, അത് ധന്തേരാസില്‍ ആരംഭിച്ച് ഭായ് ദൂജില്‍ അവസാനിക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ അഞ്ച് ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അമാവാസി ദിനം, അതിനെ ലക്ഷ്മി പൂജ, ലക്ഷ്മി-ഗണേശ പൂജ, ദീപാവലി പൂജ എന്നിങ്ങനെ വിളിക്കുന്നു.

നവംബര്‍ 5: ലോക സുനാമി ദിനം

നവംബര്‍ 5: ലോക സുനാമി ദിനം

2004 നവംബര്‍ 5ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായ ഒരു വലിയ സുനാമി പല രാജ്യങ്ങളിലും വന്‍ നാശത്തിനും ഭൂകമ്പത്തിനും കാരണമായി. അന്ന് ലോകം നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു. സുനാമിയെ കുറിച്ചും സുനാമി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി നവംബര്‍ 5ന് ലോക സുനാമി ദിനം ആചരിക്കുന്നു.

Most read:പുണ്യം തുളുമ്പുന്ന കാര്‍ത്തിക മാസം; ജീവിതം ധന്യമാകാന്‍ ചെയ്യേണ്ടത്Most read:പുണ്യം തുളുമ്പുന്ന കാര്‍ത്തിക മാസം; ജീവിതം ധന്യമാകാന്‍ ചെയ്യേണ്ടത്

നവംബര്‍ 7: ദേശീയ കാന്‍സര്‍ അവബോധ ദിനം

നവംബര്‍ 7: ദേശീയ കാന്‍സര്‍ അവബോധ ദിനം

നവംബറിലെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ് നവംബര്‍ 7. കാന്‍സറിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ചികിത്സകള്‍ കൂടുതല്‍ പ്രായോഗികമാക്കുന്നതിനുമായി ഈ ദിവസം ഇന്ത്യയില്‍ ദേശീയ കാന്‍സര്‍ അവബോധ ദിനമായി ആഘോഷിക്കുന്നു.

നവംബര്‍ 9: നിയമ സേവന ദിനം

നവംബര്‍ 9: നിയമ സേവന ദിനം

നിയമ വിദഗ്ധരുടെ സംഭാവനകളെ അടയാളപ്പെടുത്തുന്നതിനും ദരിദ്രര്‍ക്കു താങ്ങാവുന്ന രീതിയില്‍ നിയമസഹായം നല്‍കുന്നതിനുമായി 1995 മുതല്‍ ഇന്ത്യന്‍ സുപ്രീം കോടതി നവംബര്‍ 9 നിയമ സേവന ദിനം ആഘോഷിക്കുന്നു.

നവംബര്‍ 10: സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്ര ദിനം

നവംബര്‍ 10: സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്ര ദിനം

സമാധാനത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള ശാസ്ത്രീയ സംഭവവികാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രീയ സംഭാവനകള്‍ക്കായി പൊതുജനങ്ങളെ ഉള്‍പ്പെടുത്തുന്നതിനുമായി നവംബര്‍ 10 സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്ര ദിനമായി ആഘോഷിക്കുന്നു.

Most read:മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെMost read:മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെ

നവംബര്‍ 14: ശിശുദിനം

നവംബര്‍ 14: ശിശുദിനം

നവംബര്‍ 14ന് ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണ് ഈ ദിവസം. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഭാവിയിലെ പൗരന്മാര്‍ക്ക് ഇന്ത്യയെ മികച്ച ഇടമാക്കി മാറ്റുന്നതിനുമാണ് ഇത് ആഘോഷിക്കുന്നത്. നവംബറിലെ പ്രത്യേക ദിവസങ്ങളില്‍ ഒന്നാണിത്.

നവംബര്‍ 14: ലോക പ്രമേഹ ദിനം

നവംബര്‍ 14: ലോക പ്രമേഹ ദിനം

പ്രമേഹത്തെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി നവംബര്‍ 14 ലോക ലോക പ്രമേഹ ദിനമായി ആചരിക്കുന്നു.

നവംബര്‍ 16: അന്താരാഷ്ട്ര സഹിഷ്ണുതാ ദിനം

നവംബര്‍ 16: അന്താരാഷ്ട്ര സഹിഷ്ണുതാ ദിനം

അസഹിഷ്ണുത എങ്ങനെ ദോഷകരമായി ബാധിക്കുമെന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി 1995 മുതല്‍ യുനെസ്‌കോ നവംബര്‍ 16 അന്താരാഷ്ട്ര സഹിഷ്ണുതാ ദിനമായി ആഘോഷിക്കുന്നു.

Most read:വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍Most read:വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍

നവംബര്‍ 17: ദേശീയ അപസ്മാര ദിനം

നവംബര്‍ 17: ദേശീയ അപസ്മാര ദിനം

അപസ്മാരത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഇന്ത്യയൊട്ടാകെ നവംബര്‍ 17ന് ഗേശീയ അപസ്മാര ദിനം ആഘോഷിക്കുന്നു.

നവംബര്‍ 20: ലോക ശിശുദിനം

നവംബര്‍ 20: ലോക ശിശുദിനം

കുട്ടികളുടെ ക്ഷേമവും സുസ്ഥിരമായ വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി നവംബര്‍ 20 ന് അന്താരാഷ്ട്ര ശിശുദിനം ആഘോഷിക്കുന്നു. 2021 നവംബറിലെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണിത്.

നവംബര്‍ 21: ലോക ടെലിവിഷന്‍ ദിനം

നവംബര്‍ 21: ലോക ടെലിവിഷന്‍ ദിനം

ആധുനിക നാഗരികതയില്‍ ടെലിവിഷന്റെ പ്രാധാന്യം അടയാളപ്പെടുത്താന്‍ നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനമായി ആചരിക്കുന്നു. യുഎന്‍ ആണ് ഈ ദിനം അവിഷ്‌കരിച്ചത്.

Most read:വീട് വാസ്തുവിന് എതിരാണോ? വാസ്തുദോഷം നീക്കാന്‍ ഇതാണ് വഴികള്‍Most read:വീട് വാസ്തുവിന് എതിരാണോ? വാസ്തുദോഷം നീക്കാന്‍ ഇതാണ് വഴികള്‍

നവംബര്‍ 25: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ദിനം

നവംബര്‍ 25: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ദിനം

ലോകത്ത് സ്ത്രീകള്‍ അക്രമങ്ങള്‍ക്ക് വിധേയരാകുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയുന്നതിനുമായി ആഗോളതലത്തില്‍ നവംബര്‍ 25ന് ഈ ദിവസം ആചരിക്കുന്നു. യുഎന്‍ ആണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ദിനം ആവിഷ്‌കരിച്ചത്.

English summary

Auspicious Dates in the month of November 2021 in Malayalam

വര്‍ഷത്തിലെ പതിനൊന്നാമത്തെ മാസമാണ് നവംബര്‍. ദേശീയമായും അന്തര്‍ദേശീയമായും ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്ന വിവിധ സുപ്രധാന ദിനങ്ങള്‍ ഈ മാസത്തില്‍ വരുന്നുണ്ട്. ഹിന്ദു കലണ്ടര്‍ അനുസരിച്ച് ശുഭകരമായി കണക്കാക്കപ്പെടുന്ന കാര്‍ത്തിക മാസമാണിത്. നിരവധി മേളകളും മതപരമായ ആഘോഷങ്ങളും ഈ കാലത്ത് നടക്കുന്നു. സംസ്‌കാരത്താലും മൂല്യങ്ങളാലും സമ്പന്നമാണ് ഇന്ത്യ. വിവിധ ഇടങ്ങളില്‍ വിവിധ ആഘോഷങ്ങള്‍ ഓരോ കാലത്തും നടക്കുന്നു. 2021 നവംബര്‍ മാസത്തിലെ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.
Story first published: Thursday, October 28, 2021, 10:05 [IST]
X
Desktop Bottom Promotion