For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

|

ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി ദിവസങ്ങള്‍ മെയ് മാസത്തില്‍ ആചരിക്കപ്പെടുന്നു. മെയ് മാസത്തില്‍ വരുന്ന അത്തരം പ്രധാനപ്പെട്ട ദിനങ്ങളുടെ ഒരു ലിസ്റ്റും അവയില്‍ ഓരോന്നിനെയും കുറിച്ചുള്ള ഒരു ചെറിയ കുറിപ്പും ഇവിടെ നിങ്ങള്‍ക്കായി നല്‍കുന്നു. ഈ സംഭവങ്ങള്‍ അന്തര്‍ദേശീയമായോ ദേശീയമായോ ആചരിക്കുന്നതാവാം. ആഗോള ശ്രദ്ധ ആവശ്യമുള്ള ലോകത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചോ രോഗങ്ങളെക്കുറിച്ചോ അവബോധം വളര്‍ത്തുന്നതിനോ ആവാം. 2022 മെയ് മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളുടെ ഒരു പട്ടിക ഇതാ.

Most read: ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read: ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

1 മെയ് 2022- അന്താരാഷ്ട്ര തൊഴിലാളി ദിനം

1 മെയ് 2022- അന്താരാഷ്ട്ര തൊഴിലാളി ദിനം

തൊഴിലാളികളുടേയും തൊഴിലാളിവര്‍ഗങ്ങളുടേയും ജോലിയെ ആദരിക്കുന്നതിനായി, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നു. ഈ ദിവസം പലയിടത്തും പൊതു അവധിയാണ്.

3 മെയ് 2022- ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

3 മെയ് 2022- ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം അല്ലെങ്കില്‍ ലളിതമായി ലോക പത്രദിനം ആചരിക്കുന്നത്.

Most read:വാസ്തു പറയുന്നു, ഈ പ്രവൃത്തികളെങ്കില്‍ വീട് നെഗറ്റീവ് എനര്‍ജിയുടെ കൂടാരംMost read:വാസ്തു പറയുന്നു, ഈ പ്രവൃത്തികളെങ്കില്‍ വീട് നെഗറ്റീവ് എനര്‍ജിയുടെ കൂടാരം

4 മെയ് 2022- അന്താരാഷ്ട്ര അഗ്‌നിശമനസേനാ ദിനം

4 മെയ് 2022- അന്താരാഷ്ട്ര അഗ്‌നിശമനസേനാ ദിനം

അന്താരാഷ്ട്ര അഗ്‌നിശമനസേനാ ദിനം എല്ലാ വര്‍ഷവും മെയ് 4 ന് ആചരിക്കുന്നു, 1998-ല്‍ ഓസ്ട്രേലിയന്‍ കാട്ടുതീയില്‍ മരിച്ച അഞ്ച് അഗ്‌നിശമന സേനാംഗങ്ങളുടെ സ്മരണാര്‍ത്ഥമാണ് ഇത് ആദ്യമായി ആഘോഷിച്ചത്. ചുവപ്പും നീലയും കലര്‍ന്ന റിബണാണ് ഈ ദിനത്തിന്റെ പ്രതീകം. ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഓരോ ദിവസവും ജീവന്‍ പണയപ്പെടുത്തുന്ന അഗ്‌നിശമന സേനാംഗങ്ങളെ ആദരിക്കുക എന്നതാണ് ഈ ദിനത്തിന് പിന്നിലെ ലക്ഷ്യം.

8 മെയ് 2022- ലോക തലാസീമിയ ദിനം

8 മെയ് 2022- ലോക തലാസീമിയ ദിനം

തലാസീമിയ രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനാണ് ലോക തലാസീമിയ ദിനം ആചരിക്കുന്നത്. ഹീമോഗ്ലോബിന്‍, ചുവന്ന രക്താണുക്കള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്ന ഒരു പാരമ്പര്യ രക്തരോഗമാണ് തലാസീമിയ. ലോക തലാസീമിയ ദിനം എല്ലാ വര്‍ഷവും മെയ് 8ന് ആചരിക്കുന്നു.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

9 മെയ് 2022- രവീന്ദ്രനാഥ ടാഗോര്‍ ജയന്തി

9 മെയ് 2022- രവീന്ദ്രനാഥ ടാഗോര്‍ ജയന്തി

മഹാകവിയും തത്ത്വചിന്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ രവീന്ദ്രനാഥ ടാഗോര്‍ 1861 മെയ് 7നാണ് ജനിച്ചത്. എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനം ടാഗോര്‍ ജയന്തിയായി ആഘോഷിക്കുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഈ ദിവസം പൊതു അവധിയാണ്.

10 മെയ് 2022- ലോക ആസ്ത്മ ദിനം (മെയ് ആദ്യ ചൊവ്വാഴ്ച)

10 മെയ് 2022- ലോക ആസ്ത്മ ദിനം (മെയ് ആദ്യ ചൊവ്വാഴ്ച)

ആസ്ത്മയെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ (ജിഐഎന്‍എ) ആണ് ലോക ആസ്ത്മ ദിനം സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനം ആചരിക്കുന്നു, 2022ല്‍ അത് മെയ് 10 നാണ്.

11 മെയ് 2022- ദേശീയ സാങ്കേതിക ദിനം

11 മെയ് 2022- ദേശീയ സാങ്കേതിക ദിനം

അന്തരിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ 1998-ല്‍ നടന്ന പൊഖ്റാന്‍ ആണവപരീക്ഷണങ്ങളുടെ സ്മരണാര്‍ത്ഥം, എല്ലാ വര്‍ഷവും മെയ് 11-ന് ഇന്ത്യയില്‍ ദേശീയ സാങ്കേതിക ദിനം ആചരിക്കുന്നു. 1999 ലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്.

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

12 മെയ് 2022- അന്താരാഷ്ട്ര നഴ്സസ് ദിനം

12 മെയ് 2022- അന്താരാഷ്ട്ര നഴ്സസ് ദിനം

ലോകമെമ്പാടുമുള്ള നഴ്സുമാരുടെ കഠിനാധ്വാനത്തെയും പ്രയത്‌നത്തെയും മാനിക്കുന്നതിനായി, 1965 മുതല്‍ എല്ലാ വര്‍ഷവും 2022 മെയ് 12 ന് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നു. വ്യത്യസ്തമായ ഒരു സന്ദേശത്തോടെ എല്ലാ വര്‍ഷവും ഈ ദിനം ആഘോഷിക്കുന്നു.

15 മെയ് 2022- അന്താരാഷ്ട്ര കുടുംബ ദിനം

15 മെയ് 2022- അന്താരാഷ്ട്ര കുടുംബ ദിനം

കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി, എല്ലാ വര്‍ഷവും മെയ് 15 ന് അന്താരാഷ്ട്ര കുടുംബ ദിനം ആചരിക്കുന്നു. എല്ലാ വര്‍ഷവും വ്യത്യസ്തമായ ഒരു സന്ദേശത്തോടെ ഈ ദിനം ആഘോഷിക്കുന്നു.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

17 മെയ് 2022- ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം

17 മെയ് 2022- ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം

രക്താതിമര്‍ദ്ദത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും മെയ് 17 ന് ലോക രക്താതിമര്‍ദ്ദ ദിനം ആചരിക്കുന്നു. 2005 മെയ് 14 നാണ് ആദ്യത്തെ ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം ആചരിച്ചത്. 2006 മുതല്‍, മെയ് 17 ന് ഇത് ആചരിക്കുന്നു.

18 മെയ് 2022- ലോക എയ്ഡ്സ് വാക്സിന്‍ ദിനം

18 മെയ് 2022- ലോക എയ്ഡ്സ് വാക്സിന്‍ ദിനം

എച്ച്ഐവി വാക്സിന്‍ അവബോധ ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോക എയ്ഡ്സ് വാക്സിന്‍ ദിനം എല്ലാ വര്‍ഷവും മെയ് 18 ന് ആചരിക്കുന്നു. എച്ച്ഐവി അണുബാധയ്ക്കും എയ്ഡ്സിനും വാക്സിന്‍ കണ്ടെത്താന്‍ ജീവിതം സമര്‍പ്പിച്ചവര്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

20 മെയ് 2022- ലോക മെട്രോളജി ദിനം

20 മെയ് 2022- ലോക മെട്രോളജി ദിനം

അളവുകളെക്കുറിച്ചുള്ള പഠനമാണ് മെട്രോളജി. എല്ലാ വര്‍ഷവും മെയ് 20 ലോകത്തിലെ പല രാജ്യങ്ങളും ലോക മെട്രോളജി ദിനമായി ആചരിക്കുകയും അന്താരാഷ്ട്ര യൂണിറ്റ് സിസ്റ്റം ആഘോഷിക്കുകയും ചെയ്യുന്നു.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

21 മെയ് 2022- ദേശീയ തീവ്രവാദ വിരുദ്ധ ദിനം

21 മെയ് 2022- ദേശീയ തീവ്രവാദ വിരുദ്ധ ദിനം

തീവ്രവാദത്തെക്കുറിച്ചും അത് മൂലമുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചും അവബോധം നല്‍കുന്നതിനാണ് ദേശീയ തീവ്രവാദ വിരുദ്ധ ദിനം ആചരിക്കുന്നത്. തീവ്രവാദത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍, എല്ലാ വര്‍ഷവും മെയ് 21 ന് ദേശീയ തീവ്രവാദ വിരുദ്ധ ദിനം ആചരിക്കുന്നു.

22 മെയ് 2022- അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം

22 മെയ് 2022- അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം

ലോകമെമ്പാടും സംഭവിക്കുന്ന ജൈവവൈവിധ്യ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്, എല്ലാ വര്‍ഷവും മെയ് 22 അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനമായി ആചരിക്കുന്നു. ഈ ദിനം ആഘോഷിക്കാന്‍ എല്ലാ വര്‍ഷവും വ്യത്യസ്തമായ സന്ദേശവും തീരുമാനിക്കുന്നു.

Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍

31 മെയ് 2022- പുകയില വിരുദ്ധ ദിനം

31 മെയ് 2022- പുകയില വിരുദ്ധ ദിനം

പുകയില ഉപഭോഗം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനാണ് എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. പുതിയ പൂക്കളുള്ള ഒരു ആഷ് ട്രേ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പൊതു പ്രതീകമാണ്.

Read more about: month festival ഉത്സവം
English summary

Auspicious Dates in the month of May 2022 in Malayalam

In this article, we have provided the important dates and days that are going to fall in 2022 May for both National and International events.
Story first published: Tuesday, April 26, 2022, 16:39 [IST]
X
Desktop Bottom Promotion