For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

|

ഗ്രിഗോറിയന്‍ കലണ്ടറിലെ പന്ത്രണ്ട് മാസങ്ങളില്‍ ആറാമത്തെ മാസമാണ് ജൂണ്‍. വിവാഹത്തിന്റെ ദേവതയും വ്യാഴത്തിന്റെ ഭാര്യയുമായ റോമന്‍ ദേവതയായ ജൂനോയുടെ പേരിലാണ് ജൂണ്‍ മാസത്തിന് പേര് നല്‍കിയിരിക്കുന്നത്. ഈ മാസം നിരവധി സുപ്രധാന ദിവസങ്ങള്‍ വരുന്നുണ്ട്. അവയില്‍ ചിലത് ദേശീയ പ്രാധാന്യമുള്ളവയാണ്, ചിലത് ആഗോള പ്രാധാന്യമുള്ളവയാണ്. ഈ ലേഖനത്തില്‍, 2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും എന്തൊക്കെയെന്ന് വായിച്ചറിയാം.

Most read: ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളുംMost read: ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും

2022 ജൂണ്‍ 1 - ലോക ക്ഷീരദിനം

2022 ജൂണ്‍ 1 - ലോക ക്ഷീരദിനം

ആഗോള ഭക്ഷണമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും ക്ഷീരമേഖലയിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നതിനും ജൂണ്‍ 1 ലോക ക്ഷീരദിനമായി ആചരിക്കുന്നു. ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്എഒ) യുടെ നേതൃത്വത്തില്‍ 2001 ജൂണ്‍ 1 നാണ് ആദ്യത്തെ ലോക ക്ഷീരദിനം ആചരിച്ചത്.

2022 ജൂണ്‍ 2 - തെലങ്കാന രൂപീകരണ ദിനം

2022 ജൂണ്‍ 2 - തെലങ്കാന രൂപീകരണ ദിനം

ജൂണ്‍ 2 തെലങ്കാന ദിനം അഥവാ തെലങ്കാന രൂപീകരണ ദിനമായി ആചരിക്കുന്നു. 2014 ജൂണ്‍ 2 നാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്.

Most read:വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്‌ക്കേണ്ടത് ഇങ്ങനെ

ജൂണ്‍ 3 - ലോക സൈക്കിള്‍ ദിനം

ജൂണ്‍ 3 - ലോക സൈക്കിള്‍ ദിനം

2018 ഏപ്രിലില്‍ യുഎന്‍ ജനറല്‍ അസംബ്ലി എല്ലാ വര്‍ഷവും ജൂണ്‍ 3 അന്താരാഷ്ട്ര ലോക സൈക്കിള്‍ ദിനമായി ആചരിക്കാന്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം, ഈ ദിവസം വെള്ളിയാഴ്ചയാണ് വരുന്നത്. അടിസ്ഥാന ഗതാഗതം, യാത്രാമാര്‍ഗം, ശാരീരികവും മാനസികവുമായ ആരോഗ്യം ശക്തിപ്പെടുത്തല്‍ എന്നിവയ്ക്കായി സൈക്ലിംഗ് സംസ്‌കാരം വികസിപ്പിക്കുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

2022 ജൂണ്‍ 4 - ആക്രമണത്തിന് ഇരയായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം

2022 ജൂണ്‍ 4 - ആക്രമണത്തിന് ഇരയായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം

ശാരീരികവും മാനസികവും വൈകാരികവുമായ പീഡനങ്ങള്‍ നിമിത്തം ലോകമെമ്പാടുമുള്ള കുട്ടികള്‍ അനുഭവിക്കുന്ന ദുരിതത്തെ അനുസ്മരിക്കുന്നതിനാണ് ഈ ദിനം. എല്ലാ വര്‍ഷവും ജൂണ്‍ 4ന് ആക്രമണത്തിനിരയായ നിഷ്‌കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു.

2022 ജൂണ്‍ 5 - ലോക പരിസ്ഥിതി ദിനം

2022 ജൂണ്‍ 5 - ലോക പരിസ്ഥിതി ദിനം

ആഗോളതാപനം, അമിത ജനസംഖ്യ, വര്‍ദ്ധിച്ചുവരുന്ന മലിനീകരണം തുടങ്ങിയ പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി, എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ പ്രധാന കോര്‍പ്പറേഷനുകളും എന്‍ജിഒകളും കമ്മ്യൂണിറ്റികളും സര്‍ക്കാരുകളും ഈ ദിനം ആചരിക്കുന്നു.

Most read:വാസ്തുപ്രകാരം ഇവ ചെയ്താല്‍ ആത്മവിശ്വാസം വളരും ജീവിത വിജയവുംMost read:വാസ്തുപ്രകാരം ഇവ ചെയ്താല്‍ ആത്മവിശ്വാസം വളരും ജീവിത വിജയവും

2022 ജൂണ്‍ 7 -ലോക ഭക്ഷ്യസുരക്ഷാ ദിനം

2022 ജൂണ്‍ 7 -ലോക ഭക്ഷ്യസുരക്ഷാ ദിനം

എല്ലാ വര്‍ഷവും ജൂണ്‍ 7 ന് ലോക ഭക്ഷ്യസുരക്ഷാ ദിനം ആഘോഷിക്കുന്നു. മലിനമായ ഭക്ഷണവും വെള്ളവും കഴിക്കുന്നതിന്റെ അനന്തരഫലങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശരിയായ ശുചിത്വം പാലിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശ്യം.

ജൂണ്‍ 8 - ലോക സമുദ്ര ദിനം

ജൂണ്‍ 8 - ലോക സമുദ്ര ദിനം

ഈ വര്‍ഷത്തെ ലോക സമുദ്ര ദിനത്തിന്റെ പ്രമേയം 'പുനരുജ്ജീവിപ്പിക്കല്‍: സമുദ്രത്തിനായുള്ള കൂട്ടായ പ്രവര്‍ത്തനം' എന്നതാണ്. എല്ലാ വര്‍ഷവും ജൂണ്‍ 8 ലോക സമുദ്രദിനമായി ആചരിക്കുന്നു. 2008 ലാണ് ഐക്യരാഷ്ട്ര പൊതുസഭ ഇതിനായി പ്രമേയം പാസാക്കിയത്.

2022 ജൂണ്‍ 8 - ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം

2022 ജൂണ്‍ 8 - ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം

ബ്രെയിന്‍ ട്യൂമറിനെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 8 ലോക ബ്രെയിന്‍ ട്യൂമര്‍ ദിനമായി ആചരിക്കുന്നു. ജര്‍മ്മന്‍ ബ്രെയിന്‍ ട്യൂമര്‍ അസോസിയേഷനാണ് ഇതിന് മുന്‍കൈ എടുക്കുന്നത്. ബ്രെയിന്‍ ട്യൂമര്‍ രോഗികളെയും അവരുടെ കുടുംബത്തെയും ഈ ദിവസം ആദരിക്കുന്നു.

Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?

2022 ജൂണ്‍ 12 - ലോക ബാലവേല വിരുദ്ധദിനം

2022 ജൂണ്‍ 12 - ലോക ബാലവേല വിരുദ്ധദിനം

ബാലവേലയ്ക്കെതിരെ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 12-ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നു.

2022 ജൂണ്‍ 14 - ലോക രക്തദാതാക്കളുടെ ദിനം

2022 ജൂണ്‍ 14 - ലോക രക്തദാതാക്കളുടെ ദിനം

മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള രക്തദാതാക്കളെ പ്രവൃത്തികളെ ആദരിക്കുന്നതിനും കൂടുതല്‍ ആളുകളെ രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ജൂണ്‍ 14 ന് ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നു. ലോകാരോഗ്യ സംഘടന ആരംഭിച്ച പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്നുകളില്‍ ഒന്നാണിത്.

മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള രക്തദാതാക്കളെ പ്രവൃത്തികളെ ആദരിക്കുന്നതിനും കൂടുതല്‍ ആളുകളെ രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ജൂണ്‍ 14 ന് ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നു. ലോകാരോഗ്യ സംഘടന ആരംഭിച്ച പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്നുകളില്‍ ഒന്നാണിത്.

മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള രക്തദാതാക്കളെ പ്രവൃത്തികളെ ആദരിക്കുന്നതിനും കൂടുതല്‍ ആളുകളെ രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ജൂണ്‍ 14 ന് ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നു. ലോകാരോഗ്യ സംഘടന ആരംഭിച്ച പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്നുകളില്‍ ഒന്നാണിത്.

എല്ലാ വര്‍ഷവും ജൂണ്‍ 17 ന് മരുഭൂവല്‍ക്കരണത്തെയും വരള്‍ച്ചയെയും പ്രതിരോധിക്കാനുള്ള ലോക ദിനം ആഘോഷിക്കുന്നു. മരുഭൂവല്‍ക്കരണത്തെക്കുറിച്ചും വരള്‍ച്ചയെക്കുറിച്ചും അവ എങ്ങനെ തടയാമെന്നും അവയില്‍ നിന്ന് എങ്ങനെ കരകയറാമെന്നും അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം. 1995 മുതല്‍ ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിച്ചുവരുന്നു.

Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌

2022 ജൂണ്‍ 18 - ഓട്ടിസ്റ്റിക് പ്രൈഡ് ദിനം

2022 ജൂണ്‍ 18 - ഓട്ടിസ്റ്റിക് പ്രൈഡ് ദിനം

എല്ലാ വര്‍ഷവും ജൂണ്‍ 18 ന് ആചരിക്കുന്ന ഓട്ടിസ്റ്റിക് പ്രൈഡ് ദിനം, ഓട്ടിസം ബാധിച്ചവരുടെ അഭിമാന ആഘോഷമാണ്. എല്ലാ വര്‍ഷവും വ്യത്യസ്തമായ സന്ദേശത്തോടെ ഈ ദിവസം ആഘോഷിക്കുന്നു.

2022 ജൂണ്‍ 19 - ഫാദേഴ്സ് ഡേ

2022 ജൂണ്‍ 19 - ഫാദേഴ്സ് ഡേ

ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത സമയങ്ങളില്‍ ഫാദേഴ്സ് ഡേ ആഘോഷിക്കാറുണ്ട്, എന്നാല്‍ ഇന്ത്യയില്‍ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഈ വര്‍ഷം, 2022 ജൂണ്‍ 19 ഞായറാഴ്ച ഈ ദിനം ആഘോഷിക്കും. കുടുംബങ്ങളിലും സമൂഹത്തിലും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന പിതാക്കന്മാരുടെ പങ്കിനെ അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്.

Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍

2022 ജൂണ്‍ 20 - ലോക അഭയാര്‍ത്ഥി ദിനം

2022 ജൂണ്‍ 20 - ലോക അഭയാര്‍ത്ഥി ദിനം

ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ അവസ്ഥയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി, ജൂണ്‍ 20 ന് ലോക അഭയാര്‍ത്ഥി ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ ദുരിതങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ഈ ദിവസങ്ങളില്‍ നിരവധി ഗ്രൂപ്പുകള്‍ ലോക അഭയാര്‍ത്ഥി ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നു.

2022 ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗ ദിനം

2022 ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗ ദിനം

പ്രാചീന ഭാരതത്തിലെ ഒരു ആത്മീയ പരിശീലനമാണ് യോഗ, അതിന്റെ പ്രാധാന്യം ഇപ്പോള്‍ ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുന്നു. ഈ പരിശീലനം ആഘോഷിക്കുന്നതിനും എല്ലാവരേയും യോഗ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

 2022 ജൂണ്‍ 23-ന് ഒളിമ്പിക് റണ്‍ ദിനം

2022 ജൂണ്‍ 23-ന് ഒളിമ്പിക് റണ്‍ ദിനം

എല്ലാ വര്‍ഷവും ജൂണ്‍ 23ന് ഒളിമ്പിക് ഡേ റണ്‍ ആഘോഷിക്കപ്പെടുന്നു, ഇത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഔപചാരികമായി സ്ഥാപിതമായ ദിനമാണ്. കായികരംഗത്ത് ബഹുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും ഈ ആചരണത്തിലൂടെ ലക്ഷ്യമിടുന്നു.

English summary

Auspicious Dates in the month of June 2022 in Malayalam

In this article, we have provided the important dates and days that are going to fall in 2022 June for both National and International events.
X
Desktop Bottom Promotion