For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022 ഏപ്രില്‍; പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

|

ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ഏകത്വത്തോടുകൂടിയ ഒരുപാട് വൈവിധ്യങ്ങള്‍ ഇവിടെ കാണാം. ആളുകള്‍ ഒരുമിച്ച് വിവിധ ഉത്സവങ്ങള്‍, ഇവന്റുകള്‍, പ്രധാനപ്പെട്ട ദിവസങ്ങള്‍ മുതലായവ ആഘോഷിക്കാറുണ്ട്. അതിനാല്‍, 2022 ഏപ്രില്‍ മാസത്തില്‍ വരുന്ന എല്ലാ പ്രധാന ദിവസങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും ഈ ലേഖനം ഉപകാരപ്പെടും. 2022 ഏപ്രില്‍ മാസത്തിലെ ദേശീയ, അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള ദിവസങ്ങള്‍ ഏതൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Most read: ഏപ്രില്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളുംMost read: ഏപ്രില്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍ 1- വിഡ്ഢികളുടെ ദിനം

മാസത്തിലെ ആദ്യ ദിവസം ഏപ്രില്‍ ഫൂള്‍ ദിനമായി ആചരിക്കുന്നു. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആളുകള്‍ അവരുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ നിരുപദ്രവകരമായ രീതിയില്‍ തമാശകള്‍ ചെയ്ത് കളിക്കുന്നു.

ഏപ്രില്‍ 2 - ലോക ഓട്ടിസം അവബോധ ദിനം

ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി, എല്ലാ വര്‍ഷവും ഏപ്രില്‍ 2 ന് ലോക ഓട്ടിസം അവബോധ ദിനം ആചരിക്കുന്നു. ഈ ദിനം ഐക്യരാഷ്ട്രസഭയുടെ ഏഴ് ഔദ്യോഗിക ദിനങ്ങളില്‍ ഒന്നാണ്. ലോകമെമ്പാടും ഈ രോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്.

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍ 5- ദേശീയ സമുദ്രദിനം

2022 ഏപ്രില്‍ 5 ഇന്ത്യയില്‍ ദേശീയ സമുദ്രദിനമായി ആഘോഷിക്കും. ഇന്ത്യയിലെ ഏറ്റവും പഴയ ഷിപ്പിംഗ് കമ്പനിയായ സിന്ധ്യ സ്റ്റീം നാവിഗേഷന്‍ കമ്പനി ലിമിറ്റഡിന്റെ ആദ്യ കപ്പല്‍ ബ്രിട്ടനിലേക്ക് നടത്തിയ യാത്രയുടെ സ്മരണാര്‍ത്ഥമാണ് ഈ ദിനം ആഘോഷിക്കുന്നത്. സമുദ്രങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെക്കുറിച്ച് ഈ ദിനം ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നു.

ഏപ്രില്‍ 6 - അന്താരാഷ്ട്ര കായിക ദിനം

കമ്മ്യൂണിറ്റി വികസനത്തോടൊപ്പം സമാധാനവും ധാരണയും കൊണ്ടുവരാന്‍ കായിക വിനോദത്തിന് ശക്തിയുണ്ടെന്ന് വിശ്വസിച്ച്, എല്ലാ വര്‍ഷവും ഏപ്രില്‍ 6 അന്താരാഷ്ട്ര കായിക ദിനമായി ആചരിക്കുന്നു.

Most read:വാസ്തു പറയുന്നു, ഈ പ്രവൃത്തികളെങ്കില്‍ വീട് നെഗറ്റീവ് എനര്‍ജിയുടെ കൂടാരംMost read:വാസ്തു പറയുന്നു, ഈ പ്രവൃത്തികളെങ്കില്‍ വീട് നെഗറ്റീവ് എനര്‍ജിയുടെ കൂടാരം

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍ 7 - ലോകാരോഗ്യ ദിനം

ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ലോകത്തിലെ പല സംഘടനകളും ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. ആഗോള ആശങ്ക ഉയര്‍ത്തുന്ന പല പ്രധാന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ഈ ദിനം ജനങ്ങളെ ബോധവത്കരിക്കുന്നു. ലോകാരോഗ്യ സംഘടന 1950 മുതലാണ് ലോക ആരോഗ്യ ദിനമായി ആഘോഷിച്ചു തുടങ്ങിയത്.

ഏപ്രില്‍ 10- ലോക ഹോമിയോപ്പതി ദിനം

ഹോമിയോപ്പതിയുടെ പിതാവായി കണക്കാക്കപ്പെടുന്ന ഡോ. ക്രിസ്റ്റ്യന്‍ ഫ്രെഡ്രിക്ക് ഹാന്‍മാന്റെ ജനനം ആഘോഷിക്കുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്.

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍ 11 - ദേശീയ സുരക്ഷിത മാതൃത്വ ദിനം

ഗര്‍ഭധാരണവും പ്രസവവും ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയിലെ ചില സെന്‍സിറ്റീവ് പ്രശ്നങ്ങളാണ്. ഈ ലോകത്ത് ഒരു പുതിയ ജീവിതം കൊണ്ടുവരാന്‍ ഒരുപാട് സ്ത്രീകള്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി, ഇന്ത്യയില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 11ന് ദേശീയ സുരക്ഷിത മാതൃത്വ ദിനം ആചരിക്കുന്നു.

ഏപ്രില്‍ 13 - ജാലിയന്‍ വാലാബാഗ് ദിനം

അമൃത്സര്‍ കൂട്ടക്കൊല എന്നറിയപ്പെടുന്നതാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രില്‍ 13-ന് പഞ്ചാബിലെ അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ നിരായുധരായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഡയര്‍ ഉത്തരവിട്ടു. ഈ വെടിവയ്പില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടു. ഈ രക്തസാക്ഷികളെ അനുസ്മരിക്കുന്നതിനായി ഏപ്രില്‍ 13 ജാലിയന്‍ വാലാബാഗ് ദിനമായി ആചരിച്ചുവരുന്നു.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍ 14- അംബേദ്കര്‍ ജയന്തി

അംബേദ്കര്‍ ജയന്തി ഇന്ത്യയില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 14ന് ആഘോഷിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമ-നീതി മന്ത്രിയാണ് ഡോ. ബി.ആര്‍ അംബേദ്കര്‍. ഇന്ത്യയിലെ 25-ലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ ദിവസം പൊതു അവധിയാണ്.

ഏപ്രില്‍ 17 - ലോക ഹീമോഫീലിയ ദിനം

ഹീമോഫീലിയയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി, ലോകമെമ്പാടുമുള്ള വിവിധ സംഘടനകള്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 17 ന് ലോക ഹീമോഫീലിയ ദിനം ആചരിക്കുന്നു. ഹീമോഫീലിയ ഒരു ജനിതക ഡിസോര്‍ഡര്‍ ആണ്. ഇത് ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നത് തടയുന്നു.

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍ 18 - ലോക പൈതൃക ദിനം

സ്മാരകങ്ങള്‍ക്കും സൈറ്റുകള്‍ക്കുമുള്ള അന്താരാഷ്ട്ര ദിനം അല്ലെങ്കില്‍ ലോക പൈതൃക ദിനം എല്ലാ വര്‍ഷവും ഏപ്രില്‍ 18 ന് അന്താരാഷ്ട്ര തലത്തില്‍ ആചരിക്കുന്നു. സാംസ്‌കാരിക പൈതൃകത്തിന്റെ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനത്തിന് പിന്നിലെ ലക്ഷ്യം.

ഏപ്രില്‍ 21 - ദേശീയ സിവില്‍ സര്‍വീസ് ദിനം

1947 ഏപ്രില്‍ 21 ന്, ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ സിവില്‍ സര്‍വീസസിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇന്ത്യ നേടി. ഇന്ത്യയില്‍ എല്ലാ വര്‍ഷവും ഈ ദിവസം ദേശീയ സിവില്‍ സര്‍വീസ് ദിനമായി ആഘോഷിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍ പൊതുഭരണരംഗത്ത് നടത്തിയ സേവനങ്ങള്‍ ഈ ദിവസത്തില്‍ ആദരിക്കപ്പെടുന്നു.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍ 22 - ലോക ഭൗമദിനം

ഭൂമിയെ എങ്ങനെ ആരോഗ്യകരവും വാസയോഗ്യവുമായി നിലനിര്‍ത്താമെന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 1970 മുതല്‍ ഏപ്രില്‍ 22 ലോക ഭൗമദിനമായി ആഘോഷിച്ചുവരുന്നു.

ഏപ്രില്‍ 24- ലോക വെറ്ററിനറി ദിനം

സമൂഹത്തിന് വെറ്ററിനറി ഡോക്ടര്‍ നല്‍കുന്ന പ്രധാന പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ഏപ്രില്‍ അവസാന ശനിയാഴ്ച ലോക വെറ്റിനറി ദിനമായി ആഘോഷിക്കുന്നു.

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍ 25 - ലോക മലേറിയ ദിനം

ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 3 ബില്ല്യണിലധികം ആളുകള്‍ മലേറിയയുടെ അപകടസാധ്യതയുള്ളവരാണ്, അതിനാല്‍ ഈ രോഗത്തിനെതിരെയുള്ള പോരാട്ടത്തിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ ലോക മലേറിയ ദിനം ആചരിക്കുന്നു. ലോകാരോഗ്യ സംഘടന നടത്തുന്ന പതിനൊന്ന് കാമ്പെയ്നുകളില്‍ ഒന്നാണിത്, എല്ലാ വര്‍ഷവും ഏപ്രില്‍ 25 ന് ഇത് ആചരിക്കുന്നു.

ഏപ്രില്‍ 26- ലോക ബൗദ്ധിക സ്വത്തവകാശ ദിനം

പേറ്റന്റ്, പകര്‍പ്പവകാശം, വ്യാപാരമുദ്രകള്‍, ഡിസൈനുകള്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി, എല്ലാ വര്‍ഷവും ഏപ്രില്‍ 26 ലോക ബൗദ്ധിക സ്വത്തവകാശ ദിനമായി ആചരിക്കുന്നു.

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

ഏപ്രില്‍; പ്രധാന ദിവസങ്ങള്‍

2022 ഏപ്രില്‍ 28- തൊഴിലാളികളുടെ സ്മാരക ദിനം

അന്താരാഷ്ട്ര തൊഴിലാളി സ്മാരക ദിനം, മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടിയുള്ള അന്താരാഷ്ട്ര സ്മരണ ദിനം എന്നും അറിയപ്പെടുന്നു. തൊഴിലാളികളുടെ സ്മാരക ദിനം എല്ലാ വര്‍ഷവും ഏപ്രില്‍ 28-ന് ആചരിക്കുന്നു. കൊല്ലപ്പെട്ട, അംഗവൈകല്യം സംഭവിച്ച, പരിക്കേറ്റ, അല്ലെങ്കില്‍ അസുഖം ബാധിച്ച തൊഴിലാളികളെ അനുസ്മരിക്കുന്ന ദിനമാണിത്.

English summary

Auspicious Dates in the month of April 2022 in Malayalam

In this article, we have provided the important dates and days that are going to fall in 2022 April for both National and International events.
Story first published: Tuesday, March 29, 2022, 10:53 [IST]
X
Desktop Bottom Promotion