ഹസ്തരേഖാശാസ്ത്ര പ്രകാരം കൈയ്യിലെ ചിഹ്നങ്ങളില്‍ ശുഭയോഗങ്ങള്‍ തെളിയും

ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം പലരും നല്‍കുന്നുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹസ്തരേഖാശാസ്ത്രത്തില്‍ കൈകളിലെ രേഖകകളും പുള്ളികളും കുത്തുകളും നോക്കി നമ്മുടെ ഭാവിയും ശുഭഫലങ്ങളും എല്ലാം പറയുന്നതിന് സാധിക്കുന്നു. കൈത്തലത്തിന്റെ നിറം, രേഖകള്‍ എന്നിവക്ക് പുറമേ കൈകളില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങളും നിങ്ങളുടെ ഭാവിയെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നു.

Auspicious and Inauspicious Signs in Palm

ഇതിലൂടെ ഒരു വ്യക്തിയുടെ സ്വഭാവത്തെ പോലും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. കൈനോട്ടത്തിലെ ഏറ്റവും ലളിതമായ രീതിയായാണ് ഹസ്തരേഖാശാസ്ത്രത്തെ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് കൈകളില്‍ തെളിയുന്ന ചില ചിഹ്നങ്ങള്‍ എന്തൊക്കെയാണ് സൂചിപ്പിക്കുന്നത്. ശുഭഫലങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ഗുണഫലങ്ങള്‍ സൂചിപ്പിക്കും ലക്ഷണം

ഗുണഫലങ്ങള്‍ സൂചിപ്പിക്കും ലക്ഷണം

ഗുണഫലങ്ങള്‍ അല്ലെങ്കില്‍ ശുഭയോഗങ്ങളും ശുഭഫലങ്ങളും നല്‍കുന്ന ചില ലക്ഷണങ്ങള്‍ ഹസ്തരേഖാശാസ്ത്രപ്രകാരം നമുക്ക് ലഭിക്കുന്നുണ്ട്. ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് കൈപ്പത്തിയിലെ വ്യാഴത്തിന്റേയും സൂര്യന്റേയും പര്‍വ്വങ്ങള്‍. ഇത് വികസിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങളില്‍ ധാരാളം ഗുണഫലങ്ങള്‍ നല്‍കുന്നു. എത്രയൊക്കെ മോശം പ്രവൃത്തികള്‍ ചെയ്താല്‍ പോലും ഗുണഫലങ്ങള്‍ ആണ് ഇതിന്റെ ഫലമായി ലഭിക്കുന്നത്. ഏറ്റവും മോശം സാഹചര്യങ്ങളില്‍ പോലും നിങ്ങള്‍ക്ക് പോസിറ്റീവ് ശക്തിയോടെ മുന്നോട്ട് പോവുന്നതിന് ഹസ്തരേഖാശാസ്ത്രപ്രകാരം ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് സാധിക്കുന്നു.

നഖങ്ങളുടെ ആകൃതി

നഖങ്ങളുടെ ആകൃതി

നിങ്ങളുടെ നഖങ്ങള്‍ വൃത്താകൃതിയില്‍ ആണെങ്കില്‍ ഇവര്‍ക്ക് ശുഭഫലങ്ങള്‍ ധാരാളം ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ ഒരിക്കലും സുഹൃത്തുക്കളെ ഒറ്റിക്കൊടുക്കുകയില്ല. എന്ന് മാത്രമല്ല സുഹൃത്ബന്ധം കാത്തു സൂക്ഷിക്കാന്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നു. ഇവര്‍ക്ക് ജീവിതം വളരെയധികം സന്തോഷങ്ങള്‍ സമ്മാനിക്കുന്നു. നിങ്ങളുടെ നഖങ്ങള്‍ വൃത്താകൃതിയുള്ളതും പിങ്ക് നിറത്തിലുള്ളതും തിളങ്ങുന്നതുമാണെങ്കില്‍ നിങ്ങളുടെ ഹൃദയം വളരെ നല്ലതായിരിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കൈയ്യിലേ രേഖകള്‍

കൈയ്യിലേ രേഖകള്‍

നിങ്ങളുടെ കൈയ്യിലെ രേഖകള്‍ എല്ലാം തന്നെ വളരെയധികം കനം കുറഞ്ഞതും കട്ടിയില്ലാത്തും ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പല ദോഷങ്ങളും ജീവിതത്തില്‍ ഉണ്ടാവില്ല എന്നതാണ്. അത് മാത്രമല്ല നിങ്ങള്‍ വളരെയധികം ഉദാരമനസ്സുള്ള വ്യക്തിയും സൗമ്യസ്വഭാവമുള്ള വ്യക്തിയും ആയിരിക്കും. നിങ്ങളുടെ കൈ വിടര്‍ത്തുമ്പോള്‍ നിങ്ങളുടെ വിരലുകള്‍ പുറത്തേക്ക് ചരിക്കുകയും അവക്ക് നീളക്കൂടുതലും ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു കാര്യവും മനസ്സില്‍ വെച്ച് പെരുമാറുന്ന വ്യക്തിയായിരിക്കില്ല എന്ന് മാത്രമല്ല നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ നിരരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടാവും എന്നുമാണ് സൂചിപ്പിക്കുന്നത്.

കൈപ്പത്തിയുടെ നിറം

കൈപ്പത്തിയുടെ നിറം

കൈപ്പത്തിയുടെ നിറവും ഹസ്തരേഖാശാസ്ത്രപ്രകാരം വളരെയധികം പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ കൈപ്പത്തിയുടെ നിം പിങ്കും ക്രീം നിറത്തിലും ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഭാഗ്യം നല്‍കുന്നു എന്നാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് നല്ല ഗുണങ്ങളും ഐശ്വര്യവും ജീവിതത്തില്‍ ഉണ്ടാവുന്നു എന്നുമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് അല്‍പം ശ്രദ്ധിക്കാം.

ഹൃദയരേഖ

ഹൃദയരേഖ

ഹൃദയരേഖയും ബുദ്ധിരേഖയും പരസ്പരം സ്പര്‍ശിക്കാത്ത തരത്തിലാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ധാരാളം നല്ല ഗുണങ്ങള്‍ ഉണ്ടാവും എന്നാണ്. ഇത് കൂടാതെ ചൊവ്വ മണ്ഡലത്തില്‍ നിന്ന് വിധിരേഖയിലേക്കുള്ള അകലം കുറവാണെങ്കിലും അത് നിങ്ങളിലെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അത് കൂടാതെ ജീവിതത്തില്‍ സന്തോഷം നിറയുന്ന കുറേ നിമിഷങ്ങള്‍ ഉണ്ടാവും എന്നും സൂചിപ്പിക്കുന്നു.

ദോഷഫലങ്ങള്‍

ദോഷഫലങ്ങള്‍

ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് മോശം ഫലങ്ങള്‍ നല്‍കുന്ന ചില രേഖകളും മറ്റും കൈയ്യിലുണ്ട്. ഇവയെക്കുറിച്ച് ഒന്ന് നോക്കാം. ഇതില്‍ പ്രധാനമായും ബുധമണ്ഡലത്തെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ബുധമണ്ഡലം വികസിക്കുകയോ അത് പെരുവിരലിലേക്ക് വളഞ്ഞിരിക്കുന്നതോ ആണെങ്കില് നിങ്ങള്‍ ജീവിതത്തില്‍ തന്ത്രശാലിയായിരിക്കാം. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ മോശം ഫലങ്ങളും നല്‍കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

ഹൃദയരേഖ ദൃശ്യമല്ലെങ്കില്‍

ഹൃദയരേഖ ദൃശ്യമല്ലെങ്കില്‍

നിങ്ങളുടെ കൈകളിലെ ഹൃദയരേഖ ദൃശ്യമാകുന്നില്ലെങ്കില്‍ അല്ലെങ്കില്‍ അത് വളരെ ചെറുതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മോശം ഫലങ്ങള്‍ ഉണ്ടാവുന്നു എന്നതാണ്. ഇത് നിങ്ങളുടെ ജോലിയിലും പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ ബുധമണ്ഡലത്തിന് മുകളില് നക്ഷത്രചിഹ്നം കാണപ്പെട്ടാല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അപമാനം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട് എന്നതാണ്.

ചൂണ്ടുവിരലിന്റെ നീളം

ചൂണ്ടുവിരലിന്റെ നീളം

നിങ്ങളുടെ ചൂണ്ടുവിരല്‍ സാധാരണയുള്ളതിനേക്കാള്‍ ചെറുതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ദോഷഫലങ്ങള്‍ ഉണ്ടാവും എന്നതാണ്. വ്യാഴപര്‍വ്വത്തെ ഇത് ബാധിക്കുകയും അതുവഴി ജീവിതത്തില്‍ ഐശ്വര്യക്കേട് ഉണ്ടാവുകയും ചെയ്യും എന്നതാണ്. പൊതുവേ നിങ്ങള്‍ക്ക് ദോഷകരമായ അവസ്ഥയായിരിക്കും. ഇത് കൂടാതെ ശനിരേഖ നിങ്ങളുടെ നടുവിരലിനോട് ചേര്‍ന്ന് മുട്ടിയാല്‍ അത് സൂചിപ്പിക്കുന്നത് വാര്‍ദ്ധക്യ കാലത്ത് നിങ്ങള്‍ അപമാനിക്കപ്പെട്ടേക്കാം എന്നതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, December 22, 2022, 14:59 [IST]
X
Desktop Bottom Promotion