Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ജ്യോതിഷപ്രകാരം രക്തചന്ദനം ഉപയോഗിച്ച് ഈ പ്രതിവിധി ചെയ്താല്‍ ഭാഗ്യവും സമ്പത്തും
ചന്ദനം രണ്ടുതരമുണ്ട്. രക്ത ചന്ദനവും മഞ്ഞ ചന്ദനവും. ഹിന്ദുമതത്തില്‍ ആരാധനാ സമയത്ത് രക്ത ചന്ദനം തിലകമായി ഉപയോഗിക്കുന്ന പതിവുണ്ട്. വിവിധ ദേവതകളുടെ ആരാധനയില്‍ വ്യത്യസ്ത ചന്ദനങ്ങള്‍ ഉപയോഗിക്കുന്നു. തന്ത്ര മന്ത്ര സമയത്ത് രക്തചന്ദനം സാധാരണയായി ഉപയോഗിക്കുന്നു. ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് രക്ത ചന്ദനം കൊണ്ട് പല പരിഹാരങ്ങളും ചെയ്യാം. ജീവിതത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഇവ സഹായിക്കും. രക്തചന്ദനം ഉപയോഗിച്ച് ചില പ്രതിവിധികള്‍ ചെയ്യുന്നത് പണത്തിന്റെ ദൗര്‍ലഭ്യം അകറ്റുന്നു. രക്തചന്ദനം ഉപയോഗിച്ചുള്ള പ്രതിവിധികള്‍ എങ്ങനെ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം വരുത്താന്‍ സാധിക്കുമെന്ന് നമുക്ക് നോക്കാം.

പണം ലഭിക്കാന്‍
നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില്‍ ചൊവ്വാഴ്ച ദിവസം രക്തചന്ദനം, ചുവന്ന റോസാപ്പൂവ്, കുങ്കുമം എന്നിവ ഒരു തുണിയില്‍ കെട്ടി ലക്ഷ്മി ദേവിയുടെ മുന്നില്‍ വയ്ക്കുക. ഇതിനുശേഷം, ഈ കെട്ടിയ തുണി സേഫോ പണമോ സൂക്ഷിക്കുന്ന സ്ഥലത്ത് സൂക്ഷിക്കുക. ആറു മാസത്തിലൊരിക്കല്‍ ഈ പ്രതിവിധി ചെയ്യുക. കുടുങ്ങിക്കിടക്കുന്ന പണം നിങ്ങളെ തേടിയെത്തും.

സമ്പത്ത് നേടാന്‍
എല്ലാവരും കൂടുതല്‍ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം ഇന്നത്തെ ജീവിത ജീവിതത്തില്‍ പണം വളരെ പ്രധാനമാണ്. സമ്പത്ത് നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ശനിയാഴ്ച ദിവസം ഉഴുന്നു പരിപ്പ് കുഴച്ച് രണ്ട് വലിയ ഉണ്ടയാക്കി അതില്‍ തൈര് പുരട്ടി രക്തചന്ദനം പുരട്ടുക. ഇതെല്ലാം ആല്‍മരത്തിന്റെ ചുവട്ടില്‍ സൂക്ഷിക്കുക. നാല് ശനിയാഴ്ചകളില്‍ ഈ പ്രതിവിധി ചെയ്യുക. ഈ പ്രതിവിധി ചെയ്യുമ്പോള്‍ ആരും നിങ്ങളെ കാണരുതെന്നും ഓര്‍മ്മിക്കുക.

ബിസിനസ് വിജയത്തിന്
ബിസിനസില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും നഷ്ടം സംഭവിക്കാം. ബിസിനസില്‍ വിജയം നേടാനായി നിങ്ങള്‍ ഗംഗാ ജലത്തില്‍ രക്ത ചന്ദനവും മഞ്ഞളും ചാലിച്ച് വ്യാഴാഴ്ച ദിവസം വീടിന്റെ പ്രധാന വാതിലിനു മുകളില്‍ തളിക്കുക. കൂടാതെ എല്ലാ ദിവസവും വീടിന്റെ പ്രധാന കവാടത്തില്‍ ഒരു സ്വസ്തിക അടയാളവും വരച്ചുവയ്ക്കുക. അതിനെ ആരാധിക്കുക. ആ വഴി ശീലിക്കുന്നുവെങ്കില്‍ നിങ്ങളുടെ കഷ്ടതകളെല്ലാം മാറും.

സ്വത്ത് തര്‍ക്കം പരിഹരിക്കാന്‍
സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ നിങ്ങള്‍ നാണയം എടുത്ത് അതില്‍ രക്തചന്ദനം പുരട്ടി പൂജാമുറിയില്‍ സൂക്ഷിക്കുക. നിങ്ങളുടെ ജീവിതത്തിലെ പുരോഗതി തടയുന്ന വ്യക്തിയുടെ മേല്‍ ഇത് എറിയുക.

സന്തോഷത്തിനും സമൃദ്ധിക്കും
നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിലനിര്‍ത്താന്‍, വെള്ളിയാഴ്ച മുഴുവന്‍ ആചാരങ്ങളോടെ ലക്ഷ്മി ദേവിയെ ആരാധിക്കുക. ശേഷം രക്തചന്ദന തിലകം പുരട്ടുക. എല്ലാ വെള്ളിയാഴ്ചയും ഈ പ്രവൃത്തി ചെയ്യുക. നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ വരുന്നത് നിങ്ങള്‍ക്ക് കാണാനാകും.

ജോലിയില്‍ ഉയര്‍ച്ചയ്ക്ക്
ഒരു ജോലിയിലും വിജയിക്കുന്നില്ലെങ്കില്‍ ചൊവ്വാഴ്ച ദിവസം 11 ആലിലകള്‍ എടുത്ത് രാം എന്ന് എഴുതി ഈ ഇലകള്‍ കൊണ്ട് മാലയാക്കുക. ഈ മാല ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും.

പ്രശന് പരിഹാരത്തിന്
ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ രക്തചന്ദന മാല ധരിച്ച് കാളി ദേവിയുടെ മന്ത്രങ്ങള്‍ ജപിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്കുന്നു.



Click it and Unblock the Notifications
