Just In
- 2 hrs ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
- 3 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 7 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 16 hrs ago
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
Don't Miss
- News
ശത്രുക്കളുടെ എണ്ണം കൂടും, വിദേശത്ത് നിന്ന് പണമെത്തും, ദാമ്പത്യജീവിതം സംതൃപ്തം, ഇന്നത്തെ രാശിഫലം
- Automobiles
ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി
- Movies
യാമി വന്നതോടെ എല്ലാം മാറി! അകന്നിരുന്നവർ പോലും ഒന്നായി; മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി പാർവതിയും അരുണും
- Sports
Odi World Cup 2023: കീപ്പറായി രാഹുല്‍ മതി!അപ്പോള്‍ സഞ്ജുവിന് ചാന്‍സില്ലേ?ഉത്തപ്പ പറയുന്നു
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
നവരാത്രി ദിനം ഈ രാശിക്കാർക്കാണ് നേട്ടം
ഓരോ ദിവസവും നമുക്ക് ഓരോ ഫലങ്ങൾ ഉണ്ട്. ഇത് ഓരോ സമയത്തിന് അനുസരിച്ചും മാറി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ രാശിഫലം കാണിക്കുന്നത് എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിക്കാർക്കും ഇന്നത്തെ ഫലം എന്താണെന്ന് നോക്കാവുന്നതാണ്. ചിലർക്ക് തിടുക്കം അൽപം കൂടുതലായിരിക്കും. നവരാത്രി ദിനത്തിൽ നിങ്ങൾക്ക് എന്തൊക്കെ നേട്ടങ്ങൾ അല്ലെങ്കിൽ കോട്ടങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.
Most
read:സർവ്വൈശ്വര്യത്തിനും
ഫലപ്രാപ്തിക്കും
നവരാത്രി
വ്രതം
ചിലർക്ക് പ്രവര്‍ത്തന മാന്ദ്യം, പ്രതികൂല സാഹചര്യം, കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവയെല്ലാം ഇന്നത്തെ ഫലമാണ്. എന്നാൽ ചിലർക്കാകട്ടെ സാമ്പത്തിക നേട്ടം, സന്തോഷം, കുടുംബത്തിന്‍റെ സന്തോഷം, പ്രമോഷൻ എന്നിവയെല്ലാമായിരിക്കും ഫലം. എന്തൊക്കെയാണ് ഇന്നത്തെ രാശിഫലം എന്ന് നോക്കാവുന്നതാണ്.

മേടം
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം സ്വസ്ഥതക്കുറവ്, ഉദര വൈഷമ്യം, പ്രവർത്തനമാന്ദ്യം എന്നിവയെല്ലാം ഉണ്ടാവുന്നതാണ്. എന്നാൽ അത് പലപ്പോഴും നിങ്ങളിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്കെല്ലാം വൈകുന്നേരം വരെയേ ആയുസ്സുണ്ടാവുകയുള്ളൂ. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.

ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ഗുണവും ദോഷവും എല്ലാം കൂടി ചേർന്ന ഒന്നാണ്. സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുന്നതിലൂടെ പണം കൈകാര്യം ചെയ്യാൻ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രണയിതാക്കളെ സംബന്ധിച്ചിടത്തോളം നല്ല ദിവസമാണ്. മറ്റുള്ളവരെ കുറിച്ച് അനാവശ്യമായി അഭിപ്രായം പറയാതിരിക്കാൻ ശ്രദ്ധിക്കണം.

മിഥുനം
ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല. സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കണം. എങ്കിലും നഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല. കുടുംബാംഗങ്ങൾ കൂടുതൽ സഹകരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പങ്കാളിയില്‍ നിന്ന് സ്നേഹം വളരെയധികം ലഭിക്കുന്നുണ്ട്. ഒരു കാര്യത്തിലും തീരുമാനങ്ങൾ എടുക്കാൻ വൈകരുത്.

കർക്കിടകം
കർക്കിടകം രാശിക്കാർക്ക് സാമ്പത്തികം നല്ല നിലയിലായിരിക്കും. വീടിന്‍റെ അറ്റകുറ്റപണികൾക്ക് തുടക്കം കുറിക്കുന്നുണ്ട്. ആത്മാര്‍ത്ഥതയോടെ വളരെയധികം കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക. അനാവശ്യമായ ഇടപെടലുകളിലൂടെ പല കാര്യങ്ങളും പ്രശ്നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ദിവസമാണ്. ഏറ്റെടുക്കുന്ന ജോലികളെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കാൻ ശ്രദ്ധിക്കുക. വിവാഹം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് തീരുമാനങ്ങൾ എടുക്കുന്ന ദിവസമായിരിക്കും ഇന്ന്. പലപ്പോഴും പഴയ കാല ഓർമ്മകളിൽ ജീവിക്കാന്‍ താൽപ്പര്യപ്പെടുന്നുണ്ട്.

കന്നി
കന്നി രാശിക്കാർക്ക് നിക്ഷേപങ്ങൾക്ക് നല്ല ദിവസമാണ്. അപ്രതീക്ഷിതമായ പ്രശ്നങ്ങൾ നിങ്ങളെ തേടി വരുന്നുണ്ട്. നിങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ വളരെയധികം വർദ്ധിക്കുന്നുണ്ട്. നിങ്ങളുടെ കഴിവുകൾ പുറത്തേക്ക് വരുന്ന ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം.

തുലാം
സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യത ഇന്ന് കാണുന്നുണ്ട്. കുടുംബാംഗങ്ങളുമായി ഒത്തു ചേരുന്നതിനുള്ള സാധ്യതയുണ്ട്. പ്രശംസകൾ പല വഴികളില്‍ നിന്ന് നിങ്ങളെ തേടി വരുന്നുണ്ട്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്. പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതിന് സാധിക്കുന്നുണ്ട്.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതാണ്. നിരന്തരം അലച്ചിലിനുള്ള സാധ്യതയുണ്ട്. പങ്കാളികൾക്കിടയിൽ വഴക്കിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കലഹങ്ങൾ പലപ്പോഴും വളരെയധികം പ്രതിസന്ധികളിലേക്കാണ് എത്തിക്കുന്നത്. പരുഷമായ പെരുമാറ്റം ആയിരിക്കും നിങ്ങളിൽ നിന്ന് ഉണ്ടാവുന്നത്.

ധനു
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കുന്നുണ്ട്. സാമ്പത്തിക ഭദ്രത സുഖകരമാവില്ല. ചിലവ് പലപ്പോഴും നിങ്ങളിൽ അൽപം കൂടുതലായിരിക്കും. ജീവിതത്തിൽ പുതിയ ആശയങ്ങൾ കൊണ്ട് വരുന്നതിന് ശ്രമിക്കുന്നു. പരീക്ഷണങ്ങളിൽ പലതും പരീക്ഷിക്കാൻ മികച്ചതായിരിക്കും ഇന്നത്തെ ദിവസം.

മകരം
മകരം രാശിക്കാർക്ക് ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല. മാനസിക സമ്മർദ്ദം പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾക്ക് ഇന്ന് കാരണമാകുന്നുണ്ട്. എങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് തന്നെ സാധിക്കുന്നു. പൊതുവേ സന്തോഷകരമായ ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് മാനേജ് ചെയ്യാൻ സാധിക്കുന്നു.

കുംഭം
കുംഭം രാശിക്കാർക്ക് സുഹൃത് ബന്ധമാണ് ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത. നിങ്ങളുടെ ആശയങ്ങൾ വളരെയധികം നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ഓഫീസിലും ജോലിയിൽ നിങ്ങൾക്ക് ഉയർച്ച നൽകുന്നുണ്ട് ഇന്നത്തെ ദിവസം. ആരോഗ്യം തൃപ്തികരമായിരിക്കും.

മീനം
നിക്ഷേപങ്ങൾ നിങ്ങൾക്ക് പറ്റിയ ദിവസമാണ്. വിഷമഘട്ടത്തിൽ കുടുംബത്തിന്‍റെ പിന്തുണ നിങ്ങൾക്ക് വളരെയധികം ഉണ്ടാവുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്. മാനസിക സംഘർഷം ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യാൻ സാധിക്കുന്നുണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നല്‍കാൻ ശ്രദ്ധിക്കണം.