Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മിഥുനം രാശിക്കാർ ഒന്ന് ശ്രദ്ധിക്കണം, അപകടം പുറകേ
രാശിപ്രകാരം ഇന്നത്തെ രാശിഫലം എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടോ? എന്നാൽ അതിന് വേണ്ടി ലേഖനം വായിക്കൂ. ഓരോ ദിവസവും വ്യത്യസ്തപ്പട്ട് വരുന്ന രാശികളും ഗ്രഹങ്ങളും എന്താണെന്ന് നമുക്ക് നോക്കാം. ഇന്ന് ഈ രാശി മാറ്റം ആരെയൊക്കെ അലട്ടുന്നുണ്ട് എന്ന് അറിയണ്ടേ? ഓരോ ദിവസത്തേയും പോസിറ്റീവും നെഗറ്റീവും ആയ മാറ്റങ്ങൾ നിങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. ചിലരിൽ അത് പോസിറ്റീവ് മാറ്റമായിരിക്കും ഉണ്ടാക്കുക, എന്നാല്‍ ചിലരിലാകട്ടെ രാശിമാറ്റം നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്.
നിങ്ങളുടെ ഇന്ന് നിങ്ങൾക്ക് വേണ്ടി എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം. ഇത് ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങൾ വളരെയധികം ശ്രദ്ധേയമാണ്. എന്തൊക്കെയാണ് അവയെന്ന കാര്യം തിരിച്ചറിഞ്ഞ് അതിന് വേണ്ട പരിഹാരങ്ങൾ ചെയ്താൽ ഇവയെല്ലാം ശ്രദ്ധിക്കാവുന്നതാണ്. ഓരോ ദിവസത്തേയും രാശിയിൽ ഇന്ന് ഉണ്ടാവുന്ന മാറ്റങ്ങൾ ഇവയാണ്.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്ന് പൊതുവേ നല്ല ദിവസമാണ്. പഴയ കാല സുഹൃത്തുക്കളെ കണ്ട് മുട്ടുന്നതിന് ഇവർക്ക് കഴിയുന്നു. ജോലി സംബന്ധമായുണ്ടാവുന്ന അലോസരപ്പാട് മാത്രമാണ് ഇന്ന് ഇവരെ ബാധിക്കുന്നത്. അതിനെ ഒഴിച്ച് നിർത്തിയാല്‍ പിന്നീട് ഉണ്ടാവുന്ന നേട്ടങ്ങൾ എല്ലാം തന്നെ ഇന്നത്തെ ദിവസത്തെ പ്രത്യേകതകളാണ്. കുടുംബത്തിൽ വളരെയധികം നല്ല അനുഭവങ്ങളായിരിക്കും ഉണ്ടാവുന്നത്. സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് ഇവർക്ക് സാധിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പലപ്പോഴും ജോലിക്കാര്യത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. മേലധികാരികൾ നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നഷ്ടങ്ങൾ പല വിധത്തിലും നിങ്ങളെ തേടി വരുന്നതിന് സാധ്യതയുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള അപകടങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളിൽ പുറകേ തന്നെ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് അപ്രതീക്ഷിത സഹായം ഉണ്ടാവുന്നു. വരവ് കൂടുന്നതിനുള്ള സാധ്യതയുണ്ട്. എന്തും ശ്രദ്ധിച്ച് മാത്രം കൈകാര്യം ചെയ്യേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

കർക്കിടകം രാശി
ആരോഗ്യത്തിന്‍റെ കാര്യത്തിൽ നിങ്ങൾ വളരെയധികം ശ്രദ്ധിക്കണം. എന്ത് കാര്യം ചെയ്യുമ്പോഴും അത് സത്യസന്ധതയോടെ ചെയ്യാൻ ശ്രദ്ധിക്കുക. ഈ സമയം തന്നെയായിരിക്കും നിങ്ങൾക്ക് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്ന ഒരു ദിവസവും. വളരെയധികം ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും ചെയ്യാന്‍. ഉദ്യോഗത്തിൽ നേട്ടങ്ങളും സന്തോഷങ്ങളും നിങ്ങളെ തേടിയെത്തുന്നുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് പല വിധത്തിലുള്ള വിഘ്നങ്ങൾ ഉണ്ടാവുന്നുണ്ട് ഓരോ കാര്യങ്ങള്‍ക്കും. നിങ്ങൾക്ക് നിങ്ങളുടെ ഇന്ന് നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവൃത്തിയില്‍ വളരെയധികം സത്യസന്ധത പുലർത്താൻ ശ്രമിക്കണം. ആനുകൂല്യങ്ങൾക്ക് വേണ്ടി പരിശ്രമിക്കാതെ ആത്മാർത്ഥമായി ജോലിയെടുക്കാൻ ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. കുടുംബത്തിൽ ചെറിയ രീതിയിൽ തർക്കങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ശ്രദ്ധിച്ച് വാക്കുകള്‍ ഉപയോഗിച്ചാൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവാൻ സാധിക്കുന്നു. ആത്മ നിയന്ത്രണം ഇന്നത്തെ ദിവസം വളരെയധികം അത്യാവശ്യമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ അത് നിങ്ങളെ മറ്റ് പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. ആരോഗ്യത്തിൻറെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പണമിടപാടുകൾ ശ്രദ്ധിച്ച് നടത്താൻ നോക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനലാഭത്തിനുള്ള സാധ്യതയുണ്ട്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുമെങ്കിലും അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാവുന്നു. ഏറ്റെടുക്കുന്ന ചുമതലകൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കുന്നു, മക്കളുടെ കാര്യത്തിൽ വെറുതേ ആകുലപ്പെടുന്ന സ്വഭാവം ഇവരിൽ ഉണ്ടാവുന്നു.

ധനു രാശി
പുതിയ സൗഹൃദങ്ങൾ ഇവരെ തേടിയെത്തുന്നു. ബിസിനസ്സിൽ മികച്ച പദ്ധതികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിവിധ മേഖലകളിൽ നിന്ന് പണം ലഭിക്കുന്നതിനുള്ള ഭാഗ്യം ഇവർക്കുണ്ട്. പക്ഷേ കുടുംബത്തിൽ പലപ്പോഴും സമാധാനക്കേടിനുള്ള സാഹചര്യം കാണപ്പെടുന്നുണ്ട്. പുതിയ പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നതിന് ശ്രമിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

മകരം രാശി
വിഷമഘട്ടങ്ങളിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കുന്നു. സാമ്പത്തിക തടസ്സങ്ങൾ ഇല്ലാതാവുന്നു. സമയോചിത ഇടപെടലുകൾ പല ആപത്തുകളിൽ നിന്നും നിങ്ങളെ രക്ഷിക്കും. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് ഇടപെടലുകൾ നടത്തുന്നുണ്ട്. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധ വേണം.

കുംഭം രാശി
ആത്മീയ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കുകയും കണ്ടെത്തുകയും ചെയ്യുന്നുണ്ട്. കൂട്ടുകാരുമൊത്ത് യാത്ര പോവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധ നല്‍കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമായിരിക്കും. ഉപരിപഠനത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

മീനം രാശി
ജോലി സ്ഥലത്ത് സമ്മർദ്ദം കൂടുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയിൽ നിന്ന് നല്ലതല്ലാത്ത അഭിപ്രായവും വഴക്കും കേൾക്കാൻ ഇടവരുന്നു. ജോലിക്കാര്യത്തിൽ അരക്ഷിതാവസ്ഥക്കുള്ള സാധ്യതയും ഉണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
