For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു

|

നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം അനിവാര്യമായ ഘടകമാണെന്ന് എല്ലാവർക്കും അറിയാം പക്ഷെ ശാന്തവും സുഖകരവുമായ ഉറക്കം ലഭിക്കുന്ന ഭാഗ്യവാന്മാർ ഈ തിരക്കുപിടിച്ച ആധുനികയുഗത്തിൽ വളരെ കുറച്ചു പേരെയുള്ളു... എന്താ ശരിയല്ലേ? നല്ല ഒരു ഉറക്കത്തിനായി അത്യധികം ആഗ്രഹിക്കുന്നവരാണ് അധികവും പ്രത്യേകിച്ചും വളരെയേറെ അധ്വാനം വേണ്ടി വന്ന ദിവസങ്ങളിൽ. സുഖകരമായ ഉറക്കത്തോളം സംതൃപ്തിയും സന്തോഷവും നൽകുന്ന വേറെയൊന്നും ഇല്ലെന്നു തന്നെ പറയാം.നമ്മുടെ ശരീരിക പ്രവർത്തനങ്ങൾക്കെല്ലാം ഒരു പുത്തനുണർവ്വ് നൽകുവാൻ ശാന്തമായ ഉറക്കം അത്യന്താപേക്ഷിതമാണ്. പക്ഷെ അധികപേർക്കും ശാന്തമായ ഉറക്കം വെറും മോഹം മാത്രമാണ്.. ശരിയല്ലേ? നിങ്ങൾക്ക് സുഖകരമായ ഉറക്കം ലഭിക്കണമോ? എങ്കിൽ തുടർന്നുവായിക്കു. ശാന്തവും സുഖകരമായ ഉറക്കത്തിനുള്ള ജ്യോതിഷസംബന്ധിയായ ചില നുറുങ്ങുകൾ ഇതാ.

ശുക്രന്റെ മകരം രാശി സംക്രമണം; 12 രാശിക്കും ശ്രദ്ധിക്കാന്‍ശുക്രന്റെ മകരം രാശി സംക്രമണം; 12 രാശിക്കും ശ്രദ്ധിക്കാന്‍

ഒരു നല്ല ഉറക്കത്തിന് നിങ്ങളുടെ ജീവിതത്തിലെ ഒട്ടനവധി പ്രശ്നങ്ങൾ നിങ്ങൾ പോലുമറിയാതെ പരിഹരിക്കാൻ കഴിയുംമെന്നാണ് പറയാറ്.ഉറങ്ങുന്നതിനു മുന്പേ വളരെ കുറച്ച് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കും. അതുകൂടാതെ ഉറങ്ങുമ്പോൾ നിങ്ങളുടെ കിടക്കയ്ക്കരികിൽ ചില വസ്തുക്കൾ ഉണ്ടെങ്കിൽ അവയും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തും. അവയൊന്നു മാറ്റി നോക്കൂ. നിങ്ങളുടെ ഉറക്കത്തിൽ വരുന്ന മാറ്റം അത്ഭുതാവഹം ആയിരിക്കും. ഇനി അവ എന്തൊക്കെയാണെന്ന് അല്ലേ? നമുക്ക് നോക്കാം.

 പണം തലയിണക്കടിയിൽ വെക്കരുത്

പണം തലയിണക്കടിയിൽ വെക്കരുത്

ഉറങ്ങുന്നതിനു മുമ്പ് നിങ്ങൾ നിങ്ങളുടെ തലയിണക്കടിയിൽ പേഴ്സോ, പണമോ വെച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. പണം ലക്ഷ്മീദേവിയുടെ പ്രതീകമായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് പണം എപ്പോഴും അലമാരയിലോ അതല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ സമ്പാദ്യം എപ്പോഴും സൂക്ഷിച്ചു വെക്കുന്ന സ്ഥലത്തോ വെക്കേണ്ടതാണ്. പണം തലയിണക്കടിയിൽ സൂക്ഷിച്ച് വെക്കുമ്പോൾ അത് ലക്ഷ്മീദേവിയേയും കുബേരനെയും നിന്ദിക്കുന്നതിന് സമമായാണ് കണക്കാക്കപ്പെടുന്നത്. ഇത് നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാൻ ഇടയുണ്ട് അതുകൊണ്ട് ഒരു കാരണവശാലും ഉറങ്ങുമ്പോൾ തലയിണക്കടിയിൽ പണം സൂക്ഷിക്കരുത്.

 മൂർച്ചയുള്ള സാധനങ്ങൾ തലയ്ക്കരികിൽ സൂക്ഷിക്കരുത്

മൂർച്ചയുള്ള സാധനങ്ങൾ തലയ്ക്കരികിൽ സൂക്ഷിക്കരുത്

ഉറങ്ങുമ്പോൾ തലയ്ക്കരികിൽ മൂർച്ചയുള്ള സാധനങ്ങൾ സൂക്ഷിക്കുന്നത് എപ്പോഴും നിങ്ങളുടെ ശരീരത്തിന് അപകടകരമാണ് മാത്രവുമല്ല അത് നിങ്ങളുടെ നല്ല ഭാവിക്കും ചേർന്ന പ്രവർത്തിയല്ല.

 ചങ്ങലകളോ കയറോ തലയ്ക്ക് അരികിൽ സൂക്ഷിക്കരുത്

ചങ്ങലകളോ കയറോ തലയ്ക്ക് അരികിൽ സൂക്ഷിക്കരുത്

ഉറങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കുക ചങ്ങലകളോ, കയറോ അത് ഏത് വിധത്തിലുള്ളതായാലും ശരി നിങ്ങളുടെ തലയ്ക്കരികിൽ സൂക്ഷിക്കരുത്. വാസ്തുശാസ്ത്രത്തിൽ പറയുന്നത് ഇത്തരത്തിലുള്ള വസ്തുക്കൾ തലയ്ക്കരികിൽ വച്ച് ഉറങ്ങുകയാണെങ്കിൽ അത്തരക്കാർ ജീവിതത്തിൽ അനേകം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടി വരും എന്നാണ്. വളരെയേറെ പരിശ്രമിച്ചാൽ മാത്രമേ വിജയം ഇവർക്ക് അരികിൽ എത്തുകയുള്ളൂ. അതുകൊണ്ട് ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉറങ്ങുമ്പോൾ ഇത്തരത്തിലുള്ള വസ്തുക്കൾ നിങ്ങളുടെ തലയ്‌ക്കരികിൽ നിന്നും മാറ്റി വയ്ക്കുക.

ഇലക്ട്രോണിക് ഉപകരണങ്ങൾ തലക്കു സമീപം

ഇലക്ട്രോണിക് ഉപകരണങ്ങൾ തലക്കു സമീപം

ഇലക്ട്രോണിക് ഉപകരണങ്ങൾ തലക്കു സമീപം വെക്കാതിരിക്കുക. ഉറങ്ങുമ്പോൾ വാച്ചുകൾ, മൊബൈൽ ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് വസ്തുക്കൾ തല വെക്കുന്നതിനരികിൽ സൂക്ഷിക്കാതിരിക്കുക. ശാസ്ത്രജ്ഞന്മാർ ഇക്കാര്യം പ്രത്യേകം പറയുന്നുണ്ട്. ഇനി വാസ്തുപ്രകാരം ആണെങ്കിൽ ഇവ സൂക്ഷിക്കുന്നത് ഒരിക്കലും നിങ്ങളുടെ ഭാവിക്ക് ഗുണകരം ആയിരിക്കില്ല.കാരണം ഈ ഉപകരണങ്ങൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കാനിടയുണ്ട് മാത്രവുമല്ല വളരെ സാവധാനത്തിൽ നിങ്ങളുടെ മാനസിക ആരോഗ്യത്തെയും ബാധിക്കും. അതുകൊണ്ട് ഒരു കാരണവശാലും ഉറങ്ങുമ്പോൾ നിങ്ങളുടെ കിടക്കയ്ക്കരികിൽ ഇത്തരം വസ്തുക്കൾ സൂക്ഷിക്കരുത്. കിടക്കയ്ക്കരികിൽ നിന്നും കുറച്ചു മാറി വേണം ഇവ സൂക്ഷിക്കാൻ.

പത്രങ്ങളോ മാഗസിനുകളോ കിടക്കയ്ക്കരികിൽ വെക്കരുത്.

പത്രങ്ങളോ മാഗസിനുകളോ കിടക്കയ്ക്കരികിൽ വെക്കരുത്.

നിങ്ങൾക്ക് വർത്തമാന പത്രങ്ങളും മാഗസിനുകളും വായിച്ചു കഴിഞ്ഞ ശേഷം നിങ്ങളുടെ തലയിണക്കടിയിലോ സമീപത്തോ വെച്ച് ഉറങ്ങുന്ന പതിവ് ഉണ്ടെങ്കിൽ വേഗം ആ ശീലം മാറ്റിക്കോളൂ. വാസ്തുശാസ്ത്രത്തിൽ ഇവ നിങ്ങളുടെ ജീവിതത്തിൽ നെഗറ്റീവ് എനർജി പകർന്നു തരുന്ന കാര്യങ്ങളാണ്. ഏതെങ്കിലും മതഗ്രന്ഥങ്ങൾ അതു രാമായണമോ ബൈബിളോ ഖുർആനോ ആയിക്കോട്ടെ ഉറങ്ങുമ്പോൾ അവ നിങ്ങളുടെ സമീപത്തുള്ളത് ശുഭ ദായകമായി കണക്കാക്കപ്പെടുന്നു.

ഉരലോ , ഉലക്കയോ

ഉരലോ , ഉലക്കയോ

ഉരൽ, ഉലക്ക പോലുള്ള വസ്തുക്കൾ തലയ്ക്ക് സമീപം വെക്കാൻ പാടുള്ളതല്ല. ഉരലോ , ഉലക്കയോ അല്ലെങ്കിൽ ഇവയ്ക്ക് പകരം ഉപയോഗിക്കുന്ന വസ്തുക്കൾ എന്ത് തന്നെയാണെങ്കിലും അവ നിങ്ങളുടെ കിടക്കയ്ക്കരികിൽ ഉണ്ടാകുമ്പോൾ നിങ്ങളുടെ കുടുംബത്തിൽ നെഗറ്റീവ് എനർജി ഉണ്ടാകുന്നു. ഉരൽ കിടക്കയിൽ ഉണ്ടാകുമ്പോൾ അത് നിങ്ങളുടെ കുടുംബത്തെയും കുടുംബബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.നിങ്ങളുടെ ഉറക്കത്തിന് വിഘ്നം വരുത്തുന്നു. അതുകൊണ്ട് ഇവ ഒരു കാരണവശാലും കിടക്കയ്ക്കരികിൽ സൂക്ഷിക്കരുത്.

കട്ടിലിന്നരികിൽ ജലത്തിന്റെ സാന്നിധ്യം നല്ലതാണ്.

കട്ടിലിന്നരികിൽ ജലത്തിന്റെ സാന്നിധ്യം നല്ലതാണ്.

നിങ്ങൾക്ക് നന്നായി ഉറങ്ങണം എന്നുണ്ടെങ്കിൽ ഒരു പാത്രത്തിൽ അല്ലെങ്കിൽ ഗ്ലാസ്സിൽ വെള്ളം തലയ്ക്ക് സമീപം വെക്കുന്നത് ഗുണം ചെയ്യും. ഉറങ്ങുമ്പോൾ തലക്കരികിൽ ഒരു പാത്രം നിറയെ വെള്ളം വയ്ക്കുകയാണെങ്കിൽ അത് നിങ്ങളെ ഗാഢനിദ്രയിലേക്ക് നയിക്കുകയും തടസ്സങ്ങളില്ലാതെ ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. നിങ്ങൾക്ക് ഉറങ്ങാൻ പ്രയാസമുണ്ട് അല്ലെങ്കിൽ നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധിക്കുക എന്നിട്ട് ഉറക്കത്തിൽ വരുന്ന മാറ്റങ്ങൾ അനുഭവിച്ചറിയൂ.

English summary

Astrological Tips To Sleep Better At Night

Here we are sharing some Astrological Tips To Sleep Better at night. Take a look.
X
Desktop Bottom Promotion