For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

|

നമ്മള്‍ ഓരോരുത്തരുടെയും സന്തോഷത്തിന്റെ കൂടാണ് നമ്മുടെ വീട്. അതിലെ ഓരോ കാര്യങ്ങളിലും നമ്മള്‍ ശ്രദ്ധ ചെലുത്തുന്നു. എല്ലാത്തിനുമുപരി, കുടുംബാംഗങ്ങളുടെ സ്‌നേഹം, ആരോഗ്യം, സമൃദ്ധി എന്നിവയാണ് ഓരോ കുടുംബത്തെയും ഭൂമിയിലെ ഒരോ സ്വര്‍ഗ്ഗമാക്കി മാറുന്നത്. വീട്ടിലെ സന്തോഷത്തിനായി നിങ്ങള്‍ മാത്രം ആരോഗ്യത്തോടെയിരുന്നാല്‍ പോരാ, വീടും നമ്മള്‍ ശ്രദ്ധിക്കണം. പ്രപഞ്ചത്തിലെ നെഗറ്റീവ് പോസിറ്റീവ് ഊര്‍ജ്ജങ്ങള്‍ സഞ്ചരിക്കുന്നതാണ് ഓരോ വീടും.

Most read: വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

ചിലപ്പോള്‍ നിങ്ങള്‍ ഒരു സ്ഥലത്തെത്തിയാല്‍, അവിടം നിങ്ങള്‍ക്ക് ചില അസ്വസ്ഥതകള്‍ അനുഭവപ്പെടാം. ശരിയല്ലേ? നിങ്ങളുടെ മനസ്സിനും ആത്മാവിനും ഒരു സന്ദേശം അയയ്ക്കുന്ന തരത്തില്‍ സ്ഥലത്തിന്റെ ഊര്‍ജ്ജമാണിത്. നമ്മുടെ വീടും അത്തരത്തിലൊന്നാണ്. നമ്മുടെ ശരീരത്തിന്റെയും ആത്മാവിന്റെയും വിപുലീകരണമാണ് വീട്. അതില്‍ ഊര്‍ജ്ജം നിറഞ്ഞിരിക്കുന്നു. എന്നാലിത് നെഗറ്റീവ് ഊര്‍ജ്ജമാണോ പോസിറ്റീവ് ഊര്‍ജ്ജമാണോ എന്നത് നിങ്ങള്‍ വീട് എങ്ങനെ സൂക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. സ്വന്തം വീട്ടില്‍ അഭിവൃദ്ധി കൈവരിച്ച് ഭാഗ്യം ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില ജ്യോതിഷ പരിഹാരങ്ങള്‍ ഇതാ.

വീടിന്റെ പ്രധാന വാതില്‍

വീടിന്റെ പ്രധാന വാതില്‍

പൊടിയും അഴുക്കും വീട്ടില്‍ പോസിറ്റിവിറ്റിയുടെ ഒഴുക്ക് കുറയ്ക്കുന്നു. അതിനാല്‍ ആദ്യം, നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കണം. കൂടാതെ, രാഹുവിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ വെള്ളികൊണ്ടുള്ള എന്തെങ്കിലും വസ്തു, കറുത്ത പയറ് എന്നിവ ചേര്‍ത്ത് പ്രവേശനകവാടത്തിനു മുന്നിലായി കുഴിച്ചിടുക. കൂടാതെ, വാതിലിനടുത്ത് ഒരു ചവിട്ടി വയ്ക്കുക, അത് വാതിലിലെ എല്ലാ നെഗറ്റീവ് ഊര്‍ജ്ജത്തെയും ആഗിരണം ചെയ്യുന്നു.

വീടിന്റെ ഗേറ്റ്

വീടിന്റെ ഗേറ്റ്

ആളുകള്‍ക്ക് വീട്ടില്‍ പ്രവേശിക്കാനുള്ള ഒരു മാര്‍ഗമായ വീടിന്റെ ഗേറ്റ് വിവിധതരം ഊര്‍ജ്ജങ്ങളുടെ കവാടമാണ്. ഇത് മനോഹരമാക്കി നിര്‍ത്തുകയും അലങ്കോലങ്ങളില്‍ നിന്ന് മുക്തമായിരിക്കുകയും വേണം. പുഷ്പങ്ങള്‍ നട്ടുപിടിപ്പിക്കുക. വീടിനു മുന്നില്‍ ഒരക്കലും ഒരു കണ്ണാടി സ്ഥാപിക്കരുത്. ഇത് പോസിറ്റീവ് എനര്‍ജി വീട്ടിലേക്ക് കടക്കുന്നതിനു തടസം നില്‍ക്കുന്നതാണ്. കൂടാതെ, പോസിറ്റീവ് ഊര്‍ജ്ജം ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് വീടിനു മുന്നില്‍ മനോഹരമായൊരു ജലധാര സ്ഥാപിക്കാവുന്നതാണ്. വലുതോ ചെറുതോ ആയ ഒരു ജലസ്രോതസ്സ് എല്ലായ്‌പ്പോഴും വീട്ടിലേക്ക് ഭാഗ്യ കൊണ്ടുവരും.

Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

സ്വീകരണ മുറി

സ്വീകരണ മുറി

വീടിന്റെ ഒരു സ്വീകരണമുറി എല്ലാ സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നു. ഇവിടെ, കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ച് സമയം ചെലവഴിക്കുന്നു. അതിനാല്‍, ഭാഗ്യം ആകര്‍ഷിക്കാന്‍, ഈ മുറി എല്ലായ്‌പ്പോഴും വൃത്തിയായിരിക്കണം. ജ്യോതിഷപരമായി ഈ മുറിയുടെ ക്രമീകരണം ഒരു വീട്ടില്‍ നന്മ വരുന്നതിന് ഗണ്യമായ പങ്ക് വഹിക്കുന്നു. അതിനാല്‍, ഈ മുറിയിലെ ഇരിപ്പിടങ്ങള്‍ മതിലിന് നേരെ വയ്ക്കരുത്, എല്ലായ്‌പ്പോഴും ചുവരിനും ഇരിപ്പിടങ്ങള്‍ക്കിടയിലും ഒരു ചെറിയ ഇടം വിടാന്‍ ഓര്‍മ്മിക്കുക. കൂടാതെ, ചിത്രപ്പണി ചെയ്ത ഓവല്‍ ആകൃതിയിലുള്ള ഒരു മേശയും സ്ഥാപിക്കാം. ഇത് സ്വീകരണമുറിയുടെ സൗന്ദര്യം ഉയര്‍ത്തുക മാത്രമല്ല, നല്ല ഭാഗ്യവും പോസിറ്റീവ് എനര്‍ജിയും നല്‍കുകയും ചെയ്യുന്നു. കൂടാതെ, നിങ്ങള്‍ക്ക് ഒരു ബുദ്ധ പ്രതിമ സൂക്ഷിക്കാവുന്നതുമാണ്.

സ്റ്റെയര്‍കേസ്

സ്റ്റെയര്‍കേസ്

വേദ ജ്യോതിഷത്തില്‍, ഒരു വീടിന്റെ ഗോവണിക്ക് ഒരു കുടുംബത്തിന്റെ സന്തോഷമോ വെല്ലുവിളിയോ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. നിങ്ങളുടെ വീടിന്റെ ഗോവണി വാതിലിന് അഭിമുഖമായോ, കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശകള്‍ക്ക് അഭിമുഖമായോ സ്ഥാപിക്കരുത്. എന്നിരുന്നാലും, നിങ്ങളുടെ വീട്ടില്‍ ഇതിനകം തന്നെ അത്തരം എന്തെങ്കിലും സാഹചര്യം ഉണ്ടെങ്കില്‍, ഒരു ജ്യോതിഷ പരിഹാരമെന്ന നിലയില്‍ ഗോവണിയില്‍ ഏതെങ്കിലും തരത്തിലുള്ള ലോഹങ്ങല്‍ ഉപയോഗിച്ചുള്ള പണികള്‍ ചെയ്യാതിരിക്കുക.

Most read:ഐശ്വര്യവും സമ്പത്തും കൂടെനിര്‍ത്താന്‍ ഈ വഴികള്‍

പൂജാമുറി

പൂജാമുറി

സാധാരണയായി പാചകത്തിനായി ഉപയോഗിക്കുന്ന ഒരു സാധാരണ ഘടകമാണ് ഗ്രാമ്പൂ. എന്നിരുന്നാലും, ഇത് സന്തോഷം ഉറപ്പാക്കാനും സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കാം. വീട്ടില്‍ ആരാധനയ്ക്കിടെ, ഭാഗ്യം ആകര്‍ഷിക്കാന്‍ ലക്ഷ്മീ ദേവിക്ക് ദിവസവും ഒരു ഗ്രാമ്പൂ അര്‍പ്പിക്കുക. കൂടാതെ, വീട്ടില്‍ ഐക്യം നിലനിര്‍ത്തുന്നതിന്, നിങ്ങളുടെ പൂജാമുറിയില്‍ ഒരു ശ്രീചക്രവും സ്ഥാപിക്കാം. ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പൂജാമുറി. ദൈവത്തെ ആരാധിക്കുമ്പോള്‍ അത് ഭാഗ്യം നല്‍കുന്നു. നിങ്ങളുടെ പൂജാ മുറി ഒരിക്കലും വീട്ടിലെ ഗോവണിക്ക് താഴെയാവരുത്. ഇത് നിങ്ങളുടെ കുടുംബാംഗങ്ങള്‍ മുഴുവന്‍ മോശം ഫലങ്ങള്‍ നല്‍കുന്നു.

ബാല്‍ക്കണി

ബാല്‍ക്കണി

പല വീടുകള്‍ക്കും ഒരു ബാല്‍ക്കണിയുമുണ്ടാകും. ഓരോ കുടുംബവും വീടിന്റെ വിലമതിക്കുന്ന ഭാഗങ്ങളില്‍ ഒന്നാണിത്. കാരണം വീട്ടംഗങ്ങള്‍ ഇവിടെ നല്ല സമയം ചെലവഴിക്കുന്നു. ആത്മീയ മൂല്യങ്ങളും സമൃദ്ധിയും വീട്ടില്‍ വരുത്തുന്നതിനായി നിങ്ങളുടെ ബാല്‍ക്കണിയില്‍ നിങ്ങള്‍ക്ക് ചില ഭാഗ്യ സസ്യങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. ഇവയെ ശരിയായ രീതിയില്‍ പരിപാലിക്കാനും മറക്കരുത്.

Most read:ലക്ഷ്മീ വിഗ്രഹം ഇങ്ങനെ വയ്ക്കൂ; ഐശ്വര്യം കൂടെ

കിടപ്പുമുറി

കിടപ്പുമുറി

വിശ്രമിക്കാനും സ്വകാര്യത ആസ്വദിക്കാനുമാണ് വീടിന്റെ കിടപ്പുമുറി. ഇക്കാരണത്താല്‍, ഈ മുറിയില്‍ സമാധാനപരമായ അന്തരീക്ഷം ആകര്‍ഷിക്കേണ്ടത് പ്രധാനമാണ്. മുറിയുടെ ചുവരുകള്‍, നിറം, ഫര്‍ണിഷിംഗ് എന്നിവ കിടപ്പുമുറിയുടെ അന്തരീക്ഷം സജീവവും ആകര്‍ഷകവുമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. നിരവധിപേര്‍ അവരുടെ മുറിയില്‍ ടെലിവിഷനുകള്‍ സ്ഥാപിക്കുന്നു, അത് ഒരു കിടപ്പുമുറിയുടെ ഊര്‍ജ്ജത്തെ എതിര്‍ക്കുന്നു. നല്ല ഊര്‍ജ്ജം പകരാന്‍ ഇളം നിറങ്ങള്‍, ലൈറ്റുകള്‍ എന്നിവ തിരഞ്ഞെടുക്കുക. കൂടാതെ, കട്ടിലിനു താഴെയായി ഡ്രോയറുകള്‍ ഒഴിവാക്കുക. ഇത് മുറിയിലെ പോസിറ്റീവ് ഊര്‍ജ്ജത്തെ തടയുന്നതാണ്.

English summary

Astrological Tips to Bring Good Luck at Home in Malayalam

Each one of us keeps putting efforts to add a small extra amount of happiness and bliss at our home. Here are some astrological tips to bring good luck at home in malayalam.
Story first published: Monday, September 21, 2020, 12:19 [IST]
X