For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ വാഹനം വാങ്ങാന്‍ നല്ല ദിവസം ഏത്?

|

ജ്യോതിഷത്തിന്റെ സഹായത്തോടെ എടുക്കാവുന്ന നിര്‍ണായക തീരുമാനമാണ് ഒരു വാഹനം വാങ്ങുക എന്നത്. ജ്യോതിഷത്തില്‍ കാറുകളോ മറ്റ് വാഹനങ്ങളോ സ്വന്തമാക്കാനുള്ള ഭാഗ്യം ഒരു വ്യക്തിക്ക് ഉണ്ടോ എന്ന് അവരുടെ ജാതകത്തില്‍ നിന്ന് തന്നെ വ്യക്തമാവുന്നതാണ്. ഒരു വ്യക്തിയുടെ ജാതകത്തിലെ നാലാമത്തെ ഭവനം അല്ലെങ്കില്‍ ലഗ്‌നം പരിശോധിക്കുന്നതിലൂടെ ഇത് മനസ്സിലാക്കാം. ഇക്കാര്യത്തില്‍ ശുക്രന്‍ വളരെ പ്രധാനമാണ്. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ക്കും ഭൗതിക സുഖങ്ങള്‍ക്കും ശുക്രന്‍ നിലകൊള്ളുന്നു.

Most read: ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴിMost read: ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴി

അതിനാല്‍, ഒരു വ്യക്തിക്ക് അവരുടെ ജാതകത്തിലെ നാലാമത്തെ ഭവനത്തില്‍ ശുക്രന്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് വാഹന യോഗം ഉണ്ടെന്ന് കണക്കാക്കാം. രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ അപകടങ്ങളെ സൂചിപ്പിക്കുന്നവയാണ്. അതിനാല്‍ ഒരു കാര്‍ വാങ്ങുന്നതിന് മുമ്പ് ഇവയുടെ സ്ഥാനങ്ങളും വാഹനം വാങ്ങുമ്പോള്‍ വിശകലനം ചെയ്യുന്നത് നല്ലതാണ്. ഈ രണ്ട് ആകാശഗോളങ്ങളും ജാതകത്തില്‍ ഒരേ പാതയിലെത്തുമ്പോള്‍, അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അവ അപകടങ്ങള്‍ സൂചിപ്പിക്കുന്നുവെങ്കില്‍, രാഹുവിന്റെയും കേതുവിന്റെയും പ്രതികൂല ഫലങ്ങള്‍ ലഘൂകരിക്കുന്നതിന് ചില ജ്യോതിഷ പരിഹാരങ്ങള്‍ നടത്തുകയും വേണം.

കാറിന്റെ നിറം

കാറിന്റെ നിറം

നമുക്കെല്ലാവര്‍ക്കും ഞങ്ങളുടെ പ്രിയപ്പെട്ട നിറങ്ങളുണ്ട്, പക്ഷേ ഒരു കാര്‍ വാങ്ങുമ്പോള്‍, നിങ്ങളുടെ ജാതകം നോക്കി ശരിയായ നിറം നിര്‍ദ്ദേശിക്കുന്ന ഒരു ജ്യോത്സ്യനെ സമീപിക്കുന്നത് നല്ലതാണ്. കാറിന്റെ നിറം ഉടമയുടെ അഭിരുചികളെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, കുറച്ച് ജ്യോതിഷപരമായ ഘടകങ്ങള്‍ കൂടി ഓര്‍മ്മിക്കുന്നത് സഹായകരമാകും. ജനനസമയത്തെ ചന്ദ്രന്റെ സ്ഥാനവും ജാതകവും പരിശോധിച്ചുകൊണ്ട് നിറം തിരിച്ചറിയാന്‍ കഴിയും. ഒരു വ്യക്തിക്ക് അവരുടെ രാശിചിഹ്നം ഭരിക്കുന്ന ഗ്രഹം അനുസരിച്ചും അനുയോജ്യമായ കാറിന്റെ നിറം അറിയാനും കഴിയും.

രജിസ്‌ട്രേഷന്‍ നമ്പര്‍

രജിസ്‌ട്രേഷന്‍ നമ്പര്‍

കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറിനായി അപേക്ഷിക്കുമ്പോള്‍ ചില വസ്തുതകള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ഭാഗ്യ നമ്പറും ജനനത്തീയതിയും നോക്കി നല്‍കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു മാസം 16 ന് ആണ് ജനിച്ചതാണെങ്കില്‍, ഭാഗ്യ നമ്പര്‍ 1 + 6 = 7. ഒരു വാഹനത്തിന്റെ അനുയോജ്യമായ രജിസ്‌ട്രേഷന്‍ നമ്പര്‍ ഭാഗ്യ സംഖ്യ അല്ലെങ്കില്‍ 9 ആകാം. അധികാരികള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍, നമ്പറിന്റെ ഓരോ അക്കവും കൂട്ടിനോക്കുക. തുക ഒന്നുകില്‍ ഭാഗ്യ നമ്പര്‍ അല്ലെങ്കില്‍ 9 ആണെങ്കില്‍, രജിസ്‌ട്രേഷന്‍ നമ്പര്‍ തിരഞ്ഞെടുക്കാം. മിക്ക ഫാന്‍സി നമ്പറുകളും ഈ ഫലം നല്‍കും. ഉദാഹരണത്തിന് 9999 അല്ലെങ്കില്‍ 3303 എടുക്കുക. ഇവ കൂട്ടിയാല്‍ 9 ആണ് ലഭിക്കുക. ഈ രീതി പിന്തുടരുകയാണെങ്കില്‍ കാര്‍ ഉടമകള്‍ക്ക് ഭാഗ്യം നേടാം.

Most read:സമ്പത്ത് കുമിഞ്ഞുകൂടാന്‍ ഫെങ് ഷൂയി ഡ്രാഗണ്‍ ആമMost read:സമ്പത്ത് കുമിഞ്ഞുകൂടാന്‍ ഫെങ് ഷൂയി ഡ്രാഗണ്‍ ആമ

വാഹനം വാങ്ങുന്ന ദിവസം

വാഹനം വാങ്ങുന്ന ദിവസം

ഒരു വ്യക്തിയെ സംബന്ധിച്ച് കാര്‍ വീട്ടിലെത്തിക്കുന്ന ദിവസവും നിര്‍ണായകമാണ്. വാഹനം വാങ്ങുന്നതിനായി ഷോറൂം സന്ദര്‍ശിക്കുന്ന സമയം ചന്ദ്രന്റെ സ്ഥാനം അടിസ്ഥാനമാക്കി ഇത് തീരുമാനിക്കാം. പൗര്‍ണ്ണമി ദിവസത്തിന് അഞ്ച് ദിവസം മുമ്പോ പിമ്പോ അനുയോജ്യമായ കാലയളവാണ്.മറ്റൊരു അനുകൂല സമയം പൗര്‍ണ്ണമിക്ക് 6-10 ദിവസം മുമ്പോ ശേഷമോ ആണ്. എന്നാല്‍ പൗര്‍ണ്ണമിക്ക് 11-15 ദിവസം കഴിഞ്ഞ് വാഹനം വീട്ടിലെത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അനുയോജ്യമായ സമയം

അനുയോജ്യമായ സമയം

രാഹുകാലത്തെക്കുറിച്ച് മിക്കവര്‍ക്കും അറിവുള്ളതായിരിക്കും. ഒരു വാഹനം രാഹുകാലത്ത് കൈവശപ്പെടുത്തുന്നത് ദോഷകരമാണ്. ഓരോ ദിവസവും ഒന്നര മണിക്കൂര്‍ രാഹുകാലമായി കണക്കാക്കുന്നു. അതായത്:

ഞായര്‍ - വൈകുന്നേരം 4.30 മുതല്‍ 6 വരെ

തിങ്കള്‍ - രാവിലെ 7.30 മുതല്‍ 9 വരെ

ചൊവ്വ - ഉച്ചകഴിഞ്ഞ് 3 മുതല്‍ 4.30 വരെ

ബുധന്‍ - ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ

വ്യാഴം - ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ

വെള്ളി - രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ

ശനി - രാവിലെ 9 മുതല്‍ 10.30 വരെ

Most read:ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?Most read:ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?

കാറില്‍ സൂക്ഷിക്കാന്‍

കാറില്‍ സൂക്ഷിക്കാന്‍

ചെറിയ വിഗ്രഹങ്ങളോ ദേവന്മാരുടെ രൂപങ്ങളോ വാഹനങ്ങളില്‍ സൂക്ഷിക്കുന്നത് ഒരു പതിവാണ്. കേതുവുമായി ബന്ധമുള്ള ഗണപതിയാണ് ഇതിനായി ഏറ്റവും അനുയോജ്യമായ ദൈവം. അപകടങ്ങളോ മറ്റ് അപകടകരമായ സാഹചര്യങ്ങളോ തടയാന്‍ വിഘ്നേശ്വരനെ കാറില്‍ സൂക്ഷിക്കാവുന്നതാണ്.

ആദ്യ യാത്ര

ആദ്യ യാത്ര

ഒരു വാഹനം വാങ്ങി ആദ്യ യാത്ര ആരാധനാലയത്തിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ ആകുന്നത് ഉചിതമായിരിക്കും. വിഘ്നേശ്വരനെയോ ഹനുമാനയോ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. ആദ്യകാര്യം എന്ന നിലയില്‍ വാഹനപൂജ നടത്തുന്നതും പ്രയോജനകരമാണ്.

Most read:ജന്മനക്ഷത്രപ്രകാരം വിജയം നേടാവുന്ന തൊഴില്‍മേഖലകള്‍Most read:ജന്മനക്ഷത്രപ്രകാരം വിജയം നേടാവുന്ന തൊഴില്‍മേഖലകള്‍

English summary

Astrological Tips Before Buying A New Car

Our horoscope itself can indicate if we have the good fortune to own cars or other vehicles. Lets see the astrological tips before buying a new car.
X
Desktop Bottom Promotion