For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

|

ഒരാളെ സംബന്ധിച്ചിടത്തോളം സന്തോഷം തോന്നുന്നത് എന്താണ്? സാധാരണയായി, ജോലികളിലെ തിരക്കുകളൊക്കെ തീര്‍ത്ത് കുറച്ച് സമയത്തേക്ക് വിശ്രമത്തിനായി നിങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍. ശരിയല്ലേ? എന്നാല്‍ ഒരു നല്ല ഉറക്കം നിങ്ങള്‍ക്ക് പലപ്പോഴും നേടാന്‍ കഴിയുന്നില്ലെങ്കിലോ? ഉറക്കത്തില്‍ പതിവായി ദു:സ്വപ്‌നങ്ങള്‍ കാണുന്നുവെങ്കിലോ? ഉറങ്ങുമ്പോള്‍ ദു:സ്വപ്‌നങ്ങള്‍ കാണുന്നത് സാധാരണ കാര്യമാണെന്നു കരുതി തള്ളിക്കളയേണ്ട. നിങ്ങളുടെ വ്യക്തിപരമോ തൊഴില്‍പരമോ ആയ ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാരണങ്ങളുണ്ട് ഇതിനു പിന്നില്‍.

Most read: വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read: വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

സാധാരണയായി, നമ്മുടെ ഉപബോധമനസ്സിന്റെ ഫലമാണ് ഒരു സ്വപ്നം. മാത്രമല്ല, നമ്മുടെ സ്വപ്നങ്ങള്‍ നമ്മുടെ ആന്തരിക ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തിനെക്കുറിച്ചാണോ നാം കൂടുതല്‍ ചിന്തിക്കുന്നത് അത് നമ്മുടെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടും. നാം ഉറങ്ങുമ്പോള്‍ നമ്മുടെ ഉപബോധമനസ്സ് നമ്മുടെ ജീവിതത്തിലെ ചില സംഭവങ്ങളെ ക്രോഢീകരിച്ചെടുക്കുന്നു. അവയാണ് സ്വപ്‌നങ്ങളായി മുന്നില്‍ തെളിയുന്നത്.

പേടിസ്വപ്നങ്ങള്‍

പേടിസ്വപ്നങ്ങള്‍

ഒരു വ്യക്തി നല്ലതും ചീത്തയുമായ രണ്ടുതരം സ്വപ്നങ്ങള്‍ കാണുന്നു. നല്ല സ്വപ്നങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കുമ്പോള്‍ മോശം സ്വപ്നങ്ങള്‍ നിങ്ങളെ അലോസറപ്പെടുത്തുകയും നിങ്ങളുടെ ചിന്താശേഷിയെ ബാധിക്കുകയും ചെയ്യുന്നു. ഒരു വ്യക്തി മോശം സമയം അനുഭവിക്കുമ്പോഴോ അല്ലെങ്കില്‍ അയാള്‍ക്ക് ഉള്‍ഭയം ഉണ്ടാകുമ്പോഴോ പേടിസ്വപ്‌നങ്ങള്‍ കാണുന്നു. പേടിസ്വപ്നങ്ങള്‍ കൂടുതലും സംഭവിക്കുന്നത് അതിരാവിലെയാണ്.

സ്വപ്നങ്ങളും ജ്യോതിഷവും

സ്വപ്നങ്ങളും ജ്യോതിഷവും

വേദ ജ്യോതിഷമനുസരിച്ച് രാഹുവാണ് സ്വപ്നങ്ങളുടെ ഭരണാധികാരി. രാഹു ചന്ദ്രനുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ കടന്നുവരുന്നു. എന്നിരുന്നാലും, നിങ്ങള്‍ ഉറങ്ങുമ്പോള്‍ മാത്രം സ്വപ്നങ്ങള്‍ കാണണമെന്ന് നിര്‍ബന്ധമല്ല, ചിലര്‍ പകല്‍ സമയത്തും സ്വപ്നങ്ങള്‍ കാണുന്നു. സ്വപ്നങ്ങള്‍ അടിസ്ഥാനപരമായി എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാവുന്ന നമ്മുടെ മനസ്സിന്റെ ചിന്തകളാണ്. ഇവയെല്ലാം നിയന്ത്രിക്കുന്നത് രാഹുവാണ്.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

സ്വപ്നങ്ങളും ജ്യോതിഷവും

സ്വപ്നങ്ങളും ജ്യോതിഷവും

ഒരു സാധാരണ വ്യക്തിയുടെ ജാതകത്തിലെ ഒന്‍പതാം വീട് സ്വപ്ന സ്ഥലമാണ്, അതിനാല്‍ അതിന്റെ ഭരണാധികാരിയും വീട്ടിലെ ഏതെങ്കിലും ഗ്രഹങ്ങളുമെല്ലാം സ്വപ്‌നത്തില്‍ സ്വാധീനം ചെലുത്തുന്നു. ഇതെല്ലാം നിങ്ങളുടെ ഗ്രഹസ്ഥാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരാള്‍ക്ക് ശക്തമായ ഗ്രഹസ്ഥാനങ്ങളുണ്ടെങ്കില്‍ അയാള്‍ നല്ല സ്വപ്നങ്ങള്‍ കാണുന്നു. ദുര്‍ബലമായ ഗ്രഹ സ്ഥാനങ്ങളില്‍ തുടരുന്ന ഒരു വ്യക്തി തീര്‍ച്ചയായും ദു;സ്വപ്‌നങ്ങളിലൂടെയും കടന്നുപോകും. ഈ ലേഖനത്തില്‍, ദു:സ്വപ്നങ്ങള്‍ നീക്കാനുള്ള മികച്ച ജ്യോതിഷ പരിഹാരങ്ങള്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

കട്ടിലിന്റെ തലഭാഗത്ത് ഒരു കത്തി സൂക്ഷിക്കുക

കട്ടിലിന്റെ തലഭാഗത്ത് ഒരു കത്തി സൂക്ഷിക്കുക

നിങ്ങളുടെ കട്ടിലിന്റെ തലഭാഗത്ത് ഒരു കത്തി സൂക്ഷിച്ചുവച്ച് കിടന്നാല്‍ ദുസ്സ്വപ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷ നേടാവുന്നതാണ്. ഉറക്കത്തില്‍ പേടിസ്വപ്‌നങ്ങള്‍ നിങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നുവെങ്കില്‍ കിടക്കയുടെ തലഭാഗത്ത് കത്തി സൂക്ഷിക്കാം. ഇതുകൂടാതെ, കത്തിക്ക് പകരം മറ്റേതെങ്കിലും മൂര്‍ച്ചയുള്ള വസ്തുവും നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഒരു ഫോര്‍ക്ക്, കത്രിക അല്ലെങ്കില്‍ നഖംവെട്ടി എന്നിവ വയ്ക്കാം. ഇതിലൂടെ ദു:സ്സ്വപ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നേടാം.

Most read:ദുരിതമേകും ചൊവ്വാദോഷം അകറ്റാം; ജ്യോതിഷ പരിഹാരംMost read:ദുരിതമേകും ചൊവ്വാദോഷം അകറ്റാം; ജ്യോതിഷ പരിഹാരം

അരി സൂക്ഷിക്കുക

അരി സൂക്ഷിക്കുക

രാത്രി ഉറങ്ങുമ്പോള്‍ കുറച്ച് മഞ്ഞ അരി ഒരു തുണിയില്‍ കെട്ടി തലയിണയുടെ അടിയില്‍ വയ്ക്കുക. അരി മഞ്ഞ നിറത്തിലാക്കാന്‍ മഞ്ഞള്‍ വെള്ളത്തില്‍ കലര്‍ത്തുകയോ അല്ലെങ്കില്‍ അരിയില്‍ മഞ്ഞള്‍ തളിക്കുകയോ ചെയ്യുക. പേടിസ്വപ്‌നങ്ങള്‍ കാണുന്ന പ്രശ്‌നം ഈ പ്രതിവിധി ഉപയോഗിച്ച് മറികടക്കാന്‍ കഴിയും.

ഏലയ്ക്ക തലയിണയ്ക്കടിയില്‍ വയ്ക്കുക

ഏലയ്ക്ക തലയിണയ്ക്കടിയില്‍ വയ്ക്കുക

ദു: സ്വപ്‌നങ്ങളില്‍ നിന്ന് മോചനം നേടാന്‍, അഞ്ച് ചെറിയ ഏലയ്ക്ക ഒരു തുണിയില്‍ കെട്ടി നിങ്ങളുടെ തലയിണയ്ക്കടിയില്‍ വയ്ക്കുക. പേടിസ്വപ്നങ്ങള്‍ അകറ്റാനുള്ള ഏറ്റവും മികച്ച ജ്യോതിഷ പരിഹാരമാണിത്. പതിവായി ദു:സ്വപ്‌നങ്ങള്‍ കാണുന്നവരാണെങ്കില്‍ ഇതിലൂടെ നിങ്ങള്‍ക്ക് പ്രശ്‌നത്തില്‍ നിന്ന് മുക്തി നേടാം.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

ചെമ്പ് പാത്രത്തില്‍ വെള്ളം സൂക്ഷിക്കുക

ചെമ്പ് പാത്രത്തില്‍ വെള്ളം സൂക്ഷിക്കുക

രാത്രിയില്‍ നല്ല ഉറക്കം നേടാനും ഉറക്കത്തില്‍ പേടി സ്വപ്‌നങ്ങള്‍ കാണുന്ന പ്രശ്‌നം നീക്കംചെയ്യുന്നതിനുമായി, നിങ്ങളുടെ കട്ടിലിന് സമീപം ഒരു ചെമ്പ് പാത്രത്തില്‍ വെള്ളം സൂക്ഷിക്കുക. രാവിലെ ഈ വെള്ളം ചെടികളില്‍ ഒഴിക്കുക. ഈ പ്രതിവിധി ഉപയോഗിച്ച് നിങ്ങള്‍ക്ക് പേടിസ്വപ്നങ്ങളും ഉറക്ക പ്രശ്‌നങ്ങളും പരിഹരിക്കാം.

മറ്റു പരിഹാരങ്ങള്‍

മറ്റു പരിഹാരങ്ങള്‍

  • ഒരിക്കലും കട്ടിലിനടിയില്‍ ചെരിപ്പുകളോ മറ്റോ സൂക്ഷിക്കരുത്. ഇത് നിങ്ങളുടെ ചുറ്റുപാടില്‍ നെഗറ്റീവ് ഊര്‍ജ്ജം ആകര്‍ഷിക്കുന്നു.
  • ഇരുണ്ട നിറമുള്ള ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കരുത്. സമൃദ്ധിക്കും സമാധാനത്തിനും വേണ്ടിയുള്ള ഇളം നിറങ്ങളുള്ള ബെഡ് ഷീറ്റുകള്‍ ഉപയോഗിക്കുക.
  • അഴുക്ക് നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജികളെ ആകര്‍ഷിക്കുന്നു. ഉറക്കമുണര്‍ന്ന ശേഷം പതിവായി നിങ്ങളുടെ കിടക്ക വൃത്തിയാക്കണം. കൂടാതെ, കിടക്കുന്നതിനുമുമ്പ് നിങ്ങളുടെ കാലുകള്‍ കഴുകണം.
  • മറ്റു പരിഹാരങ്ങള്‍

    മറ്റു പരിഹാരങ്ങള്‍

    സ്ത്രീകള്‍ ഉറങ്ങുന്നതിനുമുമ്പ്, മുടി കെട്ടി വയ്ക്കുന്നത് ദു:സ്വപ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

    ദു:സ്വപ്നങ്ങളെ അകറ്റി നിര്‍ത്തുന്നതില്‍ ദിശകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ തല വടക്ക് ഭാഗത്തും കാലുകള്‍ തെക്ക് ഭാഗത്തും വരത്തക്ക രീതിയില്‍ കിടക്കുന്നത് ദുസ്വപ്‌നങ്ങളില്‍ നിന്ന് രക്ഷ നല്‍കും.

    Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

English summary

Astrological Remedies to Overcome Nightmares in malayalam

Nightmares are generally bad dreams or disturbing dreams that force you to awake from a deep sleep. Read on the astrological remedies for nightmares.
X
Desktop Bottom Promotion