Latest Updates
-
ഐ.എസ്.ആർ.ഒയുടെ വമ്പൻ തിരിച്ചുവരവ്: ജി.എസ്.എൽ.വി-എഫ്17 കുതിച്ചുയർന്നു, ഇ.ഒ.എസ്-05 ഭ്രമണപഥത്തിൽ! -
ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര: തിരുവനന്തപുരത്തും കൊച്ചിയിലും ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 4: ഗജകേസരി യോഗം ഇന്ന്? ശുഭസമയവും രാഹുകാലവും അറിയാം, ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ -
കേരളത്തിലെ കഠിനമായ ചൂടിലും ഈർപ്പത്തിലും ചർമ്മം തിളങ്ങാൻ ഈ 5 മിനിറ്റ് സ്കിൻകെയർ റൂട്ടീൻ പരീക്ഷിക്കൂ -
പഠനമുറിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും; വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ! -
അഷ്ടമിരോഹിണി: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഫ്ലാറ്റുകൾക്കും അനുയോജ്യം -
പണം കൈയിൽ നിൽക്കുന്നില്ലേ? സ്വർണ്ണവും പണവും സൂക്ഷിക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, ഒപ്പം ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും രക്ഷനേടാം -
മേക്കപ്പല്ല, ഇനി ചർമ്മ സംരക്ഷണം; കത്രീന കൈഫിന്റെ 'കായ് ബ്യൂട്ടി' സ്കിൻകെയർ വിപണിയിലേക്ക്! -
58-ൽ നിന്ന് 72 കിലോയിലേക്ക്, പിന്നെ പഴയ രൂപത്തിലേക്ക്! നിമിഷ സജയന്റെ കഠിനമായ മേക്കോവർ യാത്ര -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: സാമ്പത്തിക ഇടപാടുകൾക്കും വാങ്ങലുകൾക്കും ഇന്ന് സുവർണ്ണാവസരം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദാമ്പത്യത്തില്‍ സ്നേഹവും ഐക്യവും നിലനിര്‍ത്താന്‍ ജ്യോതിഷപരിഹാരം
ദാമ്പത്യത്തില്‍ സ്നേഹവും ഐക്യവും നിലനിര്‍ത്തുന്നതിന് വേണ്ടി ചില ജ്യോതിഷ പരിഹാരങ്ങള്‍ ഉണ്ട്. ഭാര്യാഭര്‍തൃബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഭര്‍ത്താവ് ഭാര്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ജ്യോതിഷ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളില്‍ ഒന്നാണ് വിവാഹം. ഓരോ ബന്ധവും ഒരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കാരണം രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരുമിച്ച് ജീവിക്കേണ്ടതിനെക്കുറിച്ചാണ് ഇവിടെ ചര്ച്ചയുണ്ടാവുന്നതും. രണ്ട് ആളുകള്‍ അവരുടെ ബന്ധം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ശ്രദ്ധേയമായ ഒന്നാണ്.
പ്രശ്നങ്ങള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടായിരിക്കും. എന്നാല്‍ അത് പരിഹരിച്ച് മുന്നോട്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധം കാത്തുസൂക്ഷിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജ്യോതിഷത്തില്‍ ബന്ധങ്ങളുടെ സ്നേഹം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്നിരുന്നാലും, ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ജ്യോതിഷം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വാസ്തു ശ്രദ്ധിക്കണം
വാസ്തുശാസ്ത്രപ്രകാരം പ്രശ്നങ്ങളുണ്ടാവുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ബന്ധങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇത് ബന്ധങ്ങള്‍ക്കിടയില്‍ നിഷേധാത്മകതയുണ്ടാക്കുന്നുണ്ട്. അത്തരം സമയങ്ങളില്‍, വീട്ടിലെ ഒരു മോശം അവസ്ഥകളെ ഇല്ലാതാക്കുന്നതിനും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിനും നമുക്ക് ഉപ്പ് വെള്ളത്തില്‍ വീടിന്റെ മുക്കും മൂലയും ക്ലീന്‍ ചെയ്യാവുന്നതാണ്.

രുദ്രാക്ഷം ധരിക്കാം
പലതവണ വഴക്കുകള്‍ എളുപ്പത്തില്‍ പരിഹരിക്കപ്പെടും, എന്നാല്‍ ഇരുവരുടെയും അല്ലെങ്കില്‍ ഏതെങ്കിലും ഒരു പങ്കാളിയുടെ വേദനയും സങ്കടവും നീണ്ടുനില്‍ക്കുന്നെങ്കില്‍. അത്തരം കഠിനമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍, ദാമ്പത്യ ജീവിതത്തില്‍ പ്രണയം വളര്‍ത്തിയെടുക്കാന്‍ ഭാര്യാഭര്ത്താക്കന്മാര്ക്ക് ഗൗരി ശങ്കര്‍ രുദ്രാക്ഷം ധരിക്കാവുന്നതാണ്.

സ്വര്‍ണം ധരിക്കുന്നത്
ഇത് അല്പം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകള്‍ സ്വര്‍ണം ധരിക്കുമ്പോള്‍ അത് പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ വളകള്‍ ധരിക്കുമ്പോള്‍ രണ്ടെണ്ണം ധരിക്കാതെ ഒറ്റ സംഖ്യയുള്ള വളകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളില്‍ ബന്ധങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഗൃഹപ്രവേശത്തില്‍ ചെയ്യാന്‍
ഗൃഹപ്രവേശ സമയത്ത് പലപ്പോഴും അല്പം ശ്രദ്ധിച്ചാല്‍ അത് നിങ്ങള്‍ ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഈ സമയത്ത് നിങ്ങള്‍ വീട്ടില്‍ ഒരു വാഴത്തൈ രണ്ട് പേരും തമ്മില്‍ നടുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

ശിവന് പാലഭിഷേകം
ക്ഷിപ്രകോപി എന്നത് പോലെ തന്നെയാണ് ക്ഷിപ്രപ്രസാദിയാണ് ശിവന്. അതുകൊണ്ട് തന്നെ ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും ശിവന് പാലഭിഷേകം നടത്താവുന്നതാണ്. ഇത് വഴക്കിന് പരിഹാരം കാണുന്നതിനും പരസ്പരമുള്ള ബന്ധങ്ങള്‍ക്കും സ്നേഹത്തിനും കൂടുതല്‍ ആക്കം കൂട്ടുന്നു.

പാര്‍വ്വതി ദേവിക്ക് വിളക്ക് കൊളുത്താം
പാര്‍വ്വത് ദേവിക്ക് തിങ്കളാഴ്ച ദിനത്തില്‍ വിളക്ക് കൊളുത്താവുന്നതാണ്. ഇതോടൊപ്പം സിന്ദൂരവും പഴങ്ങളും നേദിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ബന്ധങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ പങ്കാളികള്‍ തമ്മിലുള്ള ഐക്യത്തിനും സഹായിക്കുന്നുണ്ട്. പാര്‍വ്വതി ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു.

ശിവ പഞ്ചാക്ഷരി ജപിക്കാം
ശിവപഞ്ചാക്ഷരി ജപിക്കുന്നത് നിങ്ങളുടെ ബന്ധങ്ങള്‍ക്കിടയിലുള്ള ആഴം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതത്തില്‍ മെച്ചപ്പെട്ട അവസ്ഥകളും സ്നേഹവും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കൂടാതെ സ്നേഹ സമ്പന്നമായ ദാമ്പത്യ ജീവിതത്തിനായി അവരുടെ വീട്ടില്‍ മംഗള ഗൗരി പൂജ നടത്തുന്നതും നല്ലതാണ്. ഇത് ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഗ്രഹങ്ങള്‍ ശ്രദ്ധിക്കാം
ശനി, രാഹു, കേതു തുടങ്ങിയ ഏതെങ്കിലും ഗ്രഹം ഒരു വ്യക്തിയുടെ ജാതകത്തില്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ അത്തരമൊരു അവസ്ഥയില്‍ വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേട് ഉണ്ടാവുന്നതിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ജാതകം പരിശോധിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ കൂടുതല്‍ സന്തോഷം നിറക്കുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications