Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അപകടം പതുങ്ങിയെത്തും ഇന്ന് ഈ രാശിക്ക്
ഇന്നത്തെ സൂര്യ രാശിഫലത്തിൽ അത് നിങ്ങള്‍ക്ക്ക എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയാന്‍ താൽപ്പര്യമില്ലേ? നിങ്ങളുടെ ഇന്ന് നല്ലതാണോ ചീത്തയാണോ എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ. ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്ന രാശിഫലങ്ങൾ ഇതൊക്കെയാണ്.
ഭാഗ്യവും നിർഭാഗ്യവും ഒരുമിച്ച് തന്നെയാണ് വരുന്നത്. എന്നാൽ ഇതിന്റെ തോതിൽ ചെറിയ മാറ്റങ്ങൾ സംഭവിക്കും എന്നുള്ളത് മാത്രമാണ് പ്രശ്നം. ഓരോ ദിവസത്തേയും രാശിഫലം എനുസരിച്ച് എന്തൊക്കെയാണ് ഇന്ന് നിങ്ങൾക്ക് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലത്തിൽ പെടാപാടിലാവുന്ന രാശിക്കാർ ഇവരൊക്കെയാണ്.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വഞ്ചനകളുടെ ഒരു ദിവസമായിരിക്കും. വിശ്വസിച്ച് കൂടെ കൂട്ടിയ വ്യക്തിയില്‍ നിന്ന് തന്നെ വഞ്ചനകൾ ഏറ്റുവാങ്ങേണ്ട അവസ്ഥ നിങ്ങൾക്കുണ്ടാവുന്നു. ക്രിയാത്മകമായി ഓരോ കാര്യങ്ങളും ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുമെങ്കിലും അതെല്ലാം പലപ്പോഴും പരാജയപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. വിവാഹത്തിന്‍റെ കാര്യത്തിലും പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഇടവം രാശി
അപ്രതീക്ഷിതമായി പല ലാഭങ്ങളും നിങ്ങളെ തേടിയെത്തുന്നുണ്ട്. പലപ്പോഴും സുഹൃത് ബന്ധം നിങ്ങളുടെ ജീവിതത്തിൽ ഇന്ന്ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും. അതിഥികളുടെ തർക്കം കാരണംപലപ്പോഴും നിങ്ങൾക്ക് പ്രതിസന്ധികൾ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളിൽ പൊതുവെ തൃപ്തികരമായ അവസ്ഥയായിരിക്കും നിങ്ങൾക്കുണ്ടാവുന്നത്. ഗുണദോഷ സമ്മിശ്രമായിരിക്കും നിങ്ങൾക്ക് ഇന്നത്തെ ദിവസം.

മിഥുനം രാശി
എനർജറ്റിക്കായി കാര്യങ്ങൾ ചെയ്യുന്നതിനുള്ള ദിവസമായിരിക്കും നിങ്ങൾക്ക് ഇന്നത്തെ ദിവസം. പുതിയ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനും അതിനെപ്പറ്റി പഠിക്കുന്നതിനും നിങ്ങൾ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിൽ യാതൊരു വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാവുന്നില്ല. ജീവിതത്തിൽ ഏറ്റവും നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.

കർക്കിടകം രാശി
മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ട് ജീവിക്കേണ്ടി വരുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. ജോലിക്കാര്യത്തിൽ വളരെയധികം പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായി തർക്കത്തിൽ ഏർപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് തുടക്കമിടുന്ന ദിവസമായിരിക്കും ഇന്നത്തേത്.

ചിങ്ങം രാശി
പല നിക്ഷേപങ്ങളിൽ നിന്നും അനുകൂലമായ സഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായി പിരിഞ്ഞ് താമസിക്കുന്നതിന് യോഗം കാണുന്നുണ്ട്. എന്നാൽ വിവാഹം കഴിക്കാൻ പോവുന്നവർക്ക് അനുകൂലമായ ദിവസമാണ് ഇന്നത്തേത്. അധികം പ്രശ്നങ്ങളില്ലാതെ നല്ല രീതിയിൽ മുന്നോട്ട് പോവുന്ന ഒരു ദിവസമാണ് ഇന്നത്തേത്.

കന്നി രാശി
സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസത്തിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഭയക്കേണ്ടതില്ല. പൊതുവേ ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം.

തുലാം രാശി
നഷ്ടങ്ങൾ സംഭവിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. ഇത് കൂടാതെ അപകടങ്ങള്‍ക്കുള്ള സാധ്യത കാണുന്നുണ്ട്. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ വേണ്ടത്ര മുൻകരുതലുകൾഎടുക്കണം. ജീവിതത്തിൽ പൊതുവേ ആശുപത്രി വാസത്തിനുള്ള സാധ്യത ഇന്ന് ഈ രാശിക്കുണ്ട്.

വൃശ്ചികം രാശി
പ്രതീക്ഷക്കൊത്ത് സമ്പാദിക്കാൻ കഴിഞ്ഞെന്ന് വരില്ല. ജീവിതത്തിൽ പ്രശ്നങ്ങൾക്കാണ് പലപ്പോഴും മുൻതൂക്കം നൽകേണ്ടതായി വരുന്നത്. എങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ ആവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ അല്‍പം കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്.

ധനു രാശി
മറ്റുള്ളവർക്ക് വേണ്ടി പണം ധാരാളം ചിലവഴിക്കാൻ ശ്രമിക്കും. എന്നാൽ ഇതിൽ പലപ്പോഴും നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. സാമ്പത്തികം അത്ര മോശമല്ലെങ്കിലും ഒരു കരുതൽ എന്തുകൊണ്ടും നല്ലതാണ്.

മകരം രാശി
തിരക്കുകൾ കൊണ്ട് നിന്ന് തിരിയാൻ ഇടമില്ലാത്ത ഒരു ദിവസമായിരിക്കും ഇന്നത്തേത്. ജോലിക്കാര്യത്തിൽ വളരെയധികം സമ്മർദ്ദം അനുഭവിക്കേണ്ടതായി വരുന്നുണ്ട്. സാമ്പത്തിക ഭദ്രതക്കുള്ള സാധ്യത കാണുന്നുണ്ട്. എങ്കിലും അൽപംശ്രദ്ധിച്ച് വേണം എല്ലാം കൈകാര്യം ചെയ്യുന്നതിന്.

കുംഭം രാശി
ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നുണ്ട്. ജീവിതത്തിൽ അൽപം ശ്രദ്ധിച്ചാൽ നല്ല രീതിയിൽ മുന്നോട്ട് പോകാവുന്ന രാശിക്കാരാണ് കുംഭം രാശിക്കാർ. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. വ്യവസായികൾക്ക് നല്ല ദിവസമാണ് ഇന്നത്തേത്.

മീനം രാശി
മീനം രാശിക്കാർക്ക് അനാവശ്യമായ പല വിധത്തിലുള്ള ആശങ്കകളും ഇന്നത്തെ ദിവസം ഉണ്ടാവുന്നു. പങ്കാളിയുമായി നല്ല ബന്ധം കൊണ്ട് പോവുന്നതിന് ഇവർക്ക് സാധിക്കുന്നു. കുടുംബത്തിന്റെ കാര്യത്തിൽ ആശങ്കകൾ വർദ്ധിക്കുന്നുണ്ട്. കൂട്ടു സംരംഭങ്ങളിൽ പെടാതിരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
