കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറും

ഭൂമിയിലെ ഏറ്റവും കഠിനമായ പദാര്‍ത്ഥമാണ് വജ്രം. മാത്രമല്ല, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ജ്വല്ലറി ഇനങ്ങളില്‍ ഒന്നുകൂടിയാണിത്. വിശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ് ഒരു വജ്രക്കല്ല്. സൗന്ദര്യം മാത്രമല്ല, വജ്രം ധരിക്കുന്നതിനു പിന്നില്‍ ജ്യോതിഷപരമായ ചില പ്രത്യേകതകള്‍ കൂടിയുണ്ട്. ശരിയായ രീതിയില്‍ ധരിച്ചാല്‍ ഇത് നിങ്ങള്‍ക്ക് ധാരാളം മാര്‍ഗങ്ങളിലൂടെ പ്രയോജനം നേടിത്തരുന്ന ഒരു വസ്തുവാണ്.

ഖനികളില്‍ നിന്ന് കുഴിച്ചെടുക്കുന്ന ഈ കല്ല് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത് ബിസി നാലാം നൂറ്റാണ്ടിലാണ്. ലോകത്തിലെ അപൂര്‍വ പ്രതാപങ്ങളില്‍ ഒന്നുകൂടിയാണ് ഈ തകര്‍ക്കാനാവാത്ത പദാര്‍ത്ഥം. മഞ്ഞ, തവിട്ട് നിറമുള്ള വജ്രങ്ങള്‍ കണ്ടെത്താന്‍ എളുപ്പമാണ്. എന്നിരുന്നാലും, ലോകമെമ്പാടും നിറമില്ലാത്ത വജ്രങ്ങളാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഇത് ഉള്‍പ്പെടെ, 9 തരം രത്‌നങ്ങള്‍ ഉണ്ട്. വേദ ജ്യോതിഷത്തില്‍, ഓരോന്നിനും 9 വ്യത്യസ്ത ഗ്രഹങ്ങളുമായി ബന്ധവുമുണ്ട്. അത്തരത്തില്‍ ജ്യോതിഷപ്രാധാന്യമുള്ള ഒരു വസ്തു നിങ്ങളുടെ ശരീരത്തോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ജീവിതത്തില്‍ പല നല്ല മാറ്റങ്ങളും നിങ്ങള്‍ കണ്ടേക്കാം. അതിനാല്‍, ഒരു വജ്രം ധരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കാം.

ശുക്രനും വജ്രവും

ശുക്രനും വജ്രവും

ഏറ്റവും ആകര്‍ഷകമായ വജ്രം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ചന്ദ്രനുശേഷം, ഏറ്റവും തിളക്കമുള്ള ഗ്രഹമാണിത്. ജ്യോതിഷത്തില്‍, ഇതിനെ പലപ്പോഴും വാത്സല്യത്തിന്റെ ഗ്രഹം എന്ന് വിളിക്കുന്നു, കാരണം സൗന്ദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ റോമന്‍ ദേവതയായ വീനസിന്റെ പേരാണ് ഇതിനു നല്‍കിയിരിക്കുന്നത്.

ശുക്രന്റെ ഫലങ്ങള്‍

ശുക്രന്റെ ഫലങ്ങള്‍

ജീവിതത്തിലെ ഏറ്റവും കൗതുകകരമായ ഭാഗങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹമാണ് ശുക്രന്‍. സുഖം, ആഡംബരങ്ങള്‍, ആകര്‍ഷണം, സമാധാനം, ആനന്ദം, പ്രണയം, സ്‌നേഹം, ലൈംഗികത, ധനകാര്യം എന്നിവ ശുക്രന്റെ നിയന്ത്രണത്തിലാണ്. ഒരാളുടെ ജനന ചാര്‍ട്ടില്‍ ശുക്രന്‍ ശക്തമായ സ്ഥാനത്ത് തുടരുന്നുവെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ എല്ലാ ആഢംബരങ്ങളും സുഖസൗകര്യങ്ങളും വന്നുചേരുന്നു. എന്നാല്‍, ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ മോശം സ്ഥാനത്ത് നിലയുറപ്പിച്ചാല്‍ ആ വ്യക്തിക്ക് ജീവിതത്തില്‍ വളരെയധികം സാമ്പത്തിക പ്രശ്‌നങ്ങളും, പ്രണയ ജീവിതത്തിലെ പ്രശ്‌നങ്ങളും വന്നുചേരുന്നു. ശുക്രന്റെ എല്ലാ ദോഷ ഫലങ്ങളെയും നേരിടാന്‍ വജ്രം നിങ്ങളെ സഹായിക്കും. ഒരു വജ്രം ധരിക്കുന്നത് ജീവിതത്തില്‍ എല്ലാ ഭാഗ്യവും നേടാന്‍ നിങ്ങളെ പ്രാപ്തരാക്കും.

വജ്രം ധരിക്കുന്നതിന്റെ ഗുണങ്ങള്‍

വജ്രം ധരിക്കുന്നതിന്റെ ഗുണങ്ങള്‍

ഒരു വജ്രം ധരിക്കുന്നതിന്റെ ഒരു പ്രധാന ഗുണം അത് ആഡംബരങ്ങള്‍, ആനന്ദം, സുഖം, പ്രണയം, കല, സൗന്ദര്യം, സന്തോഷം എന്നിവ നിങ്ങളിലേക്ക് ആകര്‍ഷിക്കുന്നു എന്നതാണ്. കല്ല് ശുക്രനെ സമന്വയിപ്പിക്കുമ്പോള്‍ അത് ആനന്ദത്തിലേക്കും സമ്പത്തിലേക്കും സ്‌നേഹത്തിലേക്കും നിങ്ങളെ ആകര്‍ഷിക്കുന്നു. വജ്രം ധരിക്കുന്നത് ഒരാളുടെ കരിയറിലും വ്യക്തിഗത ജീവിതത്തിലും നല്ല ഫലങ്ങള്‍ നല്‍കുന്നു. കൂടാതെ, അത് ആന്തരിക സമാധാനവും നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു.

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു

ആരോഗ്യവും ബുദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനും വജ്രങ്ങള്‍ പ്രശസ്തമാണ്. കൂടാതെ, ഇത് സൗന്ദര്യം, സമാധാനം, ഭാഗ്യം, സാമൂഹിക പ്രശസ്തി, സമൃദ്ധി എന്നിവ വര്‍ധിപ്പിക്കുന്നു.

ദാമ്പത്യജീവിതത്തിന് വജ്രം വളരെയധികം പ്രധാനമാണ്. ഇത് ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു.

സാമ്പത്തിക നേട്ടം

സാമ്പത്തിക നേട്ടം

മൊത്തത്തിലുള്ള ശാരീരിക ശക്തി മെച്ചപ്പെടുത്തുന്നതിന് വജ്രം ഗുണം ചെയ്യുന്നു. ശത്രുക്കളെ നേരിടാന്‍ സഹായിക്കുന്ന ഒരു രത്‌നമാണിത്. വിജയം നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ വജ്രം ധരിക്കാവുന്നതാണ്.

സാമ്പത്തികമായും വ്യക്തിപരമായും ഉന്നതി നേടുന്നതിനുള്ള ഏറ്റവും അനുകൂലമായ രത്‌നമാണ് ഡയമണ്ട്.

നെഗറ്റീവ് ഊര്‍ജ്ജം തടയുന്നു

നെഗറ്റീവ് ഊര്‍ജ്ജം തടയുന്നു

ജ്യോതിഷം അനുസരിച്ച്, തൊണ്ട, കണ്ണുകള്‍, ദഹനവ്യവസ്ഥ, ലൈംഗികാവയവം, വൃക്ക, മൂത്രസഞ്ചി തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടാന്‍ വജ്രം സഹായിക്കുന്നു.

ഇതിനുപുറമെ അമാനുഷിക കാര്യങ്ങള്‍, നെഗറ്റീവ് എനര്‍ജികള്‍ എന്നിവയെക്കുറിച്ച് നിങ്ങള്‍ക്ക് ഭയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച രത്‌നമായിരിക്കും വജ്രം.

ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു

ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിന് അനുകൂലമായ ഒരു രത്‌നമാണ് ഡയമണ്ട്.

മാത്രമല്ല, നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള നിങ്ങളുടെ ഇച്ഛാശക്തി ഇത് വര്‍ദ്ധിപ്പിക്കുന്നു. ആത്മീയ പഠനങ്ങള്‍ നേടാനും ആത്മീയസുഖം കൈവരിക്കാനും ഇത് നിങ്ങളെ പ്രേരിപ്പിക്കുന്നു.

വജ്രം ധരിക്കേണ്ടത് ആര്

വജ്രം ധരിക്കേണ്ടത് ആര്

ശുക്രന്റെ ഗുണഫലങ്ങളെ ആകര്‍ഷിക്കാന്‍ ആളുകള്‍ വജ്രം ധരിക്കുന്നു. എന്നാല്‍, ഇത് ശരിയായി ധരിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും, ഒരാളുടെ ജനന ചാര്‍ട്ടില്‍ ശുക്രന്റെ മോശം ഫലങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ കല്ല് ധരിക്കാവുന്നതാണ്. ഇടവം, തുലാം, മകരം, കുഭം രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കുന്നതാണ് വജ്രം. കൂടാതെ, വ്യാപാരികള്‍ക്കും ബിസിനസ്സുകാര്‍ക്കും ഡയമണ്ട് കല്ലുകള്‍ ധരിച്ചാല്‍ ആനുകൂല്യങ്ങള്‍ നേടാവുന്നതാണ്. കൂടാതെ, സംഗീതജ്ഞര്‍, ഡോക്ടര്‍മാര്‍, ആര്‍ട്ടിസ്റ്റുകള്‍, കള്‍ച്ചറിസ്റ്റുകള്‍ എന്നിവര്‍ക്കും ഇത് പ്രയോജനകരമാണ്.

വജ്രം ധരിക്കേണ്ടത് ഇങ്ങനെ

വജ്രം ധരിക്കേണ്ടത് ഇങ്ങനെ

സമ്പന്നമായ ഒരു കല്ലാണ് വജ്രം. എന്നിരുന്നാലും, എല്ലാ മഹത്തായ കാര്യങ്ങളും ചെയ്യുന്ന പോലെ ഇത് ധരിക്കുന്നതിനും കുറച്ച് നിയമങ്ങളുമുണ്ട്. മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന്, വജ്രം ധരിക്കുന്നതിനുള്ള ശരിയായ രീതി പിന്തുടരേണ്ടത് പ്രധാനമാണ്. കല്ല് ധരിക്കുന്നതിനുമുമ്പ്, അത് ഒറിജിനല്‍ ആണെന്ന് ഉറപ്പാക്കുക. കൂടാതെ, അത് കേട് വരുത്തുകയോ കളങ്കപ്പെടുത്തുകയോ ചെയ്യരുത്. ഡയമണ്ടിന്റെ അനുയോജ്യമായ ഭാരം 1/2 കാരറ്റ് മുതല്‍ 1.5 കാരറ്റ് വരെയായിരിക്കണം. പുരുഷന്മാര്‍ വലതു കൈയുടെ നടുവിരലില്‍ ധരിക്കുന്നതാണ് നല്ലത്. അതേസമയം, സ്ത്രീകള്‍ക്ക് ഇടത് കൈയിലോ വലത് കൈയിലോ ഇത് ധരിക്കാവുന്നതാണ്. ഇതിനൊപ്പം ശുക്ര മന്ത്രം ചൊല്ലുന്നതും പ്രധാനമാണ്.

X
Desktop Bottom Promotion