Latest Updates
-
ഇന്ന് രാത്രി ചന്ദ്രൻ ഭരണി നക്ഷത്രത്തിലേക്ക്: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
ഇന്ന് രാത്രി ബുധൻ-വ്യാഴം സംഗമം: ബാങ്കിംഗ് ഇടപാടുകളിലും പരീക്ഷകളിലും ജാഗ്രത വേണം! -
ഓഗസ്റ്റ് 5: ഗജകേസരി രാജയോഗം തെളിയുന്നു; ഈ 4 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിപ്പ്, ശുഭമുഹൂർത്തം അറിയാം! -
ഓഗസ്റ്റ് 5 നക്ഷത്രഫലം: കരിയറിൽ നേട്ടവും പ്രണയത്തിൽ ശ്രദ്ധയും; ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം! -
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ!
വീട്ടില്‍ മയില്‍പ്പീലി സൂക്ഷിച്ചാല്‍ ഫലങ്ങള്‍ ഇത്
മയില്‍പ്പീലിയുടെ അഴകില്‍ ഒരുനിമിഷം കണ്ണുടക്കാത്തവരായി ആരുമുണ്ടാവില്ല. അത്രകണ്ട് മനോഹരമാണ് ഈ വസ്തു. കുട്ടിക്കാലത്ത് പലരും പുസ്തകങ്ങള്‍ക്കിടയില്‍ മയില്‍പ്പീലി സൂക്ഷിച്ചിട്ടുണ്ടാവും. ഒരു മയില്‍പ്പീലി ഇത്തരത്തില്‍ സൂക്ഷിക്കുന്നത് ഒരാളുടെ പഠന ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. അതു മാത്രമല്ല, മയില്‍പ്പീലി നിങ്ങള്‍ സൂക്ഷിക്കുന്നുവെങ്കില്‍ പല തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് വന്നുചേരുന്നു.
ഈ മനോഹരമായ തൂവലുകള്‍ ഇല്ലാതെ ശ്രീകൃഷ്ണ ഭഗവാന്റെ രൂപം പോലും ഒരാളുടെ മനസ്സില്‍ അപൂര്‍ണ്ണമാണ്. അതിനാല്‍, മയിലില്പ്പീലികള്ക്ക് പല അത്ഭുത കഴിവുകളുമുണ്ട്.

സമൃദ്ധിയും ഭാഗ്യവും
വീട് അലങ്കരിക്കാന്‍ മാത്രമല്ല, വാസ്തു ദോഷം നീക്കാനും മയില്പ്പീലികള് ഉപയോഗിക്കുന്നു. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ മയില്പ്പീലികള് വഴി പരിഹാരം കാണാനാകും. വാസ്തു അനുസരിച്ച്, വീടിന്റെയോ ഓഫീസുകളുടെയോ കോണുകളില്‍, മയില്‍പ്പീലി സ്ഥാപിക്കുന്നത് സമൃദ്ധിയും ഭാഗ്യവും കൈവരുത്തുന്നു.

രാഹുദോഷം നീക്കാന്‍
ആരുടെയെങ്കിലും ജാതകത്തില്‍ രാഹുവിന്റെ അവസ്ഥ മോശമാണെങ്കില്‍, അയാള്‍ക്ക് ഒരു മയില്‍പ്പീലി ഉപയോഗിച്ച് ദൈനംദിന ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. നിങ്ങളുടെ ജാതകത്തില്‍ നിന്ന് ഈ ന്യൂനത പരിഹരിക്കാന്‍, ഉറങ്ങുമ്പോള്‍ മയില്പ്പീലികള് തലയിണയ്ക്കടിയില്‍ വയ്ക്കുക. ഈ രീതി നിങ്ങളുടെ രാഹുദോഷത്തിന്റെ അവസ്ഥ മറികടക്കാന്‍ സഹായിക്കും.

തൊഴില്‍ തടസ്സം നീങ്ങാന്‍
പല സമയത്തും നിങ്ങള്‍ ചില ജോലികള്‍ ചെയ്യാന്‍ ആഗ്രഹിച്ചാലും അവയൊന്നും യഥാസമയം നടക്കാതെ വരുന്നു. ഇത്തരം തൊഴില്‍ തടസ്സങ്ങള്‍ ചിലപ്പോള്‍ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ കാരണമാകാം. ഇക്കാരണത്താല്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദവും പിരിമുറുക്കവും തോന്നാം. അത്തരമൊരു സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനായി നിങ്ങളുടെ കിടപ്പുമുറിയുടെ കിഴക്കോ വടക്കുകിഴക്കന്‍ മൂലയിലോ മയില്പ്പീലികള് സൂക്ഷിക്കുക. ഇതിലൂടെ നിങ്ങളുടെ പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടും.

വിദ്യാഭ്യാസ നേട്ടത്തിന്
പല മാതാപിതാക്കളും കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. നിങ്ങളുടെ കുട്ടികള്‍ നന്നായി പഠിക്കുന്നില്ലെങ്കില്‍, മയില്പ്പീലികള് വളരെയേറെ ഗുണം ചെയ്യും. കുട്ടികളുടെ സ്റ്റഡി ടേബിളിലോ പുസ്തകങ്ങളിലോ മയില്പ്പീലികള് വയ്ക്കുക. ഇതിലൂടെ പഠനത്തിലെ തടസ്സങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു.

വാസ്തുദോഷം തീര്‍ക്കാന്‍
വാസ്തുവിദ്യാ പ്രശ്നങ്ങള്‍ നീക്കംചെയ്യാന്‍ മയില്പ്പീലികള് ഉപയോഗിക്കുന്നു. ഗണേശ വിഗ്രഹവും മയില്‍പ്പീലിയും നിങ്ങളുടെ വീടിന്റെ പ്രധാന കവാടത്തില്‍ വയ്ക്കുക. ഇത് നിങ്ങളുടെ വീടുമായി ബന്ധപ്പെട്ട വാസ്തു ദോഷങ്ങള്‍ നീക്കംചെയ്യുകയും കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തുകയും ചെയ്യും.

നെഗറ്റീവ് എനര്‍ജികള്‍ ഒഴിവാക്കാന്‍
നിങ്ങളടെ വീട്ടില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജം ഇല്ലാതാക്കാന്‍ മയില്പ്പീലികള് വളരെ ഫലപ്രദമാണ്. കൂടാതെ, വാസ്തുദോഷങ്ങളെയും ഇത് നീക്കംചെയ്യുന്നു. ഗുണപരമായ ഫലങ്ങള്‍ ലഭിക്കുന്നതിന് നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തില്‍ കുറച്ച് മയില്പ്പീലികള് സൂക്ഷിക്കുക.

ശനിദോഷം നീക്കാന്‍
ശനി ഗ്രഹത്തിന്റെ ദോഷകരമായ ഫലങ്ങള്‍ നീക്കം ചെയ്യുന്നതിനും മയില്പ്പീലികള് വളരെ ഫലപ്രദമാണ്. ഇത് ഒരു പരിഹാരമായി ഉപയോഗിക്കുന്നതിന്, നിങ്ങള്‍ മൂന്ന് തൂവലുകള്‍ ഒരു കറുത്ത ചരട് ഉപയോഗിച്ച് കെട്ടി കുറച്ച് വെള്ളം തളിക്കുക. വെള്ളം തെളിച്ച് 'ഓം ശനീശ്വര നമ' മന്ത്രം ഇരുപത് തവണ ചൊല്ലണം.

ജോലിയില്‍ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍
വീട്ടില്‍ മാത്രമല്ല, മയില്പ്പീലികള് ഓഫീസിലും വളരെ ഫലപ്രദമാണ്. ഓഫീസില്‍ ഒരു മയിലിന്റെയോ മയില്പ്പീലിയുടെയോ മനോഹരമായ പെയിന്റിംഗ് സ്ഥാപിക്കുന്നത് ജോലിയില്‍ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, പീലികള്‍ ശരിയായി ശ്രദ്ധിക്കണം. കൂടാതെ, ഇവയ്ക്ക് പൊടിപടലങ്ങള്‍ പിടിക്കാനും അനുവദിക്കരുത്.

കീടങ്ങളെ അകറ്റുന്നു
സ്നേഹം വര്‍ദ്ധിപ്പിക്കുന്നതിനും നല്ല ആരോഗ്യത്തിനും പുറമെ മയില്പ്പീലികള് വീട്ടില്‍ ശുചിത്വവും നല്കുന്നു. വീട്ടില്‍ നിന്ന് പല്ലികളെ അകറ്റാന്‍ ഈ തൂവലുകള്‍ സഹായകരമാണ്.

ദാമ്പത്യ തടസം നീക്കാന്‍
ഹിന്ദു പുരാണങ്ങളില്‍ മയില്‍പ്പീലി ഭാഗ്യം, സൗന്ദര്യം, ദയ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്തുശാസ്ത്രമനുസരിച്ച്, മയില്പ്പീലികള് ലോക്കര്‍ റൂമിന്റെ തെക്ക് ദിശയില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ പണവും സമ്പത്തും ആകര്‍ഷിക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ കിടപ്പുമുറിയില്‍ മയില്പ്പീലികള് സൂക്ഷിക്കുന്നത് ദാമ്പത്യ തടസങ്ങള്‍ നീക്കാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications