Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ
ഹിന്ദുമതത്തില്‍ പൂജകള്‍ക്കായും ആരാധനകള്‍ക്കായും മറ്റും ചില പ്രത്യേകതരം വസ്തുക്കള്‍ ഉപയോഗിക്കുന്നു. പ്രത്യേകതരം പുഷ്പങ്ങള്‍, ശംഖ്, ചന്ദനം, തുണികള്‍, ധാന്യങ്ങള്‍, ഇലകള്‍ അങ്ങനെ ഓരോ വസ്തുക്കളും ആരാധനാ വേളയില്‍ ഉപയോഗിക്കുന്നതിന് അതിന്റേതായ പ്രാധാന്യങ്ങളുണ്ട്. അത്തരത്തില്‍ ഹിന്ദുമതത്തില്‍ വളരെ പവിത്രമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ഗ്രാമ്പൂ. ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കാനായി സാധാരണയായി ഉപയോഗിച്ചുവരുന്ന ഈ സുഗന്ധവ്യഞ്ജനം ജ്യോതിഷപരമായി അല്പം പ്രാധാന്യമുള്ള ഒന്നാണ്.
ജ്യോതിഷമനുസരിച്ച്, നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ നീക്കാനുള്ള പരിഹാരമായി ഗ്രാമ്പൂ ഉപയോഗിക്കാവുന്നതാണ്. കാരണം ഇത് ഊര്‍ജ്ജത്തിന്റെ വാഹകരായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീട്ടിലുള്ള നെഗറ്റീവ് ശക്തികളെ നീക്കംചെയ്യാനും ജീവിതത്തില്‍ ഭാഗ്യം വരുത്താനുമായി ഗ്രാമ്പൂ ഉപയോഗിക്കാം. ശാസ്ത്രീയ അടിത്തറയില്ലെങ്കിലും, വര്‍ഷങ്ങളായി ആളുകള്‍ ഇത്തരം വഴികള്‍ പരീക്ഷിച്ചു നോക്കുകയും വിജയിക്കുകയും ചെയ്യുന്നു. ഗ്രാമ്പൂവിന്റെ അത്തരം ചില അത്ഭുത ഗുണങ്ങളെക്കുറിച്ചറിയാന് ലേഖനം വായിക്കൂ.

രാഹുകേതു ദോഷത്തിന് പരിഹാരം
ജാതകത്തില്‍ രാഹു, കേതു അപഹാരമുള്ളവര്ക്ക് ദോഷം നീക്കാനായി ഗ്രാമ്പൂ ഉപയോഗിക്കാം. ജാതകത്തില്‍ ഇവയുടെ ഗ്രഹസ്ഥാനം അനുകൂലമല്ലെങ്കില്‍, ശനിയാഴ്ച ദിവസം നിങ്ങള്‍ക്ക് ഗ്രാമ്പൂ ദാനം ചെയ്യാവുന്നതാണ്. ഇതല്ലെങ്കില്‍ നിങ്ങള്‍ക്ക് അല്പം ഗ്രാമ്പൂ എടുത്ത് ശിവലിംഗത്തില്‍ അര്പ്പിക്കാവുന്നതുമാണ്. 40 ദിവസത്തേക്ക് നിങ്ങള്‍ ഇങ്ങനെ തുടര്‍ച്ചയായി ചെയ്യുന്നുവെങ്കില്‍ രാഹുകേതു ദോഷഫലങ്ങള്‍ അവസാനിപ്പിക്കുകയും വീട്ടില്‍ അഭിവൃദ്ധി കൈവരിക്കുകയും ചെയ്യുന്നതായിരിക്കും.

പണം തിരികെ ലഭിക്കാന്‍
നിങ്ങളുടെ കൈകളിലെത്താനുള്ള പണം എവിടെയെങ്കിലും കുടുങ്ങുകയോ കടം കൊടുത്ത പണം ആരെങ്കിലും മടക്കിത്തരാന്‍ വിമുഖത കാണിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഗ്രാമ്പൂ ഉപയോഗിച്ച് നിങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. 11 അല്ലെങ്കില്‍ 21 അല്ലി ഗ്രാമ്പൂ എടുത്ത് അമാവാസി നാളിലോ പൗര്‍ണമി നാളിലോ കര്‍പ്പൂരത്തിനൊപ്പം കത്തിക്കുക. ഇതിനുശേഷം, നിങ്ങളുടെ പ്രശ്നം എന്തെന്ന് ആലോചിച്ച് ലക്ഷ്മി ദേവിയെ ധ്യാനിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ കുടുങ്ങിയ പണം നിങ്ങള്‍ക്ക് ലഭിക്കുകയും ഒപ്പം പണം നേടാനുള്ള വഴികള്‍ തുറക്കുകയും ചെയ്യും.

ജോലികളിലെ വിജയത്തിന്
നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തികളോ ജോലികളോ തടസമില്ലാതെ നടക്കാനായി നിങ്ങള്‍ക്ക് ഗ്രാമ്പൂ ഉപയോഗിക്കാം. ജോലിക്കായി അഭിമുഖത്തിനു പോവുകയാണെങ്കിലോ എന്തെങ്കിലും ജോലിക്ക് പോകുകയാണെങ്കിലോ വിജയം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് അല്ലി ഗ്രാമ്പൂ വായില്‍ ഇടുകയും അതിന്റെ കുറച്ച് അവശിഷ്ടങ്ങള്‍ ജോലിസ്ഥലത്ത് ഇടുകയും ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ ഇഷ്തദേവയെ മനസ്സില്‍ ധ്യാനിക്കുകയും ജോലി വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജോലികളില്‍ വിജയം നേടാവുന്നതാണ്.

കഠിനാധ്വാനം ഫലം ചെയ്യാന്‍
നിങ്ങളുടെ ജോലികളില്‍ എത്ര കഠിനാധ്വാനം ചെയ്തതിനുശേഷവും നിങ്ങള്‍ക്ക് ആവശ്യമുള്ള നേട്ടങ്ങള്‍ കൈവരുന്നില്ലേ? വിഷമിക്കേണ്ട, പരിഹാരമായി ഗ്രാമ്പൂ ഉപയോഗിക്കാം. ചൊവ്വാഴ്ച ദിവസം ഹനുമാന് വിഗ്രഹത്തിന് മുന്നില്‍ ജാസ്മിന് ഓയില്‍ ഒഴിച്ച് വിളക്ക് കത്തിച്ച് അതില്‍ രണ്ട് ഗ്രാമ്പൂ ഇടുക. ഇതിനുശേഷം ഹനുമാന് ചാലിസ വായിച്ച് ആരതി ചെയ്ത ശേഷം ഹനുമാന് സ്വാമിയോട് നിങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞ് പ്രാര്‍ത്ഥിക്കുക. തുടര്‍ച്ചയായി 21 ചൊവ്വാഴ്ച ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും വിജയം നേടാനുമാകും.

വീട്ടില്‍ ഐശ്വര്യത്തിന്
തന്ത്ര ശാസ്ത്രമനുസരിച്ച്, ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോള്‍, ദിവസവും രണ്ട് ഗ്രാമ്പൂ അല്ലികളും റോസാ പൂക്കളും സമര്‍പ്പിക്കുക. എല്ലാ ദിവസവും സാധ്യമല്ലെങ്കില്‍, വെള്ളിയാഴ്ച ദിവസമെങ്കിലും ഇങ്ങനെ ചെയ്യുക. ഇതുകൂടാതെ, 5 ഗ്രാമ്പൂ അല്ലികള്‍ 5 കക്കയിലായി ഇട്ട് ചുവന്ന തുണിയില്‍ പൊതിഞ്ഞ് നിലവറയിലോ അലമാരയിലോ സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ, വീട്ടില്‍ ഐശ്വര്യം വരികയും ധനമാര്ഗം തുറക്കപ്പെടുകയും ചെയ്യും.

വീട്ടിലെ ക്ഷുദ്രശക്തികളെ നീക്കാന്‍
നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ നീക്കാനായി നിങ്ങള്‍ക്ക് ഗ്രാമ്പൂ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ പൂര്‍ത്തിയായ പ്രവര്‍ത്തിയില്‍ വീണ്ടും എന്തെങ്കിലും തടസങ്ങള്‍ നേരിട്ടാലോ അല്ലെങ്കില്‍ ജോലികളില്‍ തടസമുണ്ടായാലോ എല്ലാ ശനിയാഴ്ചയും മൂന്നോ നാലോ ഗ്രാമ്പൂ അല്ലി എണ്ണയിട്ട വിളക്കില്‍ കത്തിച്ച് വീടിന്റെ ഇരുണ്ട കോണില്‍ ഇടുക. ഇത് ചെയ്യുന്നതിലൂടെ വീട്ടിലെ നെഗറ്റീവ് ശക്തി ഇല്ലാതാകുകയും വീട്ടംഗങ്ങള്‍ ആരോഗ്യത്തോടെ തുടരുകയും ചെയ്യും. കൂടാതെ, നിങ്ങളുടെ ജോലികളില്‍ വിജയിക്കാനും നിങ്ങള്‍ക്ക് സാധിക്കും.

മാനസിക വിഷമം അകറ്റാന്‍
നിങ്ങള്‍ ഏതെങ്കിലും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ എല്ലായ്പ്പോഴും വിഷമത്തിലാണെങ്കില്‍, കര്‍പ്പൂരവും ഒരു അല്ലി ഗ്രാമ്പൂവും കത്തിച്ച് രണ്ട്മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ കഴിക്കുക. ഇതിലൂടെ മനസ്സ് ശാന്തമായി തുടരുകയും ജോലികളില്‍ ശ്രദ്ധചെലുത്താന്‍ സാധിക്കുകയും ചെയ്യും.



Click it and Unblock the Notifications
