Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ആഷാഢ അമാവാസിയില്‍ പരിഹാരം ഇതെങ്കില്‍ ജീവിതത്തില്‍ വരില്ല കാളസര്‍പ്പ ദോഷം
ഇന്ന് ആഷാഢ അമാവാസി. നിങ്ങളുടെ ജീവിതത്തിലെ കാളസര്‍പ്പ ദോഷം അല്ലെങ്കില്‍ പിതൃദോഷം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, ഈ അമാവാസി ദിനത്തില്‍ ഇനിപ്പറയുന്ന പരിഹാരങ്ങള്‍ സ്വീകരിച്ചുകൊണ്ട് നിങ്ങള്‍ക്ക് അതില്‍ നിന്ന് രക്ഷപ്പെടാം. പിതൃ ദോഷത്തെയും കാളസര്‍പ്പ ദോഷത്തെയും നീക്കുന്നതിന് പരിഹാരം ചെയ്യാന്‍ എല്ലാ മാസത്തെയും അമാവാസി ദിവസം വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ചില പരിഹാരങ്ങള്‍ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തിലെ നിരവധി ബുദ്ധിമുട്ടുകള്‍ നീക്കംചെയ്യുകയും ജീവിതം സന്തോഷകരമാവുകയും ചെയ്യും.
കൃഷ്ണപക്ഷത്തിന്റെ അവസാന ദിവസമാണ് അമാവാസി വരുന്നത്. കാളസര്‍പ്പ ദോഷം, പിതൃദോഷം എന്നിവ തടയുന്നതിന് ഈ ദിവസം വളരെ ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇപ്പോള്‍ ആഷാഢ മാസമാണ്, ഈ മാസത്തില്‍ വരുന്ന അമാവാസി നാളിനെ ആഷാഢ അമാവാസി എന്നു വിളിക്കുന്നു. ഹിന്ദു വിശ്വാസപ്രകാരം വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ആഷാഢ അമാവാസി. ഈ ദിവസം ചില പ്രത്യേക നടപടികള്‍ സ്വീകരിച്ചാല്‍, നിങ്ങളുടെ ജീവിതത്തിലെ നിരവധി പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിയും. അത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

കാളസര്‍പ്പ ദോഷം
കാളസര്‍പ്പ ദോഷത്തെ വളരെ നിന്ദ്യമായി കണക്കാക്കുന്നു. ഈ ദോഷം കാരണം, ഒരു വ്യക്തിയുടെ ജീവിതത്തിലെ പല പ്രധാന ജോലികളും തടസ്സപ്പെടുന്നു. നിങ്ങളുടെ ജാതകത്തില്‍ കാളസര്‍പ്പ ദോഷം ഉണ്ടെങ്കില്‍, അമാവാസി ദിനത്തില്‍ ഒരു ജോടി വെള്ളി പാമ്പുകളെയും സര്‍പ്പങ്ങളെയും ഉണ്ടാക്കി പുണ്യനദിയുടെ തീരത്ത് വച്ച് പൂജാരിമാരുടെ മാര്‍ഗനിര്‍ദേശപ്രകാരം ആരാധിക്കണം. ആരാധനയ്ക്ക് ശേഷം ഇവയെ വെള്ളത്തില്‍ ഒഴുക്കുക. ഇതുകൂടാതെ, നിങ്ങള്‍ക്ക് ഒരു പാമ്പാട്ടിയില്‍ നിന്ന് ഒരു ജോടി സര്‍പ്പങ്ങളെ വാങ്ങുകയും അവയെ ഒരു വനത്തില്‍ സ്വതന്ത്രമാക്കി വിടുകയും ചെയ്യുക. ഇത് ജാതകത്തിലെ കാളസര്‍പ്പദോഷത്തെ ഇല്ലാതാക്കും.

മത്സ്യങ്ങള്‍ക്ക് ഭക്ഷണം
നിങ്ങളുടെ ജീവിതത്തില്‍ വിട്ടൊഴിയാത്ത പ്രശ്നങ്ങളുണ്ടെങ്കില്ലോ ചെയ്യുന്ന ജോലികള്‍ മോശമാവുകയോ ചെയ്താല്‍, അത്തരമൊരു സാഹചര്യത്തില്‍, ആഷാഢ അമാവാസി ദിനത്തില്‍, നിങ്ങള്‍ രാമന്റെ പേര് അരിമാവിലെഴുതി ആ മാവ് കുഴച്ച് ഉരുളകളാക്കി കുളത്തിലും നദിയിലുമുള്ള മത്സ്യങ്ങള്‍ക്ക് നല്‍കുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നിരവധി പ്രശ്നങ്ങള്‍ നീക്കംചെയ്യാവുന്നതാണ്..

ഉറുമ്പുകള്‍ക്ക് ഭക്ഷണം
ആഷാഢ അമാവാസി ദിനത്തില്‍ അരിമാവും പഞ്ചസാരയും ചേര്‍ത്ത് ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നിരവധി പ്രശ്നങ്ങള്‍ നീക്കംചെയ്യപ്പെടും. പല നല്ല കാര്യങ്ങളും ഭാഗ്യവശാല്‍ സംഭവിക്കും. ഒരു വ്യക്തിക്ക് സാമ്പത്തിക രംഗത്ത് വളരെയധികം ലാഭം നേടാനും ഈ പരിഹാരം സഹായിക്കും.

ആല്‍മരം നടുക
നിങ്ങളുടെ ജാതകത്തില്‍ പിതൃദോഷം ഉണ്ടെങ്കില്‍, പൂര്‍വ്വികര്‍ക്കായി ആഷാഢ അമാവാസി ദിനത്തില്‍ നിങ്ങള്‍ ഗീത ചൊല്ലണം. ഈ ദിവസം നിങ്ങള്‍ ഒരു ആല്‍മരം നട്ടുപിടിപ്പിക്കുകയും അത് പരിപാലിക്കുകയും ചെയ്യുക. മരം വളരുന്തോറും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു.

നെയ്വിളക്ക് തെളിക്കുക
ആഷാഢ അമാവാസി ദിനത്തില്‍ വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് ഒരു നെയ്യ് വിളക്ക് കത്തിക്കുക. പരുത്തിക്ക് പകരം ഈ വിളക്കില്‍ ഒരു ചുവന്ന നൂല് വയ്ക്കുക. കൂടാതെ വിളക്കില്‍ കുങ്കുമവും ഇടുക. ഈ പ്രതിവിധി സ്വീകരിക്കുന്നതിലൂടെ ലക്ഷ്മി ദേവി വളരെയേറെ സന്തോഷിക്കുകയും, ഒപ്പം വീട്ടില്‍ സമ്പത്ത് വരുത്തുകയും ചെയ്യും.

ദാനം നല്‍കുക
പാവപ്പെട്ടവര്‍ക്ക് ആഷാഢ അമാവാസിയില്‍ ഭക്ഷണം നല്‍കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പുണ്യം ലഭിക്കുകയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ചെയ്യും.



Click it and Unblock the Notifications
