For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൂപ്പുകാരിയില്‍ നിന്ന് ജില്ലാ കളക്ടറിലേക്ക്!! അത്ഭുതമാണ് ആശ കന്ദ്ര

|

ജോധ്പൂരിലെ തെരുവിലെ തൂപ്പുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ആശ കന്ദ്രയെ അഭിനന്ദിച്ചുകൊണ്ട് ഒരു ഫോണ്‍ വിളി എത്തി. അങ്ങേത്തലയ്ക്കല്‍ സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി!! ഒരു തൂപ്പുകാരിയെ എന്തിനാണ് പ്രധാനമന്ത്രി നേരിട്ട് വിളിക്കുന്നത് എന്നല്ലേ? കഥ ഇവിടെ തുടങ്ങുന്നതേ ഉള്ളൂ. ആശ കന്ദ്ര ഇന്ന് തൂപ്പുകാരിയല്ല. ഒരു ഐ.എ.എസ് ഓഫീസറാണ്..

Asha Kandra, A Sweeper From Jodhpur Is Now A Deputy Collector; Here is her inspiring story in malayalm

ജോധ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ തൂപ്പുകാരി ആയിരുന്ന ആശ കന്ദ്ര ജോലി ചെയ്തുകൊണ്ട് തന്നെ പഠിച്ച് സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഇന്ന് രാജസ്ഥാനില്‍ അഡ്മിനിസ്ട്രഷന്‍ ഓഫിസറാണ്. ഉടന്‍ തന്നെ ഡെപ്യൂട്ടി കളക്ടറായി പോസ്റ്റിംഗ് നല്‍കും. ഏതൊരു സ്ത്രീക്കും പ്രചോദനം നല്‍കുന്നതാണ് ആശ കന്ദ്രയുടെ ജീവിത കഥ.

എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ അവര്‍ തന്റെ രണ്ടു മക്കളെ വളര്‍ത്തുന്നതോടൊപ്പം തന്നെ ബിരുദ പഠനവും പൂര്‍ത്തിയാക്കി. രണ്ട് വര്‍ഷം മുമ്പ് രാജസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയിരുന്നെങ്കിലും ഫലപ്രഖ്യാപനം വൈകി. പരീക്ഷ കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിന് ശേഷം ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സ്വീപ്പര്‍ ആയി ജോലി ലഭിച്ചു. ഐ.എ.എസ് ഫലത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് തനിക്കും മക്കള്‍ക്കുമുള്ള ജീവിതച്ചെലവ് നിര്‍വഹിക്കാനായി ആശ യാതൊരു മടിയും വിചാരിക്കാതെ തൂപ്പുകാരിയായി ജോലി ചെയ്തത്.

Most read: 2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?Most read: 2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?

അടുത്തിടെയാണ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. വളരെയധികം കാത്തിരുന്ന മത്സരപരീക്ഷ വിജയിച്ചതായി അറിഞ്ഞപ്പോള്‍ അവളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഒരു സ്ത്രീക്ക് താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടാന്‍ ദൃഢനിശ്ചയം മാത്രം മതിയെന്ന് ആശ ഇതിലൂടെ തെളിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സബ് ഇന്‍സ്‌പെക്ടറായ ആനി ശിവയുടെ നേട്ടങ്ങള്‍ക്ക് പിന്നാലെയാണ് ആശയുടെ വാര്‍ത്തയും രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രചോദനമാകുന്നത്. ഒരു കുഞ്ഞിന്റെ അമ്മയായ ആനി ശിവ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് പോലീസ് ആയത്. സോപ്പും സോപ്പ് പൊടിയും വില്‍ക്കുകയും പലചരക്ക് സാധനങ്ങള്‍ വീടുതോറും വിതരണം ചെയ്യുകയും ഐസ്‌ക്രീമും നാരങ്ങാവെള്ളവും വില്‍ക്കുകയും ചെയ്തുവന്നിരുന്ന സ്ത്രീയായിരുന്ന ആനി ശിവ. പല ജോലികള്‍ ചെയ്യുമ്പോഴും അവര്‍ പഠിക്കുകയും സോഷ്യോളജിയില്‍ ബിരുദം നേടുകയും ചെയ്തു. പിന്നീട്, 2019 ല്‍ പോലീസ് ഓഫീസര്‍ പരീക്ഷയ്ക്ക് ഹാജരാവുകയും വിജയിക്കുകയും ചെയ്തു.

English summary

Asha Kandra, A Sweeper From Jodhpur Is Now A Deputy Collector; Here is her inspiring story in malayalm

Asha Kandara, a mother of two kids who swept the streets of Jodhpur, has cleared Rajasthan Administrative Service Examination.
Story first published: Saturday, July 17, 2021, 11:27 [IST]
X
Desktop Bottom Promotion