Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
എത്രയൊക്കെ ശ്രദ്ധിച്ചാലും 5 രാശിക്കാരുടെ ആദ്യ പ്രണയം തകരും
ജ്യോതിഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. പ്രണയവും വിവാഹവും കരിയറും എല്ലാം ജ്യോതിഷവുമായി ബന്ധപ്പെട്ട് വരുന്നു. ഇന്ന് ഈ ലേഖനത്തില്‍ പ്രണയത്തെക്കുറിച്ചാണ് പറയുന്നത്. പ്രണയസംബന്ധമായ ചില മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ഉണ്ടാവുന്നുണ്ട്. പ്രണയം എന്നത് വിലമതിക്കാനാവാത്ത ഒരു വികാരമാണ്. ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നത് ജീവിത കാലം മുഴുവന്‍ ആ പ്രണയത്തെ കാത്തു സൂക്ഷിക്കുന്നതിന് തന്നെയാണ്.

എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും പന്ത്രണ്ട് രാശിക്കാരില്‍ ചില രാശിക്കാരില്‍ പ്രണയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. പലപ്പോഴും സ്വന്തം കാരണങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ പങ്കാളിയുടെ കാരണങ്ങള്‍ കൊണ്ടോ എല്ലാം പ്രണയം തകര്‍ക്കപ്പെടുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ ആദ്യ പ്രണയം തകരുന്നത് എന്ന് നോക്കാം. സങ്കടത്തിലും വിഷമത്തിലും അവസാനിക്കുന്ന ചില പ്രണയങ്ങളുണ്ട്. അത്തരത്തിലുള്ള ചില രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ധാര്‍ഷ്ട്യവും കര്‍ക്കശ ചിന്തയും തന്നെയാണ് ആദ്യം ബന്ധത്തില്‍ വെല്ലുവിളി ആവുന്നത്. ഇവര്‍ എപ്പോഴും സ്വന്തം ചിന്താഗതിയില്‍ ഉറച്ച് നില്‍ക്കുന്നു. അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അതില്‍ നിന്ന് അണുവിട മാറുന്നതിന് ഇടവം രാശിക്കാര്‍ തയ്യാറാവുകയില്ല. പങ്കാളിയുടെ വീക്ഷണ കോണില്‍ നിന്ന് ഇവര്‍ ചിന്തിക്കുകയില്ല. .അവരെ മനസ്സിലാക്കാത്തിടത്തോളം കാലം നിങ്ങള്‍ക്കിടയില്‍ പ്രണയം നിലനില്‍ക്കുകയില്ല എന്നത് ഒരു സത്യമായിരിക്കും. പലപ്പോഴും ഇത്തരം വിമുഖതകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് പ്രശ്‌നത്തിലേക്കും അവിടെ നിന്ന് പ്രണയ പരാജയത്തിലേക്കും എത്തുന്നു.

കന്നിരാശി
കന്നി രാശിക്കാര്‍ വളരെയധികം കഠിനാധ്വാനികളും ശക്തരും ആയിരിക്കും. എങ്കിലും ഇവര്‍ ചെയ്യുന്ന പല കാര്യങ്ങളും പ്രായോഗിക ബുദ്ധിക്ക് അപ്പുറം ഉള്ളതായിരിക്കും. പല കാരണങ്ങള്‍ കൊണ്ട് ഇവര്‍ക്ക് ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നു. ഈ സമ്മര്‍ദ്ദങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പ്രണയത്തിന്റെ കാര്യത്തില്‍ നെഗറ്റീവ് ഫലം ഉണ്ടാക്കുകയും ചെയ്യുന്നു. പങ്കാളിയെപ്പോലും വൈകാരികമായി നിയന്ത്രിക്കുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. ഇത് ബന്ധത്തില്‍ തകരാറുകള്‍ സൃഷ്ടിക്കുകയും പ്രണയത്തകര്‍ച്ചയിലേക്ക് എത്തുകയും ചെയ്യുന്നു. ചെറിയ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് പോലും പലപ്പോഴും കന്നി രാശിക്കാര്‍ അംഗീകരിക്കുകയില്ല.

വൃശ്ചികം രാശി
വൃശ്ചികം രാശി പൊതുവേ ഒരു ജലചിഹ്നമായാണ് കണക്കാക്കുന്നത്. കാരണം ഇവരുടെ തീവ്രമായ വികാരങ്ങളെ പലപ്പോഴും പങ്കാളിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുന്നു. മറ്റുള്ളവരെ ഭരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സുരക്ഷിതത്വമില്ലായ്മ പലപ്പോഴും ഇവര്‍ക്ക് പ്രണയത്തില്‍ തോന്നിത്തുടങ്ങുന്നു. ഇവര്‍ മാസ്‌ക് വെച്ചിട്ടായിരിക്കും പ്രണയിക്കുന്നവര്‍ക്ക് മുന്നില്‍ പെരുമാറുന്നത്. യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് മനസ്സിലാക്കാന്‍ സമയം എടുക്കുമ്പോഴേക്കും പ്രണയം അതിന്റെ വഴിക്ക് പോയിക്കാണും. നിങ്ങളെ വേദനിപ്പിക്കുന്നു എന്ന തോന്നലില്‍ നിന്ന് പിന്നെ ആ ബന്ധം വേണ്ട എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് ബന്ധം തകരുന്നതിലേക്ക് എത്തുന്നു.

ധനു രാശി
ധനു രാശിക്കാര്‍ വളരെയധികം വൈകാരികമായി പ്രണയത്തെ കാണുന്നവരായിരിക്കും. ഇവര്‍ക്ക് എപ്പോഴും സ്വതന്ത്രമായി ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും വേണ്ടി ആഗ്രഹിക്കുന്നവരായിരിക്കും. എന്നാല്‍ പ്രണയത്തിന് ശേഷമാണ് ഇവരില്‍ ആ സ്വാതന്ത്ര്യത്തിന് തടസ്സമുണ്ട് എന്ന് മനസ്സിലാക്കുന്നത്. തല്‍ഫലമായി ഇതൊരു വേര്‍പിരിയലിലേക്ക് എത്തുന്നു. അത് സ്ത്രീ ആയാലും പുരുഷനായാലും ഇവര്‍ പലപ്പോഴും ബന്ധത്തില്‍ നിന്ന് പുറത്ത് വരാന്‍ ആഗ്രഹിക്കുന്നു. ഇത്തരത്തിലൊരു രാശിക്കാരില്‍ വരുന്നതാണ് ധനു രാശി.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്കും ഒരിക്കലും അവരുടെ ആദ്യ പ്രണയം വിജയിക്കുകയില്ല. ഇവര്‍ വിമത സ്വഭാവക്കാരായത് കൊണ്ട് തന്നെ പല കാര്യങ്ങളും ഹൃദയം കൊണ്ട് മനസ്സിലാക്കുന്നതിനാണ് ശ്രമിക്കുക. എന്നാല്‍ ഇവര്‍ ഇത് പ്രകടിപ്പിക്കുകയില്ല എന്നതും ബന്ധം വഷളാവുന്നതിന് കാരണമാകുന്നു. അതിവൈകാരികമായി ഇവര്‍ പങ്കാളിയുടെ ഓരോ കാര്യത്തിലും ഇടപെടുന്നു. പലപ്പോഴും അമിത ദേഷ്യം നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങളും ബന്ധത്തിന് ഉലച്ചിലും ഉണ്ടാക്കുന്നു. ബുദ്ധിപരമായി ചിന്തിച്ച് തീരുമാനം എടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കാന്‍ കഴിയാതെ വരുമ്പോള്‍ ആ ബന്ധം ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











