Latest Updates
-
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം
നിമിത്തത്തില് വിശ്വസിക്കുന്നവരെങ്കില്‍ കാക്ക ഒരു നിസ്സാര ശകുനമല്ല
കാക്കയെചുറ്റിപ്പറ്റി പലപ്പോഴും പല വിധത്തിലുള്ള ശകുനങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊക്കെ പുരാണങ്ങളിലും നമ്മുടെ സംസ്കാരത്തിലും ഒതുങ്ങി നില്‍ക്കുന്നതായിരിക്കും. എന്നാല്‍ കാക്കയെക്കുറിച്ചുള്ള ചിലശകുനങ്ങള് എന്തൊക്കെയാണ് കാണിക്കുന്നത് എന്നും എന്താണ് നിങ്ങള്‍ക്ക് ഫലം നല്‍കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. കാക്കയുടെ നല്ല ശകുനം അല്ലെങ്കില്‍ കാക്ക മോശം ശകുനമായി കണക്കാക്കാവുന്ന ചിലതുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ കാക്കയെ ശകുനമായി കണക്കാക്കുന്നതിന് മുന്‍പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഏത് കാലാവസ്ഥയിലും നമുക്ക് കാണാവുന്ന ഒരു സാധാരണ പക്ഷിയാണ് കാക്ക. വിശ്വാസപ്രകാരം നമ്മുടെ മരിച്ച് പോയ പൂര്‍വ്വികര്‍ ആയാണ് ഹിന്ദുവിശ്വാസപ്രകാരം പലരും കണക്കാക്കുന്നത്. നാട്ടിന് പുറങ്ങളില്‍ ഒരു കാക്ക നിര്‍ത്താതെ കരഞ്ഞാല്‍ അതിനര്‍ത്ഥം വിരുന്നുകാര് വരും എന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

കാക്ക നല്ല ശകുനങ്ങള്‍ ആണോ?
കാക്ക നല്ല ശകുനം ആണ് എന്നുണ്ടെങ്കില്‍ അതിന് കാരണമായി കണക്കാക്കുന്നത് രണ്ട് കാക്കകളെ കാണുന്നത് പൊതുവെ നല്ല ഭാഗ്യം കൊണ്ടുവരുമെന്നാണ്. ഇത് കൂടാതെ വരും കാലങ്ങളില്‍ വിജയത്തിനും സന്തോഷത്തിനും ഇതിലൂടെ സാധിക്കും എന്നും കണക്കാക്കുന്നു.

കാക്കകളെ ഒരുമിച്ച് കണ്ടാല്‍
കാക്കകളെ ഒരുമിച്ച് കണ്ടാല്‍ അത് തീര്‍ച്ചയായും വിലയേറിയ വസ്തുവകകളെയോ പണത്തെയോ നിങ്ങള്‍ക്ക് ലഭിക്കാനിടയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ കാക്കകള്‍ നിര്‍ത്താതെ കരഞ്ഞാല്‍ അത് സൂചിപ്പിക്കുന്നത് ക്ഷണിക്കപ്പെടാത്ത ചില അതിഥികള്‍ നിങ്ങള്‍ക്കുണ്ടാവും എന്നാണ് പറയുന്നത്.

ചത്ത കാക്കയെങ്കില്
നിങ്ങള്‍ക്ക് ശകുനമായി പലപ്പോഴും ചത്ത കാക്കയാണ് എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം ഉണ്ടാവുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ചെയ്യാന്‍ പോവുന്ന കാര്യം എന്ത് തന്നെയായാലും വിജയിക്കും എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഇത് പുതുപ്രതീക്ഷ നല്കുന്നു എന്നാണ് പറയുന്നത്.

മൂന്ന് കാക്കകളെങ്കില്
നിങ്ങളുടെ ശകുനത്തില്‍ മൂന്ന് കാക്കകളാണ് എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ വീട്ടിലേക്ക് സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കുന്നുണ്ട് എന്നാണ്. മൂന്ന് കാക്കകള്‍ ഒരുമിച്ച് കാണുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവും എന്നും ഒരിക്കലും തളര്‍ന്ന് പോവേണ്ട അവസ്ഥയുണ്ടാവില്ല എന്നുമാണ് ശകുനം പറയുന്നത്. ഇത് കൂടാതെ കാക്ക മോശം ശകുനങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്.

വഴിക്ക് മുകളിലൂടെ
നിങ്ങള്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ വഴിക്ക് മുകളിലൂടെ പറക്കുന്നത് ഒറ്റ കാക്കയാണങ്കില് ഒരു കാക്കയെ കാണുന്നത് നിര്‍ഭാഗ്യകരവും അപ്രായോഗികവുമാണ് എന്നാണ് പറയുന്നത്. ഇത് കൂടാതെ അഞ്ച് കാക്കകളെ ക്ഷണനേരം കൊണ്ട് കാണുകയാണെങ്കില്‍ അത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പറയുന്നത്. ഇത് കൂടാതെ ആറ് കാക്കകളെ ഒരുമിച്ച് കാണുന്നത് മരണം കാണുകയോ മരണ വാര്‍ത്ത കേള്‍ക്കുകയോ ചെയ്യാം എന്നാണ് ശകുനം പറയുന്നത്.

ഏഴ് കാക്കകളെങ്കില്
നിങ്ങള്‍ ഏഴ് കാക്കകളെ ഒരുമിച്ച് കാണുന്നവരാണ് എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇത് നിങ്ങളുടെ സമ്പന്നതക്കും സമൃദ്ധിക്കും കോട്ടം തട്ടിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നതാണ്. ഇത് കൂടാതെ ശുഭകാര്യങ്ങള്‍ക്കായി ഇറങ്ങുമ്പോള്‍ കാക്ക ഇടത് വശത്തേക്ക് പറക്കുകയാണെങ്കില്‍ അത് അശുഭകരമായ കാര്യമായാണ് കണക്കാക്കുന്നത്.

കാക്ക ഒറ്റക്കാലില്‍ നില്ക്കുന്നതാണെങ്കില്
കാക്ക നില്‍ക്കുന്നത് ഒറ്റക്കാലില്‍ നില്ക്കുന്ന അവസ്ഥയാണെങ്കില്‍ അത് അത്ര ശുഭശകുനമായല്ല കണക്കാക്കുന്നത്. കാരണം ഇത് കുടുംബത്തില്‍ വഴക്കിനോ അല്ലെങ്കില്‍ മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. മാത്രമല്ല അപകടം സംഭവിക്കാനുള്ള അവസരങ്ങള്‍ ധാരാളം ഉണ്ടാവുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇല കൊഴിഞ്ഞ മരത്തിലെ കാക്ക
ഇല കൊഴിഞ്ഞ മരത്തിലിരുന്ന് ഒരു കാക്ക കരയുന്നത് വളരെയധികം ദോഷകരമായ ഒന്നാണ് എന്നാണ് പറയുന്നത്. ഇത് വീട്ടിലും വീട്ടിലുള്ളവര്‍ക്കും ദോഷം നല്കുന്ന ഒന്നാണ്. മാനസിക സമ്മര്‍ദ്ദം കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇവര്‍ക്ക് അനുഭവിക്കേണ്ടതായി വരുന്നു. ഇല കൊഴിഞ്ഞ മരത്തിന്റെ മുകളില്‍ കാക്കയെ കണ്ട് ഒരിക്കലും യാത്രക്കായി ശ്രമിക്കരുത്. ഇത് വളരെ വലിയ ആത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.



Click it and Unblock the Notifications