Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
ആരതി സാഹയുടെ ഓര്‍മ്മ പുതുക്കി ഗൂഗിള്‍
ഇന്ത്യക്കാരിയായ ദീര്‍ഘദൂര നീന്തല്‍ താരമാണ് ആരതി സാഹ. നാല് വയസ്സു മുതല്‍ തന്നെ ഇവര്‍ നീന്താന്‍ ആരംഭിച്ചിരുന്നു. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന ആദ്യ ഏഷ്യന്‍ താരമാണ് ആരതി സാഹ. ഇന്ത്യന്‍ നീന്തല്‍ താരത്തിന് ആദരവ് അര്‍പ്പിച്ച് കൊണ്ട് ഗൂഗിളും മുന്നിലെത്തി. താരത്തിന്റെ 80-ാം ജന്മ ദിനമാണ് ഇന്ന്. ഇന്നത്തെ ദിവസം താരത്തിന് വേണ്ടി ഡൂഡില്‍ ക്രിയേറ്റ് ചെയ്ത് കൊണ്ടാണ് ഗൂഗിള്‍ ജന്മദിന സമ്മാനം നല്‍കിയത്. 1959-ലാണ് ഇവര്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന്. 16 മണിക്കൂറിലാണ് 67.5 കിലോമീറ്റര്‍ ദൂരം ഇവര്‍ താണ്ടിയത്. തന്റെ രണ്ടാമത്തെ പരിശ്രമത്തിലാണ് ഇവര്‍ വിജയക്കൊടി പാറിച്ചത്. ഏഷ്യന്‍ താരം ആദ്യമായാണ് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുന്നത് എന്നൊരു പ്രത്യേകതയും ഉണ്ടായിരുന്നു.

1952-ല്‍ ഇവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ പങ്കെടുത്തിരുന്നു. 1999 സാഹയെ ആദരിച്ച് രാജ്യം സ്റ്റാമ്പും പുറത്തിറക്കിയിരുന്നു. കല്‍ക്കത്തയില്‍ ജനിച്ച ആരതി നാലു വയസ്സ് മുതല്‍ തന്നെ നീന്താന്‍ ആരംഭിച്ചിരുന്നു. മിഹിര്സെന്നായിരുന്നു ഇവരുടെ പ്രചോദനം. 1960-ല്‍ രാജ്യം ഇവരെ പത്മശ്രീ നല്കി ആദരിച്ചിരുന്നു. പത്മശ്രീ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ നീന്തല്‍ താരമായിരുന്നു ഇവര്‍. ആരതിയുടെ അച്ഛന് സൈന്യത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ആരതി പിന്നീട് അച്ഛന്റെ തണലിലാണ് ജീവിച്ചത്. അമ്മൂമ്മയോടൊപ്പം ജീവിതത്തിന്റെ കയ്പ്പും മധുരവും ഇവര്‍ ആസ്വദിച്ചു.
നാല് വയസ്സുള്ളപ്പോള്‍ അമ്മാവനോടൊപ്പം നദിയില്‍ കുളിക്കാന്‍ പോയിരുന്ന സമയത്തായിരുന്നു ഇവര്‍ നീന്തല്‍ പഠിച്ചത്. ഇവരുടെ നീന്തല്‍ കണ്ടതിന് ശേഷമാണ് അച്ഛന് ആരതിയെ 1946-ല്‍ നീന്തല്‍ ക്ലബ്ബില്‍ ചേര്‍ക്കുകയായിരുന്നു. ഒരു വര്‍ഷം കൊണ്ട് തന്നെ ഇവര്‍ ശൈലേന്ദ്ര സ്മാരക നീന്തല്‍ മത്സരത്തില്‍ 110 യാര്‍ഡ് ഫ്രീസ്റ്റൈല്‍ ഇനത്തില്‍ ഒന്നാം സ്ഥാനത്തെത്തി. ഇതോടെ ഇവരുടെ കരിയറിനും തുടക്കമായി. വെറും അഞ്ച് വയസ്സുള്ളപ്പോഴാണ് ഇവര്‍ ഈ മത്സരത്തില്‍ ജയിച്ച് ഒന്നാമതെത്തിയത്. പിന്നീട് നിരവധി നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയും നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. 1952-ലെ സമ്മര്‍ ഒളിംബിക്സില് പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായിരുന്നു ഇവര്‍.
ഗംഗയില്‍ നടക്കുന്ന നീന്തല്‍ മത്സരത്തില്‍ ഇവര്‍ പങ്കെടുക്കാറുണ്ടായിരുന്നു. 1959 ല്‍ അവര്‍ മാനേജര്‍ ഡോ. അരുണ്‍ ഗുപ്തയെ വിവാഹം കഴിച്ചു. ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ മേല്‍നോട്ടത്തിലാണ് വിവാഹം നടന്നത്. ഇരുവരും ആദ്യം ഇവര്‍ കോടതിയില്‍ വെച്ചാണ് വിവാഹം കഴിച്ചത്. തുടര്‍ന്ന് പിന്നീടാണ് ഗംഭീരമായി വിവാഹം നടത്തിയത്. ദമ്പതികള്‍ക്ക് അര്‍ച്ചന എന്ന മകളുണ്ട്. 1960 ല്‍ അവര്‍ക്ക് പത്മശ്രീ ബഹുമതി ലഭിച്ചു. 1994 ഓഗസ്റ്റ് 23നായിരുന്നു ലോകമറിയുന്ന നീന്തല്‍ താരമായിരുന്ന ആരതി സാഹ മരണപ്പെട്ടത്. 1996-ല്‍ ആരതി സാഹയുടെ വീടിന് സമീപം അവരുടെ പ്രതിമ സ്ഥാപിക്കുകയും അവരോട് ആദരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ വീടിന് സമീപമുള്ള 100 മീറ്റര്‍ വരുന്ന പാതക്ക് അവരുടെ പേര് നല്‍കുകയും ചെയ്തിരുന്നു. ഇവരോടുള്ള ആദര സൂചകമായാണ് ഇന്ത്യന്‍ തപാല്‍ വകുപ്പ് സ്റ്റാംമ്പ് പുറത്തിറക്കിയത്.



Click it and Unblock the Notifications
