Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
Anti-Valentine's Week 2023 Full List: പ്രണയമില്ലാത്തവര്‍ വിഷമിക്കേണ്ട; ആന്റി വാലന്റൈന്‍സ് വീക്ക്
ഫെബ്രുവരി മാസത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് പ്രണയത്തിന്റെ ദിനമായ വാലന്റൈന്‍സ് ഡേ. വാസ്തവത്തില്‍, ഈ ആഴ്ച മുഴുവന്‍ പ്രണയിതാക്കളുടെ ഹൃദയങ്ങളില്‍ ആവേശം പകരുകയും തങ്ങളുടെ ഇഷ്ടം മറ്റുള്ളവരെ അറിയിക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കുകയും ചെയ്യുന്നു. റോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രൊപ്പോസ് ഡേ എന്നിങ്ങനെ വാലന്റൈന്‍സ് വീക്കിനോടനുബന്ധിച്ച് നിരവധി ദിനങ്ങളുണ്ട്. ഇതെല്ലാം കമിതാക്കള്‍ക്ക് വളരെ ആവേശം പകരുന്ന നാളുകളാണ്. എന്നാല്‍ നിരവധി ആളുകള്‍ സിംഗിളായി നടക്കുന്നുണ്ട്.
വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ കണ്ട് നിങ്ങള്‍ വിഷമിക്കേണ്ട, ഫെബ്രുവരി നിങ്ങള്‍ക്കും നല്‍കുന്നുണ്ട് ആഘോഷത്തിനുള്ള വക. അതാണ് ആന്റി വാലന്റൈന്‍സ് വീക്ക് അഥവാ വാലന്റൈന്‍ വിരുദ്ധ വാരം. വാലന്റൈന്‍സ് ഡേയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ ആഴ്ച വരുന്നത്. ഇത് പ്രണയവുമായി തികച്ചും ബന്ധമില്ലാത്തതാണ്. ഫെബ്രുവരി 15-ന് സ്ലാപ്പ് ഡേയില്‍ ആരംഭിച്ച് ഫെബ്രുവരി 21-ന് ബ്രേക്ക്-അപ്പ് ഡേയോടെ ഇത് സമാപിക്കുന്നു. ഈ ദിവസങ്ങള്‍ വളരെ രസകരമാണ്. എന്താണ് ആന്റി വാലന്റൈന്‍സ് വാരമെന്ന് നമുക്ക് നോക്കാം.

ഫെബ്രുവരി 15 - സ്ലാപ് ഡേ
വാലന്റൈന്‍ ദിനം ഫെബ്രുവരി 14ന് ആണ്. ഇതിന് ഒരു ദിവസം കഴിഞ്ഞ്, ഫെബ്രുവരി 15 ന് സ്ലാപ്പ് ഡേ ആഘോഷിക്കുന്നു. നിങ്ങളുടെ ചങ്ങാതിമാരെ അടിക്കുന്നതിനുള്ള മികച്ച ദിനം കൂടിയാണിത്. നിങ്ങളുടെ സുഹൃത്തിനെ തല്ലാനുള്ള വഴി തേടുന്ന ഒരാളാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ക്കായി ഇതാ ഒരു നല്ല കാരണം. നിങ്ങള്‍ക്ക് ഒരു വഞ്ചകന്/വഞ്ചകി ഉണ്ടെങ്കില്‍, അവര്‍ക്ക് അടി കൊടുക്കേണ്ട സമയമാണിത്. നിങ്ങള്‍ അവരുടെ മുഖത്ത് അടിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല. പകരം, ആ ആളുകളുടെ വികാരം അടിച്ചമര്‍ത്താനും നിങ്ങള്‍ക്ക് മുന്നോട്ട് പോകാനുമുള്ള മികച്ച ദിവസമാണിത്.

ഫെബ്രുവരി 16 - കിക്ക് ഡേ
സ്ലാപ്പ് ഡേയ്ക്ക് ശേഷം കിക്ക് ഡേ ആണ്. ഒരു കാലത്ത് നിങ്ങള്‍ക്ക് എന്തെങ്കിലും അര്‍ത്ഥമാക്കുന്ന ഒരാളുണ്ടായിരിക്കാം, എന്നാല്‍ ഇപ്പോള്‍ അവരില്ല. ഈ ചിന്ത നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ അവരെ ഓര്‍ത്ത് കുറച്ച് നല്ല കിക്കുകള്‍ നല്‍കുക.

ഫെബ്രുവരി 17 - പെര്‍ഫ്യൂം ഡേ
കുറച്ച് ദിവസത്തെ വന്യമായ ആസ്വാദനത്തിന് ശേഷം, പെര്‍ഫ്യൂം ഡേ വന്നെത്തി. എല്ലാ നിഷേധാത്മകതകളും ഇല്ലാതാക്കി അത്ഭുതകരമായ പെര്‍ഫ്യൂം ധരിക്കാനുള്ള ദിവസമാണിത്. അതിനാല്‍ പുറത്ത് പോയി ഒരു മികച്ച പെര്‍ഫ്യൂം വാങ്ങുക, നിങ്ങളുടെ ശരീരത്തിന് മനോഹരമായ ഒരു സുഗന്ധം നല്‍കുക.

ഫെബ്രുവരി 18 - ഫ്ളര്‍ട്ടിംഗ് ഡേ
പെര്‍ഫ്യൂം ദിനത്തിന് ശേഷം, നിങ്ങള്‍ക്ക് സ്വയം പരീക്ഷിക്കുന്നതിനുള്ള ദിവസമാണ് ഫെബ്രുവരി 18. നിങ്ങള്‍ ഉറ്റുനോക്കുന്ന വ്യക്തിയോട് ചോദിക്കാന്‍ പറ്റിയ സമയമാണിത്. ഈ ദിവസം, നിങ്ങള്‍ക്ക് പുതിയ ആളുകളെ കണ്ടുമുട്ടാനും ജീവിതത്തില്‍ പുതിയ അനുഭവങ്ങള്‍ പുതുമയോടെ പരീക്ഷിക്കാനും കഴിയും. നിങ്ങള്‍ പ്രണയത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആരോഗ്യകരമായ ഒരു ചെറിയ ഫ്ളര്‍ട്ടിംഗ് നടത്തി നിങ്ങള്‍ക്ക് സന്തോഷിക്കാം.

ഫെബ്രുവരി 19 - കണ്‍ഫെഷന്‍ ഡേ
ഈ ദിവസം, എന്തെങ്കിലുമൊരു കാര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ ആഴത്തിലുള്ള ചിന്തകളും വികാരങ്ങളും ആരോടെങ്കിലും ഏറ്റുപറയാം. ഫെബ്രുവരി 19 ന് കണ്‍ഫെഷന്‍ ഡേ അഥവാ കുമ്പസാര ദിനം ആഘോഷിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നുവെന്ന് പറയാവുന്ന ദിവസമാണിത്. നിങ്ങള്‍ മുമ്പ് ചെയ്ത തെറ്റുകള്‍ അല്ലെങ്കില്‍ നിങ്ങള്‍ മുമ്പ് ആരോടും പറയാത്ത വികൃതികള്‍ ഏറ്റുപറയാനും ഈ ദിവസം ഉപയോഗിക്കാം.

ഫെബ്രുവരി 20 - മിസ്സിംഗ് ഡേ
നിങ്ങള്‍ ആരെയെങ്കിലും മിസ് ചെയ്യുന്നുവെന്ന് അറിയിക്കാനുള്ള നല്ല സമയമാണിത്. അവസാനമായി അവരോട് പറയാന്‍ കഴിയുന്ന ഒരു പ്രത്യേക ദിവസമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍, അത് ഫെബ്രുവരി 20 ആണ്. നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയെ നിങ്ങള്‍ക്ക് എത്രമാത്രം നഷ്ടമായെന്ന് പ്രകടിപ്പിക്കാന്‍ ഈ ദിവസം ഉപയോഗിക്കുക.

ഫെബ്രുവരി 21 - ബ്രേക്കപ്പ് ഡേ
നിങ്ങളുടെ ജീവിതത്തിന് ഹാനികരമായ ഒരു മോശം ബന്ധത്തില്‍ നിങ്ങള്‍ മനംമടുത്തോ? ശരി, ആ ബന്ധം ഉപേക്ഷിക്കുന്നത് നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ദീര്‍ഘകാല പരിഹാരമായിരിക്കും. വാലന്റൈന്‍ വിരുദ്ധ വാരത്തിന്റെ അവസാന ദിവസമായ ബ്രേക്ക്അപ്പ് ഡേ, നിങ്ങളുടെ സുരക്ഷിതത്വമില്ലാത്ത, അനുയോജ്യമല്ലാത്ത പങ്കാളിയുമായുള്ള ബന്ധം അവസാനിപ്പിക്കാനും സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനുമുള്ള ശരിയായ സമയമാണ്. ആ വ്യക്തിയുമായി ബന്ധം വേര്‍പെടുത്താന്‍ ഈ ദിവസം നിങ്ങള്‍ക്ക് അധിക പ്രചോദനം നല്‍കും.



Click it and Unblock the Notifications