For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരിച്ച് പോയ ഭര്‍ത്താവിന് വേണ്ടി ക്ഷേത്രം നിര്‍മ്മിച്ചു പൂജ ചെയ്യുന്ന ഭാര്യ

|

ഭര്‍ത്താവിനെ ദൈവത്തെ പോലെ കാണുന്നു എന്ന് നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ദൈവത്തെ പോലെ കണ്ട് ഭര്‍ത്താവിന് ക്ഷേത്രവും വഴിപാടും പൂജകളും കഴിക്കുന്ന ഭാര്യയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും മരിക്കില്ല എന്നതിന്റെ തെളിവാണ് ഈ ക്ഷേത്രം എന്നാണ് പലരും പറയുന്നത്. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ഒരു സ്ത്രീയാണ് തന്റെ മരിച്ചുപോയ ഭര്‍ത്താവിനായി ഒരു ക്ഷേത്രം നിര്‍മ്മിച്ചത്.

 Woman Builds Temple For Late Husband

മാര്‍ബിള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്, ക്ഷേത്രത്തിനുള്ളില്‍ അങ്കിറെഡ്ഡിയുടെ പ്രതിമയുണ്ട്. ഭര്‍ത്താവിന്റെ മരണ ശേഷം ഭര്‍ത്താവിനെ പ്രതിഷ്ഠിച്ച് പൂജ നടത്തുകയും എല്ലാ ദിവസവും ഭര്‍ത്താവിന്റെ പ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രകാശം അങ്കിറെഡ്ഡിയും പത്മാവതിയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതരായിരുന്നു. എന്നിരുന്നാലും, ഭര്‍ത്താവിന്റെ അകാല വിയോഗം ഇവരെ വളരെയധികം തളര്‍ത്തിക്കളഞ്ഞു. വാഹനാപകടത്തിലാണ് പത്മാവതിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്.

പത്മാവതി അദ്ദേഹത്തിന്റെ അകാല മരണത്തില്‍ തകര്‍ന്നുപോയിരുന്നു. നാല് വര്‍ഷത്തോളം അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് ഇവര്‍ മാനികമായി തളര്‍ന്ന് പോയിരുന്നു. എന്നിരുന്നാലും, തന്റെ ഭര്‍ത്താവ് തന്റെ സ്വപ്നങ്ങളില്‍ തന്റെ അടുത്ത് വന്നതായും തനിക്കായി ഒരു ക്ഷേത്രം പണിയാന്‍ ആവശ്യപ്പെട്ടതായും പത്മാവതി ബന്ധപ്പെട്ടവരോടെല്ലാവരോടും പറഞ്ഞു. അതിന് വേണ്ടി അവള്‍ ഉടനടി ക്ഷേത്രം പണിയുന്നതിന് വേണ്ടി തയ്യാറെടുക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ സുഹൃത്തായ തിരുപ്പതി റെഡ്ഡിയുടെയും മകന്‍ ശിവശങ്കര്‍ റെഡ്ഡിയുടെയും സഹായം സ്വീകരിച്ച് ഭര്‍ത്താവിന്റെ രൂപത്തില്‍ ഒരു മാര്‍ബിള്‍ വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു.

 Woman Builds Temple For Late Husband

ഓണസദ്യ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കണം; കാരണമിതാണ്ഓണസദ്യ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കണം; കാരണമിതാണ്

അന്നുമുതല്‍, പത്മാവതി എല്ലാ ദിവസവും അവിടെ പൂജ നടത്തുകയും കുടുംബത്തിന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അത് മാത്രമല്ല, വാരാന്ത്യങ്ങളില്‍ പദ്മാവതി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ഭര്‍ത്താവിന്റെ പേരില്‍ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ദൈവത്തെ പോലായാണ് താന്‍ കണ്ടതെന്നും അതുകൊണ്ട് തന്നെയാണ് ഭര്‍ത്താവിന് വേണ്ടി ക്ഷേത്രം പണിയാന്‍ തീരുമാനിച്ചത് എന്നും പത്മാവതി പറയുന്നു. ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ് പത്മാവതിയുടെ ക്ഷേത്രം. പരസ്പരം അര്‍പ്പണബോധമുള്ള ദമ്പതികള്‍ക്ക് ജനിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും തന്റെ മാതാപിതാക്കളുടെ സ്‌നേഹത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഇവരുടെ മകന്‍ പറഞ്ഞു.

 Woman Builds Temple For Late Husband

ഓണത്തിന്റെ പത്ത് ദിനങ്ങള്‍ വെറുതേയല്ല; അതിലേറ്റവും പ്രധാനം ഈ ദിനംഓണത്തിന്റെ പത്ത് ദിനങ്ങള്‍ വെറുതേയല്ല; അതിലേറ്റവും പ്രധാനം ഈ ദിനം

ഇത്തരത്തില്‍ തന്നെ കര്‍ണ്ണാടകയില്‍ ഒരു ബിസിനസുകാരന്‍, അന്തരിച്ച ഭാര്യയുടെ ഓര്‍മ്മക്കായി താന്‍ പുതുതായി നിര്‍മ്മിച്ച വീട്ടില്‍, ഗൃഹപ്രവേശന ചടങ്ങില്‍, അവളുടെ ഓര്‍മ്മയ്ക്കായി സിലിക്കണ്‍ മെഴുക് പ്രതിമ സ്ഥാപിച്ചു. അവരുടെ സ്വപ്ന ഭവനം പൂര്‍ത്തിയായപ്പോള്‍, തന്റെ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷത്തില്‍ ഭാര്യ കൂടെയുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്ന് ഗുപ്ത പറഞ്ഞു.

English summary

Andhra Pradesh Woman Builds Temple For Late Husband, Offers Prayers To His Idol Everyday

Here in this article we are sharing a viral story of Andhra Pradesh woman builds temple for late husband, offers prayers to his idol everyday. Take a look.
Story first published: Friday, August 13, 2021, 18:49 [IST]
X
Desktop Bottom Promotion