For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിപ്പബ്ലിക് ദിനത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് സ്വാതി റാത്തോര്‍

|

റിപ്പബ്ലിക് ദിനത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് സ്വാതി റാത്തോറിനെക്കുറിച്ച് ഇന്നത്തെ ലേഖനം. ജനുവരി 26 ന് ദില്ലിയിലെ രാജ്പാത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഫ്‌ലൈപാസ്റ്റിനെ നയിക്കുന്ന ആദ്യ വനിതയായി ഇന്ത്യന്‍ വ്യോമസേനയുടെ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് സ്വാതി റാത്തോഡ് ചരിത്രത്തില്‍ ഇടം നേടും.

റിപ്പബ്ലിക് ദിനത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് സ്വാതി റാത്തോര്‍ രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് ജനിച്ചത്. സ്വാതി അജ്മീറില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും എടുത്തു. സ്‌കൂള്‍ കാലത്ത്, ഒരു പെയിന്റിംഗ് മത്സരത്തില്‍ അവള്‍ ഒരു ത്രിവര്‍ണ്ണ പതാക വരച്ചുകൊണ്ടായിരുന്നു തുടക്കം. അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ മാതാപിതാക്കള്‍ സ്വാതിയെ പ്രേരിപ്പിച്ചുകൊണ്ടും മികച്ച പിന്തുണ നല്‍കിക്കൊണ്ടും ഒപ്പമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി എന്‍സിസി എയര്‍ വിംഗില്‍ ചേര്‍ന്നു. പൈലറ്റാകണം എന്ന സ്വപ്‌നത്തിന് അങ്ങനെ 2014 ല്‍ ഐഎഎഫില്‍ ചേര്‍ന്ന് ആദ്യപടി വിജയകരമായി പൂര്‍ത്തിയാക്കി.

All about Swati Rathore, first woman to lead flypats At Republic Day parade

'തന്റെ മകള്‍ തന്നെ തല ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് നടക്കാന്‍ സഹായിച്ചു. അവള്‍ കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായി മാറിയതിനാല്‍ ഞാന്‍ അമ്പരന്നു, അവളുടെ അഭിമാനിയായ പിതാവ് ഡോ. ഭവാനി സിംഗ് റാത്തോര്‍ പറഞ്ഞു. രാജസ്ഥാനിലെ കാര്‍ഷിക വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറാണ് ഇദ്ദേഹം. എല്ലാ പെണ്‍മക്കളെയും അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ സഹായിക്കണമെന്ന് അദ്ദേഹം എല്ലാ മാതാപിതാക്കളോടും അഭ്യര്‍ത്ഥിച്ചു.

സ്വാതിയുടെ സഹോദരന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. ഒരു പിതാവെന്ന നിലയില്‍ ഒരിക്കലും മകനോടും മകളോടും വ്യത്യസ്തത കാണിച്ചിട്ടില്ല എന്ന് ഇവരുടെ അമ്മ പറയുന്നു. ഇത് തന്നെയാണ് നാളെ ചരിത്രത്തിന്റെ ഭാഗമാവാന്‍ സ്വാതിയെ സഹായിക്കുന്നതും. 2013 ല്‍. സ്വാതി എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് ഹാജരായി. 2014 മാര്‍ച്ചില്‍ ഡെറാഡൂണിലെ എയര്‍ഫോഴ്‌സ് സെലക്ഷന്‍ ബോര്‍ഡ് അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്താകമാനം 200 ഓളം വനിതാ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. സ്‌ക്രീനിംഗിന് ശേഷം അഞ്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. അതില്‍ സ്വാതിയെ മാത്രമാണ് ഫ്‌ലൈയിംഗ് ബ്രാഞ്ചിലേക്ക് തിരഞ്ഞെടുത്തത്.

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ട്വീറ്റില്‍ പറഞ്ഞു, ''വീരഭൂമിയുടെ മകളും രാജസ്ഥാന്‍ വ്യോമസേനയുടെ ഫ്‌ലൈറ്റ് ലെഫ്റ്റനന്റുമായ സ്വാതി റാത്തോഡ് പരേഡില്‍ 'ഫ്‌ലൈ പാസ്റ്റിന്' നേതൃത്വം നല്‍കും എന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്വാതിക്ക് ശോഭനമായ ഭാവി നേരുന്നു.

Happy Republic Day 2021 : റിപ്പബ്ലിക് ദിന സന്ദേശങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക്‌Happy Republic Day 2021 : റിപ്പബ്ലിക് ദിന സന്ദേശങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക്‌

ഈ വര്‍ഷം റിപ്പബ്ലിക് ദിന പരേഡില്‍ ഫ്‌ലൈപാസ്റ്റിനെ നയിക്കുന്ന ആദ്യ വനിതയായിത്തീരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് സ്വാതി റാത്തോഡിന് എല്ലാ വിധ ആശംസകളും. ഈ നേട്ടത്തിലൂടെ അവര്‍ സംസ്ഥാനത്തിന്റെ അഭിമാനം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് മാത്രമല്ല, വനിതാ ശാക്തീകരണത്തിന്റെ സവിശേഷമായ മാതൃകയും കൂടിയാണ് ഇതെന്ന് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു

English summary

All about Swati Rathore, first woman to lead Republic Day parade flypast in malayalam

Flight Lieutenant Swati Rathore is becoming the first woman to lead the flypast at the Republic Day parad. Read on
Story first published: Monday, January 25, 2021, 12:23 [IST]
X
Desktop Bottom Promotion